അടഞ്ഞു പോകുന്ന കണ്ണുകൾ ദർശിനി തുറന്നു പിടിക്കാൻ കഷ്ടപ്പെട്ടു. ചുറ്റും നോക്കിയ അവൾ കണ്ടത് അപരിചിതമായ ഒരു മുറിയായിരുന്നു. അവൾ ഒരു കസേരയിൽ ഇരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ ഇരു കൈകളും കാലുകളും കസേരയിൽ കയർ കൊണ്ട് ബന്ധിച്ചിരുന്നു. അവൾ അത് അഴിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിക്കാൻ ആയില്ല. ഈശ്വരാ.. താനിതെവിടെയാ? അവൾ ഭയത്തോടെ ആലോചിച്ചു. അവളുടെ ഉള്ളിൽ ഇന്ന് രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഓടിയെത്തി.\"ദർശു....വേഗം റെഡി ആയി പോകാൻ നോക്ക് \" അമ്മ റൂമിൽ വന്നത് പറയുമ്പോൾ ദർശിനി ഫോണിൽ അവളുടെ ചങ്ക് അഭിയുമായി സംസാരിക്കുകയായിരുന്നു. \"രണ്ടു മിനുട്ട് അമ്മ \"അവളുടെ അമ