Aksharathalukal

Aksharathalukal

Summary

മുന്നിൽ നടക്കുന്ന സത്യത്തെ ഉൾക്കൊള്ളാൻ ആവാതെ മിച്ചു   തന്റെ കഴുത്തിൽ കിടക്കുന്ന കാശി കെട്ടിയ താലിയിൽ മുറുക്കിപ്പിടിച്ച്  അവനെ പകപോടെ നോക്കുമ്പോൾ,  അവളുടെ സീമന്തരേഖയിൽ    കുങ്കുമം ചാർത്തിക്കൊണ്ട്   കാശിയുടെ ചുണ്ടുകൾ അവന്റെ   വാമിയുടെ കവിളിൽ പ്രണയത്തോടെ അമർന്നു കഴിഞ്ഞിരുന്നു.ആദ്യമായി അവൻ അവൾക്ക് നൽകുന്ന ചുംബനം.അതും എല്ലാം കൊണ്ടും അവൾ അവന്റേതായ നിമിഷം.അവന്റെ ചുണ്ടുകൾ തന്റെ കവിളിൽ അമർന്നതോ...ആ കാഴ്ച കണ്ടു കൊണ്ട് നിന്നവരിൽ ചിരി പടർന്നതോ   ഒന്നും   മിച്ചു അറിഞ്ഞിരുന്നില്ല..അപ്പോഴും അവൾ ഒരുതരം മരവിപ്പിൽ ആയിരുന്നു..സന്തോഷവും സങ്കട