Aksharathalukal

THE REAL LOVE❤❤3

കൊട്ടാരം വീട്..
പേരുപോലത്തന്നെ കൊട്ടാരം തന്നെയാണ് മധുപലിന്റെയും   മഹേശ്വരിയുടെയും വീട്.രണ്ട് മക്കൾ മാലിനി, മാളവിക.
മാലിനി അതായത് മാലു ഇവിടെ ഇല്ല. അവൾ ബാംഗ്ലൂർ മെഡിസിന് പഠിക്കുന്നു.ഒപ്പം ഒരു മോഡൽ കൂടിയാണ്.രണ്ടാഴ്ച കൂടുമ്പോ വീട്ടിൽ വരും. പിന്നെ ഉള്ളത് മാളവിക. ഡിഗ്രി  രണ്ടാം വർഷം പഠിക്കുന്നു.


മാലിനിയും മാളവികയും സഹോദരിമാരാണെങ്കിലും പൂർണ്ണമായും വിപരീത സ്വഭാവക്കാരായിരുന്നു.അവൾക്കിഷ്ട്ടം ഒരു അറിയപ്പെടുന്ന മോഡൽ ആവണം എന്നാണ്.  പണത്തിന്റെ കൊഴുപ്പ് അത്യാ...വശ്യം തലയ്ക്കു പിടിച്ച ഒരുവളും കൂടിയാണ്.

എന്നാൽ മാളവിക അവിടത്തെ വേലക്കാരിയെക്കാൾ കഷ്ട്ടാണ്. ഒരു സാധു പെണ്ണ്. ആരെന്തു പറഞ്ഞാലും വെള്ളം ചേർക്കാതെ വിഴുങ്ങും. പെട്ടെന്ന് സങ്കടം വരും.മധുവിന് അതുകൊണ്ട് തന്നെ മാലുനേക്കാൾ (മാളുവിന്റെ ചേച്ചി മാലിനി.)
ഇത്തിരി ഓവർ caring മാളുവിനോട് ഉണ്ട്. മഹിക്കാണെങ്കിൽ തന്റെ ബോൾഡ്നെസ്സ് ഒന്നും അവൾക്ക് കിട്ടീട്ടില്ല എന്നും പറഞ്ഞു മാലുവിനെ പൊക്കി അടിക്കും. അവരുടെ ഏകദേശം ഒരു സ്വഭാവം തന്നെ ആണ് മാലുന് കിട്ടിയിട്ടുള്ളത്.മാളുവിനാവട്ടെ പെട്ടെന്നു മനസ്സലിയുന്ന മധുവിന്റെയും അദ്ദേഹത്തിന് അമ്മയുടെയും കാരക്ടർ.. അങ്ങനെ അങ്ങനെ..

അവളുടെ വസ്ത്രധാരണവും സ്വഭാവരീതികളും  ഒക്കെ വ്യത്യസ്തമാണ്‌ .പലരും വീട്ടിലെ വേലക്കാരി ആണോ എന്ന് വരെ ചോദിച്ചിട്ട് ഉണ്ട്. ക്ലാസ്സിൽ പഠിക്കുന്ന അവളുടെ best ഫ്രണ്ട്സിനോട് പോലും അവളാരാണെന്ന് പറഞ്ഞിട്ടില്ല.അങ്ങനെ ഉള്ള പരിഗണനകൾ എന്തോ അവൾക്കിഷ്ടമില്ല.പഠിക്കാൻ മിടുക്കിയാണ്. പാട്ട് പാടാൻ വല്ല്യ ഇഷ്ട്ടാണ്.
ഇനി ബാക്കിയൊക്കെ വഴിയെ പറയാ ട്ടൊ.


വീടിനു മുന്നിൽ നിരയായി കിടക്കുന്ന ആഡംബര കാറുകൾ.ഗേറ്റിന് മുന്നിൽ രണ്ട് സെക്യൂരിറ്റികൾ. വീടിന്റെ ചുറ്റും കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്ന all in all ശങ്കരൻ ചേട്ടൻ.

"ശങ്കരാ..."

വിളിച്ചത് മഹേശ്വരി ആണ്.

"ദാ... വരുന്നു മഹികുഞ്ഞേ..."
ശങ്കരൻ ഓടി ഉമ്മറത്തെത്തി. അവിടെ മധുപാലും മഹേശ്വരിയും ഇരിക്കുന്നുണ്ട്.

"താൻ  മാളൂനെ വിളിച്ച് വരൂ..."മധുപാൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ശരി.. മധു കുഞ്ഞേ... ഇപ്പൊ വിളിക്കാം."


✨️✨️✨️✨️✨️✨️✨️✨️✨️✨️


എത്രയോ ജന്മമായ്
നിന്നെ ഞാൻ തേടുന്നു
ഉം..ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ
പുണ്യമേ
ഉം..ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും
സാക്ഷികൾ
ഉം...
(എത്രയോ ജന്മമായ് ..

🎶🎶🎵🎵🎼

" മാളൂട്ടി.... ദേ... കുളി കഴിഞ്ഞില്ലേ....അച്ഛനും അമ്മേം വിളിക്കുന്നുണ്ട്. "

"കഴ്ഞ്ഞെന്റെ  ശങ്കര മാമേ...ഇതാ വരണു.."
മുടി ടവൽ വെച്ച് മേലേക്ക് കെട്ടിവച്ചു.ഒരു സിംപിൾ ചുരിദാർ ഒക്കെ ഇട്ട് അവൾ പുറത്തേക് വന്നു.


"കുട്ടിക്ക് ഈ കുളിപ്പുരയില് വെച്ചുള്ള ഈ പാട്ടു പാടല് നിർത്താറായില്ല്യേ... നാളെ വേറെ വീട്ടിക്ക് കേറി ചെല്ലാനുള്ള പെണ്ണാട്ടോ... ചെക്കൻ നിന്നെ കളിയാക്കും."
😄😄


ശങ്കരൻ ചേട്ടനും അദ്ദേഹത്തിന്റെ അച്ഛനപ്പൂപ്പന്മാര് തൊട്ട് മധുപാലിന്റെ വീട്ടിൽ കാര്യസ്ഥൻമാരാണ്. ശങ്കരൻ ചേട്ടനുമായി മാളവികക്ക് നല്ല അടുപ്പം ആണ് അയാൾക്ക്‌ തിരിച്ചും.



"അതിനാര് കല്യാണം കഴിക്കുന്നു... ഞാൻ എന്റെ ശങ്കര മാമ്മനെ ഇട്ട് എങ്ങോട്ടും പോവില്ല."

അതും പറഞ്ഞു അയാളുടെ കവിളിൽ നുള്ളി അവള് ഉമ്മറത്തേക് ഓടി.

"ആഹ്.. നിക്ക് നൊന്തു ട്ടൊ.
ഈ കുട്ടീടെ ഒരു കാര്യം. ഇപ്പഴും ഇള്ള കുട്ടീന്നാ വിചാരം.😄😄"


"അച്ഛാ.... അമ്മാ....ഗുഡ് മോർണിംഗ്.. 😍😍😘😘"

അവൾ രണ്ടുപേർക്കും കവിളിൽ ഉമ്മ കൊടുത്ത് അവരുടെ താഴെ സ്റ്റെപ്പിൽ ഇരുന്നു.



"മാളൂ... Litsen... നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്  ഡാഡിന്നും... മമ്മിന്നും.. വിളിക്കാൻ.
ഒരു function ഇവളേം കൊണ്ട് അറ്റൻഡ് ചെയ്യാൻ തന്നെ എനിക്ക് മടിയാണ് മധു....😡 ."
മഹി മധുവിനെ നോക്കി  ദേഷ്യത്തോടെ പറഞ്ഞു.


അവരത് പറഞ്ഞപ്പോ മാളൂന്റെ ചിരി മങ്ങി. 😔😔. പെട്ടെന്ന് ഒരു സങ്കടം വന്നപോലെ. മധുവിനത് മനസ്സിലായി.


"എന്റെ മഹീ ഈ വിളിക്കെന്താ ത്ര കൊഴപ്പം. ഇങ്ങനെ വിളിക്കുമ്പോ ഒരു ഫീൽ ഒക്കെ തോന്നും. അല്ലെ.. മാളൂ...ഈ ഡാഡി മമ്മി ന്നൊക്കെ എപ്പഴാ നമ്മളീ മലയാളിക്കിടയിലു വരാൻ തുടങ്ങിയെ.അതിനൊക്കെ മുന്നെ വല്ല്യ പാണക്കാരൊക്കെ ഇങ്ങനെ തന്നെയാ വിളിച്ചിരുന്നെ.😄😄😄"


എന്നും പറഞ്ഞു മധു മാളൂന്റെ അരികെ ചെന്നിരുന്നു അവളെ കൂട്ടി പിടിച്ചു.


"പണക്കാരെന്നോ.... ഓഹോ അപ്പൊ മധു പറഞ്ഞു വരുന്നത് ഞാൻ പൊങ്ങച്ചം കാണിക്കാനാണ് ഇങ്ങനെ പറയുന്നതെന്നാ...
തനിക്കല്ലേലും..."

"ആഹ്... മതി.. മതി.. ഇനി ഇതും ചൊല്ലി രാവിലെ തന്നെ തുടങ്ങേണ്ട മമമീം മോളും. പിന്നേയ്... മോൾക്കിന്ന്  എവിടെയോ പോവാനുണ്ട് പറഞ്ഞില്ലേ..."

അത് കേട്ടപ്പോ അത് വരെ ഗ്ലൂമി അയ പെണ്ണ് പെട്ടെന്ന് സന്തോഷം കൊണ്ട് മുഖം വിടർന്നു.

'അതേയ് പിന്നേയ്...😁😁😁
ഇത് ഞാൻ ആണ് കഥയെഴുതുന്ന പെണ്ണേയ് 
ഒരു കാര്യം പറയാൻ വിട്ടു. ഈ മാളും,ദേവും, റസി എന്ന റസിയയും ,നീരു എന്ന നീരജും,കല്ലു എന്ന കല്യാണിയും കട്ട ചങ്ക്‌സ് ആണ് കോളേജിൽ . അവരൊക്കെ റസിന്റെ വീട്ടിൽ എത്തിയിട്ടുണ്ട്.മാളു ഇപ്പൊ ഇറങ്ങും ട്ടോ...'


"എവിടെയോ അല്ല അച്ചേ... ഇന്റെ റസിന്റെ വീട്ടിലാ... അച്ഛൻ മറന്നോ... റസിനെ🙄🙄.."


"ആഹ്... ആ ഉമ്മച്ചി കുട്ടി ല്ലേ... അവരൊന്നും എന്താ ഇവിടെ വരാത്തെ... നീ എന്താ അവരെ കൂട്ടാത്തെ. അവരെ ഒക്കെ കുറിച്ച് നീ പറഞ്ഞിട്ട് എനിക്ക് കാണാൻ നല്ല കൊതിണ്ട്.മാത്രല്ല അവളെ മാര്യേജ് അല്ലെ നാളെ.

"മ്... 🥰🥰🥰
അച്ചനേം അമ്മനേം കൂട്ടി വരാൻ പറഞ്ഞിട്ടുണ്ടവള്.. നിങ്ങള് വരില്ലേ... ഇല്ലെങ്കിൽ അവളെന്നെ കൊല്ലും..."

കേട്ടപാതി കേൾക്കാത്ത പാതി മഹി വരില്ല തീർത്തു പറഞ്ഞു.
"Sory മധു... തനിക്കറിയില്ലേ...ഞാനാണ്  വിമൻസ് ക്ലബ്ബിന്റെ പ്രസിഡന്റ്‌... അതിന്റെ വാർഷികാണ് മറ്റന്നാൾ... So...
അത് മാത്രല്ല അങ്ങനത്തെ culture less people ന്റെ ഒന്നും വീട്ടിൽ...അവരൊന്ന് നിർത്തി.
I can't come..."

മാളു അച്ഛനെ ഒന്ന് നോക്കി...മധു ആവട്ടെ ആ മറുപടി പ്രതീക്ഷിച്ച മട്ടിൽ ആയിരുന്നു...അയാളൊന്ന് മാളൂനെ കണ്ണിറുക്കി ചിരിച് കാണിച്ചു.


"മാളൂ... അച്ഛ എന്തായാലും ഉണ്ടാവും... But, ഇന്ന് പറ്റില്ല...ഇന്ന് അച്ചക്ക് ഒരു important work ഉണ്ട്. So definitely I will come tomorrow...ok...😊😊"

മ്... അവളൊന്ന് ചെറുതായി മൂളി.. പിന്നെ എന്തോ ഓർത്ത പോലെ

"എന്നാ പിന്നെ ഞാൻ ഇന്ന് അവടെ നിക്കട്ടെ അച്ചേ... ദേവും കല്ലൂം.. ഒക്കെ അവടെ stay ചെയ്യാണ്.. ഞാനും..."
അവൾ മടിച്ച് മടിച്ച് ചോദിച്ചു.

"മാളു... നീ എന്താ ഇങ്ങനെ ആയി പോയത് .. ആദ്യം ചേർന്ന കോളേജ് ഇഷ്ട്ടായില്ല എന്നും പറഞ്ഞ് ആ തെണ്ടി പിള്ളേരൊക്കെ പഠിക്കുന്നിടത്തു പോയി ചേർന്നു. അത് കാരണം two year....
Two year വെറുതെ spoil cheythu.
ഇപ്പൊ ദേ... ചേർന്ന് three months ആയിട്ടോളൂ അപ്പഴേക്കും കുറച്ചു ലോക്കൽ പിള്ളേരെ കൂടെ കൂട്ട് കൂടി... ഇനി നിനക്ക് അവിടെ stay ചെയ്യണം എന്നോ.... No way... 😡😡"


മഹി ഉറഞ്ഞു തുള്ളി. മാളു ആശ്രയത്തിനെന്നോണം മധുവിന്റെ കയ്യിൽ പിടിച്ച് പിറകിൽ നിന്നു.

"മോളു പോയി dress ഒക്കെ pack ചെയ്യ്.. അച്ഛൻ കൊണ്ടാക്കാം..."
അത് കേട്ടതും മാളു സന്തോഷത്തോടെ അച്ഛനെ ചേർത്ത് പിടിച്ചു. പിന്നെ അമ്മനെ ഒന്ന് പാളി നോക്കി. ദേഷ്യത്തോടെ പുറം തിരിഞ്ഞ് നിക്കുന്ന മഹിയെ കണ്ട് വീണ്ടും സങ്കടത്തോടെ അച്ഛനെ നോക്കി. അച്ഛൻ ഒന്നും ഇല്ല എന്നും പറഞ്ഞു മെല്ലെ ചെവിയിൽ റെഡി ആവാൻ പറഞ്ഞു ചിരിച്ചു . മാളു.. ഓടി ചെന്ന് പാക്ക് ചെയ്യാൻ തുടങ്ങി.

"മധു.. എന്റെ വാക്കിനു ഇവിടെ ഒരു വിലയും ഇല്ലേ... അവളെ താൻ അവിടെ നിർത്താൻ തന്നെ തീരുമാനിച്ചോ..."

"മഹി...എന്റെ രണ്ടു മക്കളും എനിക്കൊരുപോലെ ആണ്.. താൻ തന്നെ പറ മാലുവിന്റെ എന്തിഷ്ടത്തിനാ ഞാൻ എതിര് നിന്നിട്ടുള്ളത്...  "


"അത് പോലെ ആണോ.. ഇത് "

"ഏത്...🤨🤨 അവരുടെ കാഴ്ചപ്പാടുകൾ അത് അവരുടെ സ്വാതന്ത്ര്യം ആണ് മഹി...അതിൽ അമിതമായിട്ടുള്ള ഇടപെടൽ അത് ദോഷം ചെയ്യും.. അത് പോട്ടെ... തന്റെ എന്തെങ്കിലും ആഗ്രഹത്തിന് ഞാൻ എതിര് നിക്കാറുണ്ടോ..??
മഹി ഒന്നും പറയാതെ മുഖവും വീർപ്പിച്ചു തിരിഞ്ഞു നടന്നു.




തുടരും...



അതേയ്...അപ്പൊ റസിയന്റെ വീട്ടില് വെച്ച് കാണാം ട്ടോ. ബാക്കി ഉള്ളവരൊക്കെ അവിടെ കാണും.. ഒക്കെ കുറ്റീം പറിച്ച് അവിടെ നേരത്തെ എത്തീട്ടുണ്ട് 😜😜


ഹലോ...
തല്ലിപ്പൊളീസ്.. 

പിന്നേയ്...length കുറവാണെന്നു പറയരുത് ട്ടോ...
എന്താ ച്ചാ...
രണ്ടു തല്ലിപ്പൊളീസ് ഉണ്ട് വീട്ടിൽ
വലുത് ചെക്കനാ... ചെറുത് പെണ്ണും
പെണ്ണിന് 9മാസം ആയിട്ടുള്ളു... ഇത്തിരി കുറുമ്പിയാണ്...
പെരുന്നാക്ക് വീട്ടിൽ വിരുന്നു വന്ന് ഇവിടെ പെട്ടു.
ഉമ്മച്ചിക് പോസിറ്റീവ് ആണ്
ആയതിനാൽ ചെക്കന്റെ ക്ലാസും... കുറുമ്പീന്റെ പൂച്ച ഉറക്കും... അതലേറെ  വല്ല്യ കാര്യം എന്താന്ന് വെച്ചാൽ സ്വന്തം വീട്ടിൽ റസ്റ്റ്‌ എടുക്കാൻ വേണ്ടി മാത്രം വരുന്ന ഈ ഞാൻ ഒരു ഉത്തരവാദിത്തമുള്ള മകളായ വിവരം എല്ലാരേയും വ്യസന സമേധം അറിയിച്ചു കൊള്ളുന്നു... 😔😔

So... വീട്ടിലെ പണി കൂടി ഉണ്ട്... പിന്നെ വേറെ ഒരു കാര്യമെന്താന്ന് വെച്ചാ... ഇന്റെ കാക്കൂന്... കാക്കു ആരാന്ന് ചോയിച്ചാ..ഇന്റെ ഇക്കയാണ് ട്ടോ
ഏട്ടനില്ലാത്ത സങ്കടം മൂപ്പരെ കിട്ടിയതോട്  കൂടെ ഞാൻ അങ്ങ് തീർത്തു.. So ഇക്കാ is my കാക്കു.

മൂപ്പർക്കും പോസിറ്റീവ് ആണ് 😔😔😔
ഏതായാലും രണ്ടു പേർക്കും വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. അൽഹംദുലില്ലാഹ്...🤲🤲


എല്ലാരും safe അല്ലെ...
അപ്പൊ happy ആയിട്ട് ഇരിക്കൂ...
Only  സ്നേഹം മാത്രം....
👋👋👋