Aksharathalukal

ᗰƳ ᗩᒪᎥᗴᑎ ǤᎥᖇᒪᖴᖇᎥᗴᑎᗪ - 3

ᗰƳ ᗩᒪᎥᗴᑎ ǤᎥᖇᒪᖴᖇᎥᗴᑎᗪ 3

 

Nayan mansion
ഇതാണ് ലോകം മുഴുവൻ പടർന്നു കിടക്കുന്ന ബിസ്സിനെസ്സ് ശൃംഗാലകൾ ഉള്ള kaswik Nayan ന്റെ വാസസ്ഥലം ..അവന്റെ ആഗ്രഹ പ്രകാരം കടലിനോട് ചേർന്ന് പണിത അവന്റെ സൗധം ..

 

മുറിയിൽ കമിഴ്ന്നുന്നു കിടന്നു ഉറങ്ങുക ആണ് കാശ്വിക് ..ഷർട്ട്ലെസ് ആയാണ് കിടപ്പ് ..അരയോളം കംഫർട് പുതച്ചിട്ടുണ്ട് ..

 

വെളുത്ത ദൃഢമായ ശരീരം ..മുതുകത്തു ആയി evilwings  ടാറ്റൂ ചെയ്തേക്കുന്നത് അവന്റെ ഭംഗി കൂട്ടുന്നുണ്ട് ..കമിഴ്ന്നുന്നു കിടക്കുന്നത് കൊണ്ട് തന്നെ മുഖം കാണാൻ സാധിക്കുന്നില്ല ..

 

മുഖത്തു പ്രസാധമുള്ള ,സാരീ നോർത്തിന്ത്യൻ സ്റ്റൈലിൽ ചുറ്റിയ ഒരു സ്ത്രീ കതകു തുറന്നു അവന്റെ റൂമിലേക്കു കേറി ..
 

ഇതാണ് Vaasuki ...കാശ്വിക്കിന്റെ അമ്മ ...ഈ ലോകത്ത് കാശ്വിക് സ്നേഹിക്കുന്നതും അനുസരിക്കുന്നതും ആയ രണ്ടു പേരിൽ ഒരാൾ ..മറ്റൊരാൾ അവന്റെ മൂത്തശി Devi ആണ് ..പ്രായമായെങ്കിലും അതിന്റെതായ ഒരു അവശതകളും ഇല്ലാത്ത മോഡേൺ മുതശി ..

 

കാശ്വിക്കിന്റെ അച്ഛനും മുത്തശ്നും മരിച്ചതിനു ശേഷം ആണ് nayan groupsന്റെ ഭരണം കാശ്വിക്കിന്റെ കൈയിൽ എത്തിയത് ..ഇപ്പോൾ അത് ലോകം മുഴുവനും വ്യാപിച്ചതിന്റെ ഒരേ ഒരു കാരണവും കാശ്വിക്കിന്റെ കഠിന പ്രയത്നം ഒന്ന് മാത്രം ആണ് ..ഒന്നിനെയും പേടിയും ഭയവും ഇല്ല എന്നത് തന്നെ ആണ് അവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്

 

വാസുകി ജനാല തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു ..വെട്ടം മുഖത്തു വീണതും കാശ്വിക് മുഖം ചുളിച്ചു ഉണർന്നു ..
 

"ആരെ ..കാശി ഉട്ടോ ..ബേട്ടാ ..സുബഹ് ഹോ ഗയെ "കട്ടിലിൽ ഇരുന്നു കൊണ്ട് വാസുകി അവനെ തട്ടി വിളിച്ചു ..

അവൻ മുഖം ചുളിച്ചു കൊണ്ട് കിടന്നു ..അവിടുന്ന് ഉയർന്നു വന്നു വാസുകിയുടെ വയറ്റിലൂടെ ചുറ്റി പിടിച്ചു മടിയിൽ തല വെച്ച് കിടന്നു ..അവർ അവനെ വാത്സല്യത്തോടെ തലോടി ..
 

"മാ ..മലയാളം മതി "

"ഇടക് അറിയാതെ വന്നു പോകുന്നതാ കാശി ..മായോട് ക്ഷമിക്ക് .."
 

"ലവ് യു മാ "കാശി വാസുകിയുടെ കവിളിൽ അമർത്തി ചുംബിച്ചു
 

അപ്പോഴേക്കും കാശിയുടെ ഫോൺ റിങ് ചെയ്തു ..അവൻ അത് അറ്റൻഡ് ചെയ്തു വാസുകിയുടെ മടിയിലേക് വീണ്ടും കിടന്നു

"ഗുഡ് മോർണിംഗ് സാർ "
ഫോണെന്റെ മറുതലക്കൽ നിന്നും പറഞ്ഞു

"ഗുഡ് മോർണിംഗ് ..what's today scedule "ഗൗരവത്തോടെ കാശി ചോദിച്ചു ..

"സാർ രാവിലെ പതിനൊന്നു മണിക്ക് lora groups മായി ഒരു മീറ്റിംഗ് ഫിക്സ് ചെയ്‌തിട്ടുണ്ട് . ..പിന്നെ 2 മണിക്ക് mohan varma കാണണമെന്ന് പറഞ്ഞിട്ടുണ്ട് ബട്ട്‌ സാർ അത് ഫൈനലിസ് ചെയ്തിട്ടില്ല .."മറുപ്പുറത് ഉള്ള ആൾ പറഞ്ഞു ..
 

"Mohan varma യോട് ഓഫീസിലേക് വരാൻ വിളിച്ചു പറയ് ...ബാക്കി എല്ലാം scedule അനുസരിച്ചു ..then be own time "കാശി പറഞ്ഞു
 

"ഓക്കേ സാർ "ഫോൺ കട്ട്‌ ചെയ്തു അവൻ മടിയിലേക് മുഖം പുഴ്ത്തി ..
 

"എന്ത് ഗൗരവം ആണ് കാശി ...ഒന്ന് ചിരിച്ചൂടെ നിനക്ക് "വാസുകി

"ആയിക്കോട്ടെ മാ "അവൻ ചിരിയോടെ പറഞ്ഞു
 

"ഗ്രാനി എവിടെ മാ ..ഇന്നലെയും കണ്ടില്ലല്ലോ "കാശി

"നിന്നോട് പിണക്കത്തിലാ ..നീ ഇപ്പൊ ഒട്ടും മൈൻഡ് ആകുന്നില്ലന്ന് പരാതി പറയുന്നത് കേട്ടു "


 

"ശോ ..ഈ ഗ്രാനിയുടെ കാര്യം ..ഞാൻ പോയി പിണക്കം മാറ്റിട്ട് വരാം മാ "കാശി എഴുനേറ്റ് ഒരു sleeveless vest എടുത്തിട്ട് വാസുകിക്ക് ചുണ്ട് കൂർപ്പിച്ചു ഒരുമ്മ കൊടുത്തു പുറത്തേക് ഇറങ്ങി ..
 

ഗാർഡനിൽ ചെടികൾക്ക് വെള്ളം ഒഴിക്കുന്ന ഗ്രാനിയെ കണ്ട് കാശി ചിരിയോടെ അങ്ങോട്ടേക്ക് നടന്നു ..

അവൻ വരുന്നത് കണ്ടതും ഗ്രാനി അവനെ നോക്കി മുഖം വെട്ടിച്ചു ..പക്ഷെ ഒളികാണിട്ട് അവനെ നോക്കുന്നുണ്ടായിരുന്നു ...

"ശോ ...ഗ്രാനി മിണ്ടാത്ത സ്ഥിതിക്ക് കൊണ്ട് വന്ന ബിയർ കളഞ്ഞേക്കാം ...അല്ലെ ഗ്രാനി .."കള്ളച്ചിരിയോടെ കാശി ചോദിച്ചു

അത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ അരികിലേക് വന്നിരുന്നു

"അപ്പൊ നീ നിന്റെ ഗ്രാനിയെ മറന്നിട്ടില്ല അല്ലെ "ദേവി ചോദിച്ചു

"എന്റെ ഗ്രാനി ഞാൻ മറക്കുമോ ...രണ്ട് ദിവസം കുറച്ചു ബിസി ആയിരുന്നു ..പുതിയ പ്രോജെക്ടിന്റെ തിരക്ക് "കാശി പറഞ്ഞു

"എന്നിട്ട് എന്തായി പ്രൊജക്റ്റ്‌ ഒക്കെ ആയോ എല്ലാം ..ഗവണ്മെന്റ് അപ്രൂവൽ കിട്ടിയോ "ദേവി അവനോട് ചോദിച്ചു

"അപ്പ്രൂവൽ ഒക്കെ കിട്ടി ..ഞാൻ പറഞ്ഞിട്ടില്ലേ ഇത് എന്റെ ഡ്രീം പ്രൊജക്റ്റ്‌ ആഹ്നെന്ന് ..ഇതിനുള്ള മോഡൽ റെഡി ആയിട്ടില്ല ..അതിനു അപ്റ്റ് ആയിട്ടുള്ള ഒരാളും ഇന്റർവ്യൂയിൽ ഇല്ലായിരുന്നു .."കാശി ആലോചനയോടെ പറഞ്ഞു
 

"അതെന്താ കാശി "ദേവി അവന്റെ തലയിൽ തലോടി ..
 

"Queen of bluey universe..ഇതാണ് ഗ്രാനി ആ പ്രോജെക്ടിന്റെ പേര് .ഇതിനു വേണ്ടി ആണ് എന്റെ ഇത്രയും നാളത്തെ അധ്വാനം.കടലിനടിയിൽ ഉള്ള ചില പ്രേത്യേക തരം പവിഴപുറ്റുകളുടെ എക്സ്പോർട്ടിങ് ....  queen ആയിട്ടുള്ള മോഡൽനെ ആണ് ഇനി കണ്ടത്തേണ്ടത് ..ബട്ട്‌ ..ഇതുവരെ എന്റെ മനസിലുള്ള queen നെ എനിക്ക് കണ്ടെത്താൻ ആയിട്ടില്ല .."കാശി പറഞ്ഞു ..
 

"കടലിനു അടിയിൽ ആണ് ഈ പ്രോജെക്ടിന്റെ അധികം കാര്യങ്ങളും ഉള്ളത്  ..ഇട്സ് ബേസ്ഡ് ഓൺ മിത്‌ ആൻഡ് ഫാന്റസി ..അതാണ് ഇതിന്റെ മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ തിങ് .."കാശി വീണ്ടും പറഞ്ഞു

"ഹ്മ്മ് ..എത്രയും പെട്ടന്ന് നിന്റെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ കാശി .."ദേവി വാത്സല്യത്തോടെ പറഞ്ഞു
 

"താങ്ക്സ് ഗ്രാനി .."കാശി ചിരിയോടെ പറഞ്ഞു
 

"സാർ ..breakfast റെഡി "അങ്ങോട്ടേക്ക് വന്നു അവിടുത്തെ ഷെഫ് പറഞ്ഞു

"Ok ..5 min "കാശി ഗ്രാനിയുടെ കവിളിൽ ചുംബിച്ചു കൊണ്ട് എഴുനേറ്റ് ..

കാശി ഒരുങ്ങി ബ്രേക്ഫാസ്റ് കഴിച്ചു ഓഫീസലേക് പോയി ..ഗേറ്റിന്റെ അടുത്തു എത്തിയപ്പോൾ ആണ് ഒരു പ്രായമായ ആൾ അവിടെ നില്കുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടത് ..അവൻ ഡ്രൈവറോട് പറഞ്ഞു കാർ നിർത്തി പുറത്തേക് ഇറങ്ങി .
 

"ആരാ ..എന്ത് വേണം ."കാശി ഗൗരവത്തോടെ തന്നെ തിരക്കി ..

"അത് ..സാർ ..എനിക്ക് ഒരു ജോലി .."അയാൾ പറഞ്ഞു
 

"ഹാ ..ഇവിടെ ജോലി ഒന്നുമില്ല .."കാശി കടുപ്പിച്ചു പറഞ്ഞു

"സാർ പ്ലീസ് ..എനിക്ക് ഇവിടെ എന്തെങ്കിലും ജോലി തെരണം ..സെക്യൂരിറ്റി ആയാലും മതി .."അയാൾ കൈ കൂപ്പി അപേക്ഷയോടെ പറഞ്ഞു ..

"ഓക്കേ ..താൻ നാളെ മുതൽ ഇവിടുത്തെ സെക്യൂരിറ്റി ആയിട്ട് ജോലിക് കേറിക്കോ ..തന്റെ ഡീറ്റെയിൽസ് ..ഐഡി പ്രുഫ് ഓഫീസിൽ ഏല്പിച്ചേക്ക് .."കാശി
 

"നന്ദി ഉണ്ട് സാർ ..സാർ ഈ ചെയ്ത ഉപകാരം ഞാൻ ജീവിതത്തിൽ മറക്കില്ല "നിറക്കണ്ണുകളോടെ അയാൾ പറഞ്ഞു ..
 

കാശി അയാളെ നോക്കി ഒന്ന് തലകുലുക്കിയതിനു ശേഷം കാറിലേക് കേറി ..കാറിൽ കേറിയത്തിന് ശേഷം കാശി ഒരിക്കൽ കൂടെ അയാളെ നോക്കിയതിനു ശേഷം വണ്ടി എടുക്കാൻ ഡ്രൈവറോട് പറഞ്ഞു

കണ്ണുതുടച്ചു രാമൻ ജോലി കിട്ടിയ സന്തോഷം പൈയോടു പറയാൻ ആയി വീട്ടിലേക് പോയി ...രാമന് വളരെ അധികം സന്തോഷം ആയി ..ഇത്രെയും നാളും ഇവിടെ അലഞ്ഞു നടന്നിട്ട് ജോലി കിട്ടിയില്ല ഇപ്പോൾ ആണ് ജോലി കിട്ടിയത്..അതെല്ലാം പൈയുടെ ഐശ്വര്യം ആഹ്നെന്ന് രാമൻ വിശ്വസിച്ചു ...

വീട്ടിൽ എത്തി രാമൻ പൈയോടു അയാൾക് ജോലി കിട്ടിയ സന്തോഷം അറിയിച്ചു ...കുറച്ചു സമയം കൊണ്ട്  തന്നെ പൈ രാമനോട് നന്നായി അടുത്തിരുന്നു ..അതുകൊണ്ട് അവളും അയാളുടെ സന്തോഷത്തിൽ സന്തോഷിച്ചു





 

📝KRIPA



 

എല്ലാവരും റിവ്യൂ ഇടണേ പ്ലീച് ...അറ്റ്ലീസ്റ്റ് ഒരു ഇമോജി എങ്കിലും ...