Aksharathalukal

Aksharathalukal

ചങ്ങാതി

ചങ്ങാതി

5
435
Love Others
Summary

എന്തിനുമേതിനും കൂട്ടിനായുള്ളൊരു കൂടെപ്പിറപ്പാണു ചങ്ങാതി… ഒറ്റത്തടിയല്ല, ഒറ്റയ്ക്കുമല്ല ഒന്നിച്ചിരിക്കുന്നോർ ചങ്ങാതി… ഓർത്തോർത്ത് കുറ്റം പറയുന്നോനല്ല ഓർക്കപ്പുറത്തും നല്ലത് ചൊല്ലുന്നവൻ ചങ്ങാതി… തെറ്റായ പാതയെ കാട്ടിത്തരുന്നവ- നല്ലിവൻ നേർമാർഗ്ഗദർശിനി ചങ്ങാതി… നല്ലിവൻ ചങ്ങാതിയെങ്കിൽ വേണ്ട കണ്ണാടിയെന്നൊരു ചൊല്ലുണ്ട്… പലതില്ലയൊരേയൊരു മന്ത്രകവാടമാണ് ¹ വിട്ടുപിരിയാത്ത ചങ്ങാതി… ചങ്ങാത്തഭേദകം² തീർന്നില്ല തീരില്ല എന്നും പറഞ്ഞാലും എത്രമേലായാലും… ഇല്ല ചതിവഞ്ചനയൊന്നുമേ അവർ തമ്മിൽ ആത്മാർത്ഥ ചങ്ങാതിമാരെങ്കിൽ… അറിയണം യുവത്വമേ ചങ്ങാത്തമെന്നാൽ