ഭാഗം 15ശിവന്റെയും വിഷ്ണുവിന്റെയും മാറി മാറി ഉള്ള പ്രയോഗം രണ്ടു തവണ കഴിഞ്ഞപ്പോഴേക്കും ഷണ്മുഖൻ അവശൻ ആയി മാറിയിരുന്നു. ഇനിയും തല്ലു വാങ്ങാനുള്ള ശേഷി അയാൾക്ക് ഇല്ലയെന്നു തോന്നി.\" ഷണ്മുഖാ.. ഇനിയും തല്ലു കൊണ്ടാൽ പിന്നെ നീ ബാക്കി ഉണ്ടാവില്ല. നീ ചത്തു പോയെന്നു വച്ചു ചോദിക്കാനും പറയാനും ആരും വരില്ല. ഈ സ്ഥലമോ നീ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ് ഉള്ളതെന്നോ ആർക്കും അറിയുകയും ഇല്ല. അത് കൊണ്ട് തടി അധികം കേടാകുന്നതിനു മുന്നേ മര്യാദക്ക് കാര്യങ്ങൾ പറഞ്ഞോ.. \"ശിവൻ അവനോടു പറഞ്ഞു.. ഷണ്മുഖൻ അവശതയോടെ അവരെ നോക്കി.. ശിവൻ വിഷ്ണുവിനെ നോക്കി പതുക്കെ കണ്ണ് കാണിച്ചു . വിഷ്ണു ഒരു കുപ്പി