Aksharathalukal

*പ്രാണസഖി 💜..!!* (അവസാനഭാഗം)

ഇനി വല്ല അപ്പോയിന്റ്മെന്റും ഉണ്ടോ സിസ്റ്ററെ 🤔.... തന്റെ കാബിനിൽ ഇരുന്ന് കൊണ്ട് കണ്ണൻ സ്മിത സിസ്റ്ററോട് ചോദിച്ചു.
 

ഇനി അപ്പോയിന്റ്റ്മെന്റ്സ് ഒന്നുമില്ല ഡോക്ടർ.... പക്ഷെ ആരോ ഒരാൾ ഡോക്ടറിനെ ഒന്ന് കാണണം എന്ന് പറഞ്ഞു വന്നിട്ടുണ്ട്.... (സ്മിത)
 

ആരാ അത് 🤔.... വരാൻ പറയൂ 😊.... (കണ്ണൻ)

 

ഓക്കേ ഡോക്ടർ 😊.... (സ്മിത)

 

കുറച്ചു സമയത്തിന് ശേഷം ഒരു 26-27 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് അകത്തേക്ക് കയറി വന്നു....

കണ്ണൻ അയാളെ നെറ്റിച്ചുളിച്ചു നോക്കി....
 

അയാൾ കണ്ണന്റെ മുന്നിലുള്ള ചെയർ വലിച്ചിട്ടിരുന്നു....


 

ഹായ് ഡോക്ടർ കൃഷ്ണവ് 😊.... (അയാൾ )


 

ഹായ്.... (കണ്ണൻ)

 

ഞാൻ ഫൈസൽ.... ഫൈസൽ അബ്ദുൾ കരീം....
 

ആ പേര് കേട്ടപ്പോൾ കണ്ണൻ അയാളെ സംശയത്തോടെ നോക്കി....

 

സംശയിക്കണ്ട.... ദച്ചുവിന്റെ പ്രണയം ❤.... ഫൈസി അങ്ങനെ പറഞ്ഞപ്പോൾ കണ്ണന്റെ ഉള്ളൊന്ന് പിടഞ്ഞു 💓....

 

ഇപ്പോൾ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം 🤨. (കണ്ണൻ)

 

Look Dr. Krishnav.... ഞാൻ ദച്ചുവിനെ ഇപ്പോളും പ്രണയിക്കുന്നു.... അന്ന് വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത് തന്നെ.... Now I'm going to get divorced.... ഞാൻ ദച്ചുവിനെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു ക്ഷണിക്കാൻ തീരുമാനിച്ചു.... അവൾ ഇപ്പോളും എന്നെ പ്രണയിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്.... പിന്നെ നിങ്ങൾ ഒരു ജീവിതം ഇതുവരെ തുടങ്ങിയിട്ടില്ലല്ലോ.... (ഫൈസി)

 

അതുകൊണ്ട് 🤨.... (കണ്ണൻ)
 

അതുകൊണ്ട് നീ ഞങ്ങളുടെ ജീവിതത്തിന് തടസം നിൽക്കരുത്.... ഞാൻ വിളിച്ചാൽ അവൾ എന്റെ കൂടെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട് 😏.... ഫൈസി പുച്ഛത്തോടെ പറഞ്ഞു.


 

No never 😠.... Now she is my wife ❤.... She is not my better half.... She is my best half 💜.... കണ്ണൻ ദേഷ്യത്തോടെ റ്റേബിളിൽ അടിച്ചുകൊണ്ട് ഫൈസിയോട് പറഞ്ഞു.

 

നമ്മുക്ക് നോക്കാം.... അതും പറഞ്ഞ് ഫൈസി കാബിനിൽ നിന്നുമിറങ്ങി പോയി....


 

ഫൈസി പോയി കഴിഞ്ഞ് കണ്ണൻ അവന്റെ ചെയറിലേക്ക് ഒന്ന് ചാരിയിരുന്ന് കണ്ണുകളടച്ചു....😒

ഇനി ദച്ചു ഇപ്പോഴും അവനെ പ്രണയിക്കുന്നുണ്ടാവോ 🤔.... അവൻ വിളിച്ചാൽ അവൾ പോവുമായിരിക്കുമോ 🤔.... ഏയ്‌ ഇല്ല.... അവൾ ഇപ്പോൾ എന്നെ പ്രണയിക്കുന്നുണ്ട്... അതുറപ്പാണ്.... പിന്നെന്താ അതവൾ തുറന്നു പറയാതത് 😒.... കണ്ണന്റെ ചിന്തകൾ പലവഴി സഞ്ചരിച്ചു. അവന്റെ ഹൃദയവും തലച്ചോറും തമ്മിൽ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിന്നു.

 

ഒന്ന് തലക്കുടഞ്ഞു കൊണ്ട് കണ്ണൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറുമെടുത്ത് നേരെ ബീച്ചിലേക്ക് വിട്ടു....
 

വൈകുനേരമായതിനാൽ ബീച്ചിൽ ഒരുപാട് പേരുണ്ടായിരുന്നു.... അവൻ കുറച്ചു തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മാറി ആർത്തിരമ്പുന്ന തിരമാലകളിലേക്ക് ദൃഷ്ടി പതിപ്പിച്ചിരുന്നു....


 

💙🖤___________________________🖤💙

 

ഇതേസമയം കണ്ണന്റെ വീട്ടിൽ....


 

എന്താ ദച്ചു മുഖത്തൊരു കള്ളലക്ഷണം 😜.... (ദേവു)

 

ഏയ്‌ ഒന്നുമില്ല ചേച്ചി ☺️.... (ദച്ചു)

 

മ്മ്മ് അത് കള്ളം 😌.... സത്യം പറയ് ദച്ചൂട്ടാ....  (തുളസി)

 

അത് അമ്മേ ☺️.... അത് പിന്നെ.... (ദച്ചു)

 

എന്താ മോളെ.... (തുളസി)

 

മ്മ്മ് ഞാൻ പറയാം 😁.... (ദച്ചു)
 

ഹാ അങ്ങനെ വഴിക്ക് വാ 😂. (ദേവു)

 

ഞാൻ കണ്ണേട്ടനെ പ്രണയിക്കുന്നു ❤.... എന്റെ പ്രാണനെക്കാളേറെ.... ഈ കാര്യം ഞാനിന്ന് എന്റെ കണ്ണേട്ടനോട് തുറന്നു പറയും.... കണ്ണേട്ടന് ഒരുപാട് സന്തോഷാവും 🙈.... ദച്ചു നാണത്തോടെ പറഞ്ഞു.

 

ഹൈവ.... അടിപൊളി 😍.... അപ്പോൾ വൈകാതെ തന്നെ ജൂനിയർ കൃഷ്ണവോ ജൂനിയർ ദ്വാരകയോ വരുമല്ലേ 🙈.... ദേവു കുറച്ചു നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു 😌.

 

ഒന്ന് പോ ചേച്ചി 🙈.... ദേവൂന്റെ കൈക്ക് ഒരു തട്ടും കൊടുത്ത് ദച്ചു അവിടുന്ന് നാണത്തോടെ ഓടിപോയി.
 

അവളുടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് ദേവൂവും തുളസിയും കൃഷ്ണമോളെയും കരണിനെയും കളിപ്പിച്ചുകൊണ്ടിരുന്നു.

 

💙🖤___________________________🖤💙


 

കണ്ണന്റെ വരവിനായി ദച്ചു അക്ഷമയോടെ കാത്തിരുന്നു....

രാത്രി 10 മണിയായിട്ടും അവൻ വന്നില്ല.... ഫോണിൽ വിളിച്ച് നോക്കിയപ്പോൾ സ്വിച്ച് ഓഫ്‌....
 

കണ്ണേട്ടന് എന്തെങ്കിലും അപകടം പറ്റികാണുമോ അമ്മേ 🥺.... ഇതുവരെയായിട്ടും വന്നില്ലല്ലോ.... ദച്ചു വിതുമ്പി കൊണ്ട് തുളസിയോട് ചോദിച്ചു.

 

എന്താ ദച്ചൂട്ടാ ഇത്.... അവൻ ഇപ്പോൾ വരും.... നീ കരയാതെ.... കിഷോർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ മനസ്സിലും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നു....
 

വീട്ടിലെ എല്ലാവരും കണ്ണൻ വരാനായി കാത്തിരുന്നു....

പത്തരകഴിഞ്ഞപ്പോൾ കണ്ണൻ വന്നു.... കുടിച്ച് ആടി ആടി നടന്നു വരുന്ന കണ്ണനെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി....

വീഴാൻ പോയ കണ്ണനെ കിഷോറും നന്ദനും കൂടി ചേർന്ന് റൂമിൽ കൊണ്ട് കിടത്തി.


 

എന്തോ പ്രശ്നമുണ്ട് അച്ഛാ.... അവന്റെ മനസ്സിനെ അത്രമേൽ ആഴത്തിൽ മുറിവേൽപ്പിച്ച ഒന്ന്.... അല്ലെങ്കിൽ അവൻ മദ്യപ്പിക്കില്ല 🤔. (കിഷോർ)

 

ശെരിയാ.... എന്താവും അത്.... (നന്ദൻ)

 

അറിയില്ല.... എന്തായാലും നാളെ അവനോടൊന്ന് സംസാരിക്കണം.... അതും പറഞ്ഞു കൊണ്ട് കിഷോർ ദേവുവിനെയും കൂട്ടി കിടക്കാൻ പോയി....

നന്ദനും തുളസിയും ദച്ചുവിനെ ഒന്ന് നോക്കികൊണ്ട് അവരും കിടക്കാൻ പോയി.
 

അച്ഛമ്മ മരുന്ന് കഴിച്ചു നേരത്തെ തന്നെ ഉറങ്ങിയിരുന്നു.... അതുകൊണ്ട് നടന്ന സംഭവങ്ങളൊന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല....

 

കുറച്ചു നേരം ആ നിൽപ്പ് തുടർന്ന ശേഷം ദച്ചു കണ്ണന്റെ അടുത്തേക്ക് പോയി....

 

ഉറക്കത്തിൽ കണ്ണൻ പിച്ചുംപേയും പറയുന്നുണ്ടായിരുന്നു.... എന്നാൽ അതൊന്നും ദച്ചുവിന് മനസ്സിലായില്ല....

 

കണ്ണനെ നോക്കി കിടന്ന് എപ്പോളോ ദച്ചു ഉറങ്ങിപോയിരുന്നു....

 

രണ്ട് ദിവസം ഇത് തന്നെ തുടർന്നു. കിഷോറും നന്ദനും മാറി മാറി ചോദിച്ചിട്ടും കണ്ണൻ ഒന്നും പറഞ്ഞില്ല. ഇനി ഇങ്ങനെ പോയാൽ ശെരിയാവില്ലെന്ന് ദച്ചുവിന് തോന്നി. കണ്ണനോട് എല്ലാം ചോദിച്ചറിയണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൻ വരാനായി കാത്തിരുന്നു....
 

അന്ന് കണ്ണൻ കുറച്ചേ കുടിച്ചിട്ടുള്ളായിരുന്നു.... വന്നപ്പോൾ തന്നെ ദച്ചുവിനെ ഒന്ന് നോക്കി അവൻ റൂമിലേക്ക് പോയി. അവന്റെ പുറകെ തന്നെ ദച്ചുവും.

കണ്ണൻ ഫ്രഷായി വന്നപ്പോൾ ദച്ചു അവനെയും നോക്കി കട്ടിലിൽ കൈയുംകെട്ടി ഇരിക്കുന്നു.

 

ഈശ്വവരാ.... ഇവൾക്ക് എന്ത് പറ്റി 🙄. (കണ്ണൻ ആത്മ)
 

ഇന്ന് എല്ലാം അറിഞ്ഞിട്ട് തന്നെ കാര്യം. (ദച്ചു ആത്മ)

 

കണ്ണൻ ദച്ചുവിനെ മൈൻഡ് ചെയ്യാതെ കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു.
 

ഓഹോ അത്രക്കായോ.... ഇപ്പോൾ ശെരിയാക്കി തരാം 😜. (ദച്ചു ആത്മ)

 

കണ്ണേട്ടാ.... കണ്ണേട്ടാ.... എണീറ്റെ.... എണീക്കാൻ 😠.... എന്താണ് പ്രശ്നമെന്ന് പറഞ്ഞിട്ട് ഉറങ്ങിയാൽ മതി.
 

എന്താ ദച്ചു നിനക്ക് 😡.... മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ.... ദേഷ്യത്തോടെ എഴുന്നേറ്റ് കൊണ്ട് കണ്ണൻ ചോദിച്ചു.
 

ഇല്ല.... സമ്മതിക്കില്ല.... ഞാനൊന്ന് സമാധാനമായിട്ട് ഉറങ്ങിയിട്ട് ദിവസം രണ്ടുമൂന്നായി 😭.... ഇനിയെങ്കിലും പ്രശ്നം എന്താണെന്ന് പറഞ്ഞൂടെ കണ്ണേട്ടാ.... ഈ അവഗണന സഹിക്കാൻ പറ്റുന്നില്ല 😭.... ദച്ചു കരഞ്ഞുകൊണ്ട് കണ്ണനെ കെട്ടിപിടിച്ചു.
 

ദച്ചു.... ദച്ചു.... ടാ ഒന്ന് നോക്ക് 🙂.... ദച്ചുവിന്റെ തലയിൽ പതിയെ തടവികൊണ്ട് കണ്ണൻ പറഞ്ഞു.

 

മ്മ്മ് എന്താ 😒.... കണ്ണ് തുടച്ചുകൊണ്ട് ദച്ചു ചോദിച്ചു.


 

നീ എന്നെ പ്രണയിക്കുന്നുണ്ടോ ദച്ചൂട്ടാ ❤.... വളരെ ആർദ്രമായി കണ്ണൻ ചോദിച്ചു.


 

മ്മ്മ് എന്റെ ജീവനാ കണ്ണേട്ടൻ ❤....  എനിക്ക് ഒരുപാട് ഇഷ്ട്ടാ എന്റെ കണ്ണേട്ടനെ 🥰.... ഇത് പറയാനായി ഞാൻ രണ്ട് ദിവസമായി കാത്തിരിക്കുവായിരുന്നു....
 

ശെരിക്കും നീ എന്നെ സ്നേഹിക്കുന്നുണ്ടോ ദച്ചുവേ. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു കണ്ണൻ ചോദിച്ചു.
 

മ്മ്മ് 🙈....
 

കണ്ണൻ സന്തോഷം കൊണ്ട് ദച്ചുവിനെ എടുത്ത് വട്ടം കറക്കി....
 

മതി കണ്ണേട്ടാ.... എന്നെ താഴെ നിർത്ത് 😌....

 

നിനക്കറിയില്ല കഴിഞ്ഞ രണ്ട് ദിവസം ഞാൻ അനുഭവിച്ച വേദന 😔....
 

എന്ത് പറ്റി കണ്ണേട്ടാ 🤔.
 

എന്നെ കാണാൻ ഫൈസി വന്നിരുന്നു.... നിന്നെ അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ.
 

എന്ത് 😳.... എന്നെ ക്ഷണിക്കാനോ 😏.... ദച്ചു പുച്ഛത്തോടെ ചോദിച്ചു.

 

മ്മ്മ് അതേ.... നിന്നെ അവന് വേണമെന്ന്.... He is going to get divorced.... (കണ്ണൻ)


 

ഫൈസി എന്ന ആ ചാപ്റ്റർ ഞാൻ ക്ലോസ് ചെയ്തു കഴിഞ്ഞതാണ്.... എന്നാലും എനിക്ക് അയാളെ ഒന്ന് കാണണം 😏.... ഒരു അനാഥ പെണ്ണിനെ സ്നേഹിക്കാനും ആളുണ്ടെന്ന് എനിക്ക് അവന്റെ മുഖത്ത് നോക്കി പറയണം 😤. (ദച്ചു)

 

അതിനെന്താ.... നാളെ വൈകുനേരം ബീച്ചിന്റെ അടുത്തുള്ള ആ കോഫീ ഷോപ്പിലേക്ക് നിന്നെയും കൂട്ടി വരണമെന്ന് അവൻ നേരത്തെ എനിക്ക് msg ചെയ്തിരുന്നു. (കണ്ണൻ)


 

അതിന് സമ്മതമെന്നോണം ദച്ചു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി 😊.

 

അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ 😌. (കണ്ണൻ)
 

എന്ത് കാര്യങ്ങൾ 🤔. (ദച്ചു)

 

കുറച്ചു നാളായില്ലേ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ഇനിയെങ്കിലും.... ബാക്കി പൂർത്തിയാക്കാതെ കണ്ണൻ ദച്ചുവിനെ നോക്കി.

അവൾ നാണത്തോടെ തലയാട്ടി സമ്മതം അറിയിച്ചു.
 

കണ്ണൻ അവളെ എടുത്ത് കട്ടിലിലേക്ക് കിടത്തി അവളിലേക്ക് അമർന്നു.... രാത്രിയുടെ ഏതോ യാമത്തിൽ ദച്ചു എല്ലാ അർത്ഥത്തിലും കണ്ണന്റെ സ്വന്തമായിരുന്നു.





 

രാവിലെ ആദ്യം ഉണർന്നത് കണ്ണൻ ആയിരുന്നു. തന്റെ നെഞ്ചോട് ചേർന്നു മയങ്ങുന്ന ദച്ചുവിനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
 

കുറച്ചു നേരം അവൻ അവളെയും നോക്കികൊണ്ട് കിടന്നു. ശേഷം പതിയെ അവളെ ഉണർത്താതെ എഴുന്നേറ്റുപോയി ഫ്രഷായി വന്നു.

 

കണ്ണൻ ഫ്രഷായി വന്നപ്പോൾ ദച്ചു ബെഡ്ഷീറ്റ് മാറ്റുന്നതാണ് കണ്ടത്. അവൾ അവനെ ഒന്ന് നോക്കി വേഗം ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.


 

അന്ന് കണ്ണൻ ലീവ് എടുത്തു വീട്ടിൽ തന്നെയുണ്ടായിരുന്നു.
 

വൈകുനേരമായതും കണ്ണൻ ദച്ചുവിനെയും കൂട്ടി ഫൈസിയെ കാണാനായി പുറപ്പെട്ടു.

അവർ അവിടെ എത്തിയപ്പോൾ ഫൈസി വന്നിട്ടില്ലായിരുന്നു. അവർ അവിടെ അവന് വേണ്ടി കാത്തിരുന്നു. അവന്റെയുള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി ദച്ചു അവളുടെ കൈ അവന്റേതുമായി കോർത്തു പിടിച്ചു അവനെ നോക്കി കണ്ണുചിമ്മി കാണിച്ചു.
 

കുറച്ചു കഴിഞ്ഞതും ഫൈസി വന്നു.... എന്നാൽ അവന്റെ കൂടെ വരുന്ന പാത്തുവിനെ കണ്ടതും കണ്ണൻ ഒന്ന് ഞെട്ടി.


 

എന്ത് പറ്റി കണ്ണേട്ടാ.... (ദച്ചു)

 

ഫൈസിയുടെ കൂടെ വരുന്ന ആ പെൺകുട്ടിയെ നിനക്ക് അറിയുമോ.. (കണ്ണൻ)
 

മ്മ്മ് അറിയാം.... അതാണ് അയാളുടെ ഭാര്യ ഫാത്തിമ. (ദച്ചു)
 

You know one thing.... She was my last girlfriend 😁. അവസാനമായി എന്നെ തേച്ചത് ഇവളാണ് 😌. കണ്ണൻ അത് പറഞ്ഞതും ദച്ചു അവന്റെ കാലിൽ നല്ല അടാർ ചവുട്ട് വച്ച് കൊടുത്തു.
 

എന്തിനാടി കുരുപ്പേ നീ എന്നെ ചവുട്ടിയത്.... ദച്ചു ചവുട്ടിയ കാലുതിരുമിക്കൊണ്ട് കണ്ണൻ ചോദിച്ചു.

 

ചുമ്മാ ഒരു രസം.... ദച്ചു ഇളിച്ചോണ്ട് പറഞ്ഞു 😁.
 

അപ്പോഴേക്കും ഫൈസിയും പാത്തുവും കണ്ണന്റെയും ദച്ചുവിന്റെയും മുൻപിൽ ഇട്ടിരുന്ന ചെയറിലേക്ക് ഇരുന്നിരുന്നു.

ദച്ചുവിനെ കണ്ടപ്പോൾ ഫൈസിയുടെ കണ്ണുകൾ വിടർന്നു.... എന്നാൽ കണ്ണനെ കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു പാത്തു.



 

ദച്ചു ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ.... ഫൈസിയെ ബാക്കി പറയാൻ സമ്മതിക്കാതെ ദച്ചു കൈകൾ ഉയർത്തി തടഞ്ഞു.
 

തനിക്ക് നാണമില്ലെടോ.... ഇപ്പോൾ ഞാൻ മറ്റൊരാളുടെ ഭാര്യയാണ്.... എന്നിട്ടും എന്നെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വന്നിരിക്കുന്നു 😏. പിന്നെ തന്നെ ഞാൻ കാണാൻ വന്നത് എന്തിനാണെന്ന് അറിയുമോ തനിക്ക്. ദച്ചു അത് ചോദിച്ചതും ഫൈസി ഇല്ലെന്ന് തലയാട്ടി.

 

അറിയില്ലേ.... ഞാൻ പറഞ്ഞു തരാം.... താൻ എന്നെ വേണ്ടെന്ന് വച്ചു പോയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു എന്നുള്ളത് സത്യമാണ്.... പക്ഷെ എന്ന് ഞാൻ കണ്ണേട്ടന്റെ ഭാര്യയായോ അന്ന് മുതൽ എന്റെ മനസ്സിൽ എന്റെ കണ്ണേട്ടൻ മാത്രമേയുള്ളൂ. ഇനി ഒരിക്കലും താൻ എന്നെ കാണാൻ വരരുത്.... അത് ഞാൻ ആഗ്രഹിക്കുന്നില്ല.... ഈ ജന്മത്തിൽ എന്നല്ല എന്റെ എല്ലാ ജന്മത്തിലും എനിക്കെന്റെ കണ്ണേട്ടന്റെ പാതിയായാൽ മതി 🥰. അത് മാത്രമല്ല ഈ അനാഥ പെണ്ണിനെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇന്നൊരു കുടുംബമുണ്ട് കേട്ടോ Mr.ഫൈസൽ. അതും പറഞ്ഞു ദച്ചു എണീറ്റു പോയി.

 

താങ്ക് യൂ പാത്തു 😌.... നീ എന്നെ തേച്ചില്ലായിരുന്നെങ്കിൽ എനിക്കെന്റെ ദച്ചുവിനെ കിട്ടില്ലായിരുന്നു. അതും പറഞ്ഞു കണ്ണൻ പോകാനായി എഴുന്നേറ്റു.

ഹാ പിന്നെ ഒരു കാര്യം കൂടി.... തീർച്ചയായിട്ടും നിനക്ക് ഇവളെ സ്നേഹിക്കാൻ സാധിക്കും. പാത്തുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് കണ്ണൻ ഫൈസിയോട് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ടും മുൻകാമുകിയെ ഓർത്തുകൊണ്ട് നടക്കുന്നത് ശെരിയല്ല. അതും പറഞ്ഞു പോകുന്ന കണ്ണനെ ഫൈസി നിസ്സഹായാവസ്ഥയിൽ നോക്കിയിരുന്നു.

ശേഷം എന്തോ തീരുമാനിച്ചു ഉറപ്പിച്ചു പാത്തുവിനെ നോക്കി. അവൾ അവനെയും നോക്കി കണ്ണും നിറച്ചിരിക്കുകയായിരുന്നു 🥺.
 

എനിക്ക് കുറച്ചു സമയം കൂടി തരാമോ പാത്തു 😔.... ഫൈസി അത് ചോദിച്ചതും പാത്തു നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു ശേഷം പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി 😊.


 

ആ കോഫീ ഷോപ്പിൽ നിന്നും തിരിച്ചു പോകുമ്പോൾ അവർ നാലുപേരും പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു ❤....



 

മാസങ്ങൾക്ക് ശേഷം....
 

ഒന്നനങ്ങി തൂക്ക് എന്റെ ദച്ചുവെ 😌.... ചൂലിന് വേദനിക്കില്ല 🤭. നിറവയറും താങ്ങി പിടിച്ചു മുറ്റമടിച്ചുകൊണ്ടിരുന്ന ദച്ചുവിന്റെ മുൻപിലേക്ക് കുറച്ചു കരിയില കൂടി എടുത്തിട്ടുകൊണ്ട് കണ്ണൻ പറഞ്ഞു.
 

ഓഹ് തൂക്കുവല്ലേ 😬.... എന്നെ കൊണ്ട് വയ്യ കണ്ണേട്ടാ ഇനിയും 😌.... പ്ലീസ്....  ബാക്കി ദേവേച്ചി ചെയ്യും 😁. ദച്ചു അത് പറഞ്ഞതും ദേവു അവളുടെ വീർത്തവയറിലേക്ക് ഒന്ന് നോക്കി.

എനിക്കും വയ്യ 😝.... അമ്മ ചെയ്യും 😌.... കുറച്ചുമാറി നന്ദനോട് സൊള്ളിക്കൊണ്ടിരുന്ന തുളസിയെ നോക്കി ദേവു പറഞ്ഞു.

 

എനിക്കും വയ്യ 😌.... നിങ്ങൾ ആരെങ്കിലും ചെയ്യ് 😁.... ടാ കണ്ണാ ഒന്ന് തൂക്കെടാ മോനെ ☺️.... (തുളസി)

 

എനിക്കാണോ ഗർഭം ഉള്ളത് 😂.... അല്ലല്ലോ.... നിങ്ങൾക്ക് മൂന്ന് പേർക്കുമല്ലേ 😝.... അതുകൊണ്ട് നിങ്ങൾ തന്നെ ചെയ്‌താൽ മതി.... അവനെ  നോക്കികൊണ്ടിരുന്ന തുളസിയോടും ദേവുവിനോടും ദച്ചുവിനോടും കണ്ണൻ പറഞ്ഞു.



 

ഒന്നും മനസ്സിലായില്ലല്ലേ 😌.... ഞാൻ പറഞ്ഞു തരാം.... ഇപ്പോൾ തുളസിയും ദേവൂവും ദച്ചുവും ഗർഭിണിയാണ്. തുളസിക്കും ദച്ചുവിനും ഏഴാം മാസവും ദേവുവിന് എട്ടാം മാസവുമാണ് 😁.

 

എന്നാൽ അച്ഛൻ തൂക്കും 😝. (കിഷോർ)

 

ഏഹ്ഹ് ഞാനോ 🤧.... എനിക്കും വയ്യടാ.... നിങ്ങൾ ആരെങ്കിലും ചെയ്യ്.... നന്ദനും കൈയൊഴിഞ്ഞു.
 

അവസാനം കണ്ണനും കിഷോറും കൂടി മുറ്റമടിച്ചു വൃത്തിയാക്കി. ഇത് കണ്ട് കരണും കൃഷ്ണമോളും കൈകൊട്ടി ചിരിച്ചു.


 

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു..... കണ്ണനും ദച്ചുവിനും ഒരു പെൺകുഞ്ഞു പിറന്നു. ഇന്നാണ് അവരുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ്....

ദേവുവിനും കിഷോറിനും ഒരാൺകുഞ്ഞു പിറന്നു. അവരുടെ *കിരൺ*. കരണിന്റെ അനിയൻ.

തുളസിക്കും നന്ദനും വീണ്ടുമൊരു പെൺകുഞ്ഞു പിറന്നു. പേര് *കൃഷ്ണവേണി*. കിഷോറിന്റെയും കണ്ണന്റെയും കൃഷ്ണമോളുടെയും പുന്നാര അനിയത്തി. ദേവുവിന്റെയും ദച്ചുവിന്റെയും നാത്തൂൻ 😂.
 

കണ്ണൻ കുഞ്ഞിനെ ദച്ചുവിന്റെ മടിയിലേക്ക് വച്ചുകൊടുത്തു. ശേഷം ദച്ചുവിന്റെ നെറ്റിയിലും കുഞ്ഞിന്റെ നെറ്റിയിലും മൃദുവായി ചുംബിച്ചു 😚.

 

മോനെ കണ്ണാ കുഞ്ഞിന് പേര് വിളിക്ക് 😊.... അച്ഛമ്മ അത് പറഞ്ഞതും വെറ്റില കൊണ്ട് കുഞ്ഞിന്റെ ഒരു ചെവി മറച്ചു കൊണ്ട് കണ്ണൻ കുഞ്ഞിന് പേരുവിളിച്ചു.

                             

                                 *ആദ്യ*
 

അവസാനിച്ചു 💙.

 

Ending എത്രത്തോളം നന്നായെന്ന് അറിയില്ല 😁.... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റിവ്യൂ തരണേ പ്ലീസ് 😊....

ഞാൻ ഒരുപാട് ഇഷ്ടത്തോടെ എഴുതിയ സ്റ്റോറിയാണിത് ❤.... ഇതുവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി....
 

ഇത്രയും നാൾ ഒളിച്ചിരുന്ന് സ്റ്റോറി വായിച്ച എല്ലാവരും റേറ്റിങ്ങും റിവ്യൂവും തരണം പ്ലീസ് 😊....

 

പിന്നെ പുതിയൊരു ഷോർട്ട് സ്റ്റോറി എഴുതിയാലോ എന്നൊരു ഉദ്ദേശം എനിക്കുണ്ട്.... നിങ്ങൾ എന്ത് പറയുന്നു.... സപ്പോർട്ട് ഉണ്ടാകുമോ 🤔....

സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായിട്ടും എഴുതാം ❤....