ഷെഹ്‌സാ : അയ്യോ.... സ്പർശനെ പാപം... ദർശനെ പുണ്യം.. എന്നാണ്. എനിക്കു റോഷിക്ക
ബ്രോ ആണ്......
ഞാനവളെ അർത്ഥം വച്ചൊന്നു നോക്കി ഒന്നു നന്നായി ഒന്നു mooli ....
അവളെന്നെ നോക്കി എന്താണെന്ന് ചോദിച്ചു....
ഒന്നൂല്ല....... എന്നുഞാൻ പറഞ്ഞെങ്കിലും എന്നിലെ ചില സംശയങ്ങൾ തലപൊക്കി...
***
ജോബി സർ വന്നു. ക്ലാസെടുക്കാൻ തുടങ്ങി.... രാഖിയുടെയും മീരയുടെയും ലോക കാര്യങ്ങളുടെ ചർച്ച നീണ്ടപ്പോൾ രണ്ടിനെയും പിടിച്ചു സർ വെളിയിലാക്കി....... പിന്നെയുള്ള പിരിയഡുകളിൽ രണ്ടാളും എങ്ങനെയൊക്കെയോ പിടിച്ചിരുന്നു... ഇന്റെർവെല്ലിനു രണ്ടും കൂടി ക്യാന്റീനിലേക്കു വച്ചു പിടിച്ചു... ഷെഹ്‌സ എനിക്കു ലൈബ്രറിയും ആർട്സ് റൂമൊക്കെ കാണിച്ചു തന്നു രണ്ടും ഒരേ ബ്ലോക്കിലാണ്....... ഞങ്ങളുടെ കോളേജിന്റെ ഏറ്റവും വലിയ പ്രതേകത കൂടുതൽ മരങ്ങളും വാകയാണ്.....
ഞങ്ങൾ പിന്നീട് ക്ലാസ്സിലേക്കെത്തി... അപ്പോഴേക്കും രാഖിയും മീരയും ക്ലാസ്സിലുണ്ടായിരുന്നു......
ഷെഹ്‌സാ :നിങ്ങള് വന്നോ.... കഴിച്ചോ ഫേവറൈറ്റ് ഉഴുന്നുവടയും ചട്ണിയും.......
rakhi: എടി ഒരു സംഭവമുണ്ടായി.....
ഷെഹ്‌സാ :അതുണ്ടാവുമല്ലോ.....നിങ്ങളല്ലേ പോയത്, ഇല്ലെങ്കിലേ അത്ഭുതമുള്ളു. ഇന്നെന്താ ഉണ്ടായേ....
മീര ഒരു നേവി ബ്ലൂ ഷർട്ട് എടുത്തു കാണിച്ചു തന്നു...
ഇതാരുടെയാ??
അത്.....
പറയ് മീര ഇതാരുടെയാ ഷർട്ട്.... നിന്റെയാണോ??? ഞാൻ ചോദിച്ചു..
മീര : എന്റെയല്ല... വരുണേട്ടന്റെ....
ഷെഹ്‌സ:😲വരുണേട്ടന്റെ നിന്റെ കയ്യിലെങ്ങനാടി വന്നത്...
അവൾ ഫ്ലാഷ് ബാക് പറയാൻ തുടങ്ങി...
രാഖി : ഞങ്ങൾ ക്യാന്റീനിലേക്ക് പോയി നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചട്ണിയും കഴിക്കാൻ വേണ്ടി നിൽക്കായിരുന്നു. 📸📸📸📸📺📺📺...
ഞാൻ അവിടെ ഉള്ള ചെയറിലിരുന്നു. മീര ഓർഡർചെയ്ത വട വാങ്ങാൻ പോയി.... അവൾ ട്രേയിൽ ചട്ണിയും വടയും എടുത്തു തിരിഞ്ഞതും പുറകിൽ വന്നു നിന്ന ആളെ കണ്ടില്ല.... ട്രേയിലുള്ള വടയും ചട്ണിയും അയാളുടെ നെഞ്ചിലേക്കായിരുന്നു......
ഡി എവിടെനോക്കിയടി.....
അയ്യോ സോറി ചേട്ടാ.... അലറൽ കേട്ടു മീര പേടിചെങ്കിലും ആ മുഖം കണ്ടപ്പോൾ മീരയുടെ മുഖത് ആശ്വാസം പകർന്നു.....
ആാാ ആരിത് വരുണേട്ടന്റെ മീരമോളോ....
ഹാവു...... വരുണേട്ടൻ ആയിരുന്നോ ..... ഞാൻ പേടിച്ചു പോയി....
അതെന്താ എന്റെ മേലെ ചട്ണിയൊഴിച്ചിട്ട് കുഴപ്പമില്ല എന്നാണോ ....... അതോ എന്നെ പേടിയില്ലേ...
ഇല്ല പേടിയില്ല ......
എന്തു.....
ഹേയ് ഒന്നുമില്ല....
മ്മ് വടയും ചട്ണിയും കഴിക്കാൻ വന്നതാണോ??
മ്മ്.....
കഴിക്കുന്നില്ലേ.....
അത് വരുണേട്ടന്റെ മേലേക്ക് വീണില്ലേ.... ഇനി ഇപ്പോ.. .....
കഴിക്കാൻ വന്നതല്ലേ കഴിച്ചിട്ട് പോയാൽ മതി........ രവിയേട്ട, രണ്ടു ഉഴുന്നുവടയും ചട്ണിയും......
മീര വരുണിനെ തന്നെ നോക്കി നിന്നു.... വരുൺ നോക്കിയപ്പോൾ പെട്ടെന്നു അവൾ രാഖിയെ നോക്കി. രാഖി അവളോട് എന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചു...അവൾ ഒന്നുമില്ല എന്നു പറഞ്ഞു... അപ്പോഴേക്കും വരുൺ ട്രേയ് കൊണ്ടുവന്നു. മീരയത് വാങ്ങാൻ നിന്നപ്പോൾ വരുൺ തടഞ്ഞുകൊണ്ട് പറഞ്ഞു.....
വീണ്ടും ആരുടെയെങ്കിലും മേലെ കൊണ്ടിടണ്ട.... എല്ലാവരും എന്നെ പോലെയാവില്ല... ഞാൻ കൊണ്ടുത്തരാം...
മ്മ്....
വരുണേട്ടൻ ട്രേയ് ടേബിളിൽ വച്ചു മീരക്ക് ഓപ്പോസിറ്റ് സൈഡ് ഇരുന്നു...
കഴിക്ക്....
മീരയും രാഖിയും മുഖത്തോടു മുഖം നോക്കി.....
രാഖി :വരുണേട്ടൻ കഴിക്കുന്നിലെ.....
വരുൺ :അത് നിന്റെ കൂട്ടുകാരി കഴിപ്പിച്ചല്ലോ.... നിങ്ങള് കഴിക്കു.....
അവരു കഴിക്കുമ്പോൾ വരുൺ ഫോണിൽ ആർക്കോ വിളിച്ചു...
ഹലോ... റോയിച്ച..... സ്പോർട്സ് റൂമിൽ 7മത്തെ കബോർഡിൽ എന്റെ
ഒരു ഷർട്ടുണ്ട്.... ഒന്നു അതെടുത്തു ക്യാന്റീനിലേക്ക് വാടാ.....
ഓ അതോ എന്റെ ഷർട്ടിൽ കുറച്ച് ചട്നിയായി.... നീ വേഗം വായോ....
എന്നുപറഞ്ഞു ഫോൺ കട്ടാക്കി.....
എന്നിട്ട് അവരെനോക്കി ഒന്നു ചിരിച്ചു.
കഴിച്ചു കഴിഞ്ഞോ....
മ്മ്.. രണ്ടുപേരും മൂളി.
രാഖി : ചേട്ടാ താങ്ക്സ്..
വരുൺ :എന്തിനു?
രാഖി :ചേട്ടനുപകരം വേറെ ആരേലുമായിരുന്നേൽ ഇപ്പോ കാണായിരുന്നു..... മീരേടെ ശവമടക്ക് കഴിഞ്ഞിട്ടുണ്ടാകും...
ഇതുകേട്ട് വരുൺ അർത്ഥം വച്ചൊന്നു മൂളി..
ഞങ്ങൾ പൊയ്ക്കോട്ടേ....
വരുൺ :ഹാ.... കുറച്ച് നേരം ഇരിക്കെന്റെ രാകേന്ദു, റോയിച്ചൻ എന്റെ ഷർട്ടുമായി ഇപ്പോ വരും. അതുവരെ ഒന്നു കമ്പനി താടോ....
എന്നിട്ട് വരുൺ തല ഒന്നു മെല്ലെ ചരിച്ചു ചുണ്ടിലൊരു ചെറിയ പുഞ്ചിരിയുമായി മീരയെ നോക്കി കൊണ്ടിരുന്നു. ആ നോട്ടം മീരക്കെന്തോ പോലെ തോന്നി.... വരുണാണെങ്കിൽ ആ നോട്ടം മാറ്റുന്നില്ല.....
അപ്പോഴേക്കും റോയ് എത്തി...
ഡാ ഇതാ ഷർട്ട്......
മ്മ്. പൊയ്ക്കോ.....
മീരയും രാഖേന്ദുവും പോകാൻ എഴുന്നേറ്റു....
വരുൺ :മീര എങ്ങോട്ടാ??
മീര അമ്പരന്നു.... ക്ലാസ്സിലോട്ട്....
വരുൺ :അതിനു ഞാൻ നിന്നോട് പോകാൻ പറഞ്ഞില്ലല്ലോ???
വരുണിന്റെ ശബ്ദം കനത്തു...
മീര :ഇപ്പോൾ പറഞ്ഞതോ....
അത് നിന്നോടല്ല...... രാകേന്ദുവിനോടാണ് പറഞ്ഞത്.... രാകേന്ദു പൊയ്ക്കോ... മ്മ്...
രാഖിയും മീരയും എന്താന്നറിയാതെ മുഖത്തോടു മുഖം നോക്കി.... വരുൺ പെട്ടെന്നു ടേബിളിൽ അടിച്ചു ശബ്ദമുണ്ടാക്കി....
പോടീ....
രാകേന്ദുവും മീരയും നന്നായൊന്നു പേടിച്ചു....വരുണിന്റെ കലിപ്പ് ആദ്യമായിട്ടാണ് കാണുന്നത്. കണ്ണൊക്കെ ചുവന്നു, മുഖമൊക്കെ വലിഞ്ഞു മുറുകി.റോയ് ഇതെന്താപ്പാ എന്ന മട്ടിൽ വരുണിനെ നോക്കി... ക്യാന്റീനിൽ ഉള്ളവരെല്ലാം അവരെത്തന്നെ നോക്കി..... എന്നിട്ടു അവരു അവരുടെ പണിയിൽ മുഴുകി.... അവർക്കിതൊന്നും പുത്തരിയല്ല എന്ന മട്ടിൽ.... ചില ജൂനിയർസ് മാത്രം അവരെ ശ്രദ്ധിക്കുന്നുണ്ട്.... രാകേന്ദു മെല്ലെ സ്ഥലം കാലിയാക്കി.... മീരയുടെ മുഖമെല്ലാം ചെറുതായി. ഉമ്മിനീരെല്ലാം കഷ്ട്ടപെട്ടു ഇറക്കി നിൽക്കാണ്.... വരുൺ മെല്ലെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി. മീര കണ്ണുംതള്ളി വരുണിനെ നോക്കിക്കൊണ്ടിരുന്നു അവൾക് നിങ്ങളെന്താ കാണിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വരുണിന്റെ ഡെവിൾവെർഷൻ കണ്ടു പകച്ചു പണ്ടാരടങ്ങി ചോദിക്കാൻ വന്നത് നാവിൽകുരുങ്ങി അവിടെ തന്നെ നിന്നു.... ഉള്ളിൽ ബനിയൻ ഇട്ടിരുന്നുവെങ്കിലും അവന്റെ വെളുത്ത ശരീരത്തിലൊട്ടി നിൽക്കുന്ന സ്വർണപൂണൂലിൽ അവളുടെ കണ്ണുടക്കി.... അവളവനെ തന്നെ നോക്കി നിന്നു..
നീ എന്താടി എന്റെ ചോര കുടിക്കുകയാണോ?😠
അവള് പെട്ടൊന്നൊന്നു ഞെട്ടി മുഖം തിരിച്ചു നിന്നു.....
പിടിക്ക്.....
മ്മ്....
ഡി... നിന്നോടാണ് പറഞ്ഞത് ഷർട്ടുപിടിക്കാൻ...😠
ഹാ...😲
മീര പെട്ടെന്ന് ഷർട്ട് പിടിച്ചുവാങ്ങി...
ഈ ഷർട്ട് വൃത്തിയായി അലക്കി അയൺ ചെയ്തു നാളെ കോളജിലേക്ക് വരുമ്പോ കൊണ്ടുവരണം.... അങ്ങനെയല്ല എന്നുണ്ടെങ്കിൽ നാളെ മുതൽ എന്റെ മീരമോൾ ക്ലാസ്സിലിരിക്കാമെന്നു കരുതണ്ട...😠.
അയ്യോ അത് പറ്റില്ല... അമ്മ കണ്ടാൽ ചീത്ത പറയും...
അതിനു അമ്മയോടല്ല നിന്നോടാ അലക്കാൻ പറഞ്ഞത്...🤨
എനിക്കു അലക്കാൻ അറിയില്ല....
ആന്നോ.... ഭാവിയിൽ ഭർത്താവിന്റെയും കുട്ടിയോളുടെയൊക്കെ തുണി അലക്കണ്ടേ...
അപ്പൊ മോളു ഐശ്വര്യമായിട്ടു എന്റെ ഷർട്ടുതന്നെ അലക്കി പടിക്ക്.....😏
വരുൺ മീരയുടെ അടുത്തേക്ക് വന്നു.....
ഇങ്ങോട്ടു നോക്കെടി.....
മീര മുഖം കുനിച്ചു തന്നെ നിന്നു.
ഡി മുഖത്തേക്ക് നോക്കാൻ.....
മീര അവന്റെ മുഖത്തേക്ക് നോക്കി.....
ഇപ്പോ പേടിച്ചോ??
മ്മ്..😨. മീര മെല്ലെ തലയാട്ടി.....
എന്നാൽ പൊയ്ക്കോ.😏...
മീര അവിടുന്ന് ഷർട്ടും കയ്യിൽ പിടിച്ചു ... ക്യാന്റീനു വെളിയിൽ നിന്ന രാകേന്ദുവിനെ വിളിച്ചു തിരിഞ്ഞു നോക്കാതെ നടന്നു...
📸📸📺📺📸📸
ഇത്രയുമാണ് ഇന്നത്തെ സംഭവം.... എന്നുപറഞ്ഞു രാഖി ദീര്ഘമായൊന്നു നിശ്വസിച്ചു..... ഞാനും ഷെഹിയും മുഖത്തോട് മുഖമൊന്നു നോക്കി.... പിന്നെ ഞാനും ഷെഹിയും പൊട്ടിച്ചിരിച്ചു.....
shehi:😂😂😂😂എന്റെ പൊന്നു മീരൂ
.....ഞാൻ കരുതി അതിയാൻ നിന്നോട് കട്ട പ്രേമമായിരിക്കുമോന്നു...😂😂😂..
മീര :ഞാനും അങ്ങനെയാ കരുതിയത്..... പക്ഷെ അങ്ങനൊന്നൂല്ലന്നു ഇന്നാണ് മനസ്സിലായത്..😨...
മീരയുടെ കണ്ണും മൂക്കൊക്കെ ചുവന്നു കരച്ചലിന്റെ വക്കെത്തിയിരുന്നു...
നിനക്ക് സങ്കടയോ..... അല്ല നീ എന്തിനാ സങ്കടപെടുന്നത്??? നിനക്ക് വരുണേട്ടനെ ഇഷ്ട്ടമായിരുന്നോ??? ഞാൻ സംശയത്തോടെ ചോദിച്ചു...
പിന്നേയ്..... സങ്കടം..... ആർക്ക്???.... എനിക്കൊന്നും വേണ്ട ആ കുരങ്ങനെ..... നോക്കിക്കോ..... ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്..... ഈ മീരയുടെ യുദ്ധങ്ങൾ വരുൺ മാധവ് കാണാനിരിക്കുന്നേയുള്ളു....
ഞങ്ങൾ മൂന്നുപേരും മുഖത്തോടു മുഖം നോക്കി..... അപ്പോഴേക്കും അക്കൗണ്ടിംഗ് എടുക്കാൻ ടീച്ചർ വന്നു. സുമ മാഡം.... ഞങ്ങൾ കുറച്ചുപേർ ക്ലാസ്സിലുണ്ടെന്നുപോലും വകവെക്കാതെ enthokkeyo പറഞ്ഞിട്ട് പോയി...
****
ഉച്ചയായപ്പോ ഫുഡ് കഴിക്കാൻ മീര ക്യാന്റീനിലേക്ക് വിളിച്ചു
ഇല്ലടാ നിങ്ങള്‌പൊയ്‌ക്കോ.... ഞാൻ വീട്ടീന്നു ഫുഡ് കൊണ്ട് വന്നിട്ടുണ്ട്..
രാഖി :വീടീന്നൊ എന്തിനു..
എനിക്ക് ഹോട്ടൽ ഫുഡ് ചേരില്ല.....
രാഖി :ഇനീപ്പോ എന്തു ചെയ്യും ഞങ്ങൾ ക്യാന്റീനിന്നാണ് കഴിക്കാറു.....
നിങ്ങൾ പോയി കഴിക്കു.....
മീര :നീ ഇവിടെ ഒറ്റക്കിരുന്നു ഫുഡ് കഴിക്കാനോ ....
അതിനെന്താഡി ... നിങ്ങള് പോയി ഫുഡ് കഴിക്കു.. ഞാൻ വേഗം കഴിച്ചു നോട്സ് എഴുതട്ടെ... ഒരുമാസത്തെ നോട്സണ് എഴുതാനുള്ളത്..... പിന്നേയ് വരുണേട്ടനുണ്ടെങ്കിൽ അവിടെ വായ് നോക്കി നിൽക്കണ്ട.....
പോടീ എന്നുപറഞ്ഞു മീര എന്നെയൊന്നു പിച്ചി.. മൂന്നുപേരും ക്യാന്റീനിലേക്കു വിട്ടു... ഞാൻ ഫുഡ്ഡ് കഴിച്ചു എഴുതാനിരുന്നു.....
⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹
റോഷൻ നിസാം അഹമ്മദ്
റോയ് :എന്റെ പൊന്നു അഭി... നീ ഒന്നു കാണണമായിരുന്നു ഇവന്റെ ഒരു പെർഫോമൻസ്..... ഷർട്ടൂരുന്നു, അവളുടെ കയ്യിൽ കൊടുക്കുന്നു, അലക്കി കൊണ്ടു വരാൻ പറയുന്നു... പേടിച്ചൊന്നു ചോദിക്കുന്നു.... എന്തൊക്കെയായിരുന്നു...
varun:ഡാ... ഊളെ, എന്റെ ഷർട്ടിൽ കറിയാക്കി എന്റെ മുഖത്തു നോക്കി എന്നെ പേടിയില്ലാന്നു പറഞ്ഞാൽ ഞാൻ മിണ്ടാതിരിക്കണോ...
റോയ് : ഓ അങ്ങനെ... അല്ലാതെ നിനക്കവളോട് പ്രേമം മൂത്തിട്ടൊന്നുമല്ല.....
varun:ദേ റോഷി ഇവന്റെ വായിൽ എന്തേലും കുത്തിതിരുകു.... ഇല്ലേൽ ഞാനിവന്റെ പല്ല് തല്ലിക്കൊഴിക്കും..... കുറേ നേരമായി തുടങ്ങീട്ട്....
റോഷൻ :ഹാ.... ഡാ റോയിച്ച.... നീ ഇങ്ങനെ അവനെ ഇട്ടു വാരല്ലേ...... കുറച്ചൂടി നല്ലോണം പൊളിച്ചടുക്കട....
വരുൺ :ആാാ.. ങേഹ്.... യൂ റ്റൂ റോഷി... 😬
റോഷി :ഇന്നു രാവിലെ നീ എന്നെ വറുത്തെടുത്ത് ഞാൻ മറന്നിട്ടില്ല കുട്ടാ.......
അല്ലടാ നീ അവളെ പ്രേമിച്ചു കെട്ടു..... എന്നിട്ടു രണ്ടാളും കൂടി അവളുപറഞ്ഞപോലെ "പ്രണയിച്ചു കൊണ്ടു ഒരു മീര മാധവം തീർക്കു വരുണേട്ടാ ".......
ഇതുoകൂടി കേട്ടപ്പോൾ എല്ലാവരുംകൂടി പൊരിഞ്ഞ ചിരി.....
⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹⏹
ആയിഷ റോഷ്‌നി
ക്ലാസ്സു വിട്ടു.... ബസ് കേറാൻ നിന്നപ്പോൾ വരുണേട്ടൻ മീരയെ നോക്കി പേടിപ്പിച്ചു.... അവളത് ശ്രദ്ധിക്കാതെയിരുന്നപ്പോൾ ഞങ്ങൾക് മൂന്നുപേർക്കും ചിരിയാണ് വന്നത്..... അപ്പോഴും എന്റെ ഹൃദയം വല്ലാതെ തുടിച്ചു കൊണ്ടേയിരുന്നു..... പ്രിയമുള്ള ആരെയോ കണ്ടപോലെ.....
*****
ഇതേസമയം വരുണിനോട് സംസാരിച്ചുകൊണ്ടിരുന്ന റോഷൻ പതിയെ നെഞ്ചിൽ കൈവച്ചു എന്തോ ഓർത്തു നിന്നു..... പെട്ടെന്നു അവനു കയ്യിൽ ചുവന്നപൂക്കൾ പിടിച്ച ചിരിക്കോണിൽ കാക്കാപ്പുള്ളിയുള്ള ആ പെൺകുട്ടിയെ ഓർമവന്നു.. അവനറിയാതെ അവനൊന്നു പുഞ്ചിരിച്ചു.....
******
ഞങ്ങൾ ബസ്സിറങ്ങി ടൗണിൽ നിന്നു കുറച്ച് വീട്ടുസാധനങ്ങൾ വാങ്ങാനുള്ളത് കൊണ്ടു ഞാൻ അങ്ങോട്ട് നടന്നു....... രാധേച്ചിടെ കൂടെയാണ് റിച്ചൂന്റെ പോക്കും വരവുമെല്ലാം. തലേന്ന് സ്റ്റിച്ചു ചെയ്ത ഡ്രസും റിയച്ചേച്ചീടെ ബൊട്ടീക്കിൽ ഏല്പിക്കണമായിരുന്നു... റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഒരു ആൺകുട്ടി ഫോൺ കയ്യിൽ പിടിച്ചു അതിലേക്കു നോക്കി നില്കുന്നത് കണ്ടത്.....അവൻ കുറച്ചു റോഡിലേക്ക് കേറിയാണ് നിൽക്കുന്നത്.ചെവിയിൽ ഇയർഫോൺ വച്ചു ഫോണിൽ എന്തോ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അവൻ പുറകെ വരുന്ന ഒരു വലിയ കണ്ടെയ്നർ കണ്ടിരുന്നില്ല.... എന്റെ ശരീരത്തിലൂടെ പെട്ടെന്നു ഒരു വിറയൽ കടന്നു പോയി..... ഒരു തകർന്ന കാറിന്റെ ചിത്രo pettennu മനസ്സിലേക്കോടിയെത്തി.. വെള്ളപുതച്ച നാല് ശരീരങ്ങളുടെ മുൻപിൽ ഒരു ചോരക്കുഞ്ഞിനെ എടുത്ത് കൊണ്ടു കരയാൻ പോലുമാകാതെ നിൽക്കുന്ന ഒരു പതിനഞ്ചു വയസ്സുകാരിയുടെ രൂപം തെളിഞ്ഞു......പെട്ടെന്നു ശരീരം വിയർക്കാൻ തുടങ്ങി... തല കറങ്ങുന്ന പോലെ തോന്നി..... എങ്കിലും എന്റെ കാലുകൾ ഞാൻ പോലുമറിയാതെ വേഗത്തിൽ ചലിച്ചു.....ആ ഹെവി ലോഡ് കണ്ടൈനർ ഹോൺ മുഴക്കിക്കൊണ്ട് അവന്റെ അടുത്തെത്തിയതും ഞാൻ അവന്റെ ഷർട്ടുപിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു......
ആാാ......
.....തുടരും.....
(കുറച്ചേ എഴുതാൻ സാധിച്ചുള്ളൂ.... റിവ്യൂ എഴുതാൻ മറക്കല്ലേ........ )