"താരതന്തൻ തപോവനത്തിൽ നിന്നും ഇനിയും മടങ്ങി എത്തിയില്ലേ ശകുന്തളേ...."
(ഭിത്തിരാജാണ്...ഓ...അപ്പൊ ഇവൻ ഇവിടുത്തെ പണിക്കാരനാണ്...)
"ഇന്നലെ ഉച്ചയ്ക്ക് മടങ്ങി എത്തി....എന്തേ....തനിക്ക് വല്ല നഷ്‌ട്ടോം ഉണ്ടോ..."
"ഏയ്....എവിടുന്ന്.....അല്ലാ...ദുഷ്യന്ത മഹാരാജാവിന്റെ പട്ടമഹിഷിക്കെന്താണാവോ ഇവിടെ കാര്യം...ഹേ..."
"അത് ചോദിക്കാൻ താൻ ഏതാ...ഹേ...അധികം വിളച്ചിലെടുത്താൽ ഉണ്ടല്ലോ..തന്റെ ആ ബസ്സിലെ പണി ഞാൻ തെറുപ്പിക്കും...കാണണോ..."
"കാണണം....
"തനിക്കെതിരെ ഞാൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കും...തനിക്കെ നിയമം അറിയാഞ്ഞിട്ടാ...എന്നെ പൊതുജനമധ്യേ അപമാനിക്കാൻ ശ്രമിച്ചുന്ന് പറഞ്ഞു...ഹാ ഹാ..എന്റടുത്താ തന്റെ കളി..."
"കൊടുക്കടി....വേണമെങ്കിൽ SI ടെ നമ്പർ ഞാൻ തരാം..."
"താനെന്താ ആളെ പേടിപ്പിക്കുവാണോ...ഏഹ്...അതൊക്കെ എന്റടുത്തുണ്ട്....അതിന് മുന്നേ തന്നെ ഇവിടുന്ന് ഞാൻ ഇറക്കി വിടും..."
"ആഹാ....നീ ഇറക്കി വിട്ടാലെ എനിക്ക് പോകാൻ പറ്റൂ...വേഗം വിടടി..."
(അച്ഛാന്ന് വിളിച്ചു കീറുന്നെന് മുന്നേ അദ്ദേഹം ഇവിടെ ഹാജറായി....ഞാൻ ഭിത്തിരാജിനോട് മിണ്ടുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു
തുറുപ്പിച്ചോരു നോട്ടം...)
"ഫോണെവിടെ....?..."
"ഇന്നാ......."
ഭിത്തിരാജ് അവിടെ നിന്ന് പുച്ഛിച്ച ചിരി...ആഹാ...അങ്ങനെ വിട്ടാൽ പറ്റുവോ....
അച്ഛാ....ഇവനെതാ....ഇയാളോട് ഇവിടെ നിന്ന് പോകാൻ പറ...പണിക്കാർക്ക് ഇത്രേം അഹങ്കാരം പാടില്ലല്ലോ..."
(ചെവിലാ പറഞ്ഞത്....)
"മീനു....ദേ...നീ എന്നും പോകുന്ന ശ്രീകൃഷ്ണ ബസിന്റെ owner ആണ് അഭിജിത്ത്....ഇവരുടെ വീടാ ഇത്...."
"ഓ...പ്രഭൻ ചേട്ടന്റെ മോളാരുന്നോ ഈ കുട്ടി..."
"ആം....മീനാക്ഷി...അഭിജിത്ത് അറിയുവോ"
"എന്റെ ചേട്ടാ കേൾക്ക്....കഴിഞ്ഞ ദിവസം ഈ കൊച്ച് ബസില് കേറി ..നമ്മടെ ആ വടക്കുംപുറത്തെ ആ മുത്തശ്ശി ഇല്ലേ...
"ഏത്....ആ ബേബിടെ അമ്മയോ....മക്കളെല്ലാം ഉപേക്ഷിച്ച് പോയ..."
"ആ...അത് തന്നെ...ആ മുത്തശ്ശി ബസ്സില് കേറി...അവർക്കാണെങ്കിൽ നിൽക്കാനോന്നും പറ്റത്തില്ല...അത്രേം വയ്യാതെയായി....ഈ കൊച്ചിനോട് ഒന്ന് എഴുനേറ്റ് കൊടുക്കാവോന്ന് ചോദിച്ചു....അതിനീ കൊച്ച് ബസില് കിടന്ന് എത്ര ബഹളം വച്ചുന്ന് അറിയുവോ....എഴുനെറ്റും കൊടുത്തില്ല...അതും പോരാഞ്ഞിട്ട് ഇറങ്ങാൻ നേരം ഹീല് ചെരുപ്പിട്ട് എന്റെ കാലിനിട്ട് ഒരു ചവിട്ടും....എന്റെ കാല് 2 ദിവസം കഴിഞ്ഞാ നിലത്ത് വച്ചത്....
ബസില് കേറിയാൽ എന്നും അലമ്പും ബഹളവും...എന്തെങ്കിലും പറയാൻ പറ്റുവോ...അപ്പൊ തുടങ്ങും കോളേജ് പിള്ളേര്...അവകാശം....ഹോ...ഞങ്ങള് പാവം ബസ്കാര് "
അച്ഛൻ എന്നെ തറപ്പിച്ചൊരു നോട്ടം....
"അല്ല...ഈ കുട്ടിയെ മാത്രം ആയിട്ട് പറഞ്ഞതല്ല കെട്ടോ...എല്ലാം കണക്കാണ്...അല്ലെങ്കിലും ഇപ്പോഴത്തെ തലമുറയ്ക്കുണ്ടോ മുതിർന്നവരെ ബഹുമാനിക്കാൻ അറിയാവു...."
"ആ...ഇപ്പോഴത്തെ പിള്ളേരല്ലേ...ഇവറ്റകളോട് ഒക്കെ പറഞ്ഞിട്ടും കാര്യമില്ല..."
നീ മഴ കൂടുന്നതിന് മുന്നേ വീട്ടിൽ പോകാൻ നോക്ക്....
(ദേഷ്യപ്പെട്ടുള്ള ആ പറച്ചില് കേട്ടപ്പോൾ തന്നെ ഇനി ഒന്നും ബാക്കിയില്ലയെന്ന് ഉറപ്പിച്ചു...ഉള്ള വേഗം തടി തപ്പാൻ ഞാൻ പ്ലാനിട്ടു...അച്ഛനെ ആരോ വിളിച്ചത് കൊണ്ട് എന്നോട് പോകാൻ പറഞ്ഞിട്ട് അച്ഛൻ അങ്ങോട്ടേക്ക് പോയി....തിരിഞ്ഞ് നടന്ന് തുടങ്ങിയപ്പോഴാണ്)
"ഹാ....മീനാ എച്ചി ചെ ...മീനാ യക്ഷി പോകുവാണോ....നീ അല്ലെ എന്നെ പുറത്താക്കുംന്നൊ മറ്റോ ഒക്കെ പറഞ്ഞത്....
"ഓ....താൻ അധികം നേഗിളിക്കുവോന്നും വേണ്ട...ഒന്നുവില്ലെങ്കിലും ഞാൻ തന്ന പൈസയ്ക്കല്ലേ താൻ ഈ വീട് പണിയുന്നത്..."
"നീ തന്ന പൈസയ്ക്കോ..."
"ആ....എത്ര കൊല്ലായി തന്റെ ലോട്ടു ലോടുക്ക് വണ്ടിമേല് കേറാൻ തുടങ്ങിട്ട്...ദിവസോം 5 രൂപ വീതം തരുന്നില്ലെ...അത് എന്താ നിസ്സാരാ...
ഞങ്ങള് ST പിള്ളേര് തന്ന പൈസകൊണ്ടാ താൻ ജീവിക്കുന്നത്....എന്നിട്ടാ ഒരു പുച്ഛം....
"വെറുതെയൊന്നുവല്ലല്ലോ...15 രൂപ തരേണ്ടിടത്ത് 5 രൂപയും തന്ന് സുഖിച്ച് പോകുന്നുണ്ടല്ലോ ബസില്..."
"ഓ...പിന്നെ...വല്യ സുഖവല്ലേ...കാല് കുത്താൻ ഇടയില്ലാത്ത ബസില് തന്നെ പോലെയുള്ളവന്മാരുടെ പുച്ഛോം സഹിച്ച് പോരുന്നത്...."
"ഉവ്വെ.....
"നോക്കിക്കോ....എന്ന് ഫുൾ ടിക്കറ്റ് എടുക്കേണ്ടി വരുമോ...അന്ന് തന്റെ പാട്ട ബസ്സിന്റെ പടി ഞാൻ ചവിട്ടില്ല..."
"ഓ....സന്തോഷം...
"ആള് കേറാനില്ലാതെ തന്റെ ആക്രി ബസ് ശൂന്യമടിച്ച് കറങ്ങുന്നത് എന്റെ കണ്ണ് കൊണ്ട് ഞാൻ കാണും..."
"ഒന്ന് പോടി...."
അപ്പോഴേയ്ക്കും അച്ഛൻ വരുന്നത് കണ്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി....ഹൗ...കാണിയാനെ ഒന്ന് കാണണം....സമയം is very bad....എന്ന് മുതൽ ഇവനെ കണ്ടോ അന്ന് തൊട്ടാണ് ഇങ്ങനെ...ഒരുപക്ഷേ മുൻജന്മത്തിൽ ഞാൻ ബാഹുബലിയും അവൻ കാലകെയനും ആയിരെന്നിരിക്കാം....
അന്ന് വൈകിട്ട് വീട്ടിൽ ഒരു വെടിക്കെട്ട് മഹോത്സവം തന്നെ ആയിരുന്നു...എനിക്കും ഉണ്ണിക്കും പ്രത്യേകം പ്രത്യേകം ഉണ്ടായിരുന്നു...എങ്കിലും കൂടുതൽ കിട്ടിയത് എനിക്കാണ്....അവസാനം ഞാൻ മുഖവും വീർപ്പിച്ചു പോയി കിടന്നു....
*******
അങ്ങനെ ശനിയാഴ്ച തീർന്നു ......അവധി ഒന്ന് ആസ്വദിക്കാൻ പോലും പറ്റാത്ത ഞായറാഴ്ച എത്തി......ഇതും പെട്ടന്ന് അങ് തീർന്ന് പോകും...നാളെ കോളേജിൽ പോകണമെല്ലോ എന്ന് ഓർത്തിട്ട് പോലും മടുപ്പാണ്...
നാളെ ചെല്ലുമ്പോൾ സ്ഥിരം ചോദ്യവുമായിട്ട് teachers ഉം കാണും....2 ദിവസം അവധി കിട്ടിട്ട് നിനക്കോക്കെ എന്തായിരുന്നു പണിന്ന്..
ഇതൊക്കെ ഏത് വഴിക്കാണ് തീർന്ന് പോയതെന്ന് അവർക്കറിയുവോ....
"ടീ....നീ റേഡിയായില്ലേ...." ('അമ്മയാണ്)
"എന്തിന്....."
"ഇന്നല്ലേ മിന്നുന്റെ പെണ്ണുകാണൽ....വേഗം റെഡിയായി വരാൻ നോക്ക്...."
"ഞാനെങ്ങും ഇല്ല....നിങ്ങള് പൊക്കോ...ഹും..."
"ദേ പെണ്ണേ...അച്ഛന്റെ കയ്യിന്ന് അടുത്ത വഴക്കിനാണോ....പൊയി റേഡിയായിക്കെ...".
"ഹും...."
അങ്ങനെ ഞായറാഴ്ചത്തെ കാര്യോം തീരുമാനമായി...ഇനിപ്പോ ഇതിന് ചെന്നില്ലേങ്കിൽ അടുത്ത യുദ്ധം നടത്തും....
ഇന്ന് തറവാട്ടിൽ മിന്നുന്റെ പെണ്ണുകാണലാണ്...
കൊച്ചിച്ചന്റെ ഏക സന്താനമാണ് മിന്നു....പൊതുവെ സമപ്രായക്കാരായ കുട്ടികൾ തമ്മിൽ നല്ല കൂട്ടായിരിക്കും...പ്രത്യേകിച്ച് പെൺകുട്ടികൾ ...അല്ലേ...?...പക്ഷെ മിന്നും ഞാനും തമ്മിൽ ' മ മ ന നാ ' ബന്ധം മാത്രമേയുള്ളൂ...അവള് മിന്നു ഞാൻ മീനു...അത്രേഉള്ളുന്ന്...ശത്രുമല്ല മിത്രവുമല്ല...എന്നാ ഉണ്ണിം അവളും റേഷൻ കടയിലെ പരിപ്പും ചെറുപയറും പോലെയാണ്...
ഞങ്ങള് അവിടെ എത്തിയപ്പോഴേയ്ക്കും എല്ലാവരും അവിടെ എത്തിട്ടുണ്ടാരുന്നു......
കുടുംബത്തിൽ ഉള്ളതിൽ ചെറുത് ഞാനും മിന്നും ഉണ്ണിം ആണ്....ബാക്കി എല്ലാവരും ബഡാ ബഡാ...
ഈ പ്രായമായവർക്കിടയിൽ ഞാന്തെന്ത് കാട്ടാനാണ്...ഉണ്ണിയെ പിന്നെ ഇവിടെ എത്തിയെപിന്നെ കണ്ടിട്ടേയില്ല..ഉപദേശം കേട്ട് ഒരു വഴിയായപ്പോൾ ഞാൻ നേരെ റൂമിലേയ്ക്ക് വിട്ടു...
മിന്നു ഒരു സാരിയൊക്കെ ഉടുത്താണ് നിൽപ്പ്...വല്യ സന്തോഷത്തിലാണ് ആള്...എന്നോട് 'കൊള്ളാമോ' എന്ന് ചോദിച്ചു...കൊള്ളാമെന്ന് ഞാനും പറഞ്ഞു...തീർന്നു...
എന്റെ സൗന്ദര്യം അവൾക്കോരു ശാപമാകണ്ടല്ലോ എന്നോർത്ത് ഉണ്ണിയെ കൊണ്ട് അവളുടെ ഫോണിൽ നിന്ന് wifi യും എടുത്ത് ചെക്കൻകൂട്ടർക്ക് വാങ്ങി വച്ചതിൽ ഇച്ചിരി
മൊട്ടമിച്ചറും എടുത്ത് നേരെ പോയി റൂമിൽ കേറി വെബ്സീരിസ് download ആക്കി കാണാൻ തുടങ്ങി...
അങ്ങനെ കണ്ട് രസിച്ചിരുന്നപ്പോഴാണ് മുറ്റത്ത് വണ്ടിയുടെ സൗണ്ട് കേട്ടത്....ചെയ്യുന്ന പണിയിൽ പണ്ടേ dedication കൂടുതൽ ഉള്ളതിനാൽ അവിടെ തന്നെ ഇരുന്നു....ആര് വന്നാലും പോയാലും നമുക്ക് എന്താ....ചെക്കൻ കൊള്ളാമെങ്കിലും കൊള്ളില്ലെങ്കിലും അവൾക്ക് സിന്താബാ...
ഇടയ്ക്ക് അച്ഛൻവന്ന് കണ്ണുരുട്ടി കാണിച്ചപ്പോഴാണ് ഞാൻ മുറിക്ക് പുറത്തിറങ്ങിയത്....താഴെ നിന്നും നല്ല ഉച്ചത്തിൽ സംസാരം കേൾക്കാം....എന്നെ പരിചയപ്പെടുത്താൻ കൊണ്ടുപോവുകയാണ് പോലും.....ഹോ...
വിനയകുലീനതയുടെ ഉത്തമ ഉദാഹരണമായി ഞാനും അച്ഛന്റെ പിറകെ ചെന്നു...ഇനി മര്യാദടെ കുറവ് വേണ്ട...ഇന്നലെ ആ പോർഷൻസിനായിരുന്നു എനിക്ക് അച്ഛന്റെ സ്‌പെഷ്യൽ ക്ലാസ്....
ഒരു ആറ് ഏഴ് പേര് വന്നിട്ടുണ്ട്....2 എണ്ണം കിളവന്മാരാ...പിന്നേം 2 എണ്ണം ഇരിക്കുന്നു...ഇതിലിപ്പോ ഏതാ ചെക്കൻ...
ഒരുത്തൻ മുഖം സ്വല്പം കുനിച്ചിരുന്ന് ഫോണിൽ ഞെക്കുന്നു....മറ്റവൻ ഇങ്ങോട്ട് നോക്കുന്നുണ്ട്...അവൻ ഇടയ്ക്ക് മിന്നുനെനേം നോക്കുന്നുണ്ട്...അപ്പൊ അവൻ തന്നെ ചെക്കൻ...
മ്....കൊള്ളാം....അവളെക്കാളും നല്ലത് ചെക്കനാ...
"ഹാഹാ....ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നോ...മോള് അറിയുവോ ആന്റിയെ..."
(ഏതാണീ തള്ളച്ചി....ഞാൻ പതിയെ ചിരിച്ചു കാണിച്ചു...)
"വല്യ നാണക്കാരിയാണെന്ന് തോന്നുന്നല്ലോ....ഏഹ്..."
(അത് പറഞ്ഞതും ഉണ്ണി ഒരു മൂലയ്ക്ക് നിന്ന് ആക്കി ചിരി....ശവം...)
"മോള് എന്നെ അറിയില്ലെങ്കിലും ഇവളെ അറിയും....ഇല്ലേ...."
"ആരതി....
(അവള് തന്നെ....അന്നത്തെ നാടകത്തിലെ ശരിക്കും ശകുന്തള ആകെണ്ടിരുന്നവൾ...ഞാൻ ഇപ്പൊ ചുമക്കുന്ന വട്ടപ്പെരേല്ലാം ഇവൾടെ തലമേലെ ഇരിക്കേണ്ടിരുന്നതാ...)
"ആഹാ....മോള് മറന്നിട്ടില്ലല്ലോ....
(എങ്ങനെ മറക്കാനാ സ്ത്രീയെ....നിങ്ങടെ മോളും കൂട്ടുകാരും കൂടി ചാർത്തി തന്ന പേരിന്റെ ഗുണം കൊണ്ട് എന്നും ഞാൻ ഇവളെ സ്മരിക്കാറുണ്ട്...ഇനിപ്പോ ഇവളുടെ ആങ്ങള ആ പേടിത്തൊണ്ടൻ ആണോ മിന്നുന്റെ ചെക്കൻ...)
"ഇനിപ്പോ കൂട്ടുകാര് മാത്രമല്ല...ബന്ധുക്കാര് കൂടി ആകാൻ പോകുവാ...
(എന്തിന്....ആർക്ക് വേണോന്ന് അറിഞ്ഞില്ല...വിളിച്ചോണ്ട് പോയേ...)
"ഞാൻ ആരതിടെ 'അമ്മയാണ്...മോളിപ്പോ എന്ത് ചെയ്യൂവാണ്..."
"ഞാൻ ഡിഗ്രി ഫൈനൽ year ആണ്....Bsc.maths"
"ആഹാ...."
"ഏയ്...മീനാക്ഷി....ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല..."
"ഞാനും...."
"എന്റെ കസിൻ brother ആണ് നിന്റെ sister നെ കെട്ടാൻ പോകുന്നത്...."
"ആ...."
(അവള് പിന്നെ അങ് തുടങ്ങില്ലേ...പണ്ടേ വാ തുറന്നാൽ അടയ്ക്കില്ല...ഞാൻ പിന്നെ കേട്ടു നിന്നു...)
"നീ ആരേം പരിചയപ്പെട്ടില്ലല്ലോ...വാ ഞാൻ പരിചയപ്പെടുത്തി തരാം..."
...ദേ ഇതാണ് ഭാവി ചേട്ടൻ കെട്ടോ...അജിത്ത്...ഇത് ചേട്ടന്റെ അമ്മ...എന്റെ അമ്മായി...ഇത് അച്ഛൻ...
ഇത് എന്റെ അമ്മ...അച്ഛൻ...ഇത് എന്റെ ചേട്ടൻ അഭിജിത്ത്..."
(അപ്പോഴാണ് ഞാൻ ആ മുഖം കാണുന്നത്...മറ്റവൻ....ഭിത്തിരാജ്....നോക്കി ചിരിക്കുന്നുണ്ട്...ഈ ബസ്സ്കാരെക്കൊണ്ടാണോ കൊച്ചിച്ചൻ മിന്നുനെ കെട്ടിക്കുന്നത്...ചെ...)
"അല്ല അഭിജിത്തിന് കല്യാണം നോക്കുന്നില്ലേ...."
(നോക്കിട്ടും കാര്യവില്ലല്ലോ... പെണ്ണ് കിട്ടണ്ടേ ...ഇവനാര് പെണ്ണ് കൊടുക്കാനാ...
എന്റെ ചിറ്റയാണ് ചോദിച്ചത്...മിന്നുന്റെ 'അമ്മ)
"മ്...നോക്കുന്നുണ്ട്...ഇവനിപ്പോ SI selection ഒക്കെ കഴിഞ്ഞിട്ടിരിക്കുവാണ്...പോസ്റ്റിംഗ് ഒക്കെ ആയിട്ട് വേണം നടത്താൻ....പിന്നെ പോലീസ്‌കാർക്കൊക്കെ പെണ്ണ് കിട്ടാനും കുറച്ച് ബുദ്ധിമുട്ടല്ലേ..."
"പൊലീസോ....ബസിലെ കണ്ടക്ടർ അല്ലെ..."
(ഉണ്ണിയാ....ഞാൻ ചോദിക്കുന്നതിന് മുന്നേ അവൻ ചോദിച്ചു...മുടുക്കൻ)
"അത് ഞങ്ങളുടെ ബസ്സാണ്....പോസ്റ്റിംഗ് ആകാത്തത് കൊണ്ട് ഫ്രീ ആയപ്പോൾ ഇവൻ വെറുതെ അതിൽ 2 ദിവസം പോയിന്നെ ഒള്ളു..."
(ഈ ചെകുത്താൻ പോലീസ് ആയിരുന്നോ...എന്നിട്ടാണോ ഇത് ബസിലെ കണ്ടക്ടർ ആയിട്ട് വന്നത്...
അപ്പോഴേയ്ക്കും മുതിർന്നവരെല്ലാം കൂടി വീട് കാണാൻ ആയിട്ട് പോയി...കൂടെ മിന്നും....
"ഹലോ...അറിയുവോ മീനാക്ഷി....
(മിന്നുന്റെ ചെക്കനാണ്....)
"അതെന്ത് ചോദ്യവാടാ അജി....ശകുന്തള നമ്മളെ അങ്ങനെ മറക്കുവോ...."
"ഞങ്ങളും അവിടെ തന്നെയാണ് പഠിച്ചത്....ഇവളെ മറക്കാത്ത സ്ഥിതിക്ക് ഞങ്ങളെയും ഓർമ്മ കാണും..."
" പിന്നേം തുടങ്ങല്ലേ അഭിയെട്ടാ.....അതൊക്കെ അപ്പോഴത്തെ തമാശ അല്ലെടി...നീ വിട്ട് കള..."
(ഒരു വാള് കൈയിൽ കിട്ടിയാൽ ഞാൻ മൂന്നിനെയും കുരുതി കൊടുത്തേനെ....)
"ഞങ്ങള് ചുമ്മാ പറഞ്ഞതാഡോ....താൻ മൂഡോഫ് ആകല്ലേ...(മിന്നുനെ കെട്ടാൻ പോകുന്നവനാണ്..)
"ഏയ്....
(ഉലക്കയാണ്...ഒരു ഭരണി കിട്ടിയാൽ മൂന്നിനേം അച്ചാറിട്ടേനെ ഞാൻ...)
അവര് പോകുന്നത് വരെ കടിച്ചു പിടിച്ചു ഞാൻ നിന്നു....
പിന്നെ എല്ലാം ഒരു ബഹളമായിരുന്നു....ജാതകം നോക്കുന്നു...engagement ന്ന് date തീരുമാനിക്കുന്നു....കല്യാണം തീരുമാനിക്കുന്നു...ഹോ....
*******
എന്തായാലും ബസ്സ്കാര് വരെ ഞങ്ങളെപ്പറ്റി പരാതി പറഞ്ഞത് കൊണ്ട് അച്ഛൻ എനിക്കും ഉണ്ണിക്കും കൂടി പോകാൻ ഒരു സ്കൂട്ടി എടുത്ത് തന്നു...
സ്കൂട്ടി കിട്ടിയതിൽ പിന്നെ ശ്രീകൃഷ്ണ ബസിനെ കാണുമ്പോൾ ഞാൻ ആഭ്യന്തര പുച്ഛം കാട്ടി ആനന്ദ നിർവൃതിയടഞ്ഞു.....
എല്ലാം നല്ല വഴിക്ക് പൊയ്ക്കോണ്ടിരുന്നപ്പോഴാണ് കോളേജിൽ ആർസ് ഫെസ്റ്റ് വന്നത്....correct അന്ന് രാവിലെ സ്കൂട്ടിയും പഞ്ചറായി....ഒരു വിധം.അച്ഛന്റെ കാല് പിടിച്ചിട്ടാണ് അച്ഛൻ കാറിന് കോളേജിൽ കൊണ്ടാക്കിയത്....
ആർട്സ് ക്ലബ്ബ് സെക്രെട്ടറി ആയത് കൊണ്ട് തന്നെ എല്ലാം തട്ടിപെറുക്കി കോളേജിൽ നിന്ന് ഇറങ്ങിയപ്പോഴേയ്ക്കും സമയം 6 മണിയായിരുന്നു....ഗതികെട്ട് ബസ് നോക്കി
അങ്ങനെ നിന്നപ്പോഴാണ് ഒരു അലറിച്ച....
"ഡി.......
(വഴിയേ പോയ വേറെ ആരെയെങ്കിലും വേറെ ആരോ വിളിച്ചതാകും എന്ന് കരുതി ഞാൻ നോക്കാൻ പോയില്ല...ഫോൺ ഞെക്കി അവിടെ ഇരുന്നു...)
"ടി ശകുന്തളേ......."
"ഏതവ.....
പറഞ്ഞ് തീർക്കുന്നതിന് മുന്നേ രൂപം മുന്നിൽ ഉണ്ടായിരുന്നു...ഭിത്തിരാജ്...അതും പോലീസ് യൂണിഫോമിൽ.....ഈ പണ്ടാരത്തിന് ഇവിടെ തന്നെ പോസ്റ്റിംഗും കിട്ടിയോ...
"എന്താടി മീനാ യക്ഷി ഇവിടെ കിടന്ന് കറങ്ങുന്നത്....
"മീനാക്ഷി ..
"ആ....അത് തന്നെയാ ഞാനും പറഞ്ഞത്....മീനാ എച്ചി
"എന്നെ ശകുന്തളാന്ന് വിളിച്ചാ മതി....
"ആ...അപ്പൊ ശകുന്തളേ...പൂവാല ശല്യം കൂടുതലാണെന്ന് പറഞ്ഞ് കോളേജിന്ന് complaint വന്നപ്പോൾ അത് നീയായിരിക്കും എന്ന് ഞാൻ വിചാരിച്ചില്ല.."
"....................."
(അവന്റെ കയ്യിലിരിക്കുന്ന വടി വാങ്ങി അവന്റെ തല നോക്കി അടിച്ചാലോ എന്നോർത്തതാ..എന്ന് ഇയാളെ കണ്ടാലും അന്ന് 3ജി ആകും...ഹോ...)
"അല്ല....നീ എന്തൊക്കെയോ നിയമം പഠിപ്പിക്കുന്നൊ പരാതി കൊടുക്കൂന്നൊ...അങ്ങനെ എന്തൊക്കെയോ പറഞ്ഞില്ലായിരുന്നൊ...എന്നിട്ട് സ്റ്റേഷനിലോട്ട് ഒന്നും കണ്ടില്ലല്ലോ...."
"നീ പോടാ
"എങ്ങനെ???
"സാർ....
"മ്........
(ബസ് വരണേ വരണെന്ന് പ്രാർത്ഥിച്ചു...ഒടുവിൽ വന്നതോ ശ്രീകൃഷ്ണ ബസ്....
കേറണോ വേണ്ടേയോ എന്നോർത്ത് താളം ചവിട്ടി അവസാനം കയറുന്നില്ല എന്ന് തന്നെ തീരുമാനിച്ചു....10 മിനിറ്റ് കഴിഞ്ഞാൽ ചിത്തിര
ബസ് ഉണ്ട്...അതിൽ തന്നെ പോകാം...fixed...)
ഞാൻ കേറാതെ നിൽക്കുന്നത് കണ്ടാകും ഭിത്തിരാജ് ചെറഞൊന്ന് നോക്കി....പോകാൻ നിന്ന ബസ് അയാള് നിർത്തിച്ചു...
"എന്താടി നിനക്ക് വീട്ടിൽ ഒന്നും പോകണ്ടെ.."
"ഞാൻ അടുത്ത ബസ്സിന് പൊക്കോളാം..
"ഓ...ഇനി നിന്റെ സൗകര്യത്തിന് വേറെ സർക്കാർ വേറെ ബസ്സ് ഇറങ്ങി തരാം..."
"സാർ .....സാറിന്റെ പാട് നോക്കി പോയാട്ടെ...കേരളപോലീസ് ന്ന് ഇപ്പൊ എന്റെ കാര്യം നോക്കലാണോ പണി..."
"നിന്റെ വീട്ടിൽ വിളിച്ചു പറയണോ അതോ കേറി പോകുന്നോ...."
"പണ്ടാരം...."
"കേറടി......
എടാ ബിബിനെ....ആ ശകുന്തളേടെ കയ്യിൽ കൻസേഷൻ കാർഡ് ഇല്ലെങ്കിൽ ഫുൾ ടിക്കറ്റും extra 2 രൂപ കൂടി വാങ്ങിച്ചിട്ട് വിട്ടാൽ മതി "
Side സീറ്റിലിരുന്ന് നോക്കുന്നത് കണ്ടിട്ട് എന്നെ മീശ പിരിച്ചു കാണിച്ചു...ഞാൻ ഒന്നുമറിയാത്ത പോലെ പുറത്തേയ്ക്ക് തുപ്പിയും കാണിച്ചു..
പിന്നീടങ്ങോട്ട് അതോരു പതിവായി....എവിടെ കണ്ടാലും രക്ഷിക്കാൻ എന്ന വ്യാജേന വന്ന് അപമാനിച്ചിട്ട് പോകും...എങ്കിലും പതിയെ പതിയെ റൂട്ട് മാറുന്നുണ്ടോ എന്ന് തോന്നി തുടങ്ങി...എവിടെയൊക്കെയോ ഒരു പ്രണയകാറ്റ് വന്നത്
ഇടയ്ക്ക് ഇടയ്ക്ക് വന്ന് വീശും എന്നല്ലാതെ കാറ്റിന് യാതൊരു നീക്കുപ്പോക്കും ഉണ്ടായില്ല....ഇതിനിടയ്ക്ക് ഡിഗ്രി പഠനം കഴിഞ്ഞ് ഒരു private ബാങ്കിൽ ഞാൻ ജോലിക്കും കേറി....
അതോടെ കല്യാണ ആലോചനയും തുടങ്ങി...
ഒന്ന് രണ്ട് പേർക്ക് ചായ കൊടുത്തു അങ്ങനെ നിന്നപ്പോഴാണ്...കാറ്റ് കല്യാണാലോചനയുമായി വരുന്നത്....
ഒരു പോലീസ്കാരനെ മരുമകൻ ആയിട്ട് കിട്ടിയാൽ പുളിക്കുവോ എന്നായിരുന്നു എന്റെ വീട്ടുകാർക്ക്...ഉണ്ണിക്ക് പിന്നെ പോലീസ്കാരനെ അളിയൻ ആയിട്ട് കിട്ടിയാൽ നാട്ടിലെ മുഖ്യമന്ത്രി ആകാം എന്ന ധാരണയാണ്....
അങ്ങനെ അധികം വൈകാതെ കാറ്റ് അല്ല...അഭിയെട്ടൻ വീട്ടുകാരേം കൂട്ടി വന്നു....
എങ്കിലും നേരിട്ട് ഇഷ്ടം പറയാത്തതിന്റെ ഒരിത് എനിക്കുണ്ടായിരുന്നു....
പെണ്ണിനും ചെക്കനും സംസാരിക്കാൻ ആയിട്ട് മുറിയിലെയ്ക്ക് വിട്ടു....അങ്ങേര് ഇടയ്ക്ക് എന്നെ നോക്കും...ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കും...
"അപ്പൊ എങ്ങനാ...."
"എന്ത്...."
"പോരുവല്ലേ....ഈ അഭിയുടെ ശാകുന്തളത്തിലെ നായികയാകാൻ.....????? "
മീശ പിരിച്ചുകൊണ്ടുള്ള ആ ചോദ്യം എന്റെ മനസ്സും കൊണ്ടുപോയി....മറുപടിയായി കണ്ണ് ചിമ്മി മൂളി ഞാൻ മുറിക്ക് പുറത്തേയ്ക്ക് ഓടാൻ തുനിഞ്ഞതും കയ്യിൽ പിടിച്ചു വലിച്ച് കവിളിലേക്ക് ചുംബിച്ചിരുന്നു...
പിന്നീടങ്ങോട്ട് എല്ലാം പെട്ടന്നായിരുന്നു....
കല്യാണവും....അങ്ങനെ അഭിയുടെ ശാകുന്തളത്തിലെ ശകുന്തളയായി...അല്ല.. അഭിയുടെ മാത്രം ശകുന്തളയായി...
******
(അഭി)
" പ്രിയതമേ....ശകുന്തളേ...
പ്രമാധ മാനസ്സ സരസ്സിൽ നീന്തും....
പ്രണയഹംസമല്ലേ നീ....."
പ്രണയമെന്നത് ആർക്കും പ്രവചിക്കാൻ ആവുന്നതല്ല....സംഭവിച്ചു പോകുന്നതാണ്....പ്രണയം അമൃതമാണ്...
അയ്യേ...ഇതൊന്നും വേണ്ട...ഇത് ഒക്കെ ഓവറാകും...കല്യാണരാത്രി അവളേയും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വാതില് തുറക്കുന്ന ശബ്ദം കേട്ടത്....
"കുഞ്ഞമ്മ എന്താ ഇവിടെ....?
(കുഞ്ഞമ്മ മാത്രമല്ല...അവരുടെ മകന്റെ 3 കുട്ടികളും....)
"അവിടെ കിടക്കാൻ സ്ഥലം തികയുന്നില്ല അഭിയേട്ടാ...ഞാനാ അപ്പൊൾ കുഞ്ഞമ്മയോട് പറഞ്ഞത് ഇവിടെ നമ്മുടെ റൂമിൽ കിടന്നൊളാൻ...."
"ഇവിടെയോ...."
"ഞാൻ പറഞ്ഞതാ അഭിക്കുട്ടാ....പക്ഷെ കുട്ടി സമ്മതിക്കുന്നില്ല..."
"കുഞ്ഞമ്മയ്ക്ക് അറിയാഞ്ഞിട്ടാ...അഭിഏട്ടന് പ്രായാമായവരെ എത്ര കാര്യാണെന്നൊ...അവരെ എപ്പോഴും ബഹുമാനിക്കണം എന്ന് ഏട്ടൻ എന്നോട് ആദ്യമേ പറഞ്ഞതാ...."
"എന്നാലും കുട്ടി...."
"ഒരെന്നാലുമില്ല....കുഞ്ഞമ്മ കിടന്നോ....ഞാൻ അവിടെ മിന്നുന്റെ കൂടെ കിടന്നോളാം..."
പണ്ടെങ്ങാണ്ടോ എന്തോ പറഞ്ഞതിന് കുരുപ്പ് ഇജ്‌ജാതി പണി പണിയുന്ന് ആര് കണ്ടു....ഹോ...ഇനി എന്തൊക്കെ കണ്ടാലാ....
********
കല്യാണരാത്രി മുറിയിൽ പ്രണയത്തൊടെ എന്നെ പ്രതീക്ഷിച്ച എന്റെ മാത്രം പ്രിയതമന് 8 ന്റെ പണി കൊടുത്ത് നിറഞ്ഞ മനസ്സോടെ പുറത്തേയ്ക്ക് ഓടുമ്പോൾ "നിന്നെ ഞാൻ എടുത്തോളാടി ശകുന്തളേ " എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു....💛....
അഭിയുടെ മാത്രം മീനാക്ഷിയായി...ആ ദുഷ്യന്തന്റെ ശകുന്തളയായി ഞങ്ങളുടെ ജീവിതവും അവിടെ തുടങ്ങുകയായിരുന്നു.....
........അവസാനിച്ചു....
കഥ ഇഷ്ടമായെങ്കിൽ എനിക്കായി ഒരു വരി കുറിക്കുമല്ലോ....
© copyright protected....