6 ഇന്ദ്രന്റെ ബുള്ളറ്റിന് പിറകിൽ കയറുംപോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു ഇവാന് ... അവനൊന്ന് തുള്ളിച്ചാടാൻ തോന്നി ... പക്ഷെ തന്റെ വികാരങ്ങളൊന്നും പുറത്തേയ്ക്കു കാണിക്കാൻ പറ്റാത്തതുകൊണ്ടുതന്നെ എല്ലാം അവൻ മനസ്സിൽ അടക്കിവച്ചു ... ഒരു പത്തുമിനിറ്റ് യാത്രക്ക് ശേഷം ഇന്ദ്രന്റെ ബൈക്ക് സിറ്റിയിൽ നിന്നും ഒരു നാട്ടിൻപുറത്തുകൂടിയാണ് പോയത് ... നിറയെ നെൽപ്പാടങ്ങളും ,തെങ്ങിൻ തോപ്പുകളും ,വാഴതോട്ടങ്ങളും ,വയലുകളും ... ആ കാഴ്ച്ചകളൊക്കെ ആദ്യമായിട്ടായിരുന്നു ഇവാൻ കാണുന്നത് ... തന്റെ വീട് നിൽക്കുന്നത് സിറ്റിയിലാണ് ... അതും പണക്കാർ മാത്രം താമസിക്കുന്ന residential ഏരിയ ... ചു