Aksharathalukal

Aksharathalukal

Summary

"വാമി...." കാശി  ചിന്തയിലാണ്ടിരുന്ന മിച്ചുവിന്റെ തോളിൽ  കുലുക്കി വിളിച്ചപ്പോഴാണ്   അവൾ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്. അവളുടെ കണ്ണുകൾ  തന്നെ ഉറ്റുനോക്കുന്നവന്റെ മുഖത്തേക്ക്  നീണ്ടതും അവൾ   ദേഷ്യത്തോടെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു. "ഞാൻ     സിമ്പതി പിടിച്ചു പറ്റാനായി കള്ളം പറയുന്നതാണെന്ന് തോന്നുന്നുണ്ടോ... ഞാൻ ആരോട് കള്ളം പറഞ്ഞാലും നിന്നോട് കള്ളം പറയില്ല എന്ന് നിനക്കറിയാവുന്നതല്ലേ...." അവൻ അത്രമേൽ ആർദ്രമായി    അവളോട് ചോദിച്ചു. "വേ... വേണ്ട... എന്നോട് ഒന്നും പറയണ്ട... കള്ളുകുടിയൻ... ബോധമില്ലാതെ കള്ളുകുടിച്ചിട്ടല്ലേ അന്ന് അങ്ങനെയൊക്കെ സംഭവിച