Aksharathalukal

ശുഷ്രൂഷ

ശുഷ്രൂഷ
Written by Hibon Chacko
©copyright protected
 
ലക്ഷ്മി 1
 
“ഇന്നലെ എനിക്ക് നാല്പത്തിരണ്ടു തികഞ്ഞിരിക്കുന്നു... “
     മനു പതിവുപോലെ കോളേജിലേക്കും മീന സ്കൂളിലേക്കും പോയശേഷം കുളിച്ചു ദേഹശുദ്ധി വരുത്തി, തന്റെ റൂമിലെ കണ്ണാടിയിൽനോക്കി ചന്ദനം നെറ്റിയിൽ തൊടുമ്പോൾ ലക്ഷ്മി മനസ്സിലോർത്തു. കൂടെയായി ധൃതിയിൽ, സിന്ദൂരമിരിക്കുന്ന ഭാഗത്തേക്ക്‌ അവളുടെ കൈ അറിയാതെപോയി.
     ‘ഇനി തനിക്കതിന്റെ ആവശ്യമില്ല..’ ആരോ തന്നോടിങ്ങനെ മന്ത്രിച്ചതുപോലെതോന്നി ലക്ഷ്മി തന്റെ കൈ പിൻവലിച്ചു. 
    ‘തന്റെ ഭർത്താവ്, മഹേഷ്‌... തന്റെ മഹേഷ്‌ തന്നെ വിട്ടുപോയി... ‘ കെട്ടിവെച്ചിരുന്ന മുടിയിഴകളാകെ ഒരിക്കൽക്കൂടി ആ കണ്ണാടിക്കുമുൻപിൽവെച്ച് അവൾ അഴിച്ചശേഷം മെല്ലെ തന്നെത്തന്നെ നോക്കി അവിടെ നിന്നുപോയി. 
     വർദ്ധിച്ചുവരുന്ന ഒരു വലിയ ഭാരം തന്റെ കണ്ണുകളെ നിറയ്ക്കുമെന്നായപ്പോൾ അവൾ വേഗം മഹേഷിന്റെ കിടക്കയിലേക്ക് ചാടിക്കയറി മുഖംപൊത്തി കമിഴ്ന്നുകിടന്നുകരഞ്ഞു. ഒന്ന് നന്നായി കരയണമെന്നവൾക്കുണ്ടായിരുന്നതിനാൽ ശബ്ദം പുറത്തുവരാതെ വലിയവായിലവൾ കരഞ്ഞു. കണ്ണുനീർ ധാര-ധാരയായി തലയിണയിലേക്കും അവിടെനിന്നും കിടക്കയിലേക്കും ഊർന്നു. അപ്പോഴേക്കും അവളുടെ കാലിലെ വിരലുകൾ എന്തിനോവേണ്ടി ചലിച്ചുതുടങ്ങിയിരുന്നു. 
     കരഞ്ഞു -കരഞ്ഞു ഏതോ ഒരുനിമിഷത്തിൽ തന്റെ കണ്ണുകൾ അടഞ്ഞുപോയിരുന്നുവെന്ന്, സമയംപോയതറിയാതെ കണ്ണുകൾ തുറന്നപ്പോഴാണ് ലക്ഷ്മി അറിയുന്നത്! അവൾ ചാടിയെഴുന്നേറ്റ് സമയം നോക്കി -ഉച്ചതിരിഞ്ഞു രണ്ട് കഴിഞ്ഞിരിക്കുന്നു. കണ്ണാടിയുടെ മുന്നിൽനിന്ന് അലസമായിക്കിടന്നിരുന്ന മുടിയിഴകൾ നേരെയാക്കുന്ന സമയമവൾ ഓർത്തു ; ‘മനസ്സൊന്നു ശാന്തമായി എന്ന് വിശ്വസിച്ചസമയമാണ് ഒന്ന് ദേഹശുദ്ധി വരുത്തിക്കളയാമെന്ന തീരുമാനത്തിലെത്തിയത്. പക്ഷെ വീണ്ടും താൻ പഴയപടിയായിരിക്കുന്നു, ഇപ്പോഴും. ‘
     താനാകെ വിയർത്തുകഴിഞ്ഞതിന്റെ ലക്ഷണം മനസ്സിലാക്കിക്കൊണ്ടാണവൾ ഇങ്ങനെ ചിന്തിച്ചത്. 
     കിച്ചണിലെത്തി അല്പം ചോറും പേരിനു ഒരു കറിയുമെടുത്തു ഉരുട്ടി ചവച്ചിറക്കുമ്പോൾ അവയൊന്നും തന്റെ വിശപ്പുമാറ്റാൻ പോന്നവയല്ലെന്ന് അവൾക്ക് തോന്നി. തൊണ്ട വരളുന്നൊരവസ്ഥയെത്തിയപ്പോൾ അല്പം വെള്ളമെടുത്തു കുടിച്ചശേഷം അവൾ, ഭക്ഷണത്തെയാകെ പാതിവഴി മറന്നെന്നപോലെ കിച്ചണിലെ ഒരു ടേബിളിൽ വെച്ചു. 
     ധൃതിയോടെ ഒന്ന് ശ്വാസംവിട്ടശേഷം കോളേജ്കഴിഞ്ഞു മനു വരാറായെന്നവൾ ഓർത്തു -ചായ ഇടണം -വന്നാൽ അവന് ഒരു ചായ നിർബന്ധമാണ് -പാവം, ചിലസമയങ്ങളിൽ തന്റെ സ്ഥാനം തട്ടിയെടുത്ത് ഈ കുടുംബം നയിച്ചവനാണ്, പിഞ്ചിലേ- അതിന്റെ ഗൗരവം ഈ ഇളംപ്രായത്തിലേ അവനുണ്ട്. അപ്പോഴേക്കും സ്റ്റവ്വിലേക്ക് ചായപ്പാത്രത്തിൽ വെള്ളമെടുത്തവൾ വെച്ചിരുന്നു, സ്വയമറിയാതെ. 
     സ്റ്റവ്വ് ഓൺ ചെയ്തുകൊണ്ട് അവൾ ചിന്തിച്ചു ; ചായക്ക് കൂട്ടിനുള്ളവ മീനയേ വാങ്ങിവരൂ, അവളൽപ്പം താമസിക്കും -സ്കൂൾവിടാൻ ഇനിയും സമയം ബാക്കിയാണ്, അത്തരം ചിലകാര്യങ്ങൾക്കെല്ലാം അവൾ മിടുക്കിയാണ് -എന്റെ സന്തോഷം!
     ചായ ആയപ്പോഴേക്കും കോളിംഗ്ബെൽ മുഴങ്ങി. ലക്ഷ്മി മൂന്ന് ഗ്ലാസ്സുകളിലേക്ക് ചായ ഒഴുച്ചുമാറ്റി, കണ്ടാൽ ഒട്ടും തെറ്റില്ലാത്ത ആ വീടിന്റെ, ചില റൂമുകൾതാണ്ടി ഡോർ തുറന്നു -അതാ മനു. 
“അമ്മ വാശിയിലാണല്ലേ... ഒന്നും കഴിക്കില്ലാന്ന് പറഞ്ഞ് !”
     തന്റെ അമ്മയെ ഒന്നുരണ്ടുനിമിഷം നോക്കിയശേഷം അവൻ, വീട്ടിലേക്ക് കയറുംമുമ്പേ പറഞ്ഞു. 
“ഞാൻ കഴിച്ചു.... “
മറുപടിയെന്നോണം പതിഞ്ഞസ്വരത്തിലവൾ പറഞ്ഞു. 
     മനു ഹാളിലേക്ക് കയറി തന്റെ ബാഗ് സോഫയിൽ വെച്ചപ്പോഴേക്കും ലക്ഷ്മി ചായയുമായി എത്തി. അവൻ തന്റെ മൊബൈലെടുത്ത് എന്തോ തിരഞ്ഞുകൊണ്ട് ചായ രുചിച്ചുതുടങ്ങി. 
“അച്ഛനെ എന്റെ... നമ്മുടെ കഴിവിന്റെ പരമാവധി നോക്കിയാ... അച്ഛൻ പോകാൻ ,നമ്മളെവിട്ട് പോകുവാൻ തീരുമാനിക്കുംവരെ, നോക്കിയത്. അമ്മയിനി കൂടുതലൊന്നും വിഷമിക്കേണ്ട കാര്യമില്ല. അച്ഛൻ, അമ്മയോടും ഞങ്ങളോടുമുള്ള സ്നേഹംകാണിച്ചത് ഇങ്ങനെയായിപ്പോയെന്ന്മാത്രം. “
     കിച്ചണിലേക്ക് തിരികെ പോകുവാൻ ലക്ഷ്മി തുനിയവെ ഫോണിലേക്ക് നോക്കിയിരിക്കതന്നെ മനു പറഞ്ഞു. 
     അവളുടെ ഹൃദയമിടിപ്പ് അല്പംകൂടി ഉയർന്നു. ഒരുനിമിഷം അവിടെത്തന്നെ നിന്നശേഷം കിച്ചണിലേക്ക് ചെല്ലുമ്പോഴേക്കും -കുറച്ചുസമയത്തേക്ക് താൻ ഒറ്റക്കായിരുന്നേൽ ഒന്നുറക്കെ കരഞ്ഞു തളരാമായിരുന്നെന്ന് അവൾക്ക് തോന്നിപ്പോയി.
     മഹേഷിന്റെ മരണം അറിയുമ്പോഴേ താനറിയാതെതന്നെ എങ്ങനെയോ തന്റെ പാതിജീവൻ പോയി -മുന്നോട്ടു ചവിട്ടിനടക്കുവാൻ താഴെ നിലമില്ലാത്ത അവസ്ഥപോലെ- ചിന്തകൾ തന്നെ പീഡിപ്പിക്കുന്നതിനൊപ്പം അവൾ കിച്ചണിൽ തനിയെ നിന്നുകൊടുത്തു. അവിടെനിന്നും താനിവിടെ എത്തിയപ്പോൾമുതൽ നെഞ്ചിലാകെ ഭാരവും, വർദ്ധിച്ച ഹൃദയമിടിപ്പും ഏകാന്തതയും,  ചിന്തകൾ ഏൽപ്പിക്കുന്ന മുറിവുകളും, ഉണങ്ങുവാൻ മറന്നുനിൽക്കുന്ന തനിക്കേറ്റ- തന്റെ ഹൃദയത്തിനേറ്റ വലിയ മുറിവുമാണ് ആകെ സമ്പാദ്യമായി തോന്നുന്നതും ആകെയുള്ള കൂട്ടും! ഇതിനിടയിൽ, ഇതിലെങ്ങനെ താൻ ആശ്വാസം കണ്ടെത്തും -എങ്ങനെ ഇവയെ തള്ളിനീക്കാതെ തനിക്ക് മുന്നോട്ടു ജീവിക്കുവാൻ തോന്നും!? -ചിന്തകൾ അവളെ കൈയ്യേറ്റംചെയ്തു ഉയർന്നുതുടങ്ങി. 
     മനു നേരത്തേ വരുന്നതിനാൽ അവനുമാത്രം ആദ്യം ചായ ഇടാറായിരുന്നു ഇതുവരെ പതിവ്. അതുമറന്നു ഇനിയും എത്തിയിട്ടില്ലാത്ത മീനയ്ക്കും- മോളോടൊപ്പം പതിവായി ചായകുടിച്ചിരുന്ന തനിക്കുവേണ്ടിയും, താൻ ചായ ഇട്ടിരിക്കുന്നു! സ്വസ്ഥത വീണ്ടും നഷ്ടമാകുന്നെന്ന ഘട്ടമായപ്പോൾ അവൾ വേഗം ചായ ഒരു പാത്രത്തിലേക്കാക്കി മാറ്റിവെച്ചു -മീന വരുന്നമുറയ്‌ക്കൊന്ന് ചൂടാക്കിയാൽമതിയല്ലോയെന്ന ആശ്വാസത്തിൽപ്പേറി. 
‘എനിക്ക് വയ്യ അമ്മായീ... 
കുറച്ചുദിവസം ഇവിടെവന്ന് നിൽക്കാമോ !? 
..വന്നേ പറ്റൂ, ഇന്ന്തന്നെ.. ‘
     അടുത്തയേതോ നിമിഷത്തിൽ അവൾതന്റെ മൊബൈലെടുത്ത് വാട്സാപ്പിൽ ഇങ്ങനെ അയച്ചു, ഗൗരിയമ്മായിക്ക്. അമ്മായി തന്റെ മെസ്സേജ് കണ്ടോയെന്നറിയുവാൻ ഇടക്കിടെയുള്ള പരിശോധനയിലൊരുനിമിഷം അവൾക്കല്പം ആശ്വാസമായി -തന്റെ സങ്കടത്തിന്മേൽ രണ്ടു നീലശരികൾ കാണാറായിരിക്കുന്നു. ആശ്വാസം ഒന്നവളെ പുൽകിപ്പോയനിമിഷം ഹാളിൽനിന്നും മനുവിന്റെ ശബ്ദം ഉയർന്നുകേട്ടു;
‘അമ്മാ... മീനു വന്നു. ‘
     ചായമറന്ന് ഡോർ തുറക്കുവാനായെന്നപോലെ ലക്ഷ്മി ഹാളിലേക്ക് ചെന്നപ്പോഴേക്കും മനു അനുജത്തിയെ സ്വീകരിച്ചിരുന്നു. 
 
>>>>>>
“എന്തൊരു കോലമാ നിന്റേതെന്ന് ഒന്ന് നോക്കിക്കേ കണ്ണാടിയിൽ..”
ഗൗരിയമ്മായി, ദേഹശുദ്ധി വരുത്തിവന്ന ലക്ഷ്മിയോട് പറഞ്ഞു. 
     ലക്ഷ്മി തന്റെ മുടിയിഴകൾ തിരുമ്മിക്കൊണ്ട്, റൂമിലെ തന്റെ കണ്ണാടിയിലേക്ക് നോക്കിനിന്നു.
 “..നിന്റെ മെസ്സേജ് കിട്ടിയപ്പോഴേ പോരണം എന്നുണ്ടായിരുന്നു.
രാത്രിയായാലും എനിക്കിപ്പോഴെന്താ...
ഒറ്റമോനുള്ളത് ദുബായിലും.
പിന്നെയാ അമ്മിണിയെ എല്ലാം പറഞ്ഞേൽപ്പിച്ച് പോരേണ്ടെ..
അതാ ഇന്ന് രാവിലെ പുറപ്പെടേണ്ടിവന്നത്.”
     ബെഡ്‌ഡിലിരുന്ന് തലയണ നേരെയാക്കുന്നതിനിടയിൽ ഗൗരിയമ്മായി പറഞ്ഞു.
“അപ്പോൾ അവരൊറ്റയ്ക്ക് വീട്ടിൽ കഴിയുമോ അമ്മായീ !?”
ഒരുവേള തന്റെ മുടി തിരുമ്മൽ അവസാനിപ്പിച്ച് ലക്ഷ്മി ചോദിച്ചു.
“അവരുടെ കെട്ടിയോൻ കൂട്ടിന് വരും,
ഞാൻ ചെല്ലുന്നതുവരെ. അങ്ങനെയാ പതിവ്.”
തനിക്കനുവദിച്ച കട്ടിലിൽ ചായ്ഞ്ഞുകൊണ്ട് അമ്മായി പറഞ്ഞു.
     അല്പസമയം ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞതോടെ അമ്മായി അവളെയൊന്ന് നോക്കി, കഴുത്ത് തിരിച്ച്. കണ്ണാടിയുടെ മുന്നിൽത്തന്നെ നിൽക്കുകയായിരുന്നു അവൾ.
“അവരുറങ്ങിയോ...”
ആലസ്യം ലവലേശമില്ലാതെ അമ്മായി ചോദിച്ചു.
“ഊം....”
ലക്ഷ്മി ഒന്ന് മൂളി, മറുപടിയായി.
     ഒരുനിമിഷംകൂടി അവളെ നോക്കിയശേഷം, എഴുന്നേറ്റുചെന്ന് അമ്മായി അവളെ തന്നോടുചേർത്ത് ചോദിച്ചു;
“എന്താ മോളേ നിനക്ക്...
അവൻ പോയതിന്റെ വിഷമം ഉണ്ടെന്നെനിക്കറിയാം.
നീയും പിള്ളേരും പലതരത്തിൽ അവനുവേണ്ടി കഷ്ട്ടപ്പെട്ടു,
പക്ഷെ അവൻ പോയി.
കഴിഞ്ഞത് കഴിഞ്ഞന്നല്ലേ പറയാനൊക്കൂ..
നിനക്കും പിള്ളേർക്കും ജീവിക്കേണ്ടേ...
ഇങ്ങനെ നിന്റെ മനസ്സും ശരീരവും കളഞ്ഞാലെങ്ങനെയാ!?”
     ഗൗരിയമ്മായിയുടെ ഈ വാക്കുകൾക്കുമുൻപിൽ ആദ്യമവൾക്കൊന്ന്, ആ നെഞ്ചിലേക്ക് ചായണമെന്ന് തോന്നി. പക്ഷെ അവൾക്ക് സ്വയം നിയന്ത്രിക്കേണ്ടതായി വന്നുപോയി.
“...നോക്ക്, അവനെ അയക്കാൻ നീയിവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.
വന്ന അന്ന് എങ്ങനെ ഇരുന്നതാ നീ...
വെറും ദിവസങ്ങൾകൊണ്ട് സൗന്ദര്യമെല്ലാം കൊഴിഞ്ഞ്....
മൊത്തത്തിലൊരു കോലമായി.”
ഒന്നുനിർത്തിയശേഷം അമ്മായി തുടർന്നു;
“ഒരാഴ്ചയായി... വന്നപ്പോൾതൊട്ട് കഴിക്കുവാൻപോലും കൂട്ടാക്കാതെ നീ
സമരത്തിലാണെന്ന് ഇന്നിവിടെ വന്നുകേറിയപ്പോഴേ മനു പറഞ്ഞിരുന്നു.
ഇങ്ങനെ പോയാൽ ശരിയാവില്ല.
പറ... എന്താ പ്ലാൻ, എന്താ കാര്യം!?”
     ഇതുപറഞ്ഞുനിർത്തി ഒരുനിമിഷം കഴിഞ്ഞില്ല, ലക്ഷ്മി അമ്മായിയുടെ നെഞ്ചിലേക്കമർന്നു വലിയവായിൽ കരഞ്ഞു. നേരിയ ഒരു മുരളൽ മാത്രം പുറത്തുവരത്തക്കവിധത്തിൽ അമ്മായി അവളെ ചേർത്തുപിടിച്ചു. കരച്ചിൽ നിൽക്കാതെവന്നൊരുനിമിഷം അവളുടെ മുടിയിഴകളെ തലോടി ആശ്വസിപ്പിക്കാൻ ശ്രമം തുടങ്ങി അമ്മായി.
“..അയ്യേ, എത്ര പ്രായമായെടീ നിനക്ക്!
...തളർന്നുകിടന്ന സ്വന്തം ഭർത്താവിനെ ഇത്രയുംകാലം
പോറ്റിയ മിടുക്കിയാണോ ഈ കൊച്ചുപിള്ളേരെപ്പോലെ
കരയുന്നത്!?”
     അവൾ കരഞ്ഞുകൊണ്ടുതന്നെ ഉടനെ, അമ്മായിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി തലയുയർത്തിക്കൊണ്ട് പറഞ്ഞു;
“അമ്മായീ, എന്നെ ഭയം ആകെ മൂടിപ്പൊതിഞ്ഞിരിക്കുന്നു.
ഒരിറ്റു ആശ്വാസം കിട്ടുവാനായാ ഞാൻ അമ്മായിയെ
ഇവിടേക്ക് വിളിപ്പിച്ചത്...
മഹേഷും എന്റെ മക്കളും എന്നെയിവിടെ
തനിച്ചാക്കിയതുപോലെ അമ്മായിയും....”
     കരച്ചിലിന്റെ ആധിക്യം വർദ്ധിച്ചു ലക്ഷ്മി വീണ്ടും അമ്മായിയുടെ നെഞ്ചിലേക്കമർന്നു. അവളുടെ പിൻതലയിലെ മുടിയിഴകളെ തലോടിയിളക്കിക്കൊണ്ട് നിറയാറായ തന്റെ കണ്ണുകളെ ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച് അമ്മായി പറഞ്ഞു;
“മോളേ, ഒരു വിയോഗത്തിൽ ഇത്രയധികം ദുഃഖം പാടില്ല...
അതാ അമ്മായി പറഞ്ഞത്.
പിന്നെ, നീ എന്തൊക്കെയാ ഈ പറഞ്ഞുവരുന്നത്!?
ഇവിടെ ആര് നിന്നെ തനിച്ചാക്കിയെന്നാ....”
     ഗൗരിയമ്മായിയുടെ നെഞ്ചോടുചേർന്നിരിക്കെത്തന്നെ ലക്ഷ്മി പറഞ്ഞു, മെല്ലെ കരച്ചിലവസാനിപ്പിച്ച് മാറിയ മുഖഭാവത്തോടെ;
“ഞാനിനി എന്തുചെയ്യും അമ്മായീ?
എനിക്ക്... എനിക്ക്..,
എന്റെ മക്കളുടെ മുൻപിലും മഹേഷിന്റെ മുൻപിലും
അമ്മായിയുടെ മുൻപിൽപോലും നിവർന്നുനിൽക്കുവാൻ വയ്യ,
നിങ്ങളുടെയൊന്നും മുന്നിലെനിക്ക് നിൽക്കുവാൻ വയ്യ.
ആരെയും... ആരേയും ഞാൻ പഴിപറയുന്നില്ല...
എല്ലാത്തിനും... എല്ലാത്തിനും കാരണം ഞാനാ,
ഞാനൊരുത്തിയാ അമ്മായീ...”
     ഇത്രയും പറഞ്ഞതും ലക്ഷ്മി വീണ്ടും ചിണുങ്ങിക്കരഞ്ഞു. അവളെ ചേർത്തുനിർത്തി അമ്മായി ചോദിച്ചു;
“എന്തൊക്കെയാ മോളേ നീയീ പറയുന്നത്...
നീ എന്തുചെയ്തെന്നാ....
ദേ, സമയം രാത്രിയായി. പിള്ളേരെയൊന്നും ഇങ്ങനെ കരഞ്ഞുവിളിച്ച്
ഉണർത്താൻ നിൽക്കേണ്ട..
നിന്നെയും നിന്റെ വിഷമത്തെയും കേൾക്കുവാനാ ഞാനിവിടെ നിന്റെ വിളിയുംകേട്ടു വന്നത്.
മോള്... എന്താ പറയാനുള്ളത്, അതെല്ലാം പറഞ്ഞുതീർക്ക്.
ആശ്വാസത്തോടെ മുന്നോട്ട് ജീവിക്കുവാൻ പറ്റട്ടെ.”
     ഇതുംപറഞ്ഞു അമ്മായി ലക്ഷ്മിയേയുംകൊണ്ട് തന്റെ കട്ടിലിൽ ഇരുന്നശേഷം, അവളെ തന്റെ നെഞ്ചോടുചായ്ച്ച് പുറമാകെ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ശേഷം ഏന്തിവലിഞ്ഞു റൂമിലെ ലൈറ്റണച്ചു.
     കുറച്ചുനിമിഷങ്ങൾ അങ്ങനെ ചലനമില്ലാതെ കടന്നുപോയി. പതിഞ്ഞസ്വരത്തിൽ, ലക്ഷ്മി തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞുതുടങ്ങി;
“അമ്മായിക്കറിയാമല്ലോ.... മഹേഷ്‌ എനിക്കെന്റെ ജീവനായിരുന്നു.
അവന്... അവന് ഞാനും.
     ഞങ്ങളുടെ കുടുംബമൊരു സ്വർഗ്ഗമാണെന്ന്, ഞങ്ങൾ പരസ്പരം എപ്പോഴും പറയുമായിരുന്നു. പെട്ടെന്ന് മഹേഷ്‌ എന്നിൽനിന്നും
ഊർന്ന് താഴെയായി, ഒരിക്കലും ഉയരുവാൻ പറ്റാത്തവിധമെന്നപോലെ......
 
ലക്ഷ്മി 2
“ആ.. വൺ ഫോർ വണ്ണിൽ കിടക്കുന്ന ആൾക്ക് ആരുമില്ലേ!?”
     നേഴ്സിങ്റൂമിൽ ചിരിയും മൂളിപ്പാട്ടുമായിരുന്നിരുന്ന നേഴ്‌സുമാരോടും പുതിയതായി വന്ന ജൂനിയേർസ് ഇരുവരോടുമായി ലക്ഷ്മി ചോദിച്ചു.
“അറിയില്ല, ക്യാൻസർ ആണെന്ന് ഡോക്ടർ ശിവദാസ് ഡയഗ്‌നോസ് ചെയ്തു.”
നേഴ്‌സായ മഞ്ജരി മറുപടി പറഞ്ഞു. 
“ഹൂം... എത്ര നാളായി വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്!?
നേരെചൊവ്വേ പറയാൻപോലും ആയില്ല അല്ലേ....”
കൈയ്യിലിരുന്നിരുന്ന റൗണ്ട്സ്പാഡ് ടേബിളിലേക്ക്‌വെച്ചു ലക്ഷ്മി പറഞ്ഞു.
 “..അത് പിന്നെ, പറഞ്ഞപ്പോൾ പെട്ടെന്നങ്ങനെ ആയിപ്പോയതാ...”
മഞ്ജരിയുടെ മറുപടി ഉടൻ വന്നു.
“ഊം... നിന്റെയൊക്കെ ഹെഡ്ഡായ എന്നെ വേണമെടീ പറയാൻ.
പിന്നേയ്.. പണി വല്ലതും പെൻഡിങ്ങിൽ വെച്ചിട്ടാണോ മക്കളീ ചിരിയും
കളിയുമൊക്കെയായി ഇരിക്കുന്നത്!?”
     വസ്ത്രം നേരെയാക്കി തന്റെ സ്ഥിരം ചെയറിൽ ഇരിക്കുവാൻ തുടങ്ങവേ ലക്ഷ്മി എല്ലാവരോടുമായി ചോദിച്ചു.
“ഏയ്‌.. ഇനി വൺ അവർ ഫ്രീയാ, അറ്റ് ലീസ്റ്..
അല്ലേൽ ഡോക്ടർ വരണം.”
ടീന തന്റെ മൊബൈലിൽ നോക്കിയിരിക്കത്തന്നെ പറഞ്ഞു.
     ഓരോരുത്തരായി വീണ്ടും മനസ്സിന്റെ പലതരം വിശ്രമകേന്ദ്രങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങവെ ഒരു നിശ്വാസത്തോടെ ലക്ഷ്മി തന്റെ ചെയറിൽ ഇരുന്നു, പിന്നെ കണ്ണുകളടച്ചു.
     കുറച്ചുനിമിഷങ്ങൾക്കകം, തന്റെ കണ്ണുകൾ തുറന്ന് എഴുന്നേറ്റശേഷം അവൾ പറഞ്ഞു;
“ഞാനാ വൺ ഫോർ വൺ വരെ ഒന്ന് പോയിട്ട് വരാം.
ആരേയും കണ്ടില്ല- അയാൾ വന്നപ്പോൾതൊട്ട്!”
അവളുടെ നോട്ടം ആദ്യംകിട്ടിയ മഞ്ജരി മറുപടി നൽകി;
“കരുണ ഇത്തിരി കൂടുതലുള്ള മാലാഖയല്ലേ, പോയി വാ..”
ഡോർ പിന്നിടുമ്പോഴേക്കും ലക്ഷ്മിയുടെ മറുപടി പുറത്തായി;
“എന്റെ വീട്ടിലുമുണ്ടെടി ഒരാൾ.. മറക്കേണ്ട!
അലേർട്ട് ആയി ഇരുന്നോ എല്ലാം. 
മറക്കേണ്ട...”
     മറുപടി ശ്രദ്ദിക്കാതെ വൺ ഫോർ വൺ ലക്ഷ്യമാക്കി അവൾ വേഗം നടന്നു.
റൂമിനടുത്തെത്തി ഡോർ തുറന്ന് അവൾ ചോദിച്ചു;
“കൂട്ടിനാരുമില്ലേ....”
     ചെറിയൊരു പുഞ്ചിരിയാൽ, തലമുടിയാകെ നരച്ചുതുടങ്ങിയ, ബെഡിൽ കണ്ണുകൾ തുറന്നുകിടക്കെ തന്നെ നോക്കിയ പേഷ്യന്റിന്റെ നേർക്ക് ലക്ഷ്മി ചോദിച്ച ഈ ചോദ്യത്തിന് മറുപടിയായി അയാൾ എഴുന്നേൽക്കുവാൻ ഭാവിച്ചപ്പോൾ, അയാളുടെ അടുക്കലേക്ക്‌ചെന്ന് അവൾ പറഞ്ഞു;
“അയ്യോ.. പ്ലീസ്.
എഴുന്നേൽക്കേണ്ട.. ഞാൻ ലക്ഷ്മി.
രണ്ടുദിവസം ഞാൻ ലീവായിരുന്നു.
ഇന്നാ വന്നത്..
റൗണ്ട്സിനിടയിൽ ഇവിടെ ആരേയും കാണാതെവന്നപ്പോൾ.. വന്നതാ.
കിടന്നോളൂ....”
മൗനമായ എന്തോ ഒരു മറുപടി മുഖത്ത് ഒളിപ്പിച്ച് അയാൾ കിടന്നു.
‘മിസ്റ്റർ ഇന്ദ്രജൻ നായർ.
എയ്ജ് ഫിഫ്റ്റി സിക്സ്.
ഊഫ്....’
     ശേഷമുള്ള വരികൾ ടാഗിൽ മെല്ലെ വായിച്ചുവന്നപ്പോൾ ലക്ഷ്മി അല്പം ഇടറിപ്പോയി. ഒരുനിമിഷം അയാളുടെ കിടപ്പ് നോക്കിനിന്നശേഷം അവൾ ചോദിച്ചു;
“വല്ലതും കഴിക്കാൻ താല്പര്യം ഉണ്ടേൽ ഞാൻ വാങ്ങിവരാം.
ഡോക്ടർ വന്നാൽ പിന്നെ ഞങ്ങൾ ബിസി ആയിരിക്കും..”
പെട്ടെന്നയാൾ മെല്ലെ എഴുന്നേറ്റ് ബെഡിൽ ഇരുന്നശേഷം പറഞ്ഞു;
“ഓഹ്.. സോറി.
ഞാൻ എന്തോ ആലോചിച്ചു...
പ്ലീസ് സിറ്റ് ഡൌൺ..”
     മന്ദഹാസത്തോടെ, ഏതോ ഓർമ്മകളിൽനിന്നും തിരികെയെത്തിയ ഇന്ദ്രജൻ ഇങ്ങനെ പറഞ്ഞപ്പോഴേക്കും ഇരിക്കുവാൻ മടികാണിച്ച് അവൾ പറഞ്ഞു;
“ഇരിക്കുവാൻ ഞങ്ങൾക്ക് പെർമിഷനില്ല!
പിന്നെ, ഞാനാ ഈ വിങ്ങിന്റെ ഹെഡഡ്.
ഇരുന്നാൽ.. അതൊരു പ്രശ്നമാകും.”
തലയാട്ടി സ്വീകാര്യതയോടെവന്നു ഇന്ദ്രജന്റെ മറുപടി;
“ഓഹ്.. എനിക്കിപ്പോൾ ഒന്നും വേണ്ട!
വിശപ്പില്ല...
ഇന്നലെ ഡോക്ടർ ക്യാൻസർ കൺഫോം ചെയ്തു- ബ്രെയ്‌നിൽ,
മിനിഞ്ഞാന്ന് വന്നതാ.
എന്ത് ചെറുതായാലും ക്യാൻസർ എന്ന് വിളിക്കാനാ ഞാൻ
താൽപര്യപ്പെടുന്നത്..
വെറുതെ വായിൽകൊള്ളാത്ത പേരും സ്റ്റേജും പറഞ്ഞാൽ
രോഗം മാറുമോ!?”
ഉടനെ തന്റെ കോട്ടിൽ പിടുത്തമിട്ട് ലക്ഷ്മി പറഞ്ഞു;
“അങ്ങനെ വിധിച്ച് പ്രത്യാശ കളയേണ്ട.
ഇവിടെവന്നു ഇതിലും വലുത് പ്രതിരോധിച്ചവർ ഉണ്ടായിട്ടുണ്ട്.
ഡോണ്ട് വറി..”
ചെറിയൊരു ചിരിയോടെ അയാൾ മറുപടി തുടർന്നു;
“ആ.. നിങ്ങളിലൊക്കെയാണ് ഒരു പ്രതീക്ഷ.”
ധൃതികാണിച്ച് അവൾ ഉടൻ ചോദിച്ചു;
“കൂടെയുള്ളവർ എവിടെപ്പോയി?”
വീണ്ടുമൊരു ചിരിയോടെ ഇന്ദ്രജൻ മറുപടി നൽകി;
“കൂടെ ആരുമില്ല.
ഒരു.. ഫാമിലി ഡ്രൈവറാ എന്നെയിവിടെ എത്തിച്ചത്.
അയാൾ നിൽക്കാമെന്ന് പറഞ്ഞതാ,
ആ.. പരാധീനതകളൊക്കെയുള്ള ആളാ.
ഞാൻ, അതുകാരണം പൊയ്ക്കൊള്ളാൻ നിർബന്ധിച്ചു!
വൈകിട്ട് വരും, കാര്യങ്ങളൊക്കെ നോക്കാൻ.
ഉറ്റവരൊക്കെ ലണ്ടനിലും അവിടിവിടെയുമൊക്കെയാണെന്നേ..”
     അവൾ ടേബിളിൽ കണ്ട ജെഗ്ഗിൽ നിന്നും ജലം ഒരു ഗ്ലാസ്സിൽ പകർന്ന് അയാൾക്ക് നൽകിക്കൊണ്ട് പറഞ്ഞു;
“കൊള്ളാം... നല്ലയാളാ...
ഇതാ, ഇതെങ്കിലും ചെല്ലട്ടെ വയറ്റിലേക്ക്!
എന്നിട്ട് ഭാര്യയുടെയും പിള്ളേരുടെയും നമ്പർ ഇങ്ങുതാ..
ഞാൻ രണ്ടു വർത്തമാനം പറഞ്ഞു വരുത്താം.
     ചിരിയോടെ അവൾ പറഞ്ഞുനിർത്തിയപ്പോഴേക്കും നന്ദി പറഞ്ഞു ഒരിറുക്ക് വെള്ളം അയാൾ കുടിച്ചു. ശേഷം പറഞ്ഞു;
“ഹ... ഹ.., എന്നാൽ നന്നായി...”
ശേഷം അയാളാ വെള്ളം മുഴുവൻ കുടിച്ച് തീർത്ത്, ഗ്ലാസ്‌ മാറ്റിവെച്ചു.
അപ്പോഴേക്കും അവൾ പറഞ്ഞു;
“എന്നാൽ ഞാൻ ചെല്ലട്ടെ..
സമയം കിട്ടുമ്പോൾ ഇറങ്ങാം.
പിന്നേയ്, വേഗം ആരെയേലും കൂട്ടിന് വിളിച്ചുനിർത്ത്..”
മറുപടി കാക്കാതെ തിരിഞ്ഞശേഷം അവളൊന്ന് നിന്ന് ചോദിച്ചു;
“എവിടെയാ വീട് ഇവിടെ..?”
അയാൾ മറുപടി പറഞ്ഞു;
“ഇവിടെനിന്നും ലെഫ്റ്റിലേക്ക് ഒരു ടെൻ കെഎം, എത്തി.
ബായ്.. പിന്നെ കാണാം.”
അവൾ തിരികെ, തങ്ങളുടെ റൂമിലേക്ക് നടന്നു.
 
>>>>>>
“ഹലോ, ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങിനെയുണ്ട്!
ഡോക്ടർ പറഞ്ഞിട്ട്പോയത് ശരിക്കും കേട്ടായിരുന്നല്ലോ അല്ലേ..”
     റൗണ്ട്സിന് ഡോക്ടറോടൊപ്പം ചില സ്പെഷ്യൽ കേസുകൾക്കായി പോയിവന്നശേഷം ഇന്ദ്രജന്റെ റൂമിലേക്കെത്തി ലക്ഷ്മി പറഞ്ഞു.
     കിടക്കുകയായിരുന്ന അയാൾ മെല്ലെ എണീറ്റു. ശേഷം മന്ദഹാസത്തോടെ മറുപടി നൽകി;
 “ഹാ.. പ്രൈമറി സ്റ്റേജാണെന്നല്ലേ പറഞ്ഞിട്ടുള്ളൂ.
പേടിക്കാനില്ല എന്നൊക്കെ പറയുന്നത് അവരുടെ കോൺഫിഡൻസും
രോഗികളെ സമാധാനിപ്പിക്കുവാനുള്ള നുണകളുമല്ലേ!
ഊം... മരിക്കുന്നെങ്കിൽ മരിക്കട്ടെ.”
     റൂമിന്റെ ഡോർ മെല്ലെ ചാരി അവിടെക്കണ്ട ചെയറിൽ വേഗം ഇരുന്നുകൊണ്ട് ലക്ഷ്മി മറുപടി പറഞ്ഞു;
“അയ്യേ.. എന്നെക്കാളും എത്രയോ വയസ്സ് മൂത്തയാളാ.
കണ്ടാലേ അറിയാം ബുദ്ധിജീവിയുമാണെന്ന്!
എന്നിട്ട് കൊച്ചുകുട്ടികളെപ്പോലെ സംസാരിക്കുന്നത് കണ്ടില്ലേ!”
ഒന്ന് നിർത്തിയശേഷം പതിഞ്ഞസ്വരത്തിൽ അവൾ പറഞ്ഞു;
“.....നാണമില്ലല്ലോ..”
ഒന്ന് മന്ദഹസിച്ചു അല്പനിമിഷത്തിനകം ഇന്ദ്രജൻ മറുപടിയായി നൽകി;
“നിങ്ങൾ മാലാഖമാരും ഞാൻ നേരത്തെ പറഞ്ഞ ഗണത്തിൽപ്പെടും!
വെറുതെ രോഗിയെ തളർത്താതെ ഇങ്ങനെയോരോ നുണകൾ പറയും.
.. ചിലർ രക്ഷപ്പെട്ടാൽ പെട്ടു, അല്ലേ... നടക്കട്ടെ.”
അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു;
“ബുജീ, ഞാൻ തർക്കിക്കാൻ ഇല്ല.
എന്തായാലും ഇപ്പോൾ മരിക്കില്ല, പേടിക്കേണ്ട.”
അവളൊന്ന് ചിരിച്ചതല്ലാതെ മറ്റൊന്നും കുറച്ചുനിമിഷത്തേക്കവിടെ നടന്നില്ല.
ശേഷം അയാൾ തുടങ്ങി;
“വിവാഹം കഴിച്ചതാണോ!?”
അവളുടെ നെറ്റിയിലെ സിന്തൂരക്കുറി അപ്പോളയാൽ ശ്രദ്ദിച്ചു.
“നല്ല കഥ...വലിയ പിള്ളേര് രണ്ടെണ്ണം ഉണ്ട്”
ചിരിച്ചുകൊണ്ട് അവൾ മറുപടി നൽകി.
“ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”
അയാൾ തുടർന്നു ചോദിച്ചു.
അവൾ മുഖമൊന്നു താഴ്ത്തി. പിന്നെയുടനെ ഉയർത്തി പറഞ്ഞു;
“... അഞ്ചുവർഷമായി തളർന്നു കിടപ്പാ.
ജോലിക്ക് പോയവഴി ഒരു ആക്‌സിഡന്റ് ഉണ്ടായതാ,
ബൈക്ക് ചെന്ന് ഒരു കാറിലിടിച്ച് മറിഞ്ഞു.
പുറമെ കാഴ്ചയിൽ കുഴപ്പമൊന്നും അങ്ങനെ ഇല്ലായിരുന്നു.
പക്ഷെ ഇന്റേണലായി കുറച്ച് ഇഞ്ചുറീസും ബാക്കിൽ നല്ല
ക്ഷതവും സംഭവിച്ചു....”
കൂടുതൽ വാക്കുകളില്ലാതെ അവൾ പരതി. ഉടനെ ഇന്ദ്രജൻ പറഞ്ഞു;
“ഓ.. സോ സാട് ഓഫ് യൂ...
ഐ ആം സോറി..”
അയാളുമൊന്ന് പരതി. കുറച്ചുനിമിഷം വീണ്ടും ഇരുവരും മൗനമായിരുന്നു.
പെട്ടെന്നൊരുനിമിഷം അവൾ ചോദിച്ചു;
“ഹാ.. നമ്മുടെ പത്നിയും പിള്ളേരുമൊക്കെ...
സുഖമായിരിക്കുന്നോ ലണ്ടനിൽ..
എന്താ ഇവിടെ നിന്നുകളഞ്ഞത്!?”
     മറുപടിയായി അയാൾ കുറച്ചുനിമിഷം മൗനമായിരുന്നു. ശേഷം മെല്ലെ പറഞ്ഞു;
“അവളും പിള്ളേരും എന്നെ വിട്ടിട്ട് പതിനഞ്ചാകുന്നു വർഷം.
ഒരു ചെറിയ തെറ്റിദ്ധാരണയുടെപുറത്ത് വഴക്കായി വാക്കേറ്റമായി,
ചെറിയ തല്ലും പിടിയുമൊക്കെയായി...
പിന്നെയതിന്റെ വാലേ-വാലേൽ മുന്നോട്ട് നീണ്ടുപോയി.
ലണ്ടനിൽ ജോലി റെഡിയാക്കി അവൾ പിള്ളേരെയുംകൊണ്ട് പോയി,
അന്നത്തെയാ സിറ്റുവേഷനിൽ ഞാൻ മറുത്തൊന്നിനും
തുനിയുവാൻ പോയില്ല...”
     മൗനംദാഹിച്ച് അയാൾ നിർത്തിയപ്പോഴേക്കും ലക്ഷ്മി ഒരുനിമിഷത്തെ മൗനത്തിനുശേഷം പറഞ്ഞു;
“പിണക്കം പിന്നീടൊരിക്കലും മാറാത്തതെന്താ...
ഒരു അനുരഞ്ജനത്തിന് ശ്രമിച്ചുകൂടായിരുന്നോ,
ഇങ്ങനെ എങ്ങനെ ജീവിക്കുന്നു ഒറ്റയ്ക്ക്!?
ഇപ്പോൾ... ഇനിയിപ്പോൾ... ആരുണ്ട്... എന്താ.. !?”
അയാൾ തുടർന്നു, പറയുവാൻ വെച്ചിരുന്നതെന്നപോലെ;
“...എനിക്കതിനു മനസ്സുവന്നതുമില്ല. അവരൊട്ട് എന്നെ
അന്വേഷിച്ചതുമില്ല.
ലണ്ടനിൽ എന്റെയൊരു സുഹൃത്ത് പറഞ്ഞു ഇടയ്ക്കിടെ
അവരെക്കുറിച്ച് കേൾക്കാറുണ്ട് ഞാൻ.
കുട്ടികൾ, മൂന്നുപേരും വലുതായി.
മൂന്നുപേരേ എനിക്ക് മക്കളായുള്ളൂ..
മറ്റൊന്നിന്റെ തലപൊങ്ങി എന്നിതുവരെ കേൾക്കാനൊത്തിട്ടില്ല!
ഹാ...”
കുറച്ചൊന്നാലോചിച്ചശേഷം ലക്ഷ്‌മി പറഞ്ഞു;
“അവര് തിരികെ അച്ഛനെ തേടി വരുമെന്നേ...
പേടിക്കേണ്ട ഇനി.
ശ്രീമതിക്ക് സ്നേഹമുണ്ട് ഇപ്പോഴും...
ഇതുവരെ മറ്റൊരാളുടേതായില്ലല്ലോ!?”
മറുപടിയായി പുച്ഛംമട്ടിൽ അയാളൊന്ന് ചിരിച്ചു.
അവൾ തുടർന്നു;
“എന്റെ കഥ സിംപിളാ, എല്ലായിടത്തും കേൾക്കാവുന്ന ഒന്ന്...
എനിക്ക് ഇരുപത്തിരണ്ടുള്ളപ്പോൾ ഒരുത്തനെ പ്രേമിച്ചു കെട്ടി.
പഠിക്കാൻ ഞാനും അവനും മിടുക്കരായിരുന്നതിനാൽ ജോലി, അത് വേഗമായി.
കുട്ടികളൊക്കെയായി സന്തോഷം വന്നപ്പോൾ ഒരു സുപ്രഭാതത്തിൽ
മഹേഷും ഞാനും തളർന്നു, ഒരിക്കലും എഴുന്നേൽക്കാനാവാത്തവിധം...
അവൻ ശരീരംകൊണ്ടും, ഞാൻ മനസ്സുകൊണ്ടും.”
മറുപടി ശ്രദ്ദിച്ചശേഷം ഇന്ദ്രജൻ പറഞ്ഞു;
“ഞാനിപ്പോൾ... എന്താ പറയുക!
എങ്ങനെയാ... ആശ്വസിപ്പിക്കുക..!”
ഉടനെ അവൾ പറഞ്ഞു;
“ജീവിതം ഇങ്ങനെയൊക്കെയല്ലേ.....ഇതിൽ സന്തോഷം കണ്ടെത്തുന്നവർ
ഭാഗ്യവാന്മാർ..”
     അല്പം നീണ്ടനിമിഷത്തെ ആശ്വാസപരമായ ശാസോശ്ചാസത്തിനുശേഷം ഇന്ദ്രജൻ പറഞ്ഞു;
“എന്തോ... ലക്ഷ്മിയെ എനിക്ക് വളരെയധികം ഇഷ്ടമായി കെട്ടോ.
ഒരുപാട് ആശ്വാസം.. ഇതാണല്ലേ മാലാഖമാരെന്നൊക്കെ നേഴ്‌സിനെ
വിളിക്കുന്നത്- ഐ ആം ഫീലിംഗ് ദാറ്റ്‌ നൗ.
ഇത്രയും കാലം ഞാൻ അനുഭവിച്ചിരുന്നത് വലിയൊരു വീർപ്പുമുട്ടൽ
മാത്രമായിരുന്നെന്ന് ഇപ്പോഴിടയ്ക്ക് എനിക്ക് തോന്നിപ്പോകാറുണ്ട്.”
മറുപടിയായി അവൾ മന്ദഹസിച്ചതേയുള്ളൂ.
“ആ... പിന്നേയ്..,
ഹെഡ്ഡ് നേഴ്‌സാണെന്ന് മറക്കേണ്ട!
ജൂനിയേർസ് കണ്ടുപഠിക്കേണ്ടതാ...
ഇവിടിരുന്നാൽ ചിലപ്പോൾ...”
ഇന്ദ്രജൻ ഓർമ്മപ്പെടുത്തി.
“അയ്യോ... ഞാൻ സമയം പോയതറിഞ്ഞില്ല.
കേൾക്കാനും പറയാനും നിന്നാൽ ഞാനെപ്പോഴും ഇങ്ങനെയാ.
എന്നാൽ ഞാൻ പിന്നെ വരാം.
വേഗം ഡിസ്ചാർജ് ആകട്ടെ...”
     വാച്ചിലേക്ക് നോക്കി അമ്പരന്ന് തുടങ്ങി, എഴുന്നേറ്റ് യാത്രകാണിച്ചു ലക്ഷ്മി അവസാനിപ്പിച്ചു. അയാൾ മന്ദഹസിച്ചു.
 
>>>>>>
കോളിംഗ്ബെൽ മുഴങ്ങുന്നത്കേട്ട് ഇന്ദ്രജൻ മെയിൻഡോർ തുറന്നു.
“ഹാഹ്... ലക്ഷ്മിക്കുട്ടിയോ!
കേറി വാ..
വഴി പിശകിയില്ലല്ലോ അല്ലേ...!?”
സന്തോഷംഭാവിച്ചു തന്റെ വീട്ടിലേക്ക് അയാൾ ലക്ഷ്മിയെ സ്വീകരിച്ചു.
“കുറച്ചൊന്നു കൺഫിയൂഷനായിപ്പോയി..
ഇപ്പോൾ എങ്ങനെയുണ്ട്? 
ഞാൻ ഉച്ചവരെ ലീവെടുത്ത് വന്നതാ.
ഹോസ്പിറ്റലിൽ ഒന്നാമത് നല്ല തിരക്കാ...”
അകത്തേക്ക് കയറുന്നതിനിടയിൽ അവൾ അയാളോടായി പറഞ്ഞു.
     അയാൾ മറുപടിയൊന്നുംകൂടാതെ അവളെ അകത്തെ ഡൈനിങ്ടേബിളിലേക്ക് നയിച്ചശേഷം പറഞ്ഞു;
“ഇരിക്ക്... ഞാൻ പ്രിപ്പയർ ചെയ്തത് എടുക്കാം.
പിന്നെ അസുഖം, അവൻ മറഞ്ഞിരിക്കുവല്ലേ..
എന്നെയുംകൊണ്ട് പോവില്ലാന്ന് ആരുകണ്ടു!?
അവിടുന്ന് പോന്നിട്ടിപ്പോൾ ഒരാഴ്ചയായില്ലേ, ഇതുവരെ
വലിയ കുഴപ്പമൊന്നുമില്ല.”
     ഇതുപറഞ്ഞു കിച്ചണിലേക്ക് പോയ ഇന്ദ്രജൻ ഉടൻ തിരികെവന്ന് പറഞ്ഞു, കൈയ്യിൽ ചില അടുക്കളയുപകരണങ്ങൾ എടുത്തുനിൽക്കേ;
“... ക്യാൻസറിനേക്കാൾ വലിയ കുഴപ്പമെന്തുവരാനാ...
ഹ, ഹ... ഞാനിനി കുഴപ്പമാണെന്ന് പറയുന്നതിന്
ലക്ഷ്മിക്കുട്ടിക്ക് സങ്കടം വേണ്ട.”
     ചിരിയോടെ അയാൾ വീണ്ടും കിച്ചണിലേക്ക് പോയി. മറുപടിയായി ലക്ഷ്മി തലയാട്ടി മന്ദഹസിച്ചതേയുള്ളൂ.
     അല്പസമയത്തിനകം പ്രാതലുമായി ഇന്ദ്രജൻ വന്നു. അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുതുടങ്ങി.
“ഒരാഴ്ചയായല്ലോ, അപ്പോൾ എന്തായി എന്നറിയണം എന്നുണ്ടായിരുന്നു...
അപ്പോഴാ എന്നെയിന്നലെ വിളിച്ചത്!
അന്ന് നമ്പർ പറഞ്ഞപ്പോൾ ഓർത്തിരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല!”
     കഴിക്കുന്നതിനിടയിൽ ലക്ഷ്മി അയാളെനോക്കി പറഞ്ഞു. ഭക്ഷണം ചവച്ചരച്ചുകഴിക്കുന്നതിനിടയിൽ അയാൾ മറുപടി നൽകി;
“ലക്ഷ്മിയെ അങ്ങനെ മറക്കുവാൻ സാധിക്കുമോ!
നമ്പരെല്ലാം കൃത്യമായി ഞാനോർത്തിരിപ്പുണ്ട്‌.
... എങ്ങനെയുണ്ട് എന്റെ പാചകം?
വായിൽവെക്കാൻ കൊള്ളാമോ...
ഭർത്താവും കുട്ടികളുമൊക്കെ എന്ത് പറയുന്നു...!?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു;
“ഇത്രയധികം ഒറ്റയടിക്കങ്ങു ചോദിച്ചാൽ ഞാനെങ്ങനെ
കൃത്യമായി മറുപടി പറയും?!”
അയാൾ മന്ദഹാസത്തോടെ പറഞ്ഞു;
“ഈ വീട്ടിലൊരനക്കം, ഇതിപ്പോഴാ...
ഞാനതിന്റെ ത്രില്ലിലാ.
സാവധാനം.. മറുപടി നൽകിയാൽ മതി.”
അവൾ മറുപടി നൽകി;
“പാചകം അസ്സലായിട്ടുണ്ട്.
കുടുംബം സുഖമായിരിക്കുന്നു.”
എന്തോ മറന്നെന്നമട്ടിൽ ഇന്ദ്രജൻ നായർ ചോദിച്ചു;
“ലക്ഷ്മിയോ...?!”
     മന്തഹാസത്തോടെ, തെല്ലുനിമിഷത്തെ ആലോചനയിലാണ്ട്‌ അവൾ മറുപടി നൽകി;
“ഞാനിവിടെ ചെയറിൽ സന്തോഷത്തോടെ ഭക്ഷണം
കഴിച്ചുകൊണ്ടിരിക്കുന്നു.”
ഉടനെ അയാൾ മറുപടി നൽകി;
“ഹാ.. എനിക്കത്രയും കേട്ടാൽ മതി.”
     പ്രാതൽകഴിഞ്ഞു ഇന്ദ്രജന്റെ വലിയ വീടൊക്കെയൊന്ന് കണ്ട്, കിച്ചനിൽനിന്നും ഇറങ്ങവേ ലക്ഷ്മി ചോദിച്ചു;
“വല്ല ജോലിക്കാരെയും വെക്കരുതോ!?”
ഇന്ദ്രജൻ ഒരു നിശ്വാസത്തോടെ പറഞ്ഞു;
“പറ്റിയ ആരെ കിട്ടാനാ ലക്ഷ്മിക്കുട്ടീ..”
     മറുപടിയില്ലാതെ അവൾ തലങ്ങും വിലങ്ങുമൊക്കെ കണ്ണുകൾ പായിച്ച് കുറച്ചുനിമിഷം അയാളുടെ മുൻപിൽനിന്നു. തെല്ലൊരുനിമിഷം അവൾ അറിയാതെ സ്വന്തം വാച്ചിൽ നോക്കിയതും ‘ഒരു മിനിറ്റ്” എന്നുപറഞ്ഞു അയാൾ റൂമിലേക്ക് പോയി. ഒന്നുരണ്ടു മിനിറ്റുകൾ കഴിഞ്ഞപ്പോൾ കൈയ്യിലെന്തോ വെച്ചുകൊണ്ട് അയാൾ തിരികെയെത്തി.
“ഇതാ.. ഞാൻ ഇവിടേക്ക് വിളിപ്പിച്ചത് പ്രധാനമായും
ഇത്‌ ഏൽപ്പിക്കണം, തരണം എന്നൊക്കെയോർത്താ...”
     അവളുടെ കൈകളില്പിടിച്ച്, തന്റെ കൈയ്യിലിരുന്ന രണ്ടായിരംരൂപയുടെ ഒരു കെട്ടു ഏല്പിച്ചുകൊണ്ട് അയാളിങ്ങനെ പറഞ്ഞു.
     അവൾ അമ്പരന്നശേഷം തിരസ്കരിക്കുവാൻ മുതിരവേ അയാൾ പണം അവളുടെ കൈകളിൽ കൂട്ടിപ്പിടിപ്പിച്ചുകൊണ്ട് പറഞ്ഞു;
“ഇത്‌ നിനക്ക് അർഹതപ്പെട്ട പണമാണെന്ന് കൂട്ടിക്കോ.
എനിക്ക് ആവശ്യത്തിലധികവും നിനക്കാവശ്യവും ഇതാണെന്ന് ഞാൻ
മനസ്സിലാക്കിയതുകൊണ്ട് തരുന്നതുകൂടിയാണെന്ന് കൂട്ടിക്കോ!
... പിന്നെ എന്റെയൊരു സന്തോഷത്തിനും.
ആരുമില്ലാതെ ക്യാൻസറുമായി ഞാനവിടെ വരുമ്പോൾ നീ എന്നെത്തേടി
വന്നില്ലേ, 
അതുപോലെ ഞാനിതും തരുന്നെന്ന് കരുതിയാൽ പ്രശ്നം തീർന്നു.”
     ഇത്രയുംപറഞ്ഞു തന്റെ കൈകൾ അയാൾ പിൻവലിച്ചപ്പോഴേക്കും ലക്ഷ്‌മി തന്റെ കൈകളിലേക്കൊന്ന് നോക്കി. ശേഷം ഇന്ദ്രജനെ നോക്കി പറഞ്ഞു;
“എന്നാലും...”
ഉടനെ അയാൾ അല്പം ഗൗരവം ഭാവിച്ചു;
“ഇവിടെ ഒരു ഹോസ്പിറ്റലിൽ ഹെഡ്ഡ് നേഴ്സിന്‌ എന്തുകിട്ടുമെന്ന്
എനിക്കറിയാം.
നിനക്ക് വയ്യാത്തൊരു ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.
ഇത്‌ കുറഞ്ഞുപോയെങ്കിലേ ഉള്ളൂ..”
     ഇത്രയും പറഞ്ഞകൂട്ടത്തിൽ അയാൾ അവളുടെ ഇടതുകൈയ്യുടെ ഒരത്തിന്മേൽ തട്ടി. ഒരു തീരുമാനമെടുക്കുവാനാകാതെ കുഴഞ്ഞു അവൾ പണവുമായി അവിടെ നിന്നു.
ഉടനെ അയാൾ മന്ദഹാസത്തോടെ പറഞ്ഞു;
“ലീവ് ഇന്ന് മുഴുമിപ്പിച്ചാൽ എന്റെ കൈകൊണ്ട് ഉണ്ടാക്കിയ
ചൂടുചോറും കറികളുംകൂട്ടി കഴിച്ചിട്ട് പോകാം..
ലക്ഷ്മി എന്തുപറയുന്നു?!....”
     അയാൾ ഡൈനിങ്ടേബിളിലെ സമഗ്രഹികൾ മെല്ലെ ഒതുക്കിക്കൊണ്ട് പറഞ്ഞു. ആ നിമിഷം അവൾ വാച്ചിലേക്ക് നോക്കി മറുപടിയെന്നപോലെ പറഞ്ഞു;
“അയ്യോ.. ഞാൻ പോകുവാണേ.
സമയത്തൊക്കെ മരുന്ന് കഴിക്കണം...
പറഞ്ഞതൊന്നും മറക്കേണ്ട.”
     ധൃതിയിലിത്രയും പറഞ്ഞൊപ്പിച്ച് പണം തന്റെ ഹാൻഡ്ബാഗിലേക്കാക്കി അവൾ പുറത്തേക്ക് നടന്നു. തന്റെ സ്കൂട്ടറുമെടുത്തു, ഇന്ദ്രജനോട് യാത്രപറഞ്ഞു അവൾ ഹോസ്പിറ്റൽ ലക്ഷ്യമാക്കി യാത്ര തുടർന്നു.
അവൾ ചിന്തിച്ചുപോയി;
“ഇത്രയധികം സൗഭാഗ്യംകിട്ടിയ ഒരു മനുഷ്യന്റെ ഗതികണ്ടോ!?
ഭാര്യയോ... മക്കളോ.. ആരുമില്ല കൂടെ.
എങ്ങനെ ജീവിക്കുന്നു ഈ പ്രായത്തിലും ഈ മനുഷ്യൻ...
... മഹേഷ്‌ വീണുപോയെങ്കിലും അവനുണ്ട്, അവന്റെ സ്വരം
തന്റെ കാതോരത്തുണ്ട് എപ്പോഴും എന്നുള്ളതാണ് തന്നെപ്പോലും
താങ്ങിനിർത്തുന്നത്!
... ഹോഹ്... ആലോചിക്കാനേ വയ്യ.
നല്ലൊരു മനസ്സുള്ളോരു വ്യക്തിയെ അടുത്തറിയാൻ പറ്റി..
ഈശ്വരൻ മുഖം കാണിച്ചുതുടങ്ങിയോ....”
>>>>>>
 
“ഹലോ.. ആള് ജീവനോടെയുണ്ടോ!? 
രണ്ടുമൂന്നു ദിവസമായി വിളിയും വിവരവുമൊന്നും
ഇല്ലാത്തതുകൊണ്ട് ഞാൻ വിചാരിച്ചു...”
     ഡ്യൂട്ടിക്ക് പോകുവാനുള്ള രാവിലത്തെ തത്രപ്പാടിനിടയിൽ ലക്ഷ്മി, വന്ന ഇന്ദ്രജന്റെ ഫോൺകോളെടുത്ത് സംസാരിച്ചു.
“ഇതാ... ചേട്ടന്റെകൂടി കൊടുത്തേക്ക്..
വേഗം ചെല്ല്, സമയം പോയി മീനാ..,”
     ഒപ്പം പതിഞ്ഞസ്വരത്തിൽ, സ്കൂളിൽ പോകുവാൻ റെഡിയായിവന്ന മീനയോട് അവൾ, രണ്ടു ലഞ്ച്‌ബോക്‌സുകൾ ചൂണ്ടിക്കാണിച്ച് അടുക്കളയിൽനിൽക്കേ ഇങ്ങനെ പറഞ്ഞു.
അപ്പോഴേക്കും ഇന്ദ്രജൻ ഇങ്ങനെ മറുപടി നൽകിയിരുന്നു;
“ഹതുശരി, എന്നെ ക്യാൻസറെടുത്തുവെന്ന് വിചാരിച്ചുകാണും...
കൊള്ളാം..”
     അടുക്കളയിലെ മറ്റു പണികളൊക്കെ വേഗത്തിൽ ഒരുവശ്ശേ ഒതുക്കിക്കൊണ്ട് ലക്ഷ്മി മറുപടി നൽകി;
“ഏയ്യ്... അങ്ങനല്ല...
കുറച്ചുദിവസമായി വിളിയും അനക്കവും കാണാത്തതുകൊണ്ട് പറഞ്ഞതാ..”
     മറുതലയ്ക്കൽനിന്നും ഒരു മുരൾച്ചയ്ക്കുശേഷം, തൊണ്ട ശരിയാക്കിയെന്നപോലെ ഇന്ദ്രജൻ പറഞ്ഞു;
“ഞാനൊരു ഇൻപോർട്ടന്റ് കാര്യം പറയാൻ വിളിച്ചതാ.
അതാ ഈ തിരക്കിനിടയിലും വിളിക്കാമെന്നുവെച്ചത്...” 
അയാൾ പറഞ്ഞുമുഴുമിപ്പിക്കുംമുമ്പേ ലക്ഷ്മി ഇടക്കുകയറി;
“... ഊം?”
     ഒരിക്കൽക്കൂടി തൊണ്ടയിലെ കരപ്പുമാറ്റാനെന്നപോലെ മുരളി അയാൾ തുടർന്നു;
 “...ഞാൻ ലണ്ടനിലേക്ക് പോകുവാൻ പോവുകയാ.
അവിടെ കുറച്ചു ഫ്രണ്ട്സ് ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ;
അവിടെ ഏതെങ്കിലും നല്ലൊരു ഹോസ്പിറ്റൽ സജസ്റ്റ് ചെയ്യാൻ എല്ലാവരും
നിർബന്ധിക്കുന്നു.
പിന്നെ, ലക്ഷ്മി പറഞ്ഞതുപോലെ...എനിക്കിവിടം മടുത്തുതുടങ്ങി!
ഒരു ചേഞ്ച്‌ ഇല്ലേൽ ഇനി ശരിയാകില്ല ഒട്ടും.”
അയാളൊന്ന് പറഞ്ഞുനിർത്തി.
“ഓ...”
     അടുക്കള ഒതുക്കിയകൂട്ടത്തിൽ ഇങ്ങനെ മറുപടി നൽകി അവളൊന്ന് നിന്നുപോയി.
അയാൾ ധൃതിയോടെ തുടർന്നു;
“അപ്പോൾ ഞാൻ പറഞ്ഞുവന്നത്....
എങ്ങനെയാ പറയുക ഇപ്പോൾ,
ലക്ഷ്മിക്ക് താല്പര്യം ഉണ്ടേൽ, എനിക്കൊരു കെയറായി കൂടെ പോരാം.
താമസവും കാര്യങ്ങളുമൊക്കെ അവിടെ ചെന്നിട്ട് അറേഞ്ച് ചെയ്തുതരാം.
ഒരുപാട് ഫ്രണ്ട്സും ആളുകളുമൊക്കെ എനിക്കവിടെയുണ്ട്...
... ഏ, കേൾക്കുന്നുണ്ടോ...!
എത്രനാളാണെന്നുവെച്ചാ ഇവിടുത്തെ ചെറിയ ശമ്പളംകൊണ്ട് പിടിച്ചുനിൽക്കുക!
ഇതാകുമ്പോൾ എന്റെ ചികിത്സയ്ക്ക് ഒരു നേഴ്സിന്റെ,
എന്റെ രോഗമറിയുന്ന ഒരാളുടെ, ഹെൽപ്പുമാകും- പിന്നെ നിന്റെ ലൈഫും
കുടുംബവും ഈസി ആവുകയും ചെയ്യും.”
ഇന്ദ്രജൻ പറഞ്ഞുനിർത്തിയതും ഒരുനിമിഷം അവൾ ചലനമറ്റു നിന്നു.
“ഓഹ്.. സോറി, ഞാനെങ്ങനെയാ വരിക!
ഇവിടെ മഹേഷും പിള്ളേരുമല്ലേ ഉള്ളൂ...”
ഉടനെ അയാൾ മറുപടി നൽകി;
“എടീ, നിന്റെ പിള്ളേര് വലുതായി വരികയാ.. നീയൊരു പെണ്ണും.
ഭർത്താവിനോ സ്വാധീനമില്ല...
ഒരാവശ്യം വരുമ്പോൾ നീയെവിടെ, ആരോട് കൈനീട്ടും!?
ഇപ്പോൾത്തന്നെ കുറെയധികം കടം പലയിടത്തും ഉണ്ടാക്കിവെച്ചിട്ടില്ലേ...
ഭാവി ഓർത്തിട്ടുണ്ടോ!?”
അവൾ മറുപടി നൽകി;
“അതിപ്പോ...
എനിക്കെങ്ങനെയാ; ഞാനെങ്ങനെയാ...”
ഉടൻ വന്നു ഇന്ദ്രജന്റെ മറുപടി;
“ഞാൻ നിർബന്ധിക്കുവാന്ന് കൂട്ടിക്കോ..
പിന്നെ ഞാനല്ലേ വിളിക്കുന്നത്,
ഒരു ഭയവും വേണ്ട.
റെഡിയാണേൽ വേഗം പാസ്‌പോർട്ടിന് അപ്ലൈ ചെയ്യ്- ഇല്ലേൽ..
റെഡിയാണേലല്ല, അപ്ലൈ ചെയ്യ്..
ബാക്കി എല്ലാം റെഡിയാ.”
ഒറ്റശ്വാസത്തിൽ പറഞ്ഞൊന്ന് നിർത്തിയശേഷം അയാൾ വീണ്ടും തുടർന്നു;
“... ഇങ്ങനൊരു ചാൻസ് ആർക്ക് കിട്ടും!
ഓരോ ആളുകൾ ലക്ഷം മുടക്കിയാ പോകുന്നത്,
ചിലർക്കോ- പോകാനൊട്ടു വകുപ്പുമില്ല.
അവസരം കളഞ്ഞേക്കരുത് പറഞ്ഞേക്കാം,,
എനിക്കധികം റിക്വസ്റ്റ് നടത്തുവാനുള്ള സമയമില്ല ഇപ്പോൾ,
ഓക്കെ, ഞാൻ വിളിക്കാം. കുറച്ചു തിരക്കിലാ...”
     ലക്ഷ്മിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഇന്ദ്രജൻ നായർ കോൾ കട്ടാക്കി. അന്നുവരെ ക്ലോക്കുകളുടെയും വാച്ചുകളുടെയും സൂചികളെക്കാൾ വേഗത്തിൽ സഞ്ചരിച്ചിരുന്ന അവൾ ആ നിമിഷം മുതൽ അവറ്റകളേക്കാൾ മെല്ലെയായി.
     പെട്ടെന്നൊരുനിമിഷം അടുക്കളയിൽനിന്നും അല്പം ചൂടുകഞ്ഞിയും കുറച്ച് അച്ചാറുമെടുത്ത് അവൾ മഹേഷിനരികിലേക്ക് ചെന്നു. അവൻ പതിവുപോലെ ഇരുളടഞ്ഞ സ്വന്തം മുറിയിലെ കട്ടിലിൽ നേരെ കിടക്കുകയായിരുന്നു.
ലക്ഷ്മി റൂമിലെ ലൈറ്റിട്ടു.
“അവര് സ്കൂളിൽ പോയി...”
കഞ്ഞിയുമായി മഹേഷിനരുകിലെത്തി അവൾ മെല്ലെ പറഞ്ഞു.
“എന്നോട് യാത്രപറയാൻ വന്നിരുന്നു, രണ്ടും- എന്നത്തേയുംപോലെ.”
     മഹേഷ്‌ തന്റെ മൃദുലമാർന്നുപോയതും മെല്ലെയായിപ്പോയതുമായ സ്വരത്തിൽ പറഞ്ഞു.
     അവൾ ഒരു സ്പൂൺ കഞ്ഞി അവന്റെ ചുണ്ടിലേക്കടുപ്പിച്ചതും, അവൻ ചോദിച്ചു;
“ഇന്നെന്താ, ലക്ഷ്മിക്കുട്ടിക്ക് പരിഭവം പറയാനില്ലേ...
ഞാനെന്നുമീ കഞ്ഞിമാത്രം കുടിക്കുന്നതിനെപ്രതി!?
എന്താ, എന്തുപറ്റി... മുഖമാകെ...”
     മറുപടിയ്ക്ക് മുൻപേ അവൾ, അവനോട് ആ സ്പൂണിന് വായതുറക്കുവാൻ ആംഗ്യംകാണിച്ചു, അവൻ അനുസരിച്ചപ്പോൾ അവൾ പറഞ്ഞു;
“ഒന്നുമില്ല, ഓരോന്ന് വെറുതെ ചിന്തിച്ചിരിക്കേണ്ട മഹേഷ്‌..
... ഞാൻ വൈകിട്ട് വന്നിട്ട് പറയാം.”
     മറ്റൊന്നും ചോദിക്കാതെയും പറയാതെയും അവനവളെ അനുസരിച്ചു പ്രാതൽ പൂർത്തീകരിച്ചു. അവൾ എഴുന്നേറ്റ് അവന്റെ വായും മറ്റും ശുചിയാക്കുവാൻ സഹായിച്ചശേഷം യൂറിൻ കവറിലേക്കും ബെഡ്‌ഡിലാകെയുമൊക്കെയൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു;
“ഞാൻ ലഞ്ച് മൂടിവെച്ചശേഷം ഇറങ്ങുവാ...”
ഉടനെ നിറഞ്ഞമുഖത്തോടെ അവൻ പറഞ്ഞു;
“ഇപ്പോൾ ഒന്നും മാറ്റേണ്ട. രാവിലേ മാറ്റിയശേഷം ഇതുവരെ ഒന്നുമില്ല..
മോള് പൊയ്ക്കോ...”
     ലഞ്ച് അവനു തലയ്ക്കൽ, വശത്തായുള്ള ടേബിളിൽ മൂടിവെച്ചശേഷം അരയ്ക്കുകീഴെ തളർന്നുകിടക്കുന്ന അവന്റെ നെറുകയിൽ പതിവുപോലൊരു മുത്തം സമ്മാനിച്ച്, പതിവില്ലാതെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവനെ കാണിക്കാതെ ലക്ഷ്മി പുറപ്പെട്ടു- താൻ പതിവിലും വൈകിയാണ് ഡ്യൂട്ടിക്ക് പോകുന്നതെന്നറിയാതെ!
     ഹോസ്പിറ്റലിലെത്തി താൻ വൈകിയെന്ന് തിരിച്ചറിയുംവരെ അവളുടെ മനസ്സാകെ തങ്ങളുടെ ഭാവിയിലും മഹേഷിലും ഉടക്കിക്കിടക്കുകയായിരുന്നു.
 
 
 
>>>>>>
 
     പതിവുപോലെ മെല്ലെ തന്നാലാവുംവിധം, തന്റെ കിടക്കയോട് പൊക്കമുള്ള- വശത്തായുള്ള ടേബിളിൽനിന്നും ചായ എടുത്ത് രുചിച്ചുതുടങ്ങിക്കൊണ്ട് മഹേഷ്‌ പറഞ്ഞു;
“നീ പോയാൽ..
ഞാൻ തനിച്ചാകും...
പിന്നെ നീയും,
അതൊരു വലിയ സങ്കടമല്ലേ ലക്ഷ്മിക്കുട്ടീ...”
     പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടി അവനൊന്നു നിർത്തി. അപ്പോഴേക്കും വന്ന ഡ്രസ്സിൽത്തന്നെ അവരികത്തായി ഇരിക്കുകയായിരുന്ന ലക്ഷ്മി പറഞ്ഞു;
“മഹീ, അതെനിക്കറിയാഞ്ഞിട്ടാണോ?!
നമ്മൾ ഒരുമിച്ചു നടക്കുവാൻ തീരുമാനിച്ചപ്പോൾമുതൽ
നിനക്കെന്നെയും എനിക്ക് നിന്നെയും അറിയാവുന്നതല്ലേ...”
     അപ്പോഴേക്കും മഹേഷിന് ഒരു അംഗീകാരഭാവം വന്നുകഴിഞ്ഞിരുന്നു. അവൻ മെല്ലെ പറഞ്ഞു;
“ഊം.. എനിക്ക് മനസ്സിലാകില്ല എന്ന് കരുതേണ്ട നീ.
നിന്നെ പിരിയേണ്ടിവരും എന്നോർത്തപ്പോൾ സഹിച്ചില്ല,
നമ്മളെങ്ങനെയായിരുന്നു...”
     ഇത്രയും പറഞ്ഞപ്പോഴേക്കും അവൻ വിതുമ്പിപ്പോയി. ഉടനെയവൾ അവന്റെ കൈയ്യിലെ ഗ്ലാസ്‌ വാങ്ങിച്ചശേഷം കണ്ണുനീർ തുടച്ചുനൽകി. ശേഷം പറഞ്ഞു;
“മഹീ, നീയെന്തിനാ കരയുന്നത്...
നീയോ ഞാനോ ഇതുവരെ തോറ്റിട്ടില്ല.
നമുക്കും നമ്മുടെ പിള്ളേർക്കും ഇനിയങ്ങോട്ട് ജയിക്കേണ്ടേ!”
     അവളൊന്ന് പറഞ്ഞുനിർത്തി. അവനാകട്ടെ, കണ്ണുനീരൊഴുക്കിക്കൊണ്ടിരുന്നു.
“.. പിള്ളേര് വലുതായി വരികയാ,
അവരൊരിക്കലും നമ്മളെപ്രതി തോറ്റുകൂടാ മഹേഷ്‌ ഒരിടത്തും..
ഈശ്വരൻ നമ്മളെ കാണുന്നുണ്ട്. അതാ..
ഇങ്ങനെയൊരു അവസരം തേടിവന്നിരിക്കുന്നത്.
വലിയ കഷ്ടപ്പാടുകളോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാകുവാൻ
സാധ്യതയില്ല, എന്നെയോർത്ത് പേടിക്കേണ്ട..
പ്രായമായൊരാളാ, ഇന്ദ്രജൻ നായർ- ഞാൻ പറഞ്ഞിട്ടില്ലേ അയാളെപ്പറ്റി..
നിന്റെ കാര്യമോർക്കുമ്പോൾ തോന്നിയ കരുണയാ എന്നെ അദ്ദേഹത്തിനടുത്ത് എത്തിച്ചതും അതിവിടെവരെ എത്തിനിൽക്കുന്നതും.”
     അവളിങ്ങനെകൂടി പറഞ്ഞുനിർത്തിയപ്പോഴേക്കും മഹേഷ്‌ തന്റെ കൈകളാൽ ഇരുകണ്ണുകളും തുടച്ചുകഴിഞ്ഞിരുന്നു. ശേഷം അവൻ ലക്ഷ്മിയെനോക്കി പറഞ്ഞു;
“എനിക്ക് മനസ്സിലാകുമെടി നിന്നെ.
നിന്റെ ഏത് കാര്യത്തിനാ ഞാൻ എതിര് നിന്നിട്ടുള്ളത്..”
ഒന്ന് നിർത്തി മന്ദഹാസത്തോടെ അവൻ തുടർന്നു;
“..ഓർക്കുന്നുണ്ടോ നമ്മുടെ ആദ്യരാത്രി നീ..
തുടങ്ങിയപ്പോൾ മുതൽ, എനിക്കത് വേണ്ട... ഇത്‌ വേണ്ട,
അതങ്ങനെ മതി.. ഇതിങ്ങനെമതി.. ഹ ഹ”
പറഞ്ഞുവന്ന് മഹേഷ്‌ ചിരിച്ചുപോയി.
ലക്ഷ്മി അവന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നശേഷം പറഞ്ഞു;
“ഒന്ന് പതുക്കെ പറ.. പിള്ളേര് വന്നുകേറിയാൽ അറിയില്ല മഹേഷ്‌..”
ഒന്നുകൂടി ചിരിച്ചശേഷം മഹേഷ്‌ പറഞ്ഞു;
“നീ പോയിവാ ലക്ഷ്മിക്കുട്ടീ...
നീയില്ലാത്ത വിഷമം കടിച്ചമർത്താമോയെന്ന് ഞാൻ നോക്കട്ടെ.”
     ഉടനെ അവൾ, അവന്റെ ഇടതുനെഞ്ചിലേക്ക് തലചായ്ച്ചു അവിടെ ചുംബിച്ചുകൊണ്ട് പറഞ്ഞു;
“അതിന് ഞാനെവിടെപ്പോകാനാ...
ഞാൻ ഇവിടെത്തന്നെയില്ലേ മഹീ..”
     അവൻ തന്റെ ഇരുകണ്ണുകളുമടച്ചു അവളുടെ മുടിയിഴകളെ, തന്റെ ഇടതുകൈയ്യാൽ തലോടി.
     അപ്പോഴേക്കും മെയിൻഡോറിലൊരു മുട്ടുകേട്ടു. അവൾ മെല്ലെ എഴുന്നേറ്റ് ആ ചെറിയ വീടിന്റെ ഡോർ തുറന്നു-മനുവും മീരയും ആയിരുന്നു. അവർ ചിരിയോടെ അകത്തേക്ക് കയറിപ്പോയതും ലക്ഷ്മിക്ക് മറ്റൊരു ഭയം ഉടലെടുത്തു- ‘ഇനി കുട്ടികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും!?’
     ചായയെടുക്കുവാനായി, മെയിൻഡോറിൽനിന്നും അടുക്കളയിലേക്ക് എത്തിയപ്പോൾ തന്റെ മനസ്സിൽവന്ന ഭയത്തെ അവൾ അകറ്റി- ‘മഹേഷിന് ഒരുപക്ഷെ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കുവാൻ സാധിക്കും. ഇത്തരം ചില കാര്യങ്ങളിൽ അവന്റെ പാടവം പണ്ടേ തന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുള്ളതാ’- അവൾ ചിന്തിച്ചു.
     ചായകുടി കഴിഞ്ഞ്, മനു പഠനത്തിലേക്കും മീന വായനയിലേക്കും കടന്നതോടെ ആ വീട്ടിലെ ഒരു സ്ത്രീയെന്നനിലയിൽ തന്റെ കർത്തവ്യങ്ങളെല്ലാം നിർവ്വഹിച്ചുകഴിഞ്ഞ ലക്ഷ്മി തന്റെ മൊബൈൽ കയ്യിലെടുത്തു. ശേഷം ഒരു ഒഴിഞ്ഞ കോണിലേക്ക് നടന്നുചെന്ന് ഇന്ദ്രജന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ.. അത്, ഞാൻ വിളിച്ചത്,,
ഞാൻ റെഡിയാണ്.
പാസ്‌പോർട്ടിന് നാളെ അപ്ലൈ ചെയ്യാൻ പോകാം.
വേറെ എന്തെങ്കിലും... ഉടനെ? “
അയാളുടെ സ്വരം ശ്രവിച്ചതും അവൾ ചോദിച്ചു.
     അമ്പരന്നഭാവത്തിൽ ചെറുശബ്ദം പുറപ്പെടുവിച്ച് അയാൾ അങ്ങേ തലയ്ക്കൽനിന്നും മറുപടി നൽകി;
“വാട്ട് എ സർപ്രൈസ്.
ഇത്ര പെട്ടെന്ന്.. ഞാൻ വിചാരിച്ചില്ല, സമ്മതിക്കുമെന്ന്.
എനിക്കൊരു പ്രാർത്ഥനയുണ്ടായിരുന്നു ലക്ഷ്‌മി വന്നിരുന്നെങ്കിലെന്ന്..”
അവൾ ഇടയ്ക്കുകയറി;
“എനിക്കൊരു വിശ്വാസം തോന്നി. അതാ ഞാൻ പ്രൊസീഡ് ചെയ്തത്.”
ഉടനെ വന്നു മറുപടി;
“ഒന്നും പേടിക്കേണ്ട. ഇനി എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം.
... അല്ലേൽ, പറയാനൊന്നുമില്ല.. എല്ലാം ഞാൻ ചെയ്തുകൊള്ളാം.
നാളെ പാസ്‌പോർട്ടിന് അപേക്ഷ കൊടുക്ക്.
ഞാൻ നാളെ വിളിക്കാം. ഓക്കെ...”
     അവളുടെ മറുപടിക്കുമുന്പേ അയാൾ കോൾ കട്ട്‌ ചെയ്തു. എന്തോ ഒരു ഭാരം തന്നിൽനിന്നും അകന്നുപോയതുപോലെ ആ നിമിഷം അവൾക്കറിയുവാൻ സാധിച്ചു. അവൾ തന്നെത്തന്നെ കടിച്ചമർത്തി ലണ്ടനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുവാൻ എല്ലാത്തരത്തിലും തയ്യാറാകുവാനുള്ള മനസ്സ് തേടിത്തുടങ്ങി.
‘മഹേഷിന്റെ സമ്മതം കിട്ടിയതാണ് വലിയൊരാശ്വാസം!
പിള്ളേര് ഇല്ലാത്തസമയം മഹേഷിനടുത്തിരുന്ന്, അവരെ കാര്യങ്ങളൊന്ന്
ബോധിപ്പിക്കുവാൻ പറയണം.
പിന്നെ, താൻ പോയാൽ ഇവിടുത്തെ കാര്യങ്ങൾക്കൊക്കെ
ഗൗരിയമ്മായി വന്നു മേൽനോട്ടം നല്കിക്കൊള്ളാമെന്ന്
ഒരുവിധം ഇന്ന് സമ്മതിക്കുകയുണ്ടായി.
അത്യാവശ്യം, മഹേഷിന് നൽകേണ്ട ശുശ്രൂഷയൊക്കെ മനു പഠിച്ചെടുത്തിട്ടുണ്ട്, പലപ്പോഴും അവനത് ചെയ്ത് തെളിയിച്ചിട്ടുമുണ്ട്.
പിന്നെ.. ഈശ്വരനായിട്ട് തുറന്ന വഴിയല്ലേ..
അവൻതന്നെ എല്ലാം നടത്തിതന്നുകൊള്ളും..’
     ഇങ്ങനെയൊക്കെ ചിന്തിച്ച് അവൾ അടുക്കളയിലേക്ക് നടന്നതും മനു അവിടേക്കെത്തി;
“അമ്മാ, അച്ഛന്റെ ബെഡ്ഡ് ക്ലീൻ ചെയ്തില്ലായിരുന്നോ...
വൈകുന്നേരം...”
ഉടനെ ലക്ഷ്മി തന്റെ ചുണ്ടുകടിച്ചശേഷം പറഞ്ഞു;
“ഞാൻ.. ഞാൻ വരുവാ ക്‌ളീനിംഗിന്.”
ഉടനെ അവൻ തിരികെനടന്ന് പറഞ്ഞു;
“ഞാൻ പഠിച്ചുകഴിഞ്ഞു അമ്മാ. ഞാൻ ചെയ്തുകൊള്ളാം.”
     ഇങ്ങനെ പറഞ്ഞ് അവൻ മഹേഷിന്റെ മുറിയിലേക്ക് കടന്നതും തന്റെ മറവിയെ മനസ്സിൽ പഴിച്ച് അവൾ അടുക്കളയിലെ മറ്റു പണികളിലേക്ക് നോട്ടമിട്ടു.
 
>>>>>>
 
     ലണ്ടൻ നഗരത്തിന്റെ ഭംഗി തന്റെ മനസ്സിലേക്ക് എത്തുന്നില്ലെങ്കിലും അവയെല്ലാം കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു, കാറിലിരുന്ന് പുറത്തേക്ക് നോക്കിയിരുന്നിരുന്ന ലക്ഷ്മിയുടെ. മൂന്നുനാലുതവണ പോയിവന്നതാണെങ്കിലും ഡ്രൈവറിനോട് ഒരിക്കൽക്കൂടി താമസിക്കുന്ന വീടിന്റെ അഡ്ഡ്രസ് ഇന്ദ്രജൻ പറഞ്ഞുനല്കി ഉറപ്പുവരുത്തിയശേഷം ചലനമില്ലാതെയിരിക്കുന്ന ലക്ഷ്മിയെ നോക്കി.
     തണുപ്പിനെ പ്രതിരോധിക്കുവാനെന്നവണ്ണം ചുരിദാറിനുമുകളിൽ ഇട്ടിരുന്ന കോട്ടിനോട് ചേർത്ത് കൈകൾ പരസ്പരം കെട്ടിപ്പിണച്ചിരിക്കുകയായിരുന്ന അവളുടെ ഇടതുഷോൾഡറിൽ കൈവെച്ചു, ആശ്വസിപ്പിക്കാനെന്നവണ്ണം, അയാൾ പറഞ്ഞു;
“ഡോണ്ട് വറി..
ഇത്രയും ദിവസമായിട്ടും ലണ്ടനിൽ വന്നതിന്റെ പുതുമ മാറിയില്ലേ!?”
ഒന്ന് നിർത്തിയശേഷം അയാൾ തുടർന്നു;
“...നാട്ടിലേ കാര്യങ്ങളെക്കുറിച്ചോർത്ത് വെറുതെ ടെൻഷനടിക്കേണ്ട.
നെക്സ്റ്റ് വീക്ക്.. പിന്നെ,... ആ നെക്സ്റ്റ് വീക്ക്‌ ക്യാഷ് അയക്കാം നമുക്ക്
വീട്ടിലേക്ക്. പോരെ...”
കൂടെ കൂട്ടിച്ചേർത്തു അയാൾ, ഒന്നുകൂടി നിർത്തിയശേഷം;
“...നാട്ടീന്നൊന്ന് പോന്നതില്പിന്നെ എന്തോ വലിയ ആശ്വാസമാ എപ്പോഴും.
ഇന്നിപ്പോൾ ഡോക്ടർ ഉറപ്പുതന്നില്ലേ ആയുസ്സ് നീട്ടിത്തരാമെന്ന്!
കഴിഞ്ഞ രണ്ടുമൂന്ന് തവണ പോയപ്പോഴൊന്നും താരാത്തൊരുറപ്പ്
ഇന്ന് ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർ തന്നപ്പോൾ
വലിയ സന്തോഷം തോന്നി, മുൻപെങ്ങും ഇല്ലാത്തവിധം.
... അപ്പോഴിങ്ങനെ ദുഃഖിച്ചിരിക്കുകയോ!?”
     അപ്പോഴേക്കും അവളൊന്ന് മന്ദഹസിച്ച് അയാളെ നോക്കി. അയാൾ, താൻ അവളുടെ ഷോൾഡറിൽ വെച്ചിരിക്കുന്ന കൈയ്യുടെ നേർക്കെന്നപോലെ നോക്കിയശേഷം പറഞ്ഞു;
“ഇനി ചുരിദാർ വേണ്ട. ഒരു ജീൻസും ഷർട്ടും മതി,
നാട്ടിലെപോലെ ഇവിടെ നടന്നാൽ ഇംഗ്ളീഷുകാർ കളിയാക്കും.
അറിയാവുന്ന മലയാളികളുടെ പുച്ഛം വേറെയും കിട്ടും...
ഹമ്... നാളെ കുറച്ചു ഡ്രസ്സ്‌ എടുക്കാം, ഷോപ്പിങ്ങിന് പോകുമ്പോൾ.
കുറച്ച് നൈറ്റി വാങ്ങിച്ചോ. വീട്ടിൽ കയറിയാൽ പിന്നെന്തിട്ടാലും
പ്രശ്നമില്ല... ഓക്കെ?!”
     ഇന്ദ്രജൻ അവളെനോക്കി ഇങ്ങനെ പറഞ്ഞുനിർത്തിയതും, അവൾ മൗനാനുവാദം നൽകി. ഉടനെ അയാൾ തന്റെ കൈ പിൻവലിച്ച് നേരെ ഇരുന്നു. ടാക്സി കാർ വളരെവേഗം മുന്നോട്ടു കുതിച്ചുപാഞ്ഞു- ലക്ഷ്മിയാകട്ടെ കണ്ണുകൾ അടച്ചങ്ങനെ നേരെ ഇരുന്നു, പഴയപടി.
     വീട്ടിലെത്തി നൈറ്റി ഇട്ടശേഷം, അവൾക്ക് തന്റെ മനസ്സിന് ഉന്മേഷം വർദ്ധിച്ചതായി തോന്നി. ഇവിടേയ്ക്ക് പോരുന്നസമയം, മറ്റൊരു വീട്ടിൽ ഒറ്റയ്ക്കോ അല്ലാതെയോ കഴിയേണ്ടിവരും എന്ന് വിചാരിച്ചിരുന്നെങ്കിലും- ഇവിടെയെത്തിയശേഷം അറിഞ്ഞോ അറിയാതെയോ ഇന്ദ്രേട്ടന്റെ ഭാഗത്തുനിന്നും അങ്ങനൊരു തീരുമാനം ഉണ്ടാകാത്തതിൽ താല്പര്യം പ്രകടമായ മനസ്സുമായി അവൾ കിച്ചണിലെത്തി, ഫ്രിഡ്ജിൽ വെച്ചിരുന്ന ഭക്ഷണം ഒന്ന് ചൂടുപിടിപ്പിച്ച് ഡൈനിങ്ങിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും ഇന്ദ്രജൻ ഫ്രഷായി വന്നു.
     അയാൾക്ക്‌ മുൻപിൽ ഭക്ഷണം പതിവുപോലെ വിളമ്പിയശേഷം തിരികെ കിച്ചണിലേക്ക് പോകുവാൻ ലക്ഷ്മി തുനിയവെ, അയാളവളെ കൈക്കുപിടിച്ചു നിർത്തിയശേഷം മന്ദഹാസം ചൊരിഞ്ഞു പറഞ്ഞു;
“എവിടെ പോകുവാ..ഒരുമിച്ചിരുന്നു ഡിന്നർ കഴിക്കാം.
ഇന്നുമുതൽ ഈ വീട്ടിൽ സന്തോഷം കളിയാടും.
എന്റെ മനസ്സൊന്നു... ശരീരമാകെയൊന്ന് ശാന്തതപൂണ്ട്
തളിർത്ത ദിവസമാ.”
മറുപടിയായി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു;
“നല്ലകാര്യം.. ഇപ്പോഴേലും ഒന്ന് നന്നായല്ലോ...
പണ്ട് ഞാനെന്തേലും പറയുമ്പോൾ എന്തായിരുന്നു മറുപടി!?
എനിക്ക് വയ്യാ... മരിക്കണം.. മരിക്കും... അങ്ങനെ,,
... പിന്നേയ്, കൈയ്യീന്ന് വിട്ടേ. ഞാനൊന്ന് കുളിച്ചിട്ടു വരാം.
ദേഹമാകെ മുഷിഞ്ഞിരിക്കുവാ ശരിക്കും.”
ഇന്ദ്രജൻ പിടുത്തം അയയ്ക്കാതെ മറുപടി നൽകി;
“...നാറ്റമൊക്കെ ഞാൻ സഹിച്ചു- ഇത്രയുംകാലം നാറ്റമൊന്നുംകൂടാതെ ജീവിച്ചതല്ലേ.
ഇന്നിനി കുളിയൊന്നും വേണ്ട.
ഇനി ഒറ്റയ്ക്കുള്ള ഭക്ഷണംകഴിപ്പും വേണ്ട.
ഒരുമിച്ചു പോകുന്നവർ ഒരുമിച്ചു മതി എല്ലാം...
വേഗം, ഇവിടിരുന്ന് കഴിക്ക്.”
     മുഖംകോട്ടി ലക്ഷ്മി മറ്റൊരു ചെയറിൽ ഇരുന്നു. അയാൾ അവൾക്ക് ഭക്ഷണം വിളമ്പി. അവർ ഭക്ഷിക്കുവാൻ തുടങ്ങിയസമയം അയാൾ ചോദിച്ചു;
“വീട്ടിലേക്കൊക്കെ വിളി നടക്കുന്നുണ്ടോ..
എല്ലാവരും സുഖമായിരിക്കുന്നോ?
ഭർത്താവിന് എങ്ങനെയുണ്ട്..
കഴിഞ്ഞ തവണ അയച്ച ക്യാഷ് തികഞ്ഞിരുന്നോ...”
ഒരു ചിരിയോടെ അപ്പോഴേക്കും അവൾ ഇടക്കുകയറി;
“മതി... മതി.
ഞാൻ സാവധാനം എല്ലാത്തിനും ഉത്തരം തരാം..”
ഒന്ന് നിർത്തി അവൾ തുടർന്നു;
“വീട്ടിലേക്ക് എന്നും വിളിക്കും, അയ്യടാ കൊച്ചു കുഞ്ഞല്ലേ..
ഞാൻ വീട്ടിലേക്ക് വിളിക്കുമെന്ന് അറിയാത്തൊരാൾ...
... എല്ലാവരും സുഖമായി പോകുന്നു.
ഞാൻ വിചാരിച്ചത്ര സങ്കടങ്ങളൊന്നും അവിടെനിന്നുമില്ല.
മിക്കവാറും ദിവസം ഗൗരിയമ്മായി വന്നുപോകും.
അമ്മായിയുടെ മകനും കുടുംബവും, വിവാഹംകഴിഞ്ഞു ദുബായിയിൽ
സെറ്റിൽഡ് ആണല്ലോ!
പിന്നെന്താ... അടുത്ത വീക്ക്‌ ക്യാഷ് അയക്കണം എന്നുവിചാരിച്ചിരിക്കുന്നു.
പിന്നെ... പിന്നെ അങ്ങനെ പോകുന്നു.
ഊം... പിന്നെ ലക്ഷ്മിക്കുട്ടിക്ക് വല്ല സുഖക്കുറവും തോന്നുന്നുണ്ടോ
ഇന്ദ്രേട്ടന്....!”
     ചിരിച്ചുകൊണ്ട് അവൾ നിർത്തിയതും, അയാൾ പൊട്ടിചിരിച്ചതും ഒപ്പമായിരുന്നു.
“അപ്പോൾ എന്നെയൊട്ടാകെ പഠിച്ചെടുത്തു...അല്ലേ...!?
ചിരിക്കിടയിൽ അയാളിങ്ങനെ ചോദിച്ചു.
“ഇന്ദ്രേട്ടൻ വെറുതെ ചോദിച്ചു കഷ്ടപ്പെടേണ്ടല്ലോ..
എന്നുകരുതി പറഞ്ഞതാ..”
ഒന്ന് നിർത്തിയശേഷം അവൾ തുടർന്നു;
“ഇന്ദ്രേട്ടനെ നോക്കാനാണല്ലോ ഞാൻ വന്നിരിക്കുന്നത്..
അപ്പോൾ ഏട്ടന്റെ എല്ലാം അറിഞ്ഞിരിക്കേണ്ടേ.
ഹൂ.. പഠനം പൂർത്തിയായിട്ടില്ല.”
     പറഞ്ഞുനിർത്തി അവളൊന്ന് ചിരിച്ചു. പിന്നെയെന്തോ പറയുവാൻ തുനിഞ്ഞതും ഇന്ദ്രജൻ ഇടയ്ക്കുകയറി;
“അതേയ്.. ഭക്ഷണം വീണ്ടുമിനി ചൂടാക്കിയാൽ ശരിയാകില്ല.
വല്ലതും കഴിച്ചിട്ട് ഉറങ്ങേണ്ടേ...
നാളെ രാവിലെ ഷോപ്പിങ്ങിന് പോയേക്കാം.
ഹൂം കഴിക്ക്..”
     അപ്പോഴാണ് ഭക്ഷണത്തിന്റെ കാര്യം അവൾക്കോർമ്മവന്നത്. കഴിച്ചുതുടങ്ങിക്കൊണ്ട് അവൾ പറഞ്ഞു;
“ഇവിടെ വന്നിട്ടിപ്പോൾ മാസം ആറു കഴിയുന്നു..
നാളെയേലും ഒന്ന് നേരത്തേ പോകണം ഷോപ്പിങ്ങിന്.
താമസിച്ചിറങ്ങിയാൽ.. പിന്നെനിക്ക് മടിയാ ഇന്ദ്രേട്ടാ എല്ലാത്തിനും.”
ഒന്ന് നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ അവൾ തുടർന്നു;
“ലാസ്റ്റ് ടൈം നമ്മൾ ഒരുപാട് ലേറ്റ് ആയി!”
     ‘ഓക്കെ’ എന്ന അർത്ഥത്തിൽ ഇന്ദ്രജൻ തലയാട്ടി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ.
 
>>>>>>
 
     ഒരുദിവസം രാത്രി ഡിന്നറിനുള്ള വക കിച്ചണിൽ തയ്യാറാക്കുകയായിരുന്നു ലക്ഷ്മി. പുതിയതായി വാങ്ങിച്ച നൈറ്റികളിൽ ഇന്ദ്രജൻ സെലക്ട്‌ ചെയ്‌തൊരെണ്ണം അന്നാദ്യമായവൾ അണിഞ്ഞുനിൽക്കുമ്പോൾ പുറത്തെ തണുപ്പിന്റെ വിഹിതം വല്ലാത്തൊരു രീതിയിൽ അവളെ ശല്യംചെയ്തുപോന്നു. പാനിൽ കുറച്ചു പച്ചക്കറികൾ വഴറ്റുന്നസമയം മെല്ലെ അവളുടെ, തവി പിടിച്ചിരിക്കുന്ന വലംകൈയ്യിൽ ഒരുകൈവന്ന് പിടുത്തമിട്ടു.
അടുത്തനിമിഷം അവളുടെ ഇടംകൈയ്യോട് ചേർന്ന് മറ്റൊരു കൈ, അവളുടെ വയറിലേക്ക് ചേർക്കപ്പെട്ടു. ലക്ഷ്മി ചെറുതായൊന്ന് നടുങ്ങിയശേഷം തിരിച്ചറിഞ്ഞു, പിന്നിൽ തന്നോട് ചേർന്നുനിൽക്കുന്നത് ഇന്ദ്രജനാണെന്ന്.
     എന്തുചെയ്യണമെന്നറിയാതെ, തണുത്തുറച്ചപോലെ അവളയാളുടെ വലയത്തിലങ്ങനെ നിന്നു. ഇരുവർക്കുമിടയിൽ ശബ്ദങ്ങൾ പോലും നിശബ്ദമായപ്പോൾ അടുത്തനിമിഷം അവളുടെ കൈകൾകൊണ്ട് അയാൾ മെല്ലെ പാനിലെ കറിക്കൂട്ട് ഇളക്കിത്തുടങ്ങി. ഒന്നയാളെ തട്ടിമാറ്റിയാലോ എന്നവൾ ചിന്തിച്ചു. പക്ഷെ, അയാളുടെ മനക്കരുത്തിന് മുന്നിൽ താൻ അടിയറവുപറഞ്ഞുപോകും എന്നൊരു ഭയം പെട്ടെന്നവളെ പിടികൂടി ആ ചിന്തയെ നശിപ്പിച്ചുകളഞ്ഞു.
     പാനിലെ കറിക്കൂട്ട് കാലാവുന്നതുവരെ അവരങ്ങനെനിന്ന് ഇളക്കിക്കൊണ്ടിരുന്നു. കറി റെഡിയായെന്ന് തോന്നിയനിമിഷം അയാൾ അവളെ മുന്നോട്ടൂന്നി തന്റെ ഇടതുകരത്താൽ ഒരു പ്ലേറ്റ് എടുത്തശേഷം അതിലേക്ക് പഴയപടി അവളെക്കൊണ്ട് പാനിലെ കറിയാകെ ഇടീപ്പിച്ചു. ശേഷം തന്റെ ഇടതുകൈയ്യാൽ അവളുടെ ഇടതുകൈയിൽ പിടുത്തമിട്ട് ചേർത്ത്, അവളെയല്പം തന്നോടുചേർത്ത് തന്റെ വലതുകൈ അല്പം വലിച്ചുനീട്ടി മറ്റൊരു വലിയ പ്ലേറ്റ് എടുത്തു. ശേഷം പഴയപടി അവളോട്‌ചേർന്ന് നിന്നുകൊണ്ട്, അവളുടെ ഇരുകരങ്ങളിലുമായി കറിയും കുറച്ചു കഞ്ഞിയും- എടുത്ത പ്ലേറ്റുകളിലായി എടുപ്പിച്ചു.
     ലക്ഷ്മിയേയുംകൊണ്ട് മെല്ലെ അയാൾ ഹാളിലേക്ക്‌ചെന്ന് ടി. വി. ഓൺ ചെയ്ത് കിട്ടിയ ഒരു ചാനൽ വെച്ചശേഷം, അവളെ സോഫയിൽ തന്റെ മടിയിലേക്കിരുത്തി. ശേഷം കഞ്ഞിയും കറിയും മുന്നിലെ ചെറിയ ടേബിളിലേക്ക് വെപ്പിച്ചു. ടി. വി. യിൽ ചാനൽ ഓടുന്നതിന്റെ ശബ്ദവും ചിത്രവും ഒരുവശത്ത് -പഴയപടി മരവിച്ചതുപോലെതന്നെ ഇന്ദ്രജന്റെ മടിയിലിരുത്തപ്പെട്ട ലക്ഷ്മി മറ്റൊരുവശത്ത്! അടുത്തനിമിഷം അയാൾ അവളുടെ വലതുകൈകൊണ്ട് -തന്റെ വലതുകൈയ്യുപയോഗിച്ച് ടേബിളിലിരുന്നിരുന്നൊരു സ്പൂണിൽ കഞ്ഞിയെടുത്ത് -അവളുടെ ചുണ്ടോടടുപ്പിച്ചു. കുറച്ചുനിമിഷങ്ങൾക്കകം ലക്ഷ്മി തന്റെ ചുണ്ടുകൾ തുറന്ന് അത് സ്വീകരിച്ചു. മൂന്നുപ്രാവശ്യം അവളിങ്ങനെ അയാളെ അനുസരിച്ചുകഴിഞ്ഞപ്പോൾ അടുത്തതായൊരു സ്പൂൺ കഞ്ഞി അയാളും സ്വയം സ്വീകരിച്ചു.
     അങ്ങനെ ഇരുപ്ലേറ്റുകളും കാലിയായി. തന്റെ വയറിനകത്തേക്കാണ് ഇതെല്ലാം പൊയ്ക്കൊണ്ടിരുന്നത് എന്നൊന്നും ലക്ഷ്മി അറിഞ്ഞതേയില്ല. അവൾ ശരീരമാകെ ശോഷിപ്പിച്ചു മുന്നോട്ടാഞ്ഞിരിക്കുവാൻ ശ്രമം നടത്തി -തന്റെ മാറിടങ്ങളെക്കുറിച്ചുള്ള ഭയംമൂലം.
     ഒരുവേള അയാൾ ലക്ഷ്മിയെ, തന്റെ മടിയിലേക്ക് വേഗം മലർത്തിക്കിടത്തി. അഴിയാറായ അവളുടെ തലമുടിയിഴകളെ വകഞ്ഞുമാറ്റി അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു. വർദ്ധിച്ച ഹൃദയമിടിപ്പോടും ഭയത്തോടുംകൂടി ലക്ഷ്മി, ഇയാളൊരു അൻപത്തിയാറുകാരൻതന്നെയാണോ എന്നാലോചിച്ചുപോയി. അവൾക്കയാളെ നോക്കുവാൻ ധൈര്യം വന്നില്ല -പഴയപടി തന്റെ മാറിടങ്ങളെക്കുറിച്ചോർത്ത് അവൾ വ്യസനിച്ചു. വേഗത്തിൽ കണ്ണുകൾ ചിമ്മി, അവരണ്ടും തുറന്ന് അവൾ ടി. വി. യിലേക്ക് നോക്കിക്കിടന്നു. അതിലെ ചിത്രങ്ങളും ശബ്ദങ്ങളും തന്റെ കണ്ണുകൾ സ്വീകരിച്ചെങ്കിലും അവയെ പക്ഷെ മനസ്സ് ഉൾക്കൊള്ളുന്നില്ലായെന്ന് ലക്ഷ്മി തിരിച്ചറിഞ്ഞനിമിഷം അയാൾ തന്റെ വലതുകൈയ്യാൽ അവളുടെ ഒരുകവിൾത്തടങ്ങളാകെ മെല്ലെ തലോടി.
     ശേഷം അവളെ ഉയർത്തിയെടുത്ത് തന്റെ മാറോട്ചേർത്തുപിടിച്ച് അവളുടെ ഇടതുകഴുത്തും പരിസരവുമാകെ അയാളുടെ ചുണ്ടുകൾ ചൂടമർത്തിത്തുടങ്ങി. അവളാകട്ടെ തളർന്നതുപോലെയായിപ്പോയി. അല്പസമയത്തിനകം അവളെ അയാൾ മെല്ലെ സോഫയിൽ കിടത്തിയശേഷം, അവളുടെ അരക്കെട്ടിനു താഴേക്ക്- അയാളാൽ അവൾ നഗ്നയാക്കപ്പെട്ടു. അവളുടെ ഇരുകാലുകളെയും പരസ്പരം, ധൃതിയിൽ അകത്തിമാറ്റി അതിനിടയിലേക്ക് ഇന്ദ്രജൻ തന്റെ മുഖം എത്തിച്ചു. അയാൾ പിന്നീട് പ്രവർത്തിക്കുന്നതൊന്നും ലക്ഷ്മിയുടെ മനസ്സിന് ഗ്രഹിക്കുവാൻ സാധിക്കുന്നില്ലായിരുന്നു.
     അരക്കെട്ടിനു താഴെയുള്ള പ്രവർത്തനങ്ങൾ ഏതാണ്ടൊക്കെയൊന്ന് ഒതുക്കിയശേഷം അയാൾ താൻ ധരിച്ചിരുന്ന ബനിയൻ ഊരിയകറ്റി. ശേഷം മെല്ലെ അവളുടെ നൈറ്റി ഊരിമാറ്റി. ഭയത്തോടെതന്നെ അവൾ കണ്ണുകൾ ഇറുക്കിയടച്ചപ്പോഴേക്കും അയാളവളുടെ മാറിടങ്ങളുടെ സംരക്ഷണം മാറ്റി അവയെ കൈകളാലും ചുണ്ടുകളാലും മാറിമാറി ഉപയോഗിച്ചുതുടങ്ങി. അയാളുടെ ഞെരിച്ചിൽ അതിരുകടന്നെന്നുതോന്നിയ അവൾ തന്റെ മാറിടങ്ങളിലനുഭവപ്പെട്ട വേദനയോടൊപ്പം കണ്ണുകൾ തുറന്ന് അയാളെനോക്കി. പക്ഷെ അയാൾ മറ്റെന്തൊക്കെയോ തിടുക്കത്തിൻപുറത്തായിരുന്നു.
     സമയംകടന്നുപോയതോടെ അയാൾ അവളുടെ പൊക്കിൾച്ചുഴിയിലേക്ക് തന്റെ നാവും മുഖവും മൂക്കും ഉപയോഗിച്ച് ചെറിയ ചില വിക്രിയകൾ തുടങ്ങിവെച്ചു. അവിടവും അയാൾ പൂർത്തിയാക്കിയശേഷം ലക്ഷ്മി തിരിച്ചറിഞ്ഞു -അയാളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന്. കിതപ്പോടെ അയാൾ സ്വയം പൂർണ്ണനഗ്നത കൈവരിച്ചു. ശേഷം വേഗത്തിൽ അവളുടെ ദേഹത്തേക്കയാൾ പടർന്നുകയറി, അവളുടെ കാലുകളെ പരസ്പരം ഒരിക്കൽക്കൂടി അകത്തിവെച്ചു തന്റെ അവസാനഘട്ട പ്രയത്നത്തിലേക്ക് കടന്നു. തന്നെപ്പോലും ശ്രദ്ദിക്കാതെ വളരെ ലാഘവത്തോടെ, അയാൾ കൃത്യം നടത്തിക്കൊണ്ടിരിക്കുന്നത് ലക്ഷ്മി വെറുതെ നോക്കിക്കിടന്നു.
     ഇതിനിടയിൽ അവളുടെ മാറിടങ്ങളെയും മുഖത്തെയും മറ്റു ശരീരഭാഗങ്ങളെയും അയാളുടെ കൈകൾ ഉണർത്തിക്കൊണ്ടിരുന്നതിലും അവൾക്കുണർവ്വ് നൽകിയത് ഒരുവേള അയാൾ തന്റെ, പ്രവർത്തനം അവസാനിപ്പിച്ച് തന്റെ യോനിയെ അയാളുടെ വിരലുകളാൽ പരിഗണിച്ചപ്പോഴായിരുന്നു. അയാളുടെ പ്രവർത്തി ലക്ഷ്മിയിൽ ഫലംകണ്ട സമയം, അവൾ അറിയാതെ തന്റെ ഇരുമാറിടങ്ങളെയും സ്വന്തം കൈകളാൽ അമർത്തിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചുപോയി.
     തന്റെ ഇടതുകൈ എടുക്കപ്പെട്ട് അത് ഇന്ദ്രജന്റെ ലിംഗത്തിന്മേലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അവൾ കണ്ണുകൾ പൊടുന്നനെ തുറന്നത്. അയാൾ തന്നെ പ്രതീക്ഷയോടെ നോക്കുന്നതായി ലക്ഷ്മിക്ക് തോന്നി, ആ നിമിഷം. അവളുടെ കൈ പ്രവർത്തിച്ചുതുടങ്ങി-വളകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം വേഗത്തിലായി വന്നു. ഏതോ ഒരു സ്വർഗ്ഗത്തിലകപ്പെട്ടെന്നപോലെ മറ്റൊന്നും ശ്രദ്ദിക്കാതെ അവൾ പ്രവർത്തനനിരതയായിരിക്കവേ- അവളുടെ മുഖത്തേക്കും കണ്ണുകളിലേക്കും എന്തോവന്ന് തെറിക്കുന്നുവെന്നപോലെ -പെട്ടെന്നവൾ കണ്ണുകളും മുഖവും കോച്ചി. പ്രവർത്തനരഹിതമായി അവളുടെ കൈ താഴേക്ക് ഊർന്നുപതിച്ചു.
     അവളുടെ മുഖമാകെ തന്റെ കൈകളാൽ വകഞ്ഞുകൊണ്ട് ഇന്ദ്രജന്റെ ശബ്ദം ഒടുവിൽ മുഴങ്ങി;
“ഞാൻ ശ്രദ്ദിച്ചില്ല... ഐ ആം സോറി.”
     മന്ദഹാസത്തോടെ, തന്റെ ഇടതുകവിളിന്റെ വശത്തായി താലോലിത്തുടങ്ങിയ ഇന്ദ്രജനുനേരെ തന്റെ കണ്ണുകൾ തുറന്ന് ലക്ഷ്മി നോക്കിക്കിടന്നു, അല്പനിമിഷം. ശേഷം മന്ദഹാസത്തോടെതന്നെ അയാൾക്ക് മറുപടി നൽകി;
“ഞാനോർത്തുമില്ല ഇന്ദ്രേട്ടാ... സാരമില്ല.”
     അയാളവളെ വല്ലാത്തൊരുനോട്ടം നോക്കിയശേഷം ചിരിയോടെ, ലക്ഷ്മിയുടെ സമപ്രായക്കാരനെന്നപോലെ അവളിലേക്കിഴചേർന്ന് കയറിക്കിടന്നു. ശേഷം അവളെ കെട്ടിപ്പുണർന്ന് തന്നോടുചേർത്തുപിടിച്ചുകിടന്നു അയാൾ.
“ഇന്ദ്രേട്ടാ, ഭക്ഷണം കഴിഞ്ഞയുടൻ ഇങ്ങനൊക്കെ കാട്ടിക്കൂട്ടിയാൽ
ദഹനക്കേടുണ്ടാകും കെട്ടോ, പറഞ്ഞേക്കാം.”
അവൾ ചിരിയോളുപ്പിച്ചു പറഞ്ഞു.
     ലക്ഷ്മിയുടെ കവിളിലൊരുമ്മ കൊടുത്തശേഷം, അവളുടെ മുടിയിഴകളെ തലോടിച്ചികഞ്ഞുകൊണ്ട് ഇന്ദ്രജൻ പറഞ്ഞു;
“ലക്ഷ്മിക്കുട്ടിയെ ഒന്ന് പാകംചെയ്‌തെടുക്കേണ്ടേ..
ഞാൻ വിചാരിച്ചു എന്നെ അവോയ്ഡ് ചെയ്യുമെന്ന്.
... അത് സംഭവിച്ചിരുന്നിരുന്നേൽ ഞാനൊരു ഭ്രാന്തനായി മാറിയേനെ.”
     മുഴുമിപ്പിച്ചശേഷം അയാൾ ഒരിക്കൽക്കൂടി അവളുടെ നെറുകയിൽ തന്റെ ചുണ്ടുകളമർത്തി. കണ്ണുകളടച്ചതിനെ സ്വീകരിച്ചശേഷം അവൾ പറഞ്ഞു;
“ഈശ്വരാ... എനിക്കെങ്ങാൻ ഒഴിഞ്ഞുമാറുവാൻ തോന്നിയിരുന്നേൽ
അയാളെന്നെ... അയ്യേ....”
മുഴുമിപ്പിക്കാതെ നാണംഭാവിച്ചവൾ ചിരിച്ചുപോയി.
     അപ്പോഴേക്കും അയാൾ ടി. വി. റിമോട്ടിൽ ഓഫ് ചെയ്ത്, പരതിക്കിട്ടിയ വലിയൊരു ഷീറ്റെടുത്ത് അവളെയുൾപ്പെടെ തന്നെ മുഴുവനായും മൂടി ഇരുട്ട് കണ്ടെത്തി.
“ഇന്ദ്രേട്ടാ, അടുത്തതിന് അടുപ്പത്ത് വെക്കാൻ വരട്ടെ കെട്ടോ.
എനിക്ക് നന്നായൊന്നുറങ്ങണം.
ഒന്നു വേഗം ഉറങ്ങിക്കെ...”
     അവൾക്കുള്ള മറുപടിയായി അയാൾ ഒന്നുകൂടി തന്നോടവളെ ചേർത്തിറുക്കി.
 
>>>>>>
 
“ഹാളൊന്ന് വൃത്തിയാക്കാനും ഞാനൊന്ന് വൃത്തിയാകാനും
രണ്ടുമൂന്നു ദിവസം എനിക്ക് കഷ്ട്ടപ്പെടേണ്ടിവന്നുകേട്ടോ ഇന്ദ്രേട്ടാ..”
     തമാശരൂപത്തിൽ ഒരുരാത്രി ലക്ഷ്മി തന്റെ, റൂമിൽ വന്നിരുന്ന ഇന്ദ്രജനെ കണ്ടപാടെ പറഞ്ഞു.
     തുണികളെല്ലാമൊന്ന് മടക്കി, ശേഷം കുളിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ.
“ഇന്ദ്രേട്ടാ, വല്ലതും കഴിക്കേണ്ടേ...”
     തുണികൾ മടക്കുന്നതിനിടയിൽ അവൾ അയാളോടിങ്ങനെ ചോദിച്ചതും, അയാൾ തന്റെ കൈയ്യിലിരുന്നിരുന്നൊരു ടാബ്‌ലറ്റ് ബോക്സ്‌ അവിടെക്കണ്ട ഒരു ടേബിളിന്മേൽ വെച്ചത് അവൾ കണ്ടു. അതെന്താണെന്ന് ഏകദേശമൊരു ധാരണ അവൾക്കുണ്ടായിരുന്നു- അവളൊന്ന് നിശബ്ദയായി. അയാളാകട്ടെ അവളുടെ ബെഡ്‌ഡിൽ ഇരുന്നു.
     മൂകയായി തുണികൾ മടക്കുന്ന ലക്ഷ്മിയെ അയാൾ കുറച്ചുനേരം അനക്കംകൂടാതെ നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞതോടെ അവൾ പെട്ടെന്നൊന്നയാളെ നോക്കി. ശേഷം വീണ്ടും പഴയപടി തുണി മടക്കി തുടർന്നപ്പോൾ ഇന്ദ്രജൻ പറഞ്ഞു;
“മതി... ഇനി പിന്നെ മതി ലക്ഷ്മിക്കുട്ടീ”
     അവളുടനെ ബാത്റൂമിലേക്ക് കയറി വാതിലടച്ചു. അയാളുടെ മുഖമൊന്നു മ്ലാനമായി. അല്പസമയം കഴിഞ്ഞതോടെ അയാൾ എഴുന്നേൽക്കാൻ തുനിയവെ ബാത്റൂമിന്റെ ഡോർ തുറന്ന് ലക്ഷ്മി ഇറങ്ങി വന്നു -പൂർണ്ണ നഗ്നയായി.
     ഇന്ദ്രജന്റെ കണ്ണുകളാകെ മിഴിഞ്ഞു അയാളൊന്ന് പകച്ചുപോയി. ചലനമറ്റവനായി അയാൾ അവളുടെ മുൻപിൽ നിന്നു. കുറച്ചുനിമിഷങ്ങൾക്കുശേഷവും അയാളുടെ ചലനമൊന്നും കാണാതെവന്നപ്പോൾ ഒരു കുലീനയെപ്പോലെ നിന്നിരുന്ന ലക്ഷ്‌മി ചോദിച്ചു;
“ഇന്ദ്രേട്ടാ, ഈ സമയത്തും സ്വപ്നം കാണുവാ..!?”
     ശേഷം അവൾ മന്ദഹാസത്തോടെ, തന്റെ മുടിക്കെട്ടുകളഴിച്ച് അയാളുടെ അടുക്കലേക്കെത്തി, കെട്ടിപ്പുണർന്നു. അവളുടെ നഗ്നമേനിയിൽനിന്നും പുറപ്പെട്ടിരുന്ന ഗന്ധം അയാളുടെ ചലനങ്ങളെയാകെ ഉണർത്തി. ഉടൻതന്നെ അയാളൊരു ഭ്രാന്തനെപ്പോലെ അവളുടെ ദേഹമാകെ തന്റെ കൈകളോടിച്ചുതുടങ്ങി, അവളെ കെട്ടിപ്പുണർന്നശേഷം. ഒരു ഇളംചിരിയോടെ അവൾ അയാളുടെ പ്രവർത്തികളെ മാനിച്ചുകൊണ്ട്, സ്ഥിരതമറന്ന അയാളുടെ പ്രവർത്തികളെക്കുറിച്ചോർത്ത് തെല്ലൊന്നതിശയിച്ചു.
അല്പസമയം കഴിഞ്ഞു അവൾ അയാളെ തട്ടിമാറ്റി ചോദിച്ചു;
“ഈ ഇട്ടിരിക്കുന്നതൊക്കെ ഇനി എപ്പോൾ ഊരിക്കളയാനാ..?!”
     അയാളുടനെ, അവളെ നോക്കിനിന്നുകൊണ്ടുതന്നെ സ്വയം പൂർണ്ണനഗ്നനായി. ശേഷം അവളെ വലിച്ചെടുത്ത് ബെഡ്‌ഡിലേക്ക് കിടത്തിയിട്ടു. അയാൾ അവളുടെമേൽ ഇഴഞ്ഞുകയറിയനിമിഷം, അവൾ അയാളെ തട്ടിനീക്കി, അയാളുടെ നെഞ്ചിനുമുകളിൽ ഇഴുകിക്കിടന്നു. അലസമായി പടർന്നുകിടന്ന അവളുടെ മുടി അയാളുടെ മുഖത്തിനുചുറ്റുമാകെ ഇരുട്ടുനിറച്ചു, ഏറെക്കുറെ. അവൾ അയാളുടെ മുഖത്തുനോക്കി പറഞ്ഞു;
“ഇന്നെന്റെ ദിവസമാ...
ഇന്നിത്തിരി പതുക്കെയേ ഞാൻ ഇന്ദ്രേട്ടനെ വിടൂ..”
     പറഞ്ഞുതീർന്നതും അവൾ അയാളിൽനിന്നും നേരെ താഴെക്കിഴഞ്ഞു അരക്കെട്ടിനു താഴെ തനിക്ക് ചെയ്യാനുള്ളത് അവളയാൾക്ക് നൽകിത്തുടങ്ങി. ‘ലക്ഷ്മി’ എന്ന് പലതവണ കാമഭാവത്തോടെ അയാൾക്കാ നിമിഷങ്ങളിൽ അവളെ വിളിക്കേണ്ടിവന്നു.
ഇടയ്‌ക്കൊരുനിമിഷം അവൾ ഇഴഞ്ഞുകയറിവന്ന് അയാളോട് പറഞ്ഞു;
“ഇന്ദ്രേട്ടാ, ഒരിക്കലും കഴിഞ്ഞ ദിവസത്തിൽപ്പിന്നെ ഏട്ടനെ
നോക്കേണ്ട അടുപ്പിക്കേണ്ട എന്നൊക്കെ തീരുമാനിച്ചതാ.
പക്ഷെ, ആ കുറച്ചു മണിക്കൂറുകൾ ഏട്ടൻ എന്റെ ശരീരത്തിനാകെ നൽകിയ ഒരു നിർവൃതി..
അതെന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു, ഇപ്പോഴും.
എനിക്ക് ഏട്ടന്റെ ആഗ്രഹത്തിന് വഴങ്ങാതിരിക്കുവാൻ വയ്യ.
ഒരുപാടൊരുപാട് ഞാൻ റിലാക്സ് ആയപോലെയാ എനിക്ക് തോന്നുന്നത്.”
     ഇത്‌ പറഞ്ഞുതീർന്നതും മറുപടിയ്ക്ക് പകരമായി അയാളവളുടെ മാറിടങ്ങളെ മാറിമാറി കടിച്ചുവലിച്ചുതുടങ്ങി. അവൾഒരുനിമിഷം പൊട്ടിചിരിച്ചുപോയി. അല്പസമയം അയാളുടെ പ്രവർത്തിയെ തടയാതിരുന്നശേഷം അവൾ ഒരുവേള അയാളുടെ കൈകളെ തന്റെ മാറിടങ്ങളിലേക്കെടുത്തുവെച്ചു. ശേഷം ഇരുകൈകളും കുത്തിനിന്ന് പറഞ്ഞു;
“ഇങ്ങനെ ചില നിമിഷങ്ങൾക്ക് വേണ്ടിയാകാം ഏട്ടാ വർഷങ്ങളായി
ഞാനറിയാതെ എന്റെ മനസ്സും ശരീരവും കൊതിച്ചുകൊണ്ടിരുന്നത്.
എന്റെ പ്രവർത്തനങ്ങൾ കണ്ടിട്ട് ഇന്ദ്രേട്ടന് അങ്ങനെ തോന്നുന്നില്ലേ,,”
     അയാൾ പിന്നെയും മറുപടിയ്ക്ക്പകരം, അവളുടെ മാറിടങ്ങളെ നന്നായി ഞെരിച്ചുകൊടുത്തു. സമയം അല്പമങ്ങനെ കടന്നുപോയതോടെ അയാൾക്ക് തിടുക്കമായി.
“ലക്ഷ്മി..കഴിഞ്ഞതവണത്തെപോലെയല്ല,
നീയെന്നെയിന്നാകെ തകർത്തുകളഞ്ഞു.
സോറി....”
     ഇത്രയുംപറഞ്ഞു അയാളവളെ മറിച്ചു ബെഡ്‌ഡിലിട്ടശേഷം അവളുടെ സ്വകാര്യതയുടെ മർമസ്ഥാനത്തേക്ക് തന്റെ മുഖം മുൻനിറുത്തി ചെന്നു. കുറച്ചുസമയത്തേക്ക് ലക്ഷ്മിക്ക് അയാളവിടെയാകെ എല്ലാംമറന്ന് സന്തോഷിക്കുവാൻ വകനൽകിവന്നു. പെട്ടെന്നൊരുനിമിഷം അയാൾ തന്റെ പൗരുഷത്തെ അവളുടെ പ്രധാനമർമ്മസ്ഥാനത്തിന് നൽകിത്തുടങ്ങി. ഇടയിൽ, തങ്ങളുടെ കണ്ണുകൾതമ്മിൽ കൂട്ടിമുട്ടിയ ചില നിമിഷങ്ങളിൽ ഒരു യുവാവിന്റെ പ്രസരിപ്പ് ലക്ഷ്മി അയാളിൽ കണ്ടു. നാല് ചുവരുകൾക്കുള്ളിലായി തന്നിൽനിന്നും ഉണർന്നെഴുന്നേറ്റ കാമത്തിൻറെ സുഖമാകെ, കണ്ണുകടച്ചുപിടിച്ചു അവൾ ആസ്വദിച്ചുകൊണ്ടിരുന്നു.
     ഇന്ദ്രജന്റെ പ്രയത്നത്തിന് ഫലമുണ്ടായത് ലക്ഷ്മിക്ക് തന്റെ യോനിയിൽ അറിയുവാൻ കഴിഞ്ഞു. അവൾ അയാളെ നോക്കിക്കിടന്നു, കണ്ണുകളടയ്ക്കാതെ. ഒന്നയഞ്ഞു നിശ്വസിച്ചശേഷം അയാൾ അവളെ പുണർന്നുകിടന്നു.
“ഞാൻ കുറച്ചു ഭ്രാന്ത് കാണിച്ചോ ലക്ഷ്മിക്കുട്ടീ...”
അയാൾ അവളെനോക്കി ചോദിച്ചു.
അവളാകട്ടെ മന്ദഹാസം കലർത്തി പറഞ്ഞു;
“ഏട്ടാ ഞാൻ ചിന്തിക്കുന്നത്, നമ്മൾ രണ്ടാളും വർഷങ്ങളായി
ഒരിണയുടെ ചൂടേൽക്കാതെ കഴിയുന്നവരാ.
അന്നൊക്കെ പലപ്പോഴായും നമ്മുടെ മനസ്സുകൾ നമ്മളറിയാതെ
ഈ സുഖത്തെ തേടി വലഞ്ഞിട്ടുണ്ടാകാം...
നമ്മളറിയാതെതന്നെ ആ ആഗ്രഹങ്ങളെ നുള്ളിക്കളഞ്ഞിട്ടുമുണ്ടാകാം.
...അപ്പോൾ ഇങ്ങനൊരവസരത്തിൽ നമ്മൾ നമ്മളെ കെട്ടഴിച്ചുവിടുമ്പോൾ..
നമ്മളെങ്ങനെയാ സ്വയം നിയന്ത്രിച്ചുനിൽക്കുക!?”
     അയാളവളുടെ കവിൾത്തടങ്ങൾ തന്റെ കൈകളാൽ താലോലിച്ചശേഷം പറഞ്ഞു;
“ലക്ഷ്മീ, നിനക്കെന്റെ ഭാര്യയായി ലോകത്തിൽ പിറന്നുകൂടായിരുന്നോ..!?”
ഒന്നാലോചിച്ചശേഷം അവൾ മറുപടിയായി പറഞ്ഞു;
“അതിനെനിക്ക് ഉത്തരമില്ല ഇന്ദ്രേട്ടാ.”
     അല്പസമയം ഇരുവരും മ്ലാനത പാലിച്ചു, ഇഴുകി കിടന്ന്. അവൾ പെടുന്നനെ പറഞ്ഞു;
“അതേയ്, ഇനി ഒരുപാടുണ്ട് ഇന്ദ്രേട്ടന് പണി..
എല്ലാംകഴിഞ്ഞു ഞാൻ ടാബ്ലറ്റ് കഴിച്ചെന്നു ഉറപ്പുംവരുത്തി
പോയാൽ മതി,
.. അല്ല,, അല്ലാതെ ഞാൻ വിടില്ല..”
     പറഞ്ഞുതീർത്തത് ചിരിയോടെയാണ് അവൾ. അയാൾ എന്തിനെങ്കിലും തുനിയുംമുന്പേ അവൾ അയാളുടെ പൗരുഷത്തെ തേടിപ്പിടിച്ചു. ലോകത്തിലെ സകല കാര്യങ്ങളും മറക്കുവാൻ പറ്റുന്ന ചില നിമിഷങ്ങൾ ലക്ഷ്മി നേരിടുകയായിരുന്നു, ഈ സമയങ്ങളിൽ. അവളുടെ കൈകൾ അയാളെ വീണ്ടും ഉണർത്തിയപ്പോഴേക്കും, വീണ്ടുമയാൾ അവളുടെ രഹസ്യഭാഗങ്ങളുടെ മർമസ്ഥാനത്തേക്ക് ലക്ഷ്യംവെച്ചു. അവിടമാകെ അധികം വിക്രിയകൾ അയാൾക്ക് കാണിക്കേണ്ടിവന്നില്ല, യോനി അയാളുടെ പൗരുഷത്തെ സ്വാഗതം ചെയ്തു. ഇടയ്ക്കയാളെ അവൾ തന്നിലേക്ക് വലിച്ചടുപ്പിച്ച് ചുംബിച്ചു. പിന്നെയും ചില നിമിഷങ്ങളിൽ, അയാളുടെ ശ്രദ്ധയിൽപ്പെടാതെപോകുന്ന എന്തിനൊക്കെയോ ഉള്ള ശ്രമങ്ങൾ അവൾ നടത്തിവന്നു. ഒരിക്കൽക്കൂടി അയാളുടെ കൈകളാൽ അവളുടെ മാറിടങ്ങൾ പലതവണ ഞെരിക്കപ്പെട്ടു. താമസിയാതെ, നിമിത്തംപോലെ തോന്നിക്കുംവിധം ഇരുവരും ഒരുപോലെ അവസാനത്തിലേക്കെത്തി.
>>>>>>
     തന്റെ മൊബൈൽ ശബ്ദിക്കുന്നത് മനഃപൂർവം ശ്രദ്ദിക്കാതെ കിച്ചണിൽ തിരക്കിട്ടു ജോലിയായിരുന്നു ലക്ഷ്മി. ഇന്ദ്രജൻ പുറത്തുപോയിരുന്നു. അയാൾ വരുന്നതിനുമുമ്പേ തന്റെ ജോലികളെല്ലാം പെട്ടെന്ന് ഒതുക്കിവെക്കുവാനുള്ള തത്രപ്പാടിലായിരുന്നു അവൾ. ‘ഇന്ദ്രേട്ടൻ’ എന്നോർക്കുമ്പോൾത്തന്നെ മധുരമാണെന്ന് ചിന്തിച്ചു അവൾ തുടർന്നുവന്നപ്പോൾ ഒരുനിമിഷം ഫോൺറിങ് അവൾക്കൊരു ശല്യമാണെന്നുതോന്നി. മുറുമുറുപ്പോടെ, അതിനൊരു അറുതിവരുത്തുവാനായി അവൾ ഫോണെടുത്തു.
“ഗൗരിയമായി!
എന്താ ഈ സമയത്ത്..
പതിവുള്ളതല്ലല്ലോ!?”
     ഇങ്ങനെ സ്വയം പറഞ്ഞശേഷം അവളൊന്നിങ്ങനെകൂടി ആശ്വാസം കണ്ടെത്തി- കുറച്ചുദിവസമായി താൻ നാട്ടിലേക്ക് വിളിച്ചിട്ട്, അതാവും.
“ലക്ഷ്മി.. നിന്റെ ശുശ്രൂഷയും തിരക്കുമൊക്കെ കഴിഞ്ഞോ,,
ഒന്നൊതുങ്ങിനിന്നേ- തിരക്കിൽനിന്നുമെല്ലാം..”
കോൾ എടുത്തയുടൻ അമ്മായി പറഞ്ഞു.
“ഊം?.... എന്താ അമ്മായി...”
     അവളൊരു മന്ദഹാസത്തോടെ ചോദിച്ചു, ഇടതുകൈ തന്റെ എളിക്ക് കൊടുത്തുനിന്ന്. “അതേ... മോളേ.. അമ്മായി പറയുന്നത്...
മോള് ശ്രദ്ദിച്ചുകേൾക്കണം, ക്ഷമയോടെ..”
ഒന്നുനിർത്തി അങ്ങേത്തലയ്ക്കൽനിന്നും അവർ തുടർന്നു;
“.. മോളേ, മഹേഷ്‌... അവൻ നിങ്ങളെ...
നമ്മളെയെല്ലാം വിട്ടുപോയി..”
     ഇത്രയും ധൈര്യത്തോടെ പറഞ്ഞുവന്ന ഗൗരിയമ്മായി ആ നിമിഷം പൊട്ടിക്കരയുന്നത്കേട്ട് ലക്ഷ്മിക്ക് തന്റെ ശ്വാസം നിലച്ചതുപോലെതോന്നി. അവളുടെ തൊണ്ട വറ്റിവരണ്ടു- ദേഹമാകെ വറ്റിവരളുന്ന അവസ്ഥയിലേക്കവൾ ഒരുനിമിഷംകൊണ്ടെത്തി.
“എ.. എന്താ പറഞ്ഞത്...”
അവൾ കണ്ണുകൾ മിഴിച്ചുനിൽക്കെ ഫോണിലൂടെ ചോദിച്ചു.
“മഹേഷ്‌ പോയെടീ... മരിച്ചുപോയെടീ..”
     ഒരുവിധം കരച്ചിലടക്കി അമ്മായി ഇങ്ങനെ പറഞ്ഞൊപ്പിച്ചശേഷം വീണ്ടും കരഞ്ഞുപോയി. തന്റെ സ്ഥലകാലബോധം പൂർണമായും നഷ്ടമായ ലക്ഷ്മി തൊണ്ടക്കുഴിയിലൂടെ ഉമിനീരുപോലും ഇറക്കാനാവാതെ നിന്നു.      കുറച്ചുനിമിഷങ്ങൾക്കുശേഷം അമ്മായി കരച്ചിൽ കടിച്ചമർത്തി ധൃതിയിൽ പറഞ്ഞൊപ്പിച്ചു;
“എന്റെ പൊന്നുമോളേ, എന്നോട് ക്ഷമിക്ക്..
നിനക്ക് ധൈര്യം തരാതെ ഞാൻ കരഞ്ഞുകാണിച്ചാൽ..
ക്ഷമിക്കെന്നോട്, സഹിക്കാൻ പറ്റിയില്ല.
എന്റെ മകൻതന്നെയല്ലേടീ അവനും,
ഞാൻ നിന്റെ അമ്മായിയാണെങ്കിലും!”
അവൾ അറിയാതെ ചോദിച്ചുപോയി;
“ഞാനിപ്പോൾ എന്നാ ചെയ്യുക അമ്മായീ...?”
     ഗൗരിയമ്മായി കരച്ചിലിനുശേഷമുള്ള മൂക്കുവലിക്കൽ കഴിച്ചുകൊണ്ട് പറഞ്ഞു;
“മോളുവേഗം അയാളോട് ചോദിച്ചിട്ട് വാ..
പിള്ളേരുടെ കാര്യം പറയുകയേ വേണ്ട,
തിരക്കാ- ട്രീറ്റ്മെന്റാ എന്നൊക്കെപ്പറഞ്ഞു നീ വിളിച്ചിട്ടിപ്പോൾ
ദിവസം കുറച്ചായില്ലേ...
ഇനി നിൽക്കേണ്ട ഒരുനിമിഷം അവിടെ, വേഗം വാ..”
ഇത്രയും പറഞ്ഞുതീർത്തശേഷം ഒന്നുനിർത്തി അമ്മായി തുടർന്നു;
“.. നീ പോരാനുള്ള വഴി റെഡിയാക്കിയിട്ട് വിളിക്കുവോ 
എന്നെ..”
     അവൾ ‘ശരി’ എന്ന് മറുപടി നൽകി, നിശ്ചലയായി നിന്ന്. ഉടനെ അമ്മായി കോൾ കട്ട്‌ ആക്കിയതും ‘മഹേഷ്‌ എ..’ എന്നൊരു വാചകം അവൾ ചോദിക്കുവാൻ മുതിർന്നതും ഒപ്പമായിരുന്നു. 
     ഒരുനിമിഷത്തിനുശേഷം എങ്ങനെയോ കിച്ചനുപേക്ഷിച്ച് അവൾ തന്റെ സ്വന്തം ബെഡ്റൂമിലെത്തി ഡോറടച്ച്, ഇരുകൈകൾകൊണ്ടും മുഖംപൊത്തി കമിഴ്ന്നിരുന്നുപോയി. എങ്ങനെയൊന്ന് കരയുമെന്നവൾ, അവളിലൂടെതന്നെ സഞ്ചരിച്ചുകൊണ്ട് തിരഞ്ഞു. പക്ഷെ, എത്ര ശ്രമിച്ചിട്ടും തീകൊളുത്താൻ കഴിയാത്തൊരു വിറകുപോലെയാണ് താനിപ്പോഴെന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മായിയെ ഒന്നുകൂടിവിളിച്ച് ‘എന്താണ് തന്റെ പ്രിയന്.. എങ്ങനെ സംഭവിച്ചുവെന്ന്..’ എന്നൊക്കെ ചോദിക്കണമെന്ന് അവളുടെ മനസ്സിലെവിടെയോ പൊന്തിവന്നു. എന്നാൽ മറ്റെന്തൊക്കെയോ അവയെയെല്ലാം നശിപ്പിച്ചുകളഞ്ഞുകൊണ്ടിരുന്നു.
     സമയം ലക്ഷ്മിയുടെ മുൻപിൽ പരിഗണിക്കപ്പെടാതെ മുന്നോട്ടുപോയി. അവൾ ചലനമില്ലാതെ അങ്ങനെതന്നെയിരുന്നു. ഏതോ ഒരുനിമിഷം പതിവിന് വിപരീതമെന്നപോലെ റൂമിന്റെ ഡോറിലൊരു തട്ടുകേട്ടു. അവൾ പൊടുന്നനെ അവിടേക്ക് നോക്കി, മൂകമായ മുഖത്തോടെ. ഇന്ദ്രജൻ നായർ ആയിരുന്നു അത്.
“ഇത്ര നേരത്തെ റൂമിൽ കയറി ഇരിപ്പാണോ?”
അയാൾ എന്തിന്റെയോ മുഖവുരയെന്നപോലെ ചോദിച്ചു.
അവൾ എഴുന്നേറ്റ് വേഗമെത്തി അയാളോട് പറഞ്ഞുപോയി;
“ഇന്ദ്രേട്ടാ.. എന്റെ ഭ്...”
ഉടനെ അയാൾ ഇടയ്ക്കുകയറി;
“വർഷം മൂന്നാകാറായില്ലേ നീയെന്നെയിങ്ങനെ സ്നേഹിക്കുവാൻ തുടങ്ങിയിട്ട്...
എനിക്കെന്തോ... നിന്നോടൊരു വല്ലാത്ത സ്നേഹം തോന്നുവാ ഇപ്പോൾ,
വന്നിട്ടിതുവരെ നാട്ടിലേക്ക് പോയിട്ടില്ല.. സ്വന്തം കാര്യങ്ങളെല്ലാം
അവഗണിച്ച് എനിക്ക് കൂട്ട് തന്ന് നീ ഒരുപാട് കഷ്ടപ്പെട്ടു..അല്ല,
കഷ്ടപ്പെടുന്നു.
ഇനിയെനിക്ക് വയ്യ നിന്നെയിങ്ങനെ നരകിപ്പിക്കാൻ ലക്ഷ്മി..”
അയാളിങ്ങനെ പറഞ്ഞതുശ്രദ്ദിക്കാതെ നിന്ന ലക്ഷ്‌മി പറഞ്ഞു;
“ഏട്ടാ,.... എന്റെ ഭർത്താവ്... മഹേഷ്‌ പോയി..”
     ചലനമറ്റ അവളുടെ ഈ വാചകങ്ങൾ കേട്ട് അയാൾ ഉടനെ മുഖഭാവം മാറ്റി ചോദിച്ചു;
“അയ്യോ... എന്താ.... എന്തുപറ്റി അയാൾക്ക്!?”
അവൾ വിതുമ്പുവാൻ കൊതിച്ചുകൊണ്ട് പറഞ്ഞു;
“അറിയില്ല...”
     ഉടനടി അയാൾ അവളെ തന്നോടുചേർത്തു, നാടകീയമായി തോന്നിക്കുംവിധം, അവളറിയാതെ.
“കൂടുതലൊന്നുംപറഞ്ഞു വിഷമം കൂട്ടണ്ട നീ..
എനിക്കറിയാമല്ലോ നിന്നെ, നാളെ വൈകിട്ടത്തോടെ തിരിച്ചുചെല്ലാം നിനക്ക്,
പറ്റുമെങ്കിൽ അതിലും നേരത്തേ..
എല്ലാം ഞാനിപ്പോൾത്തന്നെ റെഡിയാക്കിത്തുടങ്ങാം.”
ധൃതിയിൽ ലക്ഷ്‌മിയുടെ മുടിയിഴകളെ തഴുകി അയാൾ പറഞ്ഞു.
അവളാകട്ടെ ഇവയൊന്നും ശ്രദ്ദിക്കാതെ മറ്റൊരു ദിശയിലായിരുന്നു.
     അയാളുടനെ അവളെവിട്ട് റൂമിന്റെ പുറത്തേക്കാഞ്ഞു ഡോറിലെത്തിയശേഷം പറഞ്ഞു;
“നാളെ ഇത്രയും വർഷങ്ങൾക്കുശേഷം എന്റെ വൈഫും പിള്ളേരും
ഇവിടേക്ക് വരുവാ...
പെട്ടെന്നൊരു തീരുമാനം അവിടെനിന്നും അറിയിച്ചപ്പോൾ... ഞാൻ,
ഞാൻ ആക്ച്വലി സർപ്രൈസ്ഡ് ആയി. 
ഗോഡ് ഈസ്‌ ഗ്രേറ്റ്‌.
ഞാനിവിടെ ട്രീറ്റ്മെന്റിനായി വന്നപ്പോൾമുതൽ അവർക്കൊരു
അര-മനസ്സുണ്ടായതായി ഞാൻ കേട്ടിരുന്നു...
പക്ഷെ, അതൊരു സ്വപ്നമായി കലാശിക്കുമെന്നായിരുന്നു ഞാൻ ഇത്രയുംനാൾ ചിന്തിച്ചിരുന്നത്...
എനിവെയ്, ലക്ഷ്മിയുടെ കാര്യം നടക്കട്ടെ. ഞാൻ ഒരാളെ വിളിച്ചു
ഇപ്പോൾത്തന്നെ നാളെ പോകാനുള്ള ടിക്കറ്റും മറ്റു കാര്യങ്ങളും റെഡിയാക്കാം.
ടേക് റെഡി..”
     മറുപടിക്ക് കാത്തുനിൽക്കാതെ ഡോറടച്ച് അയാൾ പോയി. അവളാകട്ടെ മറുപടി ഗ്രഹിക്കാനാവാതെ കണ്ണുകളടച്ച് മുഖം കൈകൊണ്ടു പൊത്തി വീണ്ടും തന്റെ ബെഡിലേക്കിരുന്നുപോയി. എല്ലാം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ആ നിമിഷങ്ങളിൽ അവൾക്കുമാത്രം ചലനമില്ലാതെ, ഒരു ചലനമറ്റവളെപ്പോലെ അവളുടെ നിമിഷങ്ങൾ മുന്നോട്ടുപോയി, ചലിക്കാതെ. ഒന്നുറക്കെ കരയുവാൻ അവളുടെ മനസ്സ് കൊതിച്ചു. പക്ഷെ ഒരിക്കലും തനിക്കിനിയതിന് കഴിഞ്ഞെന്നുവരില്ലായെന്നൊരു തോന്നൽ അവളുടെ മനസ്സിലെവിടെനിന്നോ ഉയർന്നുവന്നു.
 
ലക്ഷ്മി 1
 
“ഒന്നും പറയുവാനും കേൾക്കുവാനുമാകാതെ പിറ്റേന്നുതന്നെ ഞാൻ അവിടംവിട്ട് പോരുകയായിരുന്നു..”
     ലക്ഷ്‌മി, ഗൗരിയമ്മായിയുടെ മാറിൽ ചായ്ഞ്ഞിരിക്കെ ഇങ്ങനെ പറഞ്ഞുനിർത്തിയശേഷം ചെറുതായൊന്നു വിതുമ്പി.
     അമ്മായി അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല, തന്റെ തുറന്ന കണ്ണുകൾ അടക്കുവാൻ മറന്ന്.
“മരിക്കുവാനായി സയനൈഡ്, കരുതിവെച്ചിരുന്നതുപോലെയായിരുന്നു...”
അല്പസമയശേഷം അമ്മായി മെല്ലെ മന്ത്രിച്ചു.
“കുറച്ചുകാലം....”
     ഒന്നുനിർത്തിയശേഷം അവൾ തുടർന്നു, വിതുമ്പിയതിന്റെ ബാക്കിപത്രവുംപേറി;
“... കുറച്ചുകാലം, ഒരു കമ്പനിയിൽ കെമിക്കൽ ഡിപ്പാർട്മെന്റിൽ
ജോലി ചെയ്തിരുന്നു മഹേഷ്‌.
അറിയാമല്ലോ അമ്മായിക്ക്... അവിടെനിന്നും ഇത്തരംചില
കെമിക്കൽസും മറ്റും ഇവിടെ കൊണ്ടുവരുമായിരുന്നു.
അവന് ഇതിനോടൊക്കെ കമ്പമുള്ള കൂട്ടത്തിലായിരുന്നു;
വല്ലാത്ത ചിലതരം ഹോബികൾപോലെ...
അന്നെങ്ങാനും കൊണ്ടുവന്നു വെച്ചതായിരിക്കണം,
ആക്സിഡന്റിനുശേഷം എല്ലാം മഹേഷിന്റെ അടുത്തുതന്നെ വെക്കാറായിരുന്നു പതിവ് -കുട്ടികൾ ഉള്ളതുകൊണ്ടും അവന് സ്വന്തം സാധനങ്ങൾ കൈകാര്യം ചെയ്യുവാനുള്ള എളുപ്പത്തിനുംവേണ്ടി.
പോകുന്നതിന് രണ്ടുദിവസം മുൻപ് മുറിയാകെ
ഒന്ന് ചികഞ്ഞടുക്കിപ്പെറുക്കുവാൻ മനുവിനെ നിർബന്ധിച്ചിരുന്നു, മഹേഷ്‌..”
ഒന്നുനിർത്തി, വിതുമ്പിക്കൊണ്ടവൾ തുടർന്നു;
“... മരിക്കാൻ വേണ്ടി തിരഞ്ഞതായിരുന്നു അമ്മായീ...”
     ലക്ഷ്‌മി ശബ്ദമടക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മായി അവളെ ഒന്നുകൂടി തന്നോടുചേർത്ത് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
     സമയം കുറച്ചധികം കടന്നുപോയി, ഇരുവരുടെയും മൗനത്തെ മാനിക്കാതെ.
     കരച്ചിലവസാനിപ്പിച്ചു, പൊടുന്നനെ അവൾ തലയുയർത്തി അമ്മായിയോട് പറഞ്ഞു;
“അമ്മായീ... മഹേഷിന്റെ ആത്മഹത്യ, അതൊരു കൊലപാതകമായി
എന്നെ എപ്പോഴും വേട്ടയാടുകയാ...
ഞാനാ, എന്റെ പ്രവർത്തികളാ..അവനെ കൊന്നത്.
എന്റെ മഹേഷ്‌..”
ഇരുട്ടിലും കണ്ണുകൾ മിഴിച്ച് ഒരു ഭ്രാന്തിയെപ്പോലെ ലക്ഷ്മി പറഞ്ഞു.
മൗനമായിരുന്നു അമ്മായിയുടെ മറുപടി. അല്പസമയം കടന്നുപോയി;
“എനിക്കീ തെറ്റിൽനിന്നും രക്ഷപെടുവാൻ ഒരു വഴിയുണ്ട്..
ഒരേയൊരു വഴി... എന്റെ വഴി...
അമ്മായീ, ഞാൻ മഹേഷിന്റെ പിറകെ പോവുകയാ.
അത്... മഹേഷ്‌ സ്വതന്ദ്രനായതുപോലെ
എല്ലാത്തിലുംനിന്നെന്നെ സ്വാതന്ത്രയാക്കും!”
     ലക്ഷ്‌മി ദൃഢതപ്രാപിച്ച് ഇങ്ങനെ പറഞ്ഞുനിർത്തിയതും അവളെ അകറ്റി റൂമിലെ ലൈറ്റ്, അമ്മായി ചാടിയെഴുന്നേറ്റ് ഇട്ടു. ശേഷം അവളുടെ മുഖത്തുനോക്കി, തന്റെ വലതുകൈയ്യാൽ ആഞ്ഞൊരടി കൊടുത്തു. അടിയേറ്റ അവളുടെ മുഖം തിരിഞ്ഞതും അമ്മായി അവളെ കെട്ടിപ്പുണർന്ന് തലമുടിയിൽ തഴുകി ദേഷ്യം ഭാവിച്ച് ചോദിച്ചു;
“എടീ ദ്രോഹീ, കെട്ടിയോൻ മരിച്ചതിന്റെ പിറകെ നീയും പോയി
രണ്ടു പിഞ്ചുകളെ വഴിയാധാരമാക്കാനാണോ നിന്റെ ഉദ്ദേശം, പറ..”
     അവൾ അമ്മായിയെ പുണർന്നു ചായ്ഞ്ഞു ഒരിക്കൽക്കൂടി കരഞ്ഞു, ശേഷം കരച്ചിലിനോടൊപ്പം പറഞ്ഞു;
“ഞാനിനി... ഇനി എന്ത് ചെയ്യും..
എനിക്കിതൊന്നും സഹിക്കാനാവുന്നില്ല അമ്മായീ...”
     ഉടനെ അമ്മായി അവളുടെ മുഖത്തിനിരുവശവും തന്റെ കൈകൾ പിടിച്ചുകൊണ്ടു, അവളുടെ മുഖത്തേക്കുനോക്കി പറഞ്ഞു;
“മഹേഷ്‌, നിന്റെ ഭർത്താവ് പോയി.
നിന്റെ പിള്ളേർക്ക് അച്ഛനില്ല. അമ്മയേലും ഉണ്ടെന്നൊരു വിശ്വാസത്തോടെ
വേണം അവർ ഇരുവരും വളരുവാൻ,
നീയല്ലാതെ അവർക്കുവേറെ ആരുണ്ടെടീ... ലക്ഷ്മി?!”
അപ്പോഴേക്കും വിതുമ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു;
“എനിക്കെന്റെ പിള്ളേരെ ജീവനാ..
ഇനിയെനിക്കവരേ ഉള്ളൂ..”
ഉടൻ അമ്മായി പറഞ്ഞു;
“ആഹാ... എന്നിട്ടാണ് മഹേഷിന്റെ അടുത്തേക്ക് പോകണം
എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത്!
കൊള്ളാം...!”
ഒന്ന്നിർത്തി അവർ തുടർന്നു;
“നീ നിന്റെ മനസ്സിലുള്ളതെല്ലാം എന്നോട് പറഞ്ഞു.
ആദ്യമായി, അത് നിന്റെ മനസ്സിന് സമ്മാനിക്കുന്നൊരു ആശ്വാസമുണ്ട്-
അത് നിന്റെ മനസ്സ് വൈകാതെതന്നെ നിനക്ക് നൽകിക്കൊള്ളും.
പിന്നെ, നീ പോകണം- മഹേഷിനടുത്തേക്ക്...
അത് ജീവൻവെടിഞ്ഞല്ല, നിന്റെ പിള്ളേർക്ക് ഇനി നല്ലൊരമ്മയായി..
മഹേഷിന്റെ പഴയ ലക്ഷ്മിയായി...
നിന്റെ കുടുംബത്തോടൊപ്പം ജീവിച്ചുകൊണ്ട്...
നീയിതിന് മുതിരുമ്പോൾത്തന്നെ നിന്റെ മനസ്സ് നിന്നെ ആശ്വസിപ്പിച്ചുതുടങ്ങും;
ഒരിക്കലും ഇനി വഴുതിപ്പോകാതെ നിന്റെ മനസ്സുതന്നെ നിന്നെ ശട്ടംകെട്ടും.
അങ്ങനെ... നല്ലൊരു ലക്ഷ്മിയായി മഹേഷിനോപ്പം ചേരുവാൻ നിനക്ക് സാധിക്കും.
പറഞ്ഞത് കേട്ടോ... നീ ലക്ഷ്മി...?!”
അവളൽപ്പം ദൃഢതപ്രാപിച്ച് മറുപടി നൽകി;
“എനിക്ക് ജീവിക്കണം അമ്മായീ, സ്വയ്‌ര്യമായിട്ടും സ്വസ്ഥമായിട്ടും.
തന്റേടത്തോടെതന്നെ ജീവിക്കണം, എല്ലാവരെയുംപോലെ.”
അമ്മായി മറുപടി തുടർന്നു;
“നീ നിന്റെ ഭർത്താവിനെ സ്നേഹിക്കുക,
നിങ്ങൾക്കുവേണ്ടി നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക, വളർത്തുക.
അവൻ നിങ്ങളെവിട്ട് പോയിട്ടില്ല, നിന്റെയൊപ്പംതന്നെയുണ്ട്.
നിന്നെ ഒരുനിമിഷംപോലും പിരിയുവാനും നിന്നെ അവനുവേണ്ടി കഷ്ടപ്പെടുത്തുവാനും വയ്യെന്ന് എഴുതിവെച്ചല്ലേ അവൻ പോയത്!
അപ്പോൾപ്പിന്നെ എങ്ങനെ നിന്നെവിട്ട് പോകുവാൻ അവന് സാധിക്കുമെടീ..
ഒരുദിവസം മുകളിലിരുന്ന്, അല്ലെങ്കിൽ നിങ്ങളുടെ കൂടെയിരുന്ന്
അവൻ നിങ്ങളെ അനുഗ്രഹിക്കും -നിറഞ്ഞ മനസ്സോടും സ്നേഹത്തോടുംകൂടെ.
അവൻ ഏറ്റവുമധികം സ്നേഹമുള്ളവനാ..
നിന്നെ അവന് മനസ്സിലാകും..
നിന്നോടുകൂടെനിന്ന് സ്നേഹിക്കുവാൻ താൻ ബാധ്യസ്ഥനാണെന്ന്
അവനും ഇപ്പോൾ മുകളിലെവിടെയോ ഇരുന്നു ചിന്തിക്കുന്നുണ്ടാവും-
എനിക്കുറപ്പാ.”
     തന്റെ വിഷമത്തിന്റെ പരിണിതഫലമായി, തന്റെ മുഖമാകെ പടർന്നിരുന്ന കണ്ണുനീർത്തുള്ളികളെ ഇരുകൈകൾകൊണ്ടും തുടച്ചുമാറ്റി ലക്ഷ്മി പറഞ്ഞു;
“എനിക്കും.... ഞങ്ങളുടെ പിള്ളേർക്കും മഹേഷിനെ വേണം അമ്മായീ.
അമ്മായി പറഞ്ഞതുപോലെ, നല്ലൊരമ്മയായി ഞാനത്... ഞങ്ങൾ മൂവരുമൊരുമിച്ച് നേടുമത്.”
     ഗൗരിയമ്മായി അവളെനോക്കി മന്ദഹസിച്ചശേഷം, അവളുടെ നെറ്റിയിലൊരു ചുമ്പനം നൽകി തോളിൽ തട്ടിയശേഷം താൻ ഉൾക്കൊണ്ട പ്രചോദനം മുഖത്ത് പ്രകടമാക്കി.
 
>>>>>>
 
“അയാൾ നിന്നെ പിന്നീട് കോൺടാക്ട് ചെയ്തിരുന്നോ..!?”
     കുറച്ചു ദിവസങ്ങൾക്കുശേഷം, മനുവും മീനയും- കോളേജിലും സ്കൂളിലുമായി പോയശേഷം, പ്രാതൽ കഴിക്കുന്നതിനിടെ ഗൗരിയമ്മായി ലക്ഷ്മിയോട് ചോദിച്ചു.
“ആരാ... അയാൾ... ഇന്ദ്രജനാ...?!”
കഴിക്കുന്നതിനിടെത്തന്നെ അവൾ ചോദ്യമുന്നയിച്ചു, മറുപടിയായി.
‘അതെ’ എന്ന അർത്ഥത്തിൽ അമ്മായി തലയാട്ടി.
“ഇല്ല അമ്മായി, ഇതുവരെയില്ല.”
ഉടനെ അമ്മായി പറഞ്ഞു;
“താമസിയാതെ അയാളിനിയും വിളിച്ചെന്നുവരും ലക്ഷ്മി..
നിനക്കറിയാമല്ലോ, ശശിയേട്ടൻ... അവൻ എനിക്ക് വയറ്റിലായിരിക്കുമ്പോൾ പോയതാ ഞങ്ങളെവിട്ട്.
ആദ്യപ്രസവത്തിനു മുൻപുതന്നെ ഭർത്താവിനെ നഷ്ടമായൊരു സ്ത്രീ
മുന്നോട്ടെങ്ങനെ ഒരു ആൺതുണയില്ലാതെ വളർന്നു ഇന്നത്തെയീ ഗൗരിയമ്മായിയായി എന്ന് നിനക്കറിയാമല്ലോ, കുറച്ചെങ്കിലും!?
അതിന്റെ വെളിച്ചത്തിലാ ഞാനീ പറയുന്നതൊക്കെ...”
കഴിപ്പ് മെല്ലെയാക്കി അവൾ പറഞ്ഞു;
“എനിക്ക് മനസ്സിലാകുന്നുണ്ട് അമ്മായീ.”
അവളുടെ മുഖം മങ്ങുന്നതുകണ്ട അമ്മായി മന്ദഹാസത്തോടെ പറഞ്ഞു;
“ഏയ്യ്.. നീ വിഷമിക്കേണ്ട
ഞാ...”
ഉടനെ അവൾ ഇടയ്ക്കുകയറി;
“ഇനി അയാൾ എന്നെ തേടിയാൽ എന്താ മറുപടി കൊടുക്കേണ്ടതെന്ന്,
എങ്ങനെയാ അയാളെ ശുശ്രൂഷിക്കേണ്ടതെന്ന് മഹേഷ്‌ എന്നോട്
മന്ത്രിച്ചുതന്നിട്ടുണ്ട് അമ്മായി.
ആ ധൈര്യം എനിക്കുണ്ട്..”
ആശ്വാസം പ്രകടിപ്പിച്ചെന്നപോലെ അമ്മായി തുടർന്നു;
“മതിയെടീ... അതുമതി.
എനിക്ക് നിന്നെയറിയാമല്ലോ,
ഞാൻ പറഞ്ഞത്, നീ പറഞ്ഞതുവെച്ച് അയാളുടെ ഭാര്യ പിണങ്ങി
മാറിനിന്നത് ചില്ലറക്കാര്യത്തിനാവില്ല.
ഇയാളുടെ സ്വഭാവം എന്തായിരുന്നെന്ന് ആരുകണ്ടു...
മറ്റൊരുകാര്യം, വാർദ്ധക്യത്തിൽ എല്ലാ മനുഷ്യരും
തങ്ങളുടെ ഇണകളെ അതിരറ്റ് സ്നേഹിക്കും- എത്ര വേദന നല്കിയവരാണെങ്കിലും.
വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഒരു തുണയെ
എല്ലാവരും ആഗ്രഹിച്ചുപോകും...
അത് ലഭിക്കുമ്പോൾ സ്വന്തം സ്വഭാവത്തിന്റെ അന്തഃസത്തയിലതിനെ
ഉപയോഗിക്കും.
അയാളുടെ അന്തഃസത്ത കാമമാണെങ്കിൽ തീർച്ചയായും അയാൾ
നിന്നെ തേടും.
അതാ... അതാ ഞാൻ പറഞ്ഞത്.”
ലക്ഷ്‌മി അമ്മായിയെ ശ്രദ്ദിച്ചിരുന്നു- അവർ തുടർന്നു;
“.... നിനക്കറിയാമല്ലോ, എന്റെ കെട്ടിയോൻ പോയതില്പിന്നെ ഞാനൊരു
തുണയെ ആഗ്രഹിക്കാൻ നിന്നിട്ടില്ല.
അതിന് എന്റെ ‘ഭർത്താവ്’, എന്റെ മനസ്സിൽനിന്നുകൊണ്ട് എന്നെ സഹായിച്ചു.
എന്റെ ഭർത്താവ് എന്റെയൊപ്പമുള്ളപ്പോൾ മറ്റൊരു തുണ-
അത് ഏത് തരത്തിലായാലും -എനിക്കെന്തിനാ..
പലരും പലതവണ വന്നതാ എന്റെയടുത്ത്-
സ്നേഹിക്കാനും ഇഷ്ടപ്പെടാനും സുഹൃത്താകാനും കാമിക്കാനും.. ഒക്കെ..
....ഊഹൂം....”
     വളരെ ആത്മവിശ്വാസത്തോടെ, അന്തസ്സു മുഖത്തുവരുത്തി ഗൗരിയമ്മായി പറഞ്ഞുനിർത്തി. ലക്ഷ്മി ആകെ വല്ലാതായി. തന്റെ ഭാവം നിലനിൽക്കെത്തന്നെ അമ്മായി പറഞ്ഞു;
“മോളേ.. മനുഷ്യരെല്ലാവരും ഇങ്ങനെയൊക്കെയാ,
ആരും മോശമല്ല ‘ഒന്നിലും’... ഹ.. ഹ..
നമ്മൾ മര്യാദക്ക് ജീവിക്കുക എന്നതുമാത്രമേ
നമുക്കൊരു രക്ഷയായി നമ്മുടെ മുൻപിലുള്ളൂ...
എല്ലാം കണ്ടുകൊണ്ടൊരാൾ മുകളിലുണ്ട്, അതോർമ്മവേണം
എല്ലാവർക്കും.
വിതച്ചതേ എല്ലാവരും കൊയ്യൂ..
നീ വേഗം കഴിക്ക്.. ഇങ്ങനെ ഇരിക്കാതെ,
നിന്റെ പിള്ളേരേം നോക്കി ജീവിക്ക്. പറ്റുന്നിടത്തോളംകാലം
ഞാനുമുണ്ടാകും നിന്റെയൊപ്പം.”
     ഗൗരിയമ്മായിയുടെ മുഖത്ത് പ്രകാശം കണ്ടെന്നപോലെ ലക്ഷ്മി അവരെനോക്കി ആത്മവിശ്വാസത്തോടെ മന്ദഹസിച്ചു.
 
THE END
HIBON CHACKO