പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ പറ്റി നിൽക്കുന്ന പാടവരമ്പിലൂടെ ജനപ്രവാഹം.മേത്തില പറമ്പിലെ പൊതു ശ്മശാനത്തിലേക്കുള്ള ഒഴുക്കാണ്.എന്നാലും നമ്മുടെ രാഘവനും ഈ ചതി ചെയ്തല്ലോ?ഭാസ്ക്കരേട്ടാ, അപ്പോ രാഘവൻ എന്നാ കണ്ണൂരിൽ നിന്ന് വന്നത്?ഇന്നലെ രാത്രിയാ ...ഇവിടെ വന്നപ്പോഴല്ലേ മറിയം ചേടത്തി യുടെ വിവരം അവൻ അറിഞ്ഞത്." സംശയത്തിന്റെ നിഴലിൽഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല " എന്നുമാത്രം എഴുതി വെച്ച് അവനും ഈ ശ്മശാന ഭൂമിയെ എന്നെന്നേക്കുമായി വിട്ടുപോയി .ഉച്ചവെയിലേറ്റ് തളർന്നു നിൽക്കുന്ന കാട്ടുപുല്ലുകൾക്കിടയിലൂടെ നടന്നകലുന്ന ശ്മശാനത്തിലെ പുതിയ കാവൽക്കാരനാണ് രാഘവൻ . ആരോഗദ