✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 17
(ഷാലു)
വാതിൽ തുറന്ന് ഒരാൾ വന്നതും അയാൾക്ക് ശേഷം വേറെ ഒരാളും കൂടെ വന്ന്.ഇരുട്ടായത് കൊണ്ട് മുഴുവൻ വ്യക്തമല്ലെങ്കിലും ചെറുതായി ഉള്ളിലേക്ക് വെളിച്ചമുണ്ട്.
രണ്ട് പേരും മാസ്ക് ഇട്ടത് കൊണ്ട് മുഖം വ്യക്തമല്ല.ഫുൾ ബ്ലാക്ക് ആണ് വേഷം.ജാക്കറ്റിന്റെ കാപ്പ് തലവഴി ഇട്ടിട്ടുണ്ട്.
ഇവടെ എന്താ സംഭവിക്കാന്ന് മനസ്സിലായപ്പോൾ തന്നെ കൂടെ ഉള്ള മൂന്ന് ഗേൾസിനോടും കാര്യം സൂചിപ്പിച്ചു.ഒരു കാരണവശാലും ഇവടെന്ന് പോകരുതെന്ന് വാണിങും കൊടുത്ത് ഞങ്ങൾ ഹാളിലേക്ക് ശ്രദ്ധ ചെലുത്തി.
"ആരാടൊ താൻ എന്നെ എന്തിനാ കെട്ടി ഇട്ടെ.അയിച്ച് വിട്"റിഫ.
"അടങ്ങ് പെങ്ങളെ,ഇങ്ങനെ കിടന്ന് കയർപൊട്ടിക്കാൻ മാത്രം ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ"മാസ്ക് മാൻ 1.
(ഇവർ മാസ്ക്ക് ഇട്ടോണ്ട് നമ്മക്ക് മാസ്ക് മാൻ ന്ന് വിളിക്കാം😁)
"ചെയ്യാൻ പോകുന്നല്ലെ ഒള്ളു"മാസ്ക് മാൻ 2.
ഇവരെ സംസാരം കേട്ടിട്ട് റിഫ നെറ്റിച്ചുളിച്ച് നോക്കി.
"ഇങ്ങളൊക്കെ ആരാ? എന്തിനാ എന്നെ കെട്ടി ഇട്ടത്?"റിഫ.
"പറയാം"
അതിൽ ഒരാൾ പോയി ലൈറ്റിട്ട്.ഇപ്പൊ ഉള്ളിൽ നടക്കുന്നത് ഞങ്ങൾക്ക് വ്യക്തമായി കാണാം.വെളിച്ചം കണ്ണിലേക്ക് വന്നപ്പോൾ റിഫ ഒന്ന് കണ്ണടച്ച് തുറന്ന്.
"ഞങ്ങൾ ആരാ എന്താ എന്നൊന്നും ഇവടെ ചോദ്യല്ല്യ.ഞങ്ങൾ ചോദിക്കുന്നതിന് ഉത്തരം പറയണം"മാസ്ക് മാൻ 1.
"അന്നെ ഒക്കെ വെച്ച് കളിക്കുന്ന ആ പന്ന മോൻ ആരാ"മാസ്ക് മാൻ 2.
"എനിക്കറീല"റിഫ.
"മര്യാദയ്ക്ക് പറഞ്ഞാൻ അനക്ക് നന്ന്.വെറുതെ സ്ട്രെസ്സ് എടുക്കണോ"മാസ്ക് മാൻ 1.
"എനിക്കറീല"റിഫ.
ഇവൾ ഒരുനടക്കും പറയൂലാന്ന് കണ്ടതും ഒരുത്തി ആ മുറിയിലേക്ക് കയറിവന്ന് ഒരു ഇഞ്ചക്ഷൻ എടുത്ത് റിഫനെ ഇഞ്ചക്ട് ചെയ്തു.ആ പെണ്ണും മാസ്ക് ഇട്ടത് കൊണ്ട് മുഖം കണ്ടീല.
ഇഞ്ചക്ഷന്റെ എഫക്റ്റ് കാരണം റിഫ വേദന സഹിക്കാനാവാതെ ഇരുന്ന് കരയാൻ തുടങ്ങീട്ടുണ്ട്.
"ദേ,ഞങ്ങൾ ആദ്യമേ പറഞ്ഞ് മര്യാദക്ക് പറയാൻ.പറയാതോണ്ടല്ലേ"മാസ്ക് മാൻ 2.
"ഇനിയും വാശി പിടിക്കണൊ"മാസ്ക് ഗേൾ.
(ആണായപ്പോൾ മാസ്ക് മാൻ അപ്പൊ ഇവൾ മാസ്ക് ഗേൾ 😜😜).
"ഡീ.. ഇവൾക്ക് പോരാ തോന്ന്ണ്ട്.ഒന്നൂടെ എടുത്തേക്ക്"മാസ്ക് മാൻ 1.
"വേണ്ട...ഞാ.... ഞാൻ പറയാം"റിഫ.
"എന്നാ പറ"മാസ്ക് മാൻ 2.
"Rk"റിഫ.
"Rk?ആരാ അത്.ഫോട്ടോ വല്ലതും ഉണ്ടോ?"മാസ്ക് മാൻ 2.
"ഇല്ല്യ ഞാൻ കണ്ടീല്ല്യ.കാണുമ്പോഴൊക്കെ മുഖം മറച്ചിട്ടുണ്ടാവും"റിഫ.
"അതെന്താ അങ്ങേര് മുഖം കാണിക്കാത്തെ"മാസ്ക് ഗേൾ.
"അറീല"റിഫ.
"അയാളെ കണ്ട ആരേലും ഉണ്ട നിങ്ങടെ കൂട്ടത്തിൽ"മാസ്ക് മാൻ 1.
"ഇതൊക്കെ എന്തിനാ എന്നോട് ചോദിക്ക്ണെ"റിഫ.
"പറയെടി😠"മാസ്ക് മാൻ 2.
"എനിക്കറീല"റിഫ.
ഇതേ സമയം പിറകിൽ നിന്ന് വേറെ ഒരാൾ റിഫയുടെ നേരെ ഗൺ വെച്ചതും ഓൾ പേടിച്ച് ഉമിനീരിറക്കി.
"പറ ആർക്കേലും അറിയോ?"മാസ്ക് ഗേൾ 2.(ഗൺ വെച്ചത് ഗേൾ ആണ്).
"ഹാ....1കൊല്ലം മുമ്പ് ഒരു കേസ് ഡീൽ ചെയ്ത ആൾ"റിഫ.
"ആര്"മാസ്ക് ഗേൾ 1.
"SI ജെനിൻ"റിഫ.
"മ്മ്"
"ഇങ്ങൾ...ആരാ"റിഫ.
"ROCK STARS"
"ആ....."
"ഡീ..ഇവളെ എന്തിനാ...."മാസ്ക് മാൻ 1.
"🤫🤫🤫🤫"മാസ്ക് ഗേൾ 2.
×××××××××
"ടാ അവരെ ഫോളോ ചെയ്യ്"എമി.
എമിന്റെ കൂടെ റൈനുവും റിഷുവും പോയതും ഞങ്ങളും കൂടെ പോവാൻ വേണ്ടി ഓരോട് മൂന്നാളോടും ഞങ്ങളെ കൂടെ വരാൻ പറഞ്ഞ് ഞങ്ങൾ നടന്ന്.
*കൂട്ടത്തിൽ ഒരാൾ ഇല്ല്യാത്ത കാര്യം അറിയാതെ അവർ നടന്ന് നീങ്ങി....*
Part 18
(എമി)
അവരെ ഫോളോ ചെയ്ത് ഞങ്ങൾ എത്തിയത് ഒരു ഹാളിൽ ആയിരുന്നു.പെട്ടെന്ന് അവടെ ഉള്ള ലൈറ്റ്സ് ഒക്കെ ഓഫായി.രണ്ട് മിനിറ്റ് കഴിഞ്ഞതും വെളിച്ചം വന്ന്.പക്ഷേ അപ്പോഴേക്കും അവർ നാല് പേരും ഇവടെ നിന്നും പോയിരുന്നു.
"ഷിറ്റ്........"
ഇത്ര ആയിട്ടും അവരെ കിട്ടാത്ത ദേഷ്യത്തിൽ അവടെ ഉണ്ടായിരുന്ന സാധനങ്ങൾ തട്ടിയിട്ട്.പിന്നെ കുറച്ച് നേരം കണ്ണടച്ച് കലിപ്പ് കണ്ട്രോൾ ചെയ്യാൻ നോക്കി.
"അടുത്ത് കിട്ടിയിട്ട് കൂടി മിസ്സായി പോയീലെ..."റൈനു.
"കൃത്യ സമയത്ത് എങ്ങനെ ലൈറ്റ്സ് മുഴുവൻ ഓഫായി"കാർത്തി.
"ടാ ഒരുപക്ഷേ നമ്മൾ ഫോളോ ചെയ്തത് അറിഞ്ഞ് കാണും"അക്കു.
"ഹാ.....ടാ എന്തായാലും മിസ്സായി ഇനി അടുത്ത പ്രാവശ്യം നോക്കാം"ഷാലു.
"മിച്ചു, എന്താടാ ശോകം അടിച്ച് നിക്ക്ണെ"ഫൈസി.
"ഒന്നുല്ല്യടാ..😊"മിച്ചു.
"റിഫന്റെ മരണം കൺമുന്നിൽ നടന്നിട്ട് കൂടി തടയാൻ പറ്റാത്ത വിഷമം അല്ലെങ്കിൽ ഇനി ഓളോട് വല്ലതും 🤔"കാർത്തി.
"അതൊന്നും അല്ലടാ,ഇവളെ ഈ ന്യൂസ് കേൾക്കുമ്പൊ ആന്റീടേം അങ്കിളിന്റേം അവസ്ഥ എന്താവും.എന്തൊ അത് ആലോചിക്കുമ്പൊ....... ലാളിച്ച് വളർത്തിയ ഒറ്റ മോളല്ലെ"മിച്ചു.
"ലാളിച്ച് വളർത്തിയതാണ് അവർ ചെയ്ത തെറ്റ്"എമി.
"ടാ.... കൂട്ടത്തിൽ ആരേലും മിസ്സിങ് ആണൊ.ആരോ കുറവ് ഉള്ള പോലെ.നമ്മൾ വരുമ്പോൾ ഇത്ര പേരൊള്ളുവായിരുന്നൊ"റിഷു.
റിഷു അത് പറഞ്ഞതും ഞങ്ങൾ എല്ലാരും ഒന്ന് മുഖത്തോട് മുഖം നോക്കി.എല്ലാരും ഉണ്ടെന്ന് ഉറപ്പ് വരുത്തുമ്പോഴാണ് കൂടെ ഉണ്ടായിരുന്ന മൂന്നെണ്ണത്തിനെ ഓർമ്മ വന്നത്.തിരിഞ്ഞ് നോക്കിയപ്പോൾ രണ്ടെണ്ണം നിന്ന് തിരിഞ്ഞ് കളിക്ക്ണ്ട്.
"എന്താടി"റൈനു.
"അത്...... കൃതി.."ഷാഹി.
"കൃതി എവടെ"ഫൈസി.
"അറീല കൂടെ ഉണ്ടായിരുന്നു"നൂറ.
"ഇപ്പൊ നോക്കിയപ്പൊ കാണാനില്ല"ഷാഹി.
"വാ നോക്കാം ഇവടെ തന്നെ കാണും"
"ഹാ... ലൈറ്റ്സ് ഓഫായപ്പോൾ വഴി തെറ്റിക്കാണും"റൈനു.
അതും പറഞ്ഞ് ഞങ്ങൾ കൃതിയെ അന്വേഷിക്കാൻ തുടങ്ങി.
✨✨✨✨
(കാർത്തി)
കൃതിയെ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി.ഈ വീട് മുഴുവൻ ഞങ്ങൾ നടന്നു എന്നല്ലാണ്ട് ഓളെ കണ്ടീല.ആകെ കൂടെ തലപെരുക്കാൻ തുടങ്ങിയിട്ടുണ്ട് എല്ലാർക്കും.ആദ്യമേ പോകരുതെന്ന് പറഞ്ഞിട്ടും ഓളെ കാണാതായതിന്റെ ഫ്രസ്ട്രേഷൻ എല്ലാർക്കും ഉണ്ട്.നൂറയും ഷാഹിയും നല്ലോണം പേടിച്ച്ക്ക്ണ്.
"കോപ്പ്.....ഇവൾ ഇത് എവടെ പോയി കിടക്കാണ് 😠😠"ഫൈസി.
"ആദ്യമേ കൂടെ നടക്കാൻ പറഞ്ഞത് മിസ്സാവണ്ടാന്ന് കരുതീട്ടാണ്"മിച്ചു.
"ഓളെ തിരഞ്ഞ് ഇവടെ മുഴുവൻ നടന്ന്.ഏത് അടുപ്പിൽ പോയി കിടക്കാണാവോ ഇനി"അക്കു.
"ഡീ...ഇനി ഇങ്ങൾ അവടെ ആരെ വായിനോക്കി നിക്കാണ് 🤬"ഷാലു.
സംസാരിക്കുന്നതിനിടയിലാണ് നൂറയും ഷാഹിയും ഞങ്ങൾക്ക് കുറച്ച് പിറകിലായി എങ്ങോട്ടൊ നോക്കി നിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.അപ്പൊ തന്നെ കൃതിയെ കാണാത്ത കലിപ്പും കൂട്ടി ഷാലു അവരോട് അങ്ങനെ ചോദിച്ചതും രണ്ടും ഞെട്ടി ഞങ്ങളെ തിരിഞ്ഞ് നോക്കി.
"ഒരുത്തിയെ തന്നെ ഇവടെ കാണാനില്ല്യ.ഇനി ഇങ്ങളും കൂടി എടങ്ങേർ ആക്കരുത്"എമി.
"അത്...... അവടെ...."നൂറ.
"അവടെ എന്താ 🤨"
"ആരോ ഉള്ള പോലെ തോന്നി.അതാ അങ്ങോട്ട് നോക്കി നിന്നത്"ഷാഹി.
"അവിടേക്ക് നോക്കിയപ്പോൾ ആരോ അതിലൂടെ പാസ്സ് ചെയ്തത് കണ്ടു"നൂറ.
"ഇവടെ ഇനി ആരാ അവർ പോയീലെ"റിഷു.
✨✨✨✨
(കൃതി)
"ഏയ് വിട്..."
"ഛി മിണ്ടാതിരിക്കെടി"
"ആരാടൊ താൻ"
മ്മൾ ആ മുറിയിലേക്ക് നോക്കി നിക്കുന്ന സമയത്താണ് ആരോ വന്ന് വായ പൊത്തി കൊണ്ട് പോയത്.അപ്പൊ തന്നെ കൂടെ ഉണ്ടായിരുന്ന എല്ലാവരും അവിടെന്ന് പോകുന്നത് കണ്ടപ്പോൾ കുറേ വിളിക്കാൻ ശ്രമിച്ചു.പക്ഷെ അയാൾ മ്മളെ ബലമായി പിടിച്ച് കൊണ്ട് വന്ന് ഈ മുറിയിൽ ഇട്ട്.
"ഡി നിച്ചു എവടെ"
ആരാ എന്താന്നൊന്നും അറിയാത്ത ഏതോ ഒരുത്തനാണ് മ്മളെ ഇങ്ങട്ട് കൊണ്ട് വന്നത്.കൂറേ നേരായി ഇങ്ങേര് നിച്ചൂനെ ചോദിക്ക്ണ്.എന്തിനാ ആവോ🙄.
"ഞാൻ പറഞ്ഞീലെ ഓൾ ഇപ്പൊ ഇവടെ ഇല്ല്യ"
"പിന്നെ എവടെ"
"ഇൻക്കറീല"
"ടാ, നിച്ചു ഇല്ല്യെങ്കിൽ എന്താ കൂട്ടത്തിൽ ഒരാൾ മരിക്കാൻ കിടക്കുന്നത് കണ്ടാൽ അവന്മാർ അടങ്ങിക്കോളും"മുബ്നാസ്.
പെട്ടെന്ന് അവിടേക്ക് മുബ്നാസ് കയറി വന്ന് പറഞ്ഞ്.ഇവനെന്താ ഇവടെ 🤔. എന്തിനാ മ്മളെ ഇങ്ങട്ട് കൊണ്ട് വന്നത്.ഒക്കെ ചോദിക്കണം എന്ന് ഉണ്ട് എന്തിനാ വെറുതെ ഇവരെ ഉത്തരം പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്ക്ണെ.അതോണ്ടാ ചോദിക്കാത്തത്.അല്ലാതെ ചോദിച്ചാൽ ഇവർ എന്തേലും പറയൊ എന്ന് പേടിച്ചിട്ടല്ല 😁😁.
"മനസ്സിലായീല"ഫാരിസ്.
"അതായത്,നിച്ചൂനെ ആണ് നമ്മൾ ഉദ്ദേശിച്ചത്.പക്ഷേ ചൂണ്ടയിൽ കുടുങ്ങിയത് ഇവൾ.അപ്പൊ ഇവളെങ്കിൽ ഇവൾ"മുബ്നാസ്.
"എന്താ ഇജ്ജ് ഉദ്ദേശിച്ചെ"വരുൺ.
വരുൺ ചോദിച്ചതിന് മറുപടി ആയി മുബ്നാസ് എന്നെ ഒന്ന് നോക്കി പിന്നെ എന്റെ പുറകിൽ ഉള്ള ആളെ നോക്കി ഒന്ന് കോട്ടി ചിരിച്ച് വരുണിന്റെ നേരെ തിരിഞ്ഞതും എന്തോ കനമുള്ള സാധനം തലക്ക് വന്ന് അടിച്ചതും ഒപ്പമായിരുന്നു.
(തുടരും)