❤ആദി രുദ്ര 4❤
💫💫💫💫💫💫
ഒരു നിമിഷം കുടുംബം ഓർമ്മ വന്നപ്പോൾ പതിയെ ചുണ്ടിലൊരു പുഞ്ചിരി വന്നു,,, തിരിഞ്ഞുനോക്കാൻ തോന്നിയില്ല... വീട്ടിൽ ചെന്നു അവരെ കാണണമെന്ന് മാത്രം തോന്നി...
അവരാണെന്റെ ലോകം അവരുടെ സന്തോഷമാണെന്റെ സന്തോഷം ഇതിലെല്ലാം ഉപരി അവർക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...
I love my family.... ക്യാബിനിൽ ചെന്നിരിക്കുമ്പോളും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു അത് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം ഓർത്തിട്ടായിരുന്നു ❤
❤❤❤❤❤❤❤❤❤❤❤❤❤
ചെന്നിരുന്ന് ആ ക്യാബിൻ ആകെ ഒന്ന് കണ്ണോടിച്ചു...
നല്ല വലിയ ക്യാബിനാണ്,,,
ചുവരിൽ ഒരു വലിയ pic ഉണ്ട് ""കാശിനാഥന്റെ ""...
"ഇയാളെന്താ വല്ല ബോഡിബിൽഡറും ആണൊ ഇങ്ങനെ മസിലുരുട്ടിക്കേറ്റാൻ.."
അറിയാതെ CEO ക്യാബിനിലേക്കൊന്നു നോക്കി..
അയാളുടെ കണ്ണും ഇങ്ങോട്ട് തന്നെയാണ് ഒരു നിമിഷം അറിയാതെ നോക്കിയിരുന്നു പോയി..
പെട്ടന്ന് ഞാൻ തന്നെ നോട്ടം മാറ്റി..
"പാടില്ല ഒരു അനാവശ്യ ചിന്തകളും പാടില്ല,, തെറ്റാണ് പാപ്പായെയും അമ്മയെയും അനിയനെയും വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റ് തന്നെയാണ്.. ഒന്നും വേണ്ടാ... Nku എന്റെ കുടുംബമാണ് വലുത്...
പക്ഷെ കണ്ണുകൾ വീണ്ടും അനുസരണക്കേട് കാട്ടുന്നുണ്ടായിരുന്നു..
ചുണ്ടിലൊരു പുച്ഛച്ചിരി ആണ് വന്നത്..
"ശോ ഇയാളിതെന്തോന്ന് ഇന്റർവ്യൂ ആണൊ ചെയ്തത് 🤭...
ആകെ ഒരു question ചോദിച്ചുള്ളൂ അതാണെങ്കിൽ അറിയാനും പാടില്ല,, ഷെയിം ഓൺ യു ആദി... ഷെയിം...
ഇയാൾ ഇതിന്റെ ഫുൾഫോം ചോദിച്ചോണ്ട് വരുമെന്ന് ആരറിഞ്ഞു... ഇവിടെയൊന്നും എഴുതിയും വെച്ചിട്ടില്ലല്ലോ ഫുൾഫോം..
ആ idea 😜ഗൂഗിളിൽ സെർച്ച് ചെയ്യാം.. ഇപ്പോ ഫോൺ യൂസ് ചെയ്യാൻ പറ്റുമോ ആവോ??"
ബാഗ് ൽ നിന്നും ഫോൺ എടുത്ത് കയ്യിൽ പിടിച്ചു..
ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഒരു വീഡിയോ ആണ് വരുന്നത്...
"KR " ൽ K എന്നാൽ കാശിനാഥൻ ആണ് R എന്നാൽ??... അത് എത്രയും പെട്ടന്ന് എല്ലാവർക്കും മുൻപിൽ വെളിപ്പെടുത്തുന്നതാണ്...❤
ഇത്രയുമാണ് ആ വിഡിയോയിൽ പറയുന്നത്..
എന്തായാലും ആരോടെങ്കിലും അന്വേഷിച്ചിട്ട് നാളെ ans പറയാമെന്നു മനസ്സിലുറപ്പിച്ചു..
💫
സമയം പൊയ്ക്കൊണ്ടിരുന്നു ജാസ്മിൻ വരുമെന്ന് പറഞ്ഞിട്ട് ആരും വരാത്തതുകൊണ്ട് ബോറാവാൻ തുടങ്ങി,,, ഇടയ്ക്കിടയ്ക്ക് CEO ക്യാബിനിലേക്ക് കണ്ണ് പോകും.. പെട്ടന്ന് തന്നെ നോട്ടവും മാറ്റും.. പരസ്പരം നോട്ടമിടയുമ്പോൾ ഒന്ന് ചിരിക്കുകകൂടിയില്ല എന്കിലുമ് ആ കണ്ണുകളിൽ എന്തോ ഒരു കുസൃതി ചിരി ഉള്ളതുപോലെ.. എന്താവോ അറിയില്ല..
കുറച്ച് കഴിഞ്ഞതും ദാ വരുന്നു കാർത്തു.. മുഖം കടന്നല് കുത്തിയതുപോലെയുണ്ട്..
അവൾ നടന്നുവന്നെന്റെ അടുത്തിരുന്നു..
"എന്തുപറ്റി കർത്തുട്ടി??"
"കുന്തം.. "
മുഖം വീർപ്പിച്ചു കെട്ടി വെച്ചേക്കുന്ന കണ്ടപ്പോ ചിരി വന്നു..
"എന്തുപറ്റി കാർത്തു പറ,, ഇന്റർവ്യൂ ടഫ് ആരുന്നോടാ??"
"ആരുന്നോ എന്നോ ☹️... അങ്ങേരു എന്നെ കൊന്നില്ലന്നെ ഉള്ളെടി... എന്തൊക്കെ ചോത്യങ്ങളാണോ ചോദിച്ചേ... അറിയില്ലാന്നു പറഞ്ഞാൽ അപ്പോ പണിഷ്മെന്റ് ആണ് 😭"
"ഏ.. എന്ത് പണിഷ്മെന്റ്..."
"അവിടെ ഒരു സോഫ കിടപ്പില്ലേ അതിനു ചുറ്റും മുപ്പതു വട്ടം നടക്കണം... വല്യ കമ്പനി ഒക്കെ ആയി പോയി അല്ലാരുന്നെങ്കിൽ വലിച്ചുകീറി അടുപ്പിൽ വെച്ചേനെ ഞാൻ "
"എന്ത് സോഫയോ "
"Pha... അങ്ങേരെ ആ മനു തെണ്ടിയെ... അങ്ങേര് കമ്പനിടെ വല്യ കോണാണ്ടർ ആണ് പോലും,,, എനിക്ക് ഇമ്പോസ്സിഷനും തന്നിട്ടുണ്ടെടി.... പത്തു പതിനഞ്ചു ans തെറ്റിച്ചതിനാടി എനിക്ക് ഇമ്പോസിഷൻ തന്നെ.."
"അയ്യേ ഇതെന്താ സ്കൂളോ??"
"എന്ത് ജോബ് തന്നാലും ചെയ്യണമെന്ന് ഇത് ട്രെയിനിങ് ആയിട്ട് കൂട്ടിയാൽ മതിയെന്ന് പറഞ്ഞ്..അങ്ങേരുടെ ചാക്കാല എന്റെ കൈകൊണ്ടാ ഉറപ്പ് 😁,,, അല്ല നിന്റെ ഇന്റർവ്യൂ എന്തായി??"
"എന്നോട് ഒരു question ചോദിച്ചുള്ളൂ... അതാണെങ്കിൽ അറിയാനും പാടില്ലാരുന്നു 🤭.. പിന്നെ എന്നോടൊന്നും ചോദിച്ചില്ല,, പൊയ്ക്കോളാൻ പറഞ്ഞ് വിട്ട്,,, ഇതാണ് ക്യാബിനെന്നു പറഞ്ഞു,, ജാസ്മിൻ വരുമെന്നു പറഞ്ഞു "
"ആണൊ... നമ്മളൊരുമിച്ചാടി ഈ ക്യാബിനിൽ,,, ഇറങ്ങുമ്പോ എന്നോട് മനു സർ ചോദിച്ചു നിന്റെ കൂടെ ഒരു ക്യാബിനിൽ ഇരിക്കണോ വേറെ വേണോന്നു 😁ഞാൻ പറഞ്ഞു നിന്റെകൂടെ മതീന്ന്... അപ്പോ പൊയ്ക്കോളാൻ പറഞ്ഞ് ഈ ക്യാബിൻ കാട്ടി തന്നു,,, ജാസ്മിൻ വരുമെന്ന് എന്നോടും പറഞ്ഞു,, ഇറങ്ങും മുൻപേ ചെല്ലാനും.."
"ആ ഞാൻ ഈ ഇരുപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് കുറെയായി.. ഇവിടെ ഇതുവരെ ഒരു ജാസ്മിനും വന്നില്ല ബോറടിച്ചു ചത്തു..."
"ആണൊ ആ ഇപ്പോ വരുമാരിക്കും... അല്ല നിന്റെ CEO എങ്ങനെയുണ്ട്,,, പാവമാണോ "
"ആ ആർക്കറിയാം,, ആ ജാസ്മിനോട് ചാടുന്നത് കണ്ടു,, എന്നോട് പ്രേത്യേകിച്ചൊന്നും പറഞ്ഞില്ല "
"എങ്ങനെയുണ്ടെടി ആള് കാണാൻ 😜"
"ആ ഞാൻ നോക്കിയില്ല... നീ കാണുമ്പോ നോക്കിക്കോ "
"ആ,, നോക്കാം ആ മനു കൊരങ്ങനെ എന്തായാലും നോക്കില്ല... എന്നെ കൊന്നില്ലന്നെ ഉള്ളു കടുവ "
അതുകേട്ടതും ആദി പൊട്ടിച്ചിരിച്ചു... നല്ല ഒച്ചതിൽ ചിരിച്ചിട്ട് അവള് തന്നെ നിർത്തി വാ പൊത്തി ചുറ്റും നോക്കി... കാശി ഇരിക്കുന്ന സൈഡിലേക്കു നോക്കിയപ്പോ വിടർന്ന കണ്ണോടെ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുന്നത് കണ്ടവളൊന്ന് ചമ്മി... അവനെ നോക്കി ഒന്ന് ചമ്മിയ ചിരി ചിരിച്ചു,,, അവൻ അവളെ വിടർന്ന മിഴിയോടെ നോക്കി തന്നെയിരുന്നു ആ മിഴികളിൽ നല്ല തിളക്കം ഉണ്ടായിരുന്നത് അവള് പ്രത്യേകം ശ്രദ്ധിച്ചു വേഗം മുഖം തിരിച്ചു...💫
തിരിഞ്ഞുനോക്കിയപ്പോൾ തന്റെ മുഖത്ത് തന്നെ കണ്ണും നട്ടിരിക്കുന്ന കാര്ത്തുനെ കണ്ടവളൊന്നൂടി പരുങ്ങി,,,
"നേരത്തെ ആരോ പറഞ്ഞാരുന്നു നോക്കിയില്ലെന്നോ മറ്റോ,,എന്നിട്ടിപ്പോ കണ്ണും കണ്ണും തമ്മിൽ തമ്മിൽ കളിക്കുന്നോ,,, ഇവിടെ ക്യാബിൻ ഗ്ലാസ് ഒക്കെ ട്രാൻസ്‌പേരെന്റ്റ് ആക്കിവെച്ചേക്കുന്നു;;നിന്നെക്കാണാൻ ആണോടി പെണ്ണെ.. സത്യം പറയ് നിങ്ങൾ തമ്മിൽ പ്രേമത്തിലല്ലേ 😜"
"ദേ കാർത്തു നീ എന്റെകയ്യിന്നു വാങ്ങിക്കുവേ,,,,മര്യാദക്കിരുന്നില്ലെങ്കിൽ ഈ ബിൽഡിംഗ് ന്റെ മോളിൽ കൊണ്ട് പോയി താഴോട്ടു തള്ളിയിടും കെട്ടല്ലോ.."
ആദിയുടെ സ്വരം ഉയർന്നപ്പോഴേ കാർത്തു ചുണ്ടിൽ വിരൽ വെച്ച് ഇനി മിണ്ടില്ലെന്നു ആംഗ്യം കാണിച്ചു 🤣
💫💫💫💫💫💫 💫💫💫💫💫💫
ക്യാബിനിൽ ഇരുന്നു കമ്പനിയുടെ പുറത്തെ CCTV വിഷ്വൽസ് നോക്കിയ മനുവിന്റെ മുഖം സംശയത്തോടെ ചുളിഞ്ഞു നിമിഷനേരം കൊണ്ടത് ദേഷ്യത്തോടെ വലിഞ്ഞുമുറുകി..
അതെ മുഖത്തോടെ തന്നെയവൻ ക്യാബിനിൽ നിന്നും ഇറങ്ങി കാശ്ശിക്കടുത്തേക്ക് പാഞ്ഞു......
CEO ക്യാബിൻ തള്ളി തുറന്നകത്തു കയറുമ്പോ കാശിയുടെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു തന്നെയിരുന്നിരുന്നു.....
അവനടുത്തേക്ക് ചെന്നു ന്തോ പറയാൻ ആഞ്ഞ മനുവിനെ അവൻ കൈ നീട്ടി തടഞ്ഞു...
"എന്റെ പെണ്ണിന്റെ മേൽ ഒരുനുള്ള് മണ്ണ് പോലുമിടാനുള്ള ധൈര്യം അവൻ കാണിച്ചാൽ പിന്നെ ഈ ഭൂമുഖത്തു വെച്ചേക്കില്ല ആ #@&%*&#മോനെ ഞാൻ.... കൊന്നു തള്ളിയിരിക്കും ഈ കാശിനാഥൻ അവനെ "
കാർത്തുനോട് എന്തോ പറഞ്ഞ് ചിരിക്കുന്ന ആദിയെ ഒന്ന് നോക്കി മനുവിനെയും കൂട്ടി അവൻ പുറത്തേക്ക് പോയി....❤
❤❤❤❤❤❤❤❤❤❤❤❤❤
തുടരും
സത്യമായിട്ടും സോറി... ചെറിയ പാർട്ട് ആയിപോയി... നാളെ വല്യ പാർട്ട് തരാട്ടോ