Aksharathalukal

*_പുനർവിവാഹം_* - 3

ഭാഗം :- 3


ഇന്നാണ് നവിയുടെയും ഉണ്ണിയുടെയും വിവാഹം..പൊരുത്തം നോക്കിയപ്പോൾ നല്ല ചേർച്ച ഉള്ളത് കൊണ്ട് ഉടൻ കല്യാണം തീരുമാനിച്ചു.

രണ്ടാളുടെയും പുനർവിവാഹം ആയത് കൊണ്ട് അതികം വലിയ രീതിയിൽ ഒന്നും വിവാഹം വേണ്ടാ എന്നുവെച്ചു.

ദേവിയുടെ നടയിൽ നിന്നു കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ ഉണ്ണിയുടെ മനസ്സിൽ തന്റെ ആദ്യ വിവാഹം തെളിഞ്ഞു..ദേവിയോട് കേശുവിന്റെ നല്ലൊരു അമ്മ ആകാൻ മനം ഉരുകി പ്രാർഥിച്ചു.

കണ്ണു തുറന്നപ്പോൾ തന്റെ അരികിൽ നിൽക്കുന്ന നവിയെ ആണു ഉണ്ണി കണ്ടതു.. തിരുമേനി താലി ചരട് നൽകിയതും നവി ഉണ്ണിയെ ഒന്നു നോക്കി താലി കെട്ടി.. അവൾ കണ്ണുകൾ അടച്ചു സ്വീകരിച്ചു.. ഒരു നുള്ള് കുങ്കുമത്താൽ അവളുടെ സീമന്തരേഖ നവി ചുവപ്പിച്ചു.

തന്റെ മകളെ ഇനിയും പരീക്ഷിക്കരുതെന്നും അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണമെന്നും ഗീത ഉള്ളുരുകി പ്രാർത്ഥിച്ചു.

_____________________

അംബിക നിലവിളക്ക് കൊടുത്തു ഉണ്ണിയെ തങ്ങളുടെ കുടുംബതെക്കു സന്തോഷപൂർവും വരവേറ്റു.

വീട്ടിൽ അതികം ആരും തന്നെ ഉണ്ടായിരുന്നില്ല.. നവിയുടെ ചേച്ചി നന്ദിതയും ഭർത്താവ് ആനന്ദും അവരുടെ അഞ്ചു വയസുള്ള മകൾ പ്രാർത്ഥനയും.

വേഷം മാറിയെച്ചു വരാനും പറഞ്ഞു അംബിക ഉണ്ണിയെ നവിയുടെ റൂമിലേക്ക് പറഞ്ഞയച്ചു.

കുളിച്ചു ഇറങ്ങിയപ്പോൾ ആണു ബെഡിൽ പ്രാർത്ഥന മോളുടെ ഒപ്പം കളിക്കുന്ന കുട്ടിയെ ഉണ്ണി കണ്ടതു.. അത് നവിയുടെ മോൻ ആണെന്ന് അവൾക്ക് മനസ്സിലായി.

ഉണ്ണി കുഞ്ഞിനെ വാരി എടുത്ത് തന്റെ നെഞ്ചോട് ചേർത്തു.. അറിയാത്ത ആരേലും എടുത്താൽ അപ്പോൾ കിടന്നു കരയുന്ന നവിയുടെ മോൻ കൈവല്യൻ എന്ന കേശവൻ കരയാതെ ആ അമ്മയുടെ നെഞ്ചിൽ ഒട്ടി കിടന്നു.

താൻ ഒരു കുഞ്ഞിന്റെ അമ്മ കൂടി ആണു ഇപ്പോൾ എന്നറിഞപ്പോൾ ഉണ്ണിയുടെ കണ്ണിൽ നിന്നും ജലകണങ്ങൾ പുറത്തേക് ചാടി.

കേശൂനെ എടുത്ത് കൊഞ്ചിക്കുന്ന ഉണ്ണിയെ ആണു ഫോൺ ചെയ്തു കഴിഞ്ഞ് ബാൽക്കണിയിൽ നിന്നു റൂമിലെക്ക് വന്ന നവി കാണുന്നതു.. വളരെ കുറച്ച് സമയം കൊണ്ട് തന്നെ അവളോട് കേശൂട്ടൻ ഇണങ്ങിയ കണ്ടു അവനു സന്തോഷം തോന്നി.

അവളെ ഒന്ന് നോക്കിയ ശേഷം അവൻ കുളിക്കാൻ പോയി.

" കുഞ്ഞുസെ.. മുത്തിന് മനസ്സിലായോ എന്നെ.. കേശുട്ടന്റെ അമ്മയാട.. നിന്നെ പാട്ടു പാടി ഉറക്കാനും കുളിപ്പിച്ചു കണ്ണേഴുതി പൊട്ടു കുത്താനുമൊക്കെ നിന്റെ അമ്മയുണ്ടകുമട്ടൊ കൂടെ. "

ഉണ്ണി ഓരോന്നും കേശുട്ടനോട്‌ പറഞ്ഞു കൊണ്ടിരുന്നു.

" അമ്മായി.. അമ്മായിടെ വീട്ടിൽ ഉള്ള ചേട്ടന്മാരുടെ പേര് എന്തൊക്കെയാ "

പ്രാർത്ഥന ഉണ്ണിയോട് തന്റെ ചോദ്യം ഉന്നയിച്ചു.

" അതോ.. അത് അമ്മായിയുടെ അനിയന്മാർ ആണ്.. ശ്യാമും ശരത്തും. "

" ആണോ.. അതില് ഒരു ചേട്ടൻ പാവാട്ടൊ..പക്ഷേ മറ്റേ ചേട്ടനെ എന്നെ നോക്കി പേടിപ്പിച്ചു അമ്പലത്തിൽ നിന്നപ്പോ.. അതുകൊണ്ടെ ഞാൻ പിന്നെ ആ ചേട്ടനെ നോക്കി ഇല്ല "

ഉണ്ണി ഒന്ന് ചിരിച്ചു. 

" എന്റെ മോളെ നോക്കി പേടിപ്പിച്ചല്ലേ.. ഞാനെ അവനെ വെളിച്ചത്തിരുത്തി ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കം കേട്ടോ "

"ആഹ്.. അത് നല്ല കാര്യമാ..വെളിച്ചം കാണാതെ ആകുമ്പോൾ ചേട്ടൻ കരയും എന്നെപോലെ.. അതുകൊണ്ട് അങ്ങനെ ചെയ്യണോട്ടാ അമ്മായി. "

" എന്റെ മോള് പറഞ്ഞാൽ അമ്മായി ചെയ്യാതെ ഇരിക്കുവോട "

"ആഹാ.. ഇവിടെ സംസാരിച്ചു ഇരിക്കുവാണോ.. ഊണ് കഴിക്കണ്ടേ.. താഴേക്കു കാണാത്ത കൊണ്ട് ഞാൻ തിരക്കി വന്നതാ "

റൂമിലേക്കു വന്നു കൊണ്ട് നന്ദു ചോദിച്ചു.

" ഞങ്ങൾ ഓരോന്നും പറഞ്ഞു ഇരിക്കുവായിരുന്നു ചേച്ചി "

ഉണ്ണി മറുപടി കൊടുത്തു.

" അമ്മേ എന്നെ നോക്കിയ ചേട്ടന്റെ കാര്യം പറയുക ആയിരുന്നു ഞാൻ.. അമ്മായി പറഞ്ഞു ആ ചേട്ടനെ ലൈറ്റ് ഇട്ട് കൊടുക്കാതെ ഉറക്കാം എന്ന്.. എനിക്ക് ഈ അമ്മായിയെ ഒത്തിരി ഇഷ്ടായി അമ്മേ "

ഉണ്ണിയുടെ കവിളിൽ ഉമ്മ വെച്ച് പ്രാർത്ഥന പറഞ്ഞു.

" ഹോ.. ഈ പെണ്ണിന്റെ കാര്യം.. ആരേലും കിട്ടി കഴിഞ്ഞാൽ ഫുൾ സ്റ്റോപ് ഇടാതെ നിന്നു സംസാരിച്ചോളും "

പ്രാർത്ഥനയെ നോക്കി നന്ദു പറഞ്ഞു. നവി കുളിച്ചു ഇറങ്ങിയതും എല്ലാരും താഴേക്കു പോയി.. കേശുട്ടനെ മാറോടു ചേർത്തു പടികൾ ഇറങ്ങി വരുന്ന ഉണ്ണിയെ കണ്ടപ്പോൾ അംബികയുടെ കണ്ണുകൾ നിറഞ്ഞു.. സന്തോഷത്താൽ.

___________________

എല്ലാരും ഒന്നിച്ചിരുന്നു ഊണ് കഴിച്ചു.. വീട്ടിൽ ഉള്ള എല്ലാരും നല്ല കാര്യമായി തന്നെ ഉണ്ണിയോട് സംസാരിച്ചു.. ഉണ്ണി തിരിച്ചുo എല്ലാരോടും നല്ല രീതിയിൽ തന്നെ പെരുമാറി.. ആദ്യം ഒന്നു ചടച്ചങ്കിലും പിന്നീട് നന്ദു ചേച്ചിയുടെ ഇടപെടലു മൂലം ഉണ്ണിയുടെ എല്ലാ അകൽച്ചയും മാറി.. എന്നാൽ നവിയെ പൂർണമായും ഉണ്ണി ഒഴിവാക്കി അവനെ ഒന്ന് നോക്കുക കൂടി ചെയ്തില്ല.

വൈകിട്ടത്തോടെ നന്ദുവും ഭർത്താവും പ്രാർത്ഥനയും ആനന്ദിന്റെ വീട്ടിലെക്ക് പോയി.. ആനന്ദ് കാനഡയിൽ ആണു ജോലി ചെയ്യുന്നേ.. നന്ദുവും മോളും അവന്റെ കൂടെ തന്നെ ആണു.. നാളെ രാത്രിയിലത്തെ ഫ്ലൈറ്റിൽ അവർ തിരിച്ചു പോകും അതുകൊണ്ട് ആണു ആനന്ദിന്റെ വീട്ടിലേക്കു പോയത്.

വിളിക്ക് വെച്ചതിന് ശേഷം ഉണ്ണി വീട്ടിൽ വിളിച്ചു എല്ലാരും ആയിട്ടു സംസാരിച്ചു.. റൂമിൽ ചെല്ലുമ്പോൾ നവിയോടു സംസാരിച്ചു ഇരിക്കുന്ന കേശുട്ടനെ കണ്ടു.

" അമ്മേ.. ബാ.. "

ഉണ്ണിയെ കണ്ടതും കേശു കൈ കൊട്ടി അവനരികിലേക്ക് അവളെ വിളിച്ചു.. ഉണ്ണിയുടെ നോട്ടം ബെഡിൽ കേശുട്ടനോടൊപ്പം ഇരിക്കുന്ന നവിയിലേക്ക് എത്തി.. അവൻ തന്നെ നോക്കി ഇരിക്കുക ആണെന്ന് അറിഞ്ഞതും ഉണ്ണി ജാള്യതയോടെ മുഖം വെട്ടിച്ചു.

" മോൻ എന്താ താഴെ അച്ഛാമ്മേട കൂടെ ഇരിക്കാതെ..അമ്മ ഫോൺ ചെയ്യാൻ പോയപ്പോൾ അച്ഛാമ്മേട ഒപ്പം ഉണ്ടായിരുന്ന അല്ലെ.. പിന്നെ എപ്പോഴ ഇവിടെക്കു വന്നത്. "

ബെഡിൽ ഇരുന്നു കേശുനെ മടിയിലേക്ക് ഇരുത്തി ഉണ്ണി.

" ഞാനെ അച്ഛയെ കാണാൻ വന്നതാ അമ്മേ.. "

കുഞ്ഞി കൈകൾ കൊണ്ട് അവളുടെ കവിളിൽ തൊട്ടു കേശു.

" അതെയോട കള്ളാ.. "

ഉണ്ണി കേശുന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. അവനും അത്പോലെ ഒരുമ്മ അവൾക്കും നൽകി.

" അമ്മേ.. ഇനി അച്ഛക്കു കൊടുക്കു എനിക്ക് തന്ന പോലെ.."

കേശു പറഞ്ഞ കേട്ട് ഉണ്ണി ആകെ തരിച്ചു ഇരുന്നു.. മുഖം ഉയർത്തി നവിയെ നോക്കാൻ പോലും ആകാതെ ഇരുന്നു.

" അച്ഛക്കും ഉമ്മ കൊടുക്കമ്മേ.. "

വീണ്ടും കേശു പറയുന്ന കേട്ട് ഉണ്ണി ദയനീയമായി അവനെ നോക്കി..അവൾ ഇടങ്കണ്ണിട്ട് നവിയെ നോക്കി അവൻ അപ്പോഴും അവളെ നോക്കി തന്നെ ഇരിക്കുകയായിരുന്നു.

ഉണ്ണിയുടെ പേടിയും വെപ്രാളവുമൊക്കെ കണ്ടതും നവി വല്ലാതെ ആയി..കേശൂട്ടന്റെ കവിളിൽ ഒരുമ്മ കൊടുത്തു കാറിന്റെ കീയും എടുത്തു അവൻ മുറി വിട്ടിറങ്ങി.

ദേവീ.. എന്താ തേജേട്ടന്റെ മനസ്സിൽ..?അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ടോ..? കേശൂട്ടന് ഒരമ്മയുടെ സ്നേഹം ലഭിച്ചു വളരാൻ മാത്രം ആണോ എന്നെ വിവാഹം ചെയ്തതു അതോ, എന്നിൽ നിന്നും എന്തെങ്കിലും ഏട്ടൻ പ്രതീക്ഷിക്കുന്നുണ്ടാകുമോ.. കുറച്ച് സമയം കൊണ്ട് തന്നെ മനസ്സിലായി ഉള്ളു നിറയെ സ്നേഹം മാത്രം ഉള്ള മനുഷ്യനാ..അമ്മയും ചേച്ചിയും മോനുമൊക്കെയാ അദ്ദേഹത്തിന്റെ സന്തോഷം..ആ മനുഷ്യൻ എന്നെ സ്നേഹിക്കുന്നുണ്ടങ്കിൽ തിരികെ ഞാൻ അദ്ദേഹത്തെ സ്നേഹിക്കാതിരുന്നാൽ അതെത്ര വേദനാജനകമാണ്.

എനിക്ക് കഴിയുന്നില്ല ദേവി ജിത്തുവേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ.. തെറ്റ് ആണ് കല്യാണം കഴിഞ്ഞട്ടും ആദ്യഭർത്താവ്നെ മനസ്സിൽ കൊണ്ടു നടക്കുന്നതു.. പക്ഷേ, കഴിയുന്നില്ല ജിത്തുവേട്ടനെ മറക്കാൻ.. അത്രയും ആഴ്ത്തിൽ ഞങ്ങൾ സ്നേഹിച്ചതല്ലേ..ആരെയും അത്ഭുതപെടുത്തും വിധം, എല്ലാരും അസൂയയോടെയും നോക്കിയാ ഞങ്ങടെ പ്രണയം.. എന്നിട്ടും എന്തെ ജിത്തുവേട്ടാ എന്നെ വേണ്ടെന്ന് വെച്ചേ..? ഡിവോഴ്സ് കഴിഞട്ടും ഉരുകി ഉരുകി ആണ് ഞാൻ ജീവിച്ചതു എന്ന് ഓർത്തിട്ടുണ്ടോ ജിത്തുവേട്ട എപ്പഴെങ്കിലും.

ഓർമകളുടെ തീചൂളയിൽ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. മുന്നിലെ കാഴ്ച്ചകൾ മറച്ചു കൊണ്ട്.. ഉണ്ണി കരയുന്ന കണ്ടു കുഞ്ഞി കണ്ണുകൾ നിറയാനും കുഞ്ഞി ചുണ്ടുകൾ വിതുമ്പാനും തുടങ്ങി.

" മ്മാ എന്തിനാ കരയുന്നെ.. "

അവളുടെ കണ്ണുനീർ തുടച്ചു മാറ്റി കേശുട്ടൻ.. അവനെ ഉണ്ണി മാറോട് ചേർത്തു പിടിച്ചു നിശബ്ദമായി കണ്ണുനീർ പൊഴിച്ചു.

__________________

നവി കാർ ലക്ഷ്യം ഇല്ലാതെ ഓടിച്ചു കൊണ്ടിരുന്നു.. അവന്റെ മനസ്സിൽ ഒരു നോവ് ഉണർന്നു.. ഉണ്ണിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടിയത് തെറ്റായി പോയോ എന്നറിയാതെ അവൻ ഉഴറി.

അധികം ആൾതിരക്കില്ലാത്ത ഒഴിഞ്ഞ ഒരിടത്ത് നവി കാർ ഒതുക്കി സ്റ്റിയറിങ്ങിൽ തല വെച്ചു കിടന്നു.

സ്വര.. കഴിയില്ലേ നിനക്ക് എന്നെ ഭർത്താവ് ആയി കാണാൻ ??.. നിന്റെ മനസ്സിൽ ഇപ്പോഴും അഭിജിത് തന്നെ ആണോ പെണ്ണെ ??.. കേശുവിന് വേണ്ടി മാത്രം ആണോ നീ എന്റെ താലി സ്വീകരിച്ചത് ??. ഒത്തിരി വിഷമങ്ങൾ നീ അനുഭവിച്ചട്ടുണ്ടെന്ന് എനിക്ക് അറിയാടാ.. സ്നേഹം കൊണ്ട് മൂടി ഓരോ നിമിഷവും നിന്നിൽ സന്തോഷം നിറച്ചു നിന്റെ കണ്ണ് നിറയാൻ സമ്മതികാതെ നിന്നെ എപ്പോഴും ചേർത്തു നിർത്താൻ ഞാൻ അധിയായി ആഗ്രഹിച്ചു കൊണ്ട നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയത്.

നീ എന്നിൽ നിന്ന് ഒത്തിരി അകലെയാണ് സ്വര.. നിന്നോട് ഉള്ള എന്റെ പ്രണയം ഇരട്ടി ആകുന്തോറും നീ ദൂരെക്കു മറയുകയാ എന്നിൽ നിന്നും, എന്റെ സ്നേഹത്തിൽ നിന്നും.. എനിക്കായുള്ള നിന്റെ ഒരിറ്റു സ്നേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ പെണ്ണെ.

പിന്നീട് എപ്പഴോ ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് നവി ഉണരുന്നത്.. ചിന്തകൾക്കിടയിൽ അവന്റെ കണ്ണുകൾ എപ്പഴോ അടഞ്ഞിരുന്നു.. ഫോൺ എടുത്തു നോക്കിയപ്പോൾ നവിയുടെ ഏറ്റവും അടുത്ത് സുഹൃത്ത് യദുകൃഷ്ണന്റെ കാൾ ആയിരുന്നു.

നവി കാൾ കട്ട്‌ ചെയ്തു കാർ സ്റ്റാർട്ട്‌ ചെയ്തു.. കാർ പിന്നീട് നിന്നത് യദുവിന്റെ വീടിന് മുന്നിൽ ആണ്.. വണ്ടിയുടെ ശബ്ദം കേട്ട് യദു ഡോർ തുറന്നു പുറത്തേക് ഇറങ്ങി വന്നു.

നവിയുടെ ചെറുപ്പം തൊട്ടേ എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആയിരുന്നു യദു.. രണ്ടുപേരും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ആണ്.. യദുവിന് ഒരമ്മ മാത്രമേ ഉള്ളു.. അച്ഛൻ അവന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു.. പിന്നീട് വളരെ കഷ്ടപെട്ടു ആണ് അവന്റെ അമ്മ പാർവതി, യദുവിനെ വളർത്തി വലുതാക്കിയത്.. യദു ഒരു ബാങ്കിൽ വർക്ക്‌ ചെയ്യുകയാണ്.. രണ്ടാളും സന്തോഷത്തോടെ ആണിപ്പോൾ.. നല്ല ഒരു കുട്ടിയെ കണ്ടുപിടിച്ചു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പാറൂമ്മ.

" എവിടെ പോയി കിടക്കുവായിരുന്നടാ പുല്ലേ.. നിന്റെ അമ്മ വിളിച്ചട്ട് നീ ഫോൺ എടുക്കാതെ ഇരുന്ന എന്താ..വീട്ടിൽ എല്ലാരും പേടിച്ചു ഇരിക്കുവാ നവി.. "

നവി കാറിൽ നിന്നിറങ്ങി സിറ്റ്വവുട്ടിലേക്ക് കയറുമ്പോൾ യദു ദേഷ്യപെട്ടു.. നവി ഒന്നും മിണ്ടാതെ അവിടെ കിടന്ന ഒരു ചെയർലേക്ക് ഇരിന്നു..യദുവിന് അവന്റെ മൗനം കണ്ടപ്പോൾ തന്നെ എന്തൊ അവനെ അലട്ടുന്നുണ്ടെന്നു മനസ്സിലായി.

" ടാ നവി എന്താടാ.. എന്താ പ്രശ്നം.. എന്നോട് പറയടാ.. "

യദു നവിയുടെ തോളിൽ കൈ വെച്ചു.. അവൻ മുഖം ഉയർത്തി യദുവിനെ നോക്കി.

" ടാ സ്വര.."

" അവൾക്ക് എന്താടാ.. ഒരുകാലത്ത് നീ നിന്നെക്കാൾ ഏറെ സ്നേഹിച്ചവൾ അല്ലെ.. എന്നാൽ അവളെ നിനക്ക് നൽകിയില്ല ഈശ്വരൻ പക്ഷെ വിധിയാൽ അവൾ ഇപ്പോൾ നിന്റെ ഭാര്യ ആണ്.. കേശുട്ടന്റെ അമ്മ ആണ്.. ഇപ്പോൾ നീ ഹാപ്പി അല്ലെ.. പിന്നെ എന്താടാ.. "

നവി ദയനീയമായി യദുവിനെ നോക്കി ചെയറിൽ നിന്നെഴുനെറ്റു.

" സമ്മതിക്കുന്നു.. അവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്, എന്റെ മകന്റെ അമ്മ ആണ് പക്ഷേ അവളുടെ മനസ്സിൽ ഇപ്പോഴും അഭിജിത് മാത്രം ആണെടാ.. ഒരു വാക്ക് അവൾ ഇതുവരെ എന്നോട് സംസാരിച്ചട്ടില്ലടാ.. അവളെ ഞാൻ എന്റെ ഒപ്പം കൂട്ടണ്ടായിരുന്നു എന്ന് തോന്നി പോകുവാടാ.. "

അവന്റെ നെഞ്ചിൽ ഉള്ള കനൽ യദുവിന് വ്യക്തമായി.. നവിയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ അവൻ ഉഴറി..

" ടാ.. നീ വീട്ടിലേക്ക് ചെല്ല് നേരം ഒരുപാട് ആയടാ.. അവരെല്ലാം പേടിച്ചു കാണും.. നിന്നെ നോക്കി ഇരിക്കുക തന്നെ ആകും ചെല്ലടാ.. "

കുറച്ച് നേരത്തിനു ശേഷം രണ്ടാൾക്കുമിടയിൽ തിങ്ങി നിന്ന മൗനം യദു ഭേദിച്ചു.. യദുവിനെ ഒന്ന് നോക്കി നവി പടി ഇറങ്ങി.

" ഒന്ന് ചിരിക്കടാ.. പോയിട്ടു ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ളത് അല്ലെ.. "

ദുഃഖം നിറഞ്ഞു നിൽക്കുന്ന നവിയുടെ മുഖത്തു ഒരു പ്രകാശം പരക്കട്ടെ എന്ന് കരുതി യദു പറഞ്ഞതാണെങ്കിലും വേദന കലർന്ന ഒരു ചിരി സമ്മാനിച്ചു നവി കാറിലേക്ക് കയറി.. യദു സ്വയം കുറ്റപ്പെടുത്തി നവിയോട് അങ്ങനെ പറഞ്ഞതു ഓർത്തു..



തുടരും.


വായിച്ചു പോകുന്നവർ അഭിപ്രായം കൂടി അറിയിക്കു..