ഭാഗം - നാല് ആദ്യം അയാൾക്ക് തൻെറ കണ്ണുകളെ വിശ്വസിക്കാനായില്ല. ചാക്ക് കെട്ട് എവിടെ?. അയാൾ ഒരു ഭ്രാന്തനെപ്പോലെ ടാർവീപ്പയ്ക്ക് ഇടയിലൂടെ കൈ കടത്തി പരതി. കൈ എന്തിലോ തട്ടി. കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ അയാൾക്ക് മനസ്സിലായി അത് എവിടെയും പോയിട്ടില്ല. താൻ പിടിച്ചിരിക്കുന്നത് ചാക്കിലാണ്. നിമിഷാർദ്ധത്തെ സാഹസം കൊണ്ട് തന്നെ അയാൾ വിയർത്ത് കുളിച്ചിരുന്നു. തനിക്ക് എന്താണ് പറ്റിയത്. മണിക്കൂറുകൾക്ക് മുൻപ് ജോണി സെബാസ്റ്റ്യൻ എന്ന പഴയ മനുഷ്യൻ മരിച്ച് പുതിയ ഒരു ജോണി സെബാസ്റ്റ്യൻ ജനിച്ചിരിക്കുന്നു. പുതിയമനുഷ്യന് എല്ലാത്തിനേയും സംശയമാണ്. ഉൾക്കിടിലത്തോട