\'നീ ഇങ്ങനെ ഒരു മണ്ടനായി പോയല്ലോ സൂരജ് (കിച്ചുവിന്റെ യഥാർത്ഥ പേര് )...നീ എന്താടാ കരുതിയത്.. നിന്നോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ടാണ് നിന്നെ ഞാൻ സഹായിച്ചത് എന്നോ...\' സ്റ്റീഫന്റെ മുഖത്തൊരു പുച്ഛച്ചിരി നിറഞ്ഞു. അവൻ തുടർന്നു. \'മുഴുവൻ പ്ലാൻ തന്നെ എന്റേത് ആയിരുന്നു.... നിന്നെ അതിലേക്ക് ഞാൻ കൊണ്ടുവന്നതാ... ശരിക്ക് പറഞ്ഞാൽ നിന്നെ ഞാൻ ഉപയോഗിച്ചതാണ് ഡാ... \'അവൻ ഒരു ചിരിയോടെ പറഞ്ഞു. \'ഡാ നീ എന്തൊക്കെയാ പറയുന്നത്? \'അമ്പരപ്പോടെ കിച്ചു ചോദിച്ചു.സ്റ്റീഫൻ തിരിച്ചൊരു പുച്ഛച്ചിരി ചിരിച്ചു. \'ഡാ.. നീ എന്തിനാ ഞങ്ങൾക്ക് പിന്നാലെ വന്നത്? നിന്റെ ഉദ്ദേശം എന്താണ്,? \'മറിയാമ്മ ചോദിച്ചു.&nb