Aksharathalukal

QUEEN OF ROWDY - 9

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 9


(റൈനു)



മ്മളോട് എന്തൊക്കെ പറഞ്ഞാലും ഓന്റെ മൈന്റ് ഇപ്പഴും ശെരിയല്ലാന്ന് ആരെക്കാളും നന്നായിട്ട് മ്മക്ക് അറിയാം.സങ്കടങ്ങളൊക്കെ ഉള്ളിൽ ഒതുക്കി വെച്ചാണ് ഓൻക്ക് ശീലം.

സ്വന്തം സങ്കടം മറ്റുള്ളവർ അറിയരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഓൻ.ഞങ്ങൾ ചെറുപ്പം മുതലേ ഒപ്പം ആയിരുന്നു എന്തിനും ഏതിനും.

ഇപ്പൊ നേരം ഒരുപാട് വൈകീട്ട്ണ്ട്.വീട്ടിൽ പോയാൽ ഉമ്മാന്റെ വക തല്ല് ഉറപ്പാണ്.ഒരു പോലീസ് ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം ആർക്കും ആ ബഹുമാനല്ല്യന്നെ.

മ്മൾ വീട്ടിൽ എത്തിട്ടൊ.ബെല്ല് അടിക്കണൊ അതൊ ബാൽക്കണി വഴി കേറണൊ🤔.

ബാൽക്കണി വഴി മ്മൾ സ്ഥിരം കേറ്ണത് ആണ്.ചിലപ്പൊ ഉമ്മ അവടെ ഇണ്ടാവും. മൈൻ ഡോർ വഴി പോവാം.മ്മൾ മെല്ലെ വാതിൽന്റെ അടുത്ത്ക്ക് പോയി.

ഐഷ്.. വാതിൽ ചാരിയിട്ടൊള്ളു.'പടച്ചോനെ കാത്തോണെ'ന്നും പറഞ്ഞ് മ്മൾ കേറി.ചുറ്റും നോക്കിയപ്പൊ ഉമ്മ പോയിട്ട് ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.

മ്മൾ നെഞ്ചിൽ കൈ വെച്ച് നീട്ടി ഒരു ശ്വാസം വലിച്ച് വിട്ട്.പെട്ടന്ന് മ്മളെ പുറത്ത് എന്തോ ഒന്ന് ശക്തിയിൽ വന്ന് അടിച്ച്.

"ഉമ്മാാാാ"

മ്മൾ തിരിഞ്ഞ് നോക്കിയപ്പൊ മ്മളെ സ്വീറ്റ് മോം വിത്ത് കലിപ്പിൽ നിക്ക്ണ്.പിന്നെ ഒന്നും നോക്കീല ഒരു ഓട്ടം ആയിരുന്നു.പിന്നാലെ ഉമ്മയും.

"ടാ നിക്കടാ അവടെ😡"ഉമ്മ.

"ഞാൻ ഇനി നേരത്തെ വന്നോളാ ഉമ്മ ഇങ്ങൾ അടിക്കല്ലി"

"എന്നും ഇജ്ജ് ഇതന്നെല്ലെ പറയൽ"ഉമ്മ.

യാ റബ്ബി ഉമ്മാക്ക് വിടാൻ ഉദ്ദേശം ഇല്ല തോന്ന്ണ്.ഉമ്മാക്ക് ഇത്രക്കൊക്കെ സ്റ്റാമിന ണ്ടേർന്നാ റബ്ബേ 🙄.

ഇനി മ്മൾ ബാൽക്കണി വഴി കേറൊള്ളു.ഞാൻ ആരോടും മിണ്ടൂല.ഉമ്മ ഇവടെ ഇണ്ടെന്ന് ആരും പറഞ്ഞീലല്ലൊ🤧.ങീ..ഇൻക്ക് ഇനി ഓടാൻ വയ്യ 😭😭😭.

വീട് മുഴുവൻ ഓടി അവസാനം മ്മൾ മുട്ടിൽ കൈ വെച്ച് കിതക്കാൻ തുടങ്ങി.ഉമ്മ മ്മളെ അടുത്ത് വന്ന് നല്ലോണം തന്ന്.

"ഇങ്ങളെ മോൻ ആയ ഇൻക്ക് ഇല്ല്യാത്ത സ്റ്റാമിന ഇങ്ങക്കാണല്ലൊ"

"ഇനി എങ്ങാൻ നേരം വൈകിയാൽ"ഉമ്മ

"നമ്മക്ക് ഇങ്ങനെ ഓടി കളിക്കാം😁😁"

"ആടാ അന്നെ ഞാൻ ഓടിച്ചെര"ന്ന് ഉമ്മ പറയലും മ്മൾ ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു.വെറുതെ ന്തിനാ ഉമ്മാന്റെ കൈയ്യിന് പണി ഇണ്ടാക്കുന്നെ.

മ്മളെ ഉമ്മാക്കും ഉപ്പാക്കും മ്മൾ ഒരേഒരു സന്തതി ആണ്.ഇവർക്ക് രണ്ടാമത് ഒരു മോൻ ഉണ്ടേൽ അത് എമി ആണ്.ഇവർക്ക് ഓൻ സ്വന്തം മോനാണ്.തിരിച്ച് ഓനും അങ്ങനെ തന്നെ ആണ്.

ഇന്നത്തെ കേസിന്റെ ഫ്രസ്ട്രാഷൻ നല്ലോണം ഇണ്ടേർന്ന്.മ്മൾ വേഗം ഫ്രഷാവാൻ കേറി.തണുത്ത വെള്ളം തലയിൽ വീണപ്പൊ ഒരു പ്രത്യേക സുഖം.

മ്മൾ താഴേക്ക് ഇറങ്ങി ചെന്നപ്പൊ ഉമ്മ ഫുഡ് എടുത്ത് വെക്കേർന്ന്.ഉപ്പ കൂടെ വന്നപ്പൊ ഞങ്ങൾ ഫുഡ് കഴിച്ചു.കുറച്ച് നേരം ഓരോട് ഓരോന്ന് പറഞ്ഞ് അവടെ ഇരുന്ന്.

പിന്നെ മ്മൾ റൂമിലേക്ക് പോയി ഷിബിന്റേം വൈശാഖിന്റേം കേസിന്റെ ഫയൽസ് എടുത്ത് നോക്കി.പ്രത്യേകിച്ച് തെളിവ് ഒന്നും കിട്ടാത്തതോണ്ട് മ്മൾ അത് അവടെ വെച്ച് കിടന്ന്.


✨✨✨✨


(അക്കു)



മ്മൾ ഫുഡൊക്കെ കഴിച്ച് കുറച്ച് നേരം അവന്മാർക്ക് വിളിച്ച് മറ്റന്നാൾ പോകുന്ന കാര്യം പറഞ്ഞ് നിന്ന്.

ഇങ്ങക്കറീലല്ലൊ ഞങ്ങൾക്ക് റൈഡിന് പോകുന്ന ശീലം ഉണ്ട്.ഇടക്ക് മ്മളും നിച്ചുവും മാത്രം പോവാർണ്ട്.ഇവടെ ഉപ്പ ഉള്ളതോണ്ട് ഉമ്മി ഒറ്റയ്ക്ക് ആവും എന്നുള്ള പ്രശ്നം ഇല്ല.

അവന്മാരെ കോൾ കഴിഞ്ഞപ്പൊ മ്മൾ മ്മളെ പെങ്ങളെ റൂമിലേക്ക് ഒന്ന് പോയി നോക്കി.അവടെ ഓൾ ഇല്ല്യേർന്ന്.അപ്പൊ മ്മൾ നേരെ ബാൽക്കണിയിലേക്ക് പോയി.

മൈന്റ് ഓക്കെ അല്ലെങ്കിൽ ആണ് പെണ്ണ് ഇവടെ വന്ന് ഇരിക്കാർ.മ്മൾ പോയി നോക്കിയപ്പൊ ബാൽക്കണിയിൽ നിലാവും നോക്കി ഇരിക്കാണ്.

മ്മൾ വെരുന്നത് അറിഞ്ഞപ്പൊ തന്നെ ഓൾ വേഗം മുഖം തിരിച്ച് നിറഞ്ഞ കണ്ണ് തുടച്ച്.അത് കണ്ടപ്പോ മ്മൾ ഓളെ കണ്ണുരുട്ടി നോക്കി.

"അനക്കെന്താ ഇവടെ പണി.കിടക്ക്ണില്ലെ"

"എന്തൊ ഒരു ഡിസ്റ്റർബൻസ്.കിടന്നിട്ട് ഉറക്കം വരണില്ല"നിച്ചു.

"എന്താടി"മ്മൾ ഓളെ അട്ത്ത് പോയി ഇരുന്ന്.

"എമിക്കാന്റെ അവസ്ഥ ആലോചിക്കുമ്പൊ ഉള്ള് വിങ്ങ്ണ പോലെ"

മ്മൾ പറഞ്ഞീലെ പെണ്ണിന്റെ മൈന്റ് ഓക്കെ അല്ലാന്ന്.എമിന്റെ അവസ്ഥ ആലോചിക്കുമ്പൊ മ്മക്കും സങ്കടം ഉണ്ട്.

മ്മൾ പിന്നെ കുറച്ച് നേരത്തിന് ഒന്നും മിണ്ടാതെ ഓളെ മടിയിൽ തല വെച്ച് കിടന്ന്.ഈ നിലാവും നോക്കി കിടക്കാൻ ഒരു പ്രത്യേക സുഖം ആണ്.

"നിച്ചു"

"മ്മ്"

"ഡീ"

"ന്താ"

"അനക്ക് ഫൈസിനോട് ഒരു ഇത്തിരി പോലും ഇഷ്ടം ഇല്ല്യെ"

"ഇല്ല്യ"നിച്ചു.

"ഓൻക്കെന്താ കുഴപ്പം"

"ഒന്നുല്ല്യ"നിച്ചു.

"ചെക്കൻ അന്നെ ഭയങ്കര ഇഷ്ടാടി"

"അനക്ക് അറീലെ ഇന്റെ മൈന്റ് ഇപ്പഴും ഓക്കെ അല്ലാന്ന്"നിച്ചു.

"അതൊക്കെ ശരി ആയിക്കോളും"

"ഇല്ല്യെടാ അതൊന്നും ഒരിക്കലും മറക്കാൻ കഴിയൂല"നിച്ചു.

"കഴിഞ്ഞതൊക്കെ മറന്നെ പറ്റു"

"അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന നഷ്ടം ഒന്നും അല്ല ഇൻക്ക് ഇണ്ടായത്"നിച്ചു.

"ഹാ അത് വിട്, മ്മക്ക് ഫൈസിക്ക് വിളിച്ചാലൊ"

"ഇജ്ജ് വിളിച്ചൊ ഇൻക്കെന്താ😏"നിച്ചു.

എന്നാ പിന്നെ വിളിക്കാം.വീഡിയോ കോൾ ആണ് ട്ടോ ഓളോട് പറയണ്ട 😉.മ്മൾ വിളിച്ചതും ഓൻ ഒറ്റ റിങിൽ കോൾ എട്ത്ത്.

മ്മൾ സംസാരിച്ച് മെല്ലെ നിച്ചൂനെ കാണിച്ച് കൊട്ത്തു.ഓൾ ഇപ്പഴും നിലാവും നോക്കി ഇരിക്കാണ്.കാര്യായിട്ട് ന്തൊ ആലോചിക്കാണ്.അതോണ്ട് ഇവടെ നടക്ക്ണത് ഒന്നും ഓൾ അറിഞ്ഞിട്ടില്ല്യ😁.

പക്ഷേ മ്മളെ പ്രതീക്ഷ ഒക്കെ തെറ്റിച്ച് ഫൈസി ഓളെ വിളിച്ച്.

"ഓയ് ബേബീ...😉"ഫൈസി.

ഓൻ വിളിച്ചതെ കേട്ടുള്ളൂ അപ്പോഴേക്കും മ്മൾ നിലത്ത് ലാന്റ് ആയി.ഉമ്മാാാ....ഓളെ മൂഡ് ശെരിയാക്കാൻ നിന്ന മ്മളെ മൂഡിന് പണി തന്ന് ഓൾ പോയി.

"ഡാ അവടെ എന്താടാ വീണത്"ഫൈസി.

ഒക്കെ ഇണ്ടാക്കി വെച്ചിട്ട് കുരിപ്പ് ചോദിക്ക്ണത് നോക്ക്.

"പ്ഫ #₹@##@#₹##₹&# വെച്ചിട്ട് പോടാ"

ഔ ഊരന്റെ നട്ടും ബോൾട്ടും പോയി തോന്ന്ണ്.മ്മൾ മെല്ലെ നീറ്റ് റൂമിലേക്ക് പോയി.


✨✨✨✨


(ഫൈസി)



മ്മൾ താഴെ എല്ലാരോടും സംസാരിച്ച് നിക്ക്ണ നേരത്താണ് അക്കു വിളിച്ചത്.അതും വീഡിയോ കോൾ.മ്മൾ കോൾ എടുത്ത്.

നിച്ചൂനെ ഓൻ കാണിച്ച് തന്നപ്പൊ മ്മൾ ഉമ്മാക്കും ഉപ്പാക്കും ആത്തിക്കും ഓളെ കാണിച്ച് കൊട്ത്ത്.പെണ്ണ് കാര്യായിട്ട് ന്തൊ ആലോചിക്കാണ്.മ്മൾ ശ്രദ്ധ ഫോണിലേക്ക് ആക്കാൻ വേണ്ടി ഓളെ വിളിച്ച്.

അപ്പൊ തന്നെ എന്തൊ ഒന്ന് വീണ ശബ്ദം കേട്ട്.മ്മൾ എന്താന്ന് അക്കൂനോട് ചോദിച്ച്.

"പ്ഫ#₹₹&#₹##₹@#@₹ വെച്ചിട്ട് പോടാ"

മ്മൾ മെല്ലെ തിരിഞ്ഞ് നോക്കിയപ്പൊ ആത്തി വായ പൊത്തി ചിരിക്കാണ്.

"വീണത് അക്കു ആണ് തോന്ന്ണ്"ന്നും പറഞ്ഞ് മ്മൾ റൂമിലേക്ക് പോയി.

വെറുതെ എന്തിനാ ഉമ്മാടെ വായേൽ ഇരിക്ക്ണതും കൂടെ കേക്ക്ണത്.എന്തായാലും ഇന്ന് അക്കൂന് ഓളെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടീട്ട്ണ്ടാവും.

മ്മൾ പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പൊ കിടന്ന്.




(തുടരും)