Aksharathalukal

❤കല്യാണസൗഗന്ധികം❤ -12

ഭാഗം 12
°°°°°°°°°

വീട്ടിൽ തിരിച്ചെത്തിയിട്ടും കല്യാണി ആസ്വസ്ഥയായിരുന്നു..
അവൾ വാതിൽ അടച്ചു നിലത്തേക്കൂർന്നിരുന്നു..

"ഞാനെ.. ദേവിയ.."
ആ ശബ്ദം അവളിൽ അലയടിച്ചു.. കാതുകൾ പൊത്തിപിടിച്ചവൾ പൊട്ടികരഞ്ഞു..

ഉച്ചവെയിൽ ആറിയതും ഹരി മറ്റു ഏർപ്പാട്‌കൾക്ക് മുൻകൈ എടുത്തു.. കുറച്ചു സ്ത്രീകളും പുരുഷന്മാരും ചേർന്ന് കണ്ണകിക്കാവ് വൃത്തിയാക്കി...
ഹരിയും ഒപ്പം കൂടി..

നിറയെ മരങ്ങൾക്ക് നടുവിൽ അരയാലിനു കീഴെയായി കല്ലുകൊണ്ട് കെട്ടിയുള്ള ഇടത്ത് ഏതാണ്ട് മൂന്ന് അടിയോളം വലുപ്പമുള്ള വിഗ്രഹമായിരുന്നു ദേവിയുടേത്..
ഏറെയും പായലും കരിയിലയും പുറ്റും മൂടിയിരുന്നു..

കണ്ണകിക്കാവ് മിഥുനക്കരയുടെ സ്വന്തമാണ്.. കണ്ണകിയമ്മ അവരുടെ കുലദൈവവും..ഒരുകാലത്തു ദൂരെനിന്ന് വരെ ഏറെ ഭക്തർ വന്നു ആരാധിച്ചിരുന്നതാണ് കണ്ണകിയമ്മയെ...കണ്ണകിക്കാവിലെ വേലക്ക് കണ്ണക്കിയാവാൻ കന്നിപ്പെണ്ണിനെ ദേവി തന്നെ തിരഞ്ഞെടുക്കും..

പ്രശ്നം വക്കുമ്പോൾ തെളിയുന്ന നക്ഷത്രഗുണങ്ങളോട് കൂടിയ പെണ്ണായിരിക്കും ദേവി..അങ്ങിനെ ഉള്ളവർ മിഥുനക്കരയിൽ ഇല്ലാത്തപക്ഷം കൃത്യസമയത് എത്തിച്ചേർന്ന ചരിത്രവും ഉണ്ട്...

കാവിലെ സർപ്പപൂജക്ക് മഹത്വം ഏറെയാണ്.. കാവിലെ ഇളയതമ്പുരാന്മാർക്കാണ് നാഗപൂജ ചെയ്യാനുള്ള അവകാശം.. അത് ഒരു കൊല്ലവും മുടങ്ങരുത് എന്നും മുടങ്ങിയാൽ കണ്ണകിയമ്മ കോപ്പിക്കുമെന്നും ഇളമങ്കാട്ട് പ്രത്യേകം പറഞ്ഞിരുന്നു...

ആ സർപ്പക്കാവിനും ഉണ്ടൊരു ഐതിഹ്യം..

പണ്ട് തമ്പുരാക്കന്മാരുടെ കാലത്ത് കണ്ണകിക്കാവിൽ കണ്ട ഒരു സർപ്പത്തെ ആരോ അടിച്ചുകൊന്നു.. പിന്നീട് അവിടെ പാമ്പുകളുടെ വിഹാരകേന്ദ്രമായി മാറി.. ബുദ്ധിമുട്ടിയ നാട്ടുകാർ മിഥുനക്കര കണ്ണന്റെ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ഇല്ലമായ ഇളമങ്കാട്ട് ഇല്ലത്ത് ചെന്നു പരാതി ബോധിപ്പിച്ചു..

അന്നത്തെ മനക്കലെ തമ്പുരാനും കൂടെ മുൻകൈ എടുത്തപ്പോൾ ഇളമങ്കാട്ട് തന്ത്രി സർപ്പത്തെ ആവാഹിക്കുകയും കണ്ണകിയമ്മക്ക് പിന്നിലായി മറുവശത്തേക്ക് തിരിഞ്ഞിരിക്കും പോലെ ഒരു കൽമണ്ഡപത്തിൽ സർപ്പത്തെ കുടിയിരുത്തുകയും ചെയ്തു..

അവിടുത്തെ പൂജകൾ ചെയ്യാൻ ഇളമങ്കാട്ട് തന്നെ നേരിട്ട് എത്തിക്കോളാം എന്ന് പറയുകയും ചെയ്തു..

പിന്നീട് ഏറെ നാൾ ഒരു ശല്യവും ഉണ്ടായില്ല.. പെട്ടെന്നൊരുനാൾ മിഥുനക്കരക്കാരെ വരവേറ്റത് കണ്ണകിയമ്മയുടെ വലതുകയ്യിൽ ചുറ്റിനിന്ന ഒരു നീലസർപ്പമാണ്..നാഗരാജാവ്..അത് തെല്ലു മാറിയ ഒരുസ്ഥലത്തേക്ക് ഇഴഞ്ഞു നീങ്ങികയും പൊടുന്നനെ അപ്രത്യക്ഷമാകുകയും ചെയ്തു..

ഇളമങ്കാട്ട് തിരുമേനി പറഞ്ഞപ്രകാരം മനക്കലെ തമ്പുരാന്മാർ ആ സർപ്പം അപ്രത്യക്ഷമായ ഇടത്തു ഒരു ഇലഞ്ഞി നടുകയും അതിന് കീഴെയായി നാഗരാജാവിനെ പ്രതിഷ്ടിക്കുകയും ചെയ്തു..

പൂജ ചെയ്യുന്ന ഇളമുറതമ്പുരാൻ കണ്ണകിയുടെ മകനെന്നും അറിയപ്പെട്ടു..

ഇതൊക്കെ പഴയ കഥയാണ്.. ഇന്നത്തെ ഇളമങ്കാട്ട് തിരുമേനിയുടെ മുത്തശ്ശനായിരുന്നു അന്നത്തെ ഇളമങ്കാട്ട് തന്ത്രി.. എങ്കിലും ഇന്നും വിശ്വാസങ്ങളുടെ തണലിൽ മാത്രം ഒതുങ്ങുന്നവരാണ് മിഥുനക്കരക്കാർ..

വിഗ്രഹം ഇപ്പോൾ വൃത്തിയാക്കേണ്ട എന്ന തിരുമേനിയുടെ വാക്ക് കാരണം അവർ അതിന് ചുറ്റുമുള്ള സ്ഥലമെല്ലാം വൃത്തിയാക്കി തിരിച്ചു പോയി..

രാത്രി ആയതും ഷോൺ വിളിച്ചപ്പോൾ ആണ് ഹരി താഴേക്ക് വന്നത്..

 "അമ്മ നാളെ എത്തും.. ഞാൻ ഒരുവിധം എല്ലാം പറഞ്ഞിട്ടുണ്ട്.."

"മ്മ്.. നാളെ മുതൽ ഇവിടെ പൂജകൾ ഒക്കെ തുടങ്ങും.. കുറെയൊക്കെ എനിക്ക് അമ്മയിൽ നിന്ന് മുങ്ങാൻ ഉള്ള അവസരം ഉണ്ട്.."

"മ്മ്.. കണ്ടുപിടിച്ചോ.."

"മ്മ്.. അമ്മ വരട്ടെ..എല്ലാം പറയണം.."

"എന്തുപറയുന്നു നിന്റെ പ്രാണനായിക.."

"മ്മ്.. അവളിൽ നിന്ന് എനിക്ക് കൂടുതൽ അറിയാനുണ്ട്.. ഞാൻ വിളിക്കാം നീ വച്ചോ.."

ഹരി ഫോൺ വച്ചു കല്യാണിയുടെ അടുത്തേക്ക് ചെന്നു.. പിന്നാമ്പുറത്തു നിലാവ്നോക്കി എന്തോ ആലോചിച്ചിരിക്കുകയാണ് കല്യാണി..

"ദേവി..."

അവന്റെ വിളി കേട്ടതും മിന്നലേറ്റപോലെ അവൾ ഞെട്ടി തിരിഞ്ഞുനോക്കി..

"ഉഷമ്മ വന്നില്യേ.. ഭക്ഷണം വേണോ.."
അവൾ വെപ്രാളത്തിൽ ചോദിച്ചു..

"ഞാൻ കഴിച്ചു ഉഷമ്മ സന്ധ്യക്ക്‌ മുന്നേ തന്നെ വന്നു.. ഞാൻ വന്നത് കുറച്ചു കാര്യങ്ങൾ ചോദിക്കാന.."

"എ.. എന്താ..."

"താൻ എന്താ വല്ലാതെ ഇരിക്കുന്നെ.. തിരുമേനി ദേവി ആണെന്ന് പറയുമ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.."

"ഹേയ്.. ഒന്നുല്ല.."
അവൾ പറഞ്ഞൊപ്പിച്ചു..

"ഒന്നുല്ല..അപ്പൊ പിന്നെന്താ താൻ വിഷമിച്ചു ഇരിക്കുന്നെ.."

"ഏയ്‌.. എനിക്കൊരു വിഷമൊല്ല്യ.. തമ്പുരാൻ പോവാൻ നോക്യാട്ടെ..."

അവൾ അകത്തുകയറും മുന്നേ ഹരി അവളെ പിടിച്ചു നിർത്തി..

"എന്താ വിളിച്ചേ.."

കല്യാണിക്ക് ഒന്നും മിണ്ടാൻ ആയില്ല..

"ഒന്നുടെ വിളിക്ക്.."

"അത്... ഞാൻ.."

"ഒന്നുടെ വിളിക്കെടി.."

അവന്റെ ശബ്ദം തെല്ലുയർന്നതും അവളൊന്നു ഭയന്ന്പോയി..

"ഹ.. ഹരിയേട്ടാ..."

അവന്റെ കണ്ണുകൾ തിളങ്ങി..

"ആ.. അതാണ് നല്ല കുട്ടികളുടെ ലക്ഷണം.."
മീശത്തുമ്പോന്ന് പിരിച്ചുകൊണ്ട് അവൻ അവളെ ഒന്ന് നോക്കി..

അവരെപോതിയുന്ന ഗന്ധം ഇത്തവണ ഇരുവരും തിരിച്ചറിഞ്ഞു..

"ഈ സുഗന്ധം എവിടുന്നന്ന് തനിക്കറിയോ.."

അവൾ ചുറ്റുമോന്ന് നോക്കിയശേഷം മെല്ലെ പറഞ്ഞു..

"സൗഗന്ധികത്തിന്റെയാ.."

"സൗഗന്ധികത്തിന്റെയോ..?"

"ആ കല്യാണസൗഗന്ധികത്തിന്റെ.."

ഹരിയുടെ മുഖം തെളിഞ്ഞു...

"എവിടെയാ അത്.. ഇവിടെയാണോ.. എവിടെയാ.."

അവന്റെ ആകാംക്ഷ പ്രകടമായിരുന്നു..

"അ.. അത്.. അങ്ങോട്ടൊന്നും പൊയ്ക്കൂടാ.."
അവൾ പരിഭ്രാമത്തോടെ പറഞ്ഞു..

"എവിടെയാന്ന് പറയ് കല്ലു.."

"അത്.. മനക്ക് പുറകില.. ഞാൻ കേട്ടിട്ടേ ഉള്ളു.."

ഹരി ഒന്നും മിണ്ടാതെ വേഗം തന്നെ മനയുടെ അകത്തേക്ക് നടന്നു..

കല്യാണി തിരിഞ്ഞു നിലാവിനെ നോക്കി..അവളുടെ മൂക്കുത്തിക്ക് നിലവിനെക്കാൾ ശോഭയുണ്ടായിരുന്നു..

ഹരി വേഗം തന്നെ മുകളിലേക്ക് ചെന്ന് അറ്റത്തെ ആ അറ തുറന്നു..

അതിനകത്തെ സുഗന്ധം തേടി അവൻ ചെന്നപ്പോൾ അവൻ എത്തിയത് ഒരു ചുവന്ന കർട്ടന് മുന്നിലാണ്..

മൊബൈലിന്റെ ഫ്ലാഷ് ഉപയോഗിച്ച് അവൻ ആ കർട്ടൻ മാറ്റി നോക്കി..

അവന്റെ ഹൃദയം പെരുമ്പറ കൊട്ടി ... ആ വാതിലിൽ ഒരു നാഗാകൃതി ഉണ്ടായിരുന്നു.. അതിന്റെ തിളക്കം അവന്റെ മുഖത്തേക്ക് ശക്തിയായി അടിച്ചു.. അവന്റെ കാലുകൾ രണ്ടടി പിന്നോട്ട് ചലിച്ചു..

അവന്റെ വലതുവശത്തു ഒരു ചിലങ്ക ആരോ തട്ടും പോലെ തനിയെ കിലുങ്ങുന്നുണ്ടായി..

അവന്റെ ഉള്ളിൽ ഭയം ഏറിയില്ല..അവൻ മുന്നോട്ടു നടന്നു.. ഹരി ആ വാതിലിൽ മെല്ലെ കൈവച്ചതും അതിന്റെ പ്രകാശം നിന്നു..

പക്ഷെ അത് തുറക്കാൻ ആയില്ല.. അത് പൂട്ടിയിരുന്നു...

"ശെ..."
ശക്തിയിൽ കൈ കുടഞ്ഞവൻ തിരിഞ്ഞു പോകുമ്പോൾ ആ ചിലങ്ക പൂർവാധികം വേഗത്തിൽ കിലുങ്ങിക്കൊണ്ടിരുന്നു..

താഴേക്ക് ചെന്നതും അവൻ കട്ടിലിൽ നിവർന്നു കിടന്നു..
അവൻ ഫോൺ എടുത്തു വാൾപേപ്പർ ആയുള്ള ഒരു ഫോട്ടോ നോക്കി.. താനും കൂട്ടുകാരും.. അതിൽ ഒരു പെൺകുട്ടിയെ നോക്കിയതും അവൻ ഒന്ന് നിശ്വസിച്ചു..

അവന്റെ ഉള്ളിൽ അവളുടെ ഓർമ്മകൾ നിറഞ്ഞു.. കീർത്തിയുടെ...

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

തുടരും...❤

ഏറെ നേരം എടുത്തു എഴുതിയതാണ്.. എഴുതി കുറെ ആയതും ഒരു കാൾ വന്നു.. വിളിച്ചത് കസ്റ്റമർ കെയർ ആണെങ്കിലും എഴുതിയത് മൊത്തം അങ്ങ് പോയി..
പിന്നെയും എഴുതേണ്ടി വന്നു അതാണ് ലേറ്റ് ആയത്ട്ടോ..

കുറച്ചു തിരക്കിൽ പെട്ടുപോയി..അതാട്ടോ ലാഗ് ആയത്..

അപ്പൊ അടുത്ത പാർട്ടുമായി എത്രയും വേഗം വരാട്ടോ.. NN2 നാളെ മുതൽ ❤❤❤

©ശിവാങ്കി ❤