ശിവ: അതെ , first day തന്നെ late ആവണോ.നമ്മൾക്ക് ക്ലാസ്സിലേക്ക് പോകാം.അങ്ങനെ ഞങ്ങൾ ഫുൾ ഗാങ്ങ് ക്ലാസ്സിലേക്ക് ചെന്നു....ഫസ്റ്റ് പിരീഡ് തന്നെ നല്ല അറു ബോർ. Sir രാവിലെ വന്നു നിന്ന് താരാട്ട് പാടുന്നത് പോലെ തോന്നി. അല്ലേൽ തന്നെ മനുഷ്യന് വീട്ടിൽ ഉറക്കമില്ല. അപ്പഴാ അങ്ങേരുടെ ഒരു ക്ലാസ്സ്.ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. അപ്പോഴാണു രാവിലെ കണ്ട സ്വപ്നം മനസ്സിലേക്ക് കടന്നു വന്നത്.എന്നാലും ആരായിരുന്നു അത്. എനിക്ക് ആകെ വട്ടായി. മുഖം പോലും മര്യാദക്ക് ഒന്ന് കാണാൻ പറ്റിയില്ല .അങ്ങനെ ഇരുന്നതും തലക്ക് ഏറ് കിട്ടിയതും ഒരുമിച്ചായിരുന്നു.സാർ ചോക്ക് വച്ചു എറിഞ്ഞതാണ്. എന്തായാലും പുള്ളീഡെ