Part 4\"നീ എന്നോട് ഇനി കൂട്ട് കൂടാൻ വരണ്ടാ നീ കാരണല്ലെ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായേ.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടം അല്ല ന്ന്.. നീ ഇനി എന്നെ കിച്ചേട്ടാ ന്നും വിളിച്ചു വന്നേക്കരുത് പറഞ്ഞേക്കാം \"\"ന്നോട് പിണങ്ങല്ലേ കിച്ചേട്ടാ... ആനിക്ക് അത് സഹിക്കാൻ പറ്റില്യാ.. \"അവളുട കണ്ണുകൾ വീണ്ടും നീറഞ്ഞോഴുകാൻ തുടങ്ങി.കിച്ചൻ എത്ര ദേഷ്യം കാണിച്ച് നിന്നാലും ആനിയുടെ കരച്ചിൽ കണ്ടാൽ പിന്നെ അവനു എതിർത്ത് നിൽക്കാൻ തോന്നില്ല.\"ഓ നീ ഇനി കരയോന്നും വേണ്ട.. നിനക്ക് എന്നെ ഇഷ്ട്ടം അല്ലാത്തോണ്ടല്ലേ.. സാരല്യ പോട്ടെ.. എനിക്ക് അതിലെ കുഴപ്പൊന്നും ഇല്ല \"അവൻ ഒരു കപട സങ്കടം മുഖത് പിടിപ്പിച് ശിവയെ