പാർട്ട് 5ചിന്നു : \"മഹിയേട്ടനെ ഞാൻ മനസിലാകാതിരുന്നത് അല്ല പക്ഷെ മഹിയേട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല എന്നാണ് ഞാൻ വിചാരിച്ചത് പിന്നെ വേറെ ഒരാളെ സ്നേഹിക്കുന്നു എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ ആകെ ഇല്ലാതെ ആയി 🥺🥺🥺🥺🥺....."എന്നാലും എന്റെ ചിന്നു നിന്നോട് ഞാൻ എന്താ പറയാൻ ആ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുണ്ട് എന്റെ മനസ്സ് നിറയെ നീ മാത്രം ആണ് ചിന്നു.... " മഹി അത് പറഞ്ഞു കഴിഞ്ഞപ്പോളേക്കും ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു."അയ്യോ.....ചിന്നു നീ എന്തിനാ ഇനിയും കരയുന്നത് " മഹി ചോദിച്ചു."ഒന്നുമില്ല മഹിയേട്ടാ സന്തോഷം കൊണ്ട് ആണ് ഒരുപാട് നാളത്തെ സ്വപ്നം ആണ് ഇന്ന് സത്യം ആയതു." ചിന്നു