Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 8

ഒരു നിയോഗം പോലെ - ഭാഗം 8

4.2
1.3 K
Love
Summary

ഭാഗം 8ബൈജുവിന്റെ മരണം അധികം വൈകാതെ തന്നെ തൃക്കുന്നപുഴയിൽ പാട്ടായി. അവൻ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാൻ ആ നാട്ടിൽ ഉള്ളവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കള്ളും കുടിച്ചു പെണ്ണ് പിടിച്ചു നടന്നിരുന്നവന്റെ വിധിയായി എല്ലാവരും അത് കണക്കാക്കി.. ശിവന്റെ പേര് ബൈജുവിന്റെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത് കൊണ്ട് അവനെ മേലുദ്യോഗസ്ഥർ വിളിപ്പിച്ചു. ശിവൻ ബൈജുവുമായി ഉണ്ടായ പ്രശനങ്ങൾ എല്ലാം അവരോടു പറഞ്ഞു. ബൈജുവിന്റെ ബാക്ക്ഗ്രൗണ്ട് നല്ലതു അല്ലാത്തത് കൊണ്ടും അന്ന് അമ്പലത്തിൽ നിന്നു അറസ്റ്റ് ചെയ്തവരുടെ മൊഴി ബൈജുവിന് എതിരായതു കൊണ്ടും ശിവന് വലിയ പ്രശ്നം ഉണ