Aksharathalukal

THE REAL LOVE ❤❤ Part 9

🌸🌸🌸🌸🌸🌸

സുഹുറാ... ആശ്രമത്തീന്ന് അവരാരും വരുന്നില്ലേ... പ്രകാശനും  ജയേം അവരും എന്തേ കാണുന്നില്ലല്ലോ...

ഒന്നും പറയണ്ട  ന്റെ രവിയേട്ടാ...ആശ്രമത്തീന്ന് അവരാരും  കല്യാണത്തിന് വരുന്നില്ലാന്ന് പറഞ്ഞു. 
അത് കേട്ടപ്പോ പ്രകാശേട്ടനും ജയേച്ചിം 
അവരും കല്യാണം കൂടിന്നില്ലെന്നു തീർത്തും പറഞ്ഞു.

അതെന്താ പ്പൊ അങ്ങനെ ഒരു വാശി എല്ലാർക്കും

ഏയ്‌ വാശി ഒന്നുമല്ല യാശോദേ...
തലേ ദിവസം തന്നെ ഇവിടെ വന്ന്‌ നിൽക്കാൻ ഇവിടെ സ്ഥലം ഒന്നും ഉണ്ടായില്ലെങ്കിലോ...എല്ലാവർക്കും അതൊരു ബുദ്ധിമുട്ടായാലോ ... എന്നൊക്കെയാ  അവര് പറയുന്നേ..പോരാത്തേന് 
ഇതൊക്കെ എന്നോട് പറഞ്ഞാൽ ഞാൻ തെറ്റിദ്ധരിച്ചാലോന്നു പേടിയും..
അതോണ്ട് ഇന്നോടൊന്നും പറഞ്ഞില്ല.
കാണാതെ ആയപ്പോ പ്രകാശേട്ടനെ വിളിച്ചപ്പഴാ കാര്യം ഒക്കെ അറിയുന്നേ...

മക്കളറിഞ്ഞപ്പൊ അവര് ആശ്രമത്തിക്ക് വിളിച്ച് പറഞ്ഞു ഇന്ന് ഇവിടെ എത്തിയില്ലെങ്കിൽ ഇനി അവരാരും ആ പടി ചവിട്ടില്ലെന്നു. അതോടു കൂടി അവര് സമ്മതിച്ചു.സിദ്ധു വണ്ടി വിളിച്ച്  ഏർപ്പാടാക്കിയിട്ടുണ്ട്.എത്താറായിട്ടുണ്ടാവും..

മ്... പാവങ്ങളാ... മക്കളൊക്കെ വല്ല്യ ആൾക്കാരായപ്പോ തന്തേം തള്ളേം ഒരതികപറ്റ്..😕😕😕ഇതിപ്പോ ഒരു സ്ഥിരം കാഴ്ചയായേക്കുവാ...ഇവരോർക്കുന്നില്ലല്ലോ ഇത് കണ്ടിട്ടാണ് അവരുടെ മക്കളും ജീവിക്കുന്നതെന്ന്.
അതിങ്ങക്കൊക്കെ പേടി ആയിരിക്കുംന്നേ...നമ്മളെക്കൂടി നഷ്ട്ടായാലോ..ആരേം ബുദ്ധിമുട്ടിക്കാതെ എവിടെങ്കിലും ഒതുങ്ങി ക്കൂടാന്നു വിചാരിച്ചിട്ടുണ്ടാവും  സാധുക്കള്...

രവിയേട്ടൻ പറഞ്ഞത് കേട്ട് അവര് രണ്ടു പേരും മൗനത്തോടെ അത് ശരിവെച്ച്കൊണ്ട് അവരെയും കാത്ത് മുറ്റത്തേക്ക് നോക്കി ഇരുന്നു.


🌸🌸🌸🌸🌸🌸🌸🌸🌸🌸

തല്ലിപ്പൊളി is here...😎
അതേയ്... കഥ മാറിയിട്ടൊന്നുമില്ല 😊
നമ്മുടെ ആശ്രമവും അവിടത്തെ അന്തേവാസികളും പിന്നെ പ്രകാശനും ജയയും ഒക്കെ ആരാന്നറിയണ്ടേ...
അറിയണം...അതിനു നമ്മളിത്തിരി പുറകോട്ടു പോവണം. എത്രയാണ് എന്ന് ചോദിച്ചാൽ....

അത് നമ്മുടെ പ്രകാശേട്ടന്റെയും ജയച്ചേച്ചിയുടെയും കാലം...ആ.. കാലമായിരുന്നു കാലം.


ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ല പൂ...വിരിഞ്ഞു
അതിലായിരം ആയിരമാശകളാൽ ഒരു...

Stop... Stop..
പാട്ടിതൊക്കെ മതി. അപ്പൊ ഞാൻ പറഞ്ഞു നിർത്തിയത്..
Sory 🤦‍♀️പാടി നിർത്തിയത് എന്താന്ന് വെച്ചാൽ ആയിരം ആശകൾ..

ആ ആശകൾ അവിടെ തുടങ്ങുകയായി..


പിള്ളേരൊന്നും കുറച്ച് കാലത്തേക്ക് വേണ്ടാന്നു വെച്ച് രണ്ട് പേർക്കും ഒരു ചിന്ന വല്ല്യ മോഹം.

ഒരു കുഞ്ഞിക്കാല്...
അതാണ്‌ മോഹം.

മോഹം പൂത്തുലക്കണ്ടാന്ന് മേലെ എല്ലാം നോക്കിയിരിക്കുന്ന അങ്ങേർക്കൊരു മോഹം

അതെ... സുഹൃത്തുക്കളെ.. ഭഗവാൻ പറഞ്ഞു...
തൽക്കാലത്തേക്ക് രണ്ടും കൂടെ അർമാദിച്ചു നടക്കുവിൻ...എന്റെ കയ്യിൽ ഇപ്പൊ സ്റ്റോക്ക് ഒന്നും ഇല്ലാത്ര...


ഇനി ഈ തല്ലിപ്പൊളി ഇത്തിരി സീരിയസ് ആവുകയാണ്..ok 
come to the point...


അങ്ങനെ പ്രകാശേട്ടനും ഭാര്യയും പോവാത്ത അമ്പലങ്ങളില്ല നേരാത്ത വഴിപാടില്ല, കാണാത്ത ഡോക്ടർ മാരും ഇല്ലാ..

അവസാനം അവര് ഒരു കാര്യം തീരുമാനിച്ചു ഇനി ഇതും ചോദിച്ചു ദൈവസന്നിധിയിൽ കൈക്കൂലി കൊടുക്കലൊക്കെ അങ്ങ് നിർത്താമെന്ന് .അത് മാത്രല്ല മരുന്നും. നിർത്തി ..

ആയിടെ അവരുടെ വീടിനടുത്തുള്ള ഒഴിഞ്ഞ കിടക്കുന്ന ഒരു ബംഗ്ലാവ്  ഒരു സ്വാമിജി വന്ന്‌ വിലക്കെടുത്തു. അങ്ങേരു വന്നപ്പോ കുറച്ച് സാധുക്കളായ വൃദ്ധജനങ്ങളും ഒപ്പം ഉണ്ടായിരുന്നു.

കുട്ടികളില്ലാത്ത അവർക്ക് ബോറടി മാറ്റാൻ ഇടക്കൊക്കെ അങ്ങോട്ടേക്ക് ചെല്ലുമായിരുന്നു. പിന്നെ അവരങ് സ്ഥിരം വിസിറ്റർസ് ആയി.

സ്വാമിജിക്കും അവരെയങ് ബോധിച്ചു. അങ്ങേരുടെ കാല ശേഷം ആ ആശ്രമം 
പ്രകാശേട്ടനെ ഏൽപ്പിക്കാൻ സ്വാമിജി തീരുമാനിച്ചു. പ്രകാശേട്ടൻ അല്പം റിച്ച് ആണ്.
മൂപ്പർക്ക് തരക്കേടില്ലാത്ത ബിസിനസ്സും കാര്യങ്ങളൊക്കെയാണ്. സ്വന്തം എന്ന് പറയാൻ ഈ ജയ ചേച്ചി അല്ലാതെ ആരുമില്ലതാനും. അതുകൊണ്ട് ആരോരുമില്ലാത്ത അവരെ ഏറ്റെടുക്കാൻ ആ ദാമ്പതികൾക്ക്  പൂർണ്ണ സമ്മതവും.

ഇതെല്ലാം നോക്കി മേലെ ഇരിക്കുന്ന അങ്ങേർക്കൊരു  കൊതി..
ഒരു കുഞ്ഞിക്കാലങ് കൊടുത്താലോ..

മേലെ ഇരിക്കുന്ന ഇങ്ങേരുടെ സ്ഥിരം പരിപാടിയാണിത്. ചോദിക്കുമ്പോ വല്ല്യ ഡിമാൻഡ് കാണിക്കും എന്നിട്ട് പ്രതീക്ഷിക്കാത്ത നേരത്തങ്ങ്  തരും.
എന്നാലും തന്നല്ലോ അല്ലെ..

(ഇപ്പഴും കിട്ടാത്തൊരും ഉണ്ടെന്നറിയാം... പ്രാത്ഥന അതൊരു പ്രതീക്ഷയാണ് ഒരിക്കലും നിർത്തരുത്. ചോദിച്ചുകൊണ്ടേ ഇരിക്കുക 🥰
ശല്ല്യം സഹിക്കാവയ്യാണ്ടാവുമ്പോ തരും.. Ok)

സ്വാമിയുടെ മരണ ശേഷം അവര് രണ്ട് പേരും അവിടെ ആശ്രമത്തിലേക്ക് താമസം മാറ്റി. ഇതിനിടക്ക് പല പ്രായം ചെന്നവരും മരിക്കുകയും പുതുതായി ചിലർ വരികയും ഒക്കെ ചെയ്യുന്നുണ്ട്.

അങ്ങനെ ഈ ദമ്പതികളുടെ ജീവിതത്തിലെ late comer (വൈകി വന്നയാൾ )ആണ്
നമ്മുടെ സ്വന്തം കല്യാണി. 😊😊

പക്ഷെ... മേലെ ഇരിക്കുന്നവന്റെ വേറൊരു വികൃതി കൂടി അന്ന് ആ ആശ്രമത്തിൽ അരങ്ങേറി.
ഹോസ്പിറ്റലിൽ നിന്നും ആശ്രമത്തിലേക്ക് എത്തിയ  ജയയുടെ കയ്യിൽ നിന്നും കുഞ്ഞു കല്യാണി ഓരോരോ അമ്മമ്മാരുടെ ചൂടേറ്റ് കിടക്കുമ്പോൾ  കോരി ചൊരിയുന്ന മഴയിൽ  പുറത്ത് വരാന്തയിൽ നിന്നും നാല് മാസം പ്രായമുള്ള ഒരു ചോര പൈതലിന്റെ കരച്ചിൽ
കേട്ടു.


പ്രകാശേട്ടൻ വാതില് തുറന്ന് നോക്കി കരച്ചില് കെട്ടിടത്തേക്ക് ഓടി. പിന്നാലെ ബാക്കി ഉള്ളവരും. എല്ലാവരും ഞെട്ടി തരിച്ചു പോയി  . തണുത്തു വിറച്ചുകൊണ്ട് ഒരു തുണി കഷ്ണത്തിൽ പൊതിഞ്ഞു കൊണ്ടിട്ടിരിക്കുന്നു  ഒരാൺകുഞ്ഞിനെ. ജനന തിയ്യതി അവന്റെ ചാരെ ഒരു പേപ്പറിൽ എഴുതി വെച്ചിരിക്കുന്നു.

അദ്ദേഹം ഓടി ചെന്ന് കൈകളിൽ കോരി എടുത്തു. മേലേക്ക് നോക്കി ഈശ്വരനെ മനസ്സറിഞ്ഞു വിളിച്ചു. ഒന്നല്ല രണ്ടു മക്കളെ തന്നു.


അങ്ങേരു മേലെ നിന്നും ഒരു all the best കൊടുത്തു. ഇവനിനി എന്തൊക്കെ അനുഭവിക്കാൻ പോവുന്നു എന്നർത്ഥത്തിൽ.
മനസ്സിലായില്ല അല്ലേ..


ജയയുടെ അടുത്തേക് അദ്ദേഹം ഓടി ചെന്നു. ജയ അവന്റെ ചെവിയിൽ ആൺകുട്ടിയാണെങ്കിൽ അവര് വിളിക്കാനുദ്ദേശിച്ച പേര് വിളിക്കാൻ പ്രകാശേട്ടനോട് പറഞ്ഞു.
നീരജ്... നീരജ്... നീരജ്...

അച്ഛന്റെ നീരജുട്ടാ....
അദ്ദേഹം അവനെ കൊഞ്ചി കൊണ്ട് വിളിച്ചു.
ആ വാത്സല്യം ആ ചോര പൈതൽ ഏറ്റു വാങ്ങി... ഒരു നറു പുഞ്ചിരിയോടെ.

(ഇപ്പൊ നിങ്ങൾക്ക് മനസ്സിലായോ മേലെ ഇരുന്ന അങ്ങേര് all the best കൊടുത്തതിന്റെ കാരണം. രണ്ടെണ്ണോം    മുന്നാളാണെന്ന ആശ്രമത്തിൽ ഉള്ള അമ്മമാരുടെ വാദം. )

ജയമ്മയുടെ മടിത്തട്ടിൽ  രണ്ട് വശത്തുമായി  കിടന്ന് പാല് കുടിക്കുന്ന തന്റെ കുഞ്ഞുങ്ങളെ അയാൾ ഏറെ നിർവൃതിയിൽ നോക്കി ഇരുന്നു.

തന്റേതല്ലാഞ്ഞിട്ടും സ്വന്തമായി കണ്ട് അവനും പാല് കൊടുക്കുന്ന ജയ... ❤
തന്റെ നല്ല പാതി
വിവർണനീയമാണ് പെണ്ണേ...നിന്റെ മനസ്സിന്റെ വലിപ്പം....


അപ്പൊ ഇതാണ്  നമ്മുടെ കല്ലു  and നീരജ് family. 
   

തുടരും....


🌸🌸🌸🌸🌸🌸🌸🌸🌸🌸


പറ്റിച്ചേ.... 🙈🙈🙈
ഇന്ന് പലരും അച്ചുവേട്ടനെ  പ്രതീക്ഷിച്ചു വന്നൊരല്ലേ....എനിക്ക് അറിയാം... 😜🤭


ഞാനെയ് ആദ്യം പഠിച്ച അക്ഷരം തറ എന്നായിരുന്നു. എന്താന്നറിയില്ല അതെനിക്കൊരു അഹങ്കാരം അല്ല മറിച്ചു ഞാൻ അലങ്കാരമാക്കാനാണുദ്ദേശിക്കുന്നത്.
എന്നെ നോക്കണ്ട ഞാൻ ഓടി...


ഒരു കാര്യം വിട്ടുപോയി .  ഇന്ന് length വളരെ കുറവാണു ട്ടോ...

Sory... ഒരു മൂഡില്ല... അടുത്ത part ഞാൻ പൊളിക്കും. പോരേ..