ഭാഗം 7ദീർഘ നേരത്തെ മൗനത്തിന് ശേഷം വിനോദ് ചോദിച്ചു.\"ഇനി എന്തിനാ ഇവിടെ ഇരിക്കുന്നെ പോവാം പശുവും ചത്ത് മോരിലെ പുളിയും പോയി \"\"എന്നിട്ടും കറവക്കാരൻ ഇപ്പോളും എന്തോ കളഞ്ഞു പോയ അണ്ണനെ പോലെ ഇരിക്കുകയാണ് \" മഹേഷ് എന്നെ നോക്കി പറഞ്ഞു.ഞങ്ങൾ വീണ്ടും ക്ലാസ്സിലേക്ക് പോയി.ക്ലാസ്സിലെ എല്ലാവരും ക്യാന്റീനിൽ നടന്ന കാര്യം അറിഞ്ഞെന്ന് എനിക്ക് തോന്നി. എല്ലാവരുടെയും മുഖത്തു ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു.ഞാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ വരാന്തയിൽ അച്ഛൻ എന്തോ പേപ്പറും പിടിച്ച് ഇരിക്കുണ്ടായിരുന്നു.\"അച്ഛാ എന്താ ആലോചിക്കുന്നത് \"\"നീ ഇത് നോക്ക് \"അത് ജപ്‌തി നോട്ടീസ് ആയിരുന്നു.\