രചനാലോകം എന്ന എഴുത്തു കൂട്ടായ്മയിലെ പരിചിതരും അപരിചിതരുമായ എഴുത്തുകാർ ഇന്നലെ പ്രസിദ്ധീകരിച്ച കഥകളും കവിതകളും ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുകയായിരുന്നു വിനയചന്ദ്രൻ. ആരോ കോളിങ്ങ് ബെല്ലടിച്ചു.ആമസോണിൽ ഓർഡർ ചെയ്ത പുതിയ പുസ്തകം, കൊറിയർ വഴി എത്തിയതായിരിക്കും എന്ന് കരുതി അയാൾ വാതിൽ തുറന്നു.കാണാൻ സുന്ദരിയായ ഒരു പെൺകൊച്ച് മുന്നിൽ.\"ആരാ ?\"\"ഞാൻ ലസിത \"\"എനിക്ക് മനസ്സിലായില്ല \"\"അതിന് സാറെന്നെ ആദ്യായിട്ട് കാണുകയല്ലേ ! പക്ഷേ, സാറിനെ എനിക്കറിയാം. രചനാലോകത്തിലെഴുതന്ന വിനയചന്ദ്രൻ സാറല്ലെ ? രചനാലോകത്തിലെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നതിനേക്കാളും ഗ്ലാമർ ഉണ്