എന്നിലെ ഭാരങ്ങൾ എല്ലാം ഇറക്കിയിട്ടു ഒരു യാത്ര പോകണം ഒറ്റയ്ക്ക്...സ്വപ്നത്തിൽ കാണാറുള്ളപോലെയുള്ള ഒരു വലിയ പൂന്തോട്ടം അത് ഒരുപാട് ദൂരത്തിൽ കിടക്കുകയാണ്..പലതരം പൂക്കളുള്ള ഇളം കാറ്റു വീശുന്ന സന്ധ്യ സമയത്തു അവിടെ ചെല്ലണം.... അവിടെ എന്നെ കത്തിരിക്കുന്നുണ്ടാകുംതകരാത്ത മനസ്സുമായി ആരും കുത്തി നോവിക്കാത്ത എല്ലാവരെയും സ്നേഹിക്കുന്ന ഒരുപാട് മറയില്ലാത്ത ചിരിച്ച എന്റെ ബാല്യം...... എന്നെ കാണുമ്പോൾ അതിശയപ്പെടും എന്റെ ബാല്യം... എന്നിൽ നിന്ന് വലുതായി ഇത്രയും മാറിപ്പോയോ.. മുഖത്തെ ചിരി മാഞ്ഞു കൊഴിഞ്ഞും നര വീണതുമായ മുടിയും താടിയും ഉള്ളിലേക്ക് ആഴ്ന്ന കണ്ണുകളും ആ കണ്ണ