Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 1

അളകസിദ്ധാർത്ഥ ❤️


Part 01


✍️Dev❤️


നീണ്ട ഏഴുവർഷങ്ങൾക്ക് ശേഷം ആണ് താനീ നാട്ടിൽ കാലു കുത്തുന്നത് ഒരു നെടുവീർപ്പോടെ ധ്രുവ് ഓർത്തു.

" ഇഷ്ടമുണ്ടായിട്ടല്ല ഇപ്പോഴത്തെ ഈ വരവ് അത്യാവശ്യമായി പോയി. " എയർപോർട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ എന്നെകാത്ത് ബോർഡ്മായി ഒരാളുണ്ടായിരുന്നു. അത് അവനാണ് " അച്ചു " എന്ന അവനിക് എന്റെ ഫ്രണ്ട്.

ഒരു നനുത്ത പുഞ്ചിരിയോടെ ഞാൻ അവന്റെ അടുത്തേക്ക് നടന്നു. അവൻ ഓടി വന്നു കെട്ടിപിടിച് എന്തൊക്കെയോ പറയുന്നുണ്ട്.

" ഇവന് ഒരു മാറ്റവുമില്ല " ഞാൻ ഉള്ളിലൊരു ചിരിയോടെ ഓർത്തു. എന്നും ഇതുപോലെ ഫുൾ പവറിൽ അങ്ങനെ നടക്കുന്നു.

ഒരു പുഞ്ചിരിയോടെ അവൻ പറയുന്നതൊക്കെ ഞാൻ കേട്ടു നിന്നു സംസാരം തീരുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി.

" ഓ പോകാം.. " നിനക്കൊരു മാറ്റവും ഇല്ല നീയും നിന്റെ നോട്ടവും.. പിറുപിറുത്കൊണ്ടവൻ പോകുന്നത്  ഞാൻ നോക്കി നിന്നു. പിന്നീട് ഒരു പോക്കറ്റിലേക്ക് ആഴ്ത്തി ഞാൻ അവനു പിന്നലെ നടന്നു.


വണ്ടി ഓടിക്കുമ്പോഴും എന്തൊക്കെയോ വിശേഷങ്ങൾ പങ്കു വെക്കുന്നുണ്ട് ഞാനൊന്ന് മൂളി പുറത്തേക്ക് നോക്കി ഇരുന്നു. എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു. അവൻ  തട്ടി വിളിച്ചപ്പോഴാണ് കണ്ണുകൾ തുറന്നത്.

" വണ്ടി എവിടെയോ നിർത്തി ഇട്ടിരിക്കുകയാണ്. എന്തെന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി. "


" നീയൊന്ന് വെയിറ്റ് ചെയ് നന്ദ ഇപ്പൊ വരും അവളെക്കൂടി പിക്ക് ചെയ്യണം. ദേ കാണുന്ന ബിൽഡിംഗ്‌ ആണ് അവളുടെ ഓഫീസ്. " റോഡിനു അപ്പുറം നിൽക്കുന്ന  കുറെയേറെ നിലയുള്ള കെട്ടിടത്തെ ചൂണ്ടി അച്ചു പറഞ്ഞു.


ഞാൻ ആ ബിൽഡിംങിനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല ".

അവൻ മറുപടി പ്രതീക്ഷിച്ചത് പോലെ എന്നെ നോക്കിയെങ്കിലും ഞാൻ ഒന്ന് തലയാട്ടി തിരിഞ്ഞു ഇരുന്നു.


ഇവൻ നന്നാവില്ലെന്ന മട്ടിൽ തലവെട്ടിച്ചു അച്ചു നന്ദയെ നോക്കി നിന്നു.

നിമിഷങ്ങൾ കടന്നുപോയിട്ടും ഞാൻ മൗനം വിടാഞ്ഞത്കൊണ്ടാവാം അവൻ എന്നെ നോക്കി പല്ലുരുമ്മി.

" നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ ഞാൻ നന്ദയെന്ന് പറഞ്ഞത് അളകയെ ആണ്. " അച്ചു എനിക്ക്  നേരെ പൊട്ടിത്തെറിച്ചു.

" ഞാൻ അവനെ എന്റെ സ്ഥിരം ഭാവത്തിൽ  ഒന്ന് നോക്കിയതല്ലാതെ മിണ്ടിയില്ല. "

" ധ്രുവ് അവൾ നിനക്ക് വേണ്ടി........ " പാതിവഴിയിൽ അവൻ നിർത്തി എന്നെ നോക്കി.

" ഞാൻ ആരോടും കാത്തിരിക്കാൻ പറഞ്ഞിട്ടില്ല അച്ചു. " ആദ്യമായി ഞാൻ പ്രതികരിച്ചു.


" നീ അവളെ സ്നേഹിച്ചിട്ടേ ഇല്ല... " നിസ്സഹായതയോടെ അവൻ എന്നോട് ചോദിച്ചു.

അതിനും മറുപടിയായി ഒരു നോട്ടം മാത്രം നൽകി ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്ത് നോക്കി.


ഒരു നെടുവീർപ്പോടെ എന്നിലേക്കും വാച്ചിലേക്കും വഴിയിലേക്കും അവൻ നോക്കി നിന്നു.


നിമിഷങ്ങൾക്ക് ശേഷം റോഡിനു അപ്പുറം മിനി സ്കെർട്ടും ഷർട്ടും ധരിച്ചു അവൾ വന്നു അവളെന്നെ പറഞ്ഞാൽ.. അവൾ... അളക... ❤️ അളകനന്ദ ❤️


നടുവിനോപ്പമുള്ള മുടി അഴിച്ചിട്ടിരിക്കുന്നു. കണ്ണിൽ ഒരു തരി മഷി പുരണ്ടിട്ടില്ല. ചുണ്ടിൽ ലിപ്സ്റ്റിക്ക് മാത്രമാണ് മുഖത്തെ മേക്കപ്പ് എന്ന് പറയാൻ.


++++


ഞാൻ അച്ചുവിനെ തോണ്ടി വെള്ളത്തിന്റെ ബോട്ടിൽ ചോദിച്ചു. ഫ്രണ്ട് സീറ്റിന്റെ സൈഡിൽ നിന്നുമവൻ എടുത്തു തന്ന്. അതുമായി ഡോർ തുറന്ന് ഞാൻ സൈഡിലേക്ക് ഇറങ്ങി.

അവനെന്നെ ചോദ്യഭാവത്തിൽ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന ഭാവം നടിച്ചു.


ബോട്ടിൽ തുറന്ന് മുഖത്ത് ഞാൻ വെള്ളം കുടഞ്ഞു.

++++++++++++


അപ്പോഴേക്കും അളക എന്ന നന്ദു റോഡ് കടന്നു വണ്ടിക്കരുകിൽ എത്തിയിരുന്നു.


" നിനക്കൊരു സർപ്രൈസ് ഉണ്ട്. "അച്ചു പറഞ്ഞു.

" എന്താ നിനക്ക് വല്ല ലോട്ടറിയും അടിച്ചോ.. അതോ  ലവള് വീണോ.. " നന്ദു കളിയാക്കലോടെ ആക്കി അവനോട് ചോദിച്ചു.


" അതൊന്നുമല്ല നീ വണ്ടിക്കകത്തേക്ക്  കയറ്"  ബാക്ക് ഡോർ തുറന്ന് അച്ചു പറഞ്ഞു. അവനെ ഒന്ന് ചോദ്യഭാവത്തിൽ നോക്കിയവൾ എന്തോ പിറുപിറുത് അകത്തേക്ക് കയറി ഇരുന്നു. പുറത്തെ ചൂടിൽ അവൾ ക്ഷീണിതയായിരുന്നു കയറിപ്പാടെ അവൾ കണ്ണിൽ കൈ വച്ചു സീറ്റിലേക്ക് കിടന്നു.


മുഖം കഴുകി കോ -ഡ്രൈവർ സീറ്റിലേക്ക് ഞാനും ഇരുന്നു. "

അച്ചു  രണ്ടുപേരെയും ഒന്ന് നോക്കി വണ്ടി മുന്നോട്ട് എടുത്തു.


++++++++++


ചെവിയിലേക്ക് ഹെഡ്സെറ്റ് കുത്തി ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

ക്ഷീണം കുറച്ചു കുറഞ്ഞ നന്ദ ബാഗിൽ കൈ ഇട്ടു ചോക്ലേറ്റ് എടുത്ത് മുന്നിലേക്ക് നോക്കിയ നന്ദ കാണുന്നത് പുറത്തേക്ക് നോക്കി ഇരിക്കുന്ന ധ്രുവിന്റെ കണ്ണുകൾ ആണ്. കണ്ണാടിയിലേക്ക് നോക്കിയവൾ തറഞ്ഞിരുന്നു പോയി.


നന്ദയുടെ നോട്ടം കണ്ട് അച്ചുവിന് ഒരേ സമയം ചിരിയും സങ്കടവും വന്നു.

ധ്രുവോരിക്കലും നന്ദുവിനെ അക്‌സെപ്റ് ചെയ്യില്ലെന്നത് അവനെ വേദനിപ്പിച്ചു.


" താൻ... താൻ സ്വപ്നം കാണുവാണോ അതോ... ശരിക്കും ധ്രുവ് തന്നെ ആണോ ഇത്.. " അവൾ തന്റെ നെഞ്ചിൽ കൈ വച്ചു. അതിവേഗം മിടിക്കുന്നു.

അവളുടെ മിഴികൾ അവനിൽ തന്നെ ഉടക്കി നിന്നു.

തന്നെയവൾ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ധ്രുവ് പുറത്തു നിന്ന് കണ്ണുകൾ പറിച്ചില്ല.

വീടെത്തിയതോ? അച്ചു avale തട്ടി വിളിച്ചതോ അവൾ അറിഞ്ഞതെ ഇല്ല. അവൾ ധ്രുവിന്റെ കണ്ണുകളിൽ കുടുങ്ങി കിടക്കുകയാണ്. അവളുടെ നോട്ടവും അവന്റെ കാണാത്തഭാവത്തിലുള്ള ഇരുപ്പും അവനിക്കിൽ ഒരു നിമിഷം ധ്രുവിനോട് ദേഷ്യം തോന്നി.

ധ്രുവിന്റെ കണ്ണുകൾ ഒരു നിമിഷം തന്നെ കണ്ണിമവെട്ടാതെ നോക്കുന്ന അവളുടെ കണ്ണുകളിൽ കുടുങ്ങി നിന്നു.


അവന്റെ ആ നോട്ടത്തിൽ തന്റെ ഹൃദയം നിലച്ചുപോകുന്നത് പോലെ അവൾക്ക് തോന്നി.


അവൻ  തന്റെ കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്തു ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അപ്പോൾ മാത്രമാണ് അവൾക്ക് വീടെത്തിയെന്നുള്ള ബോധം ഉണ്ടായത്.

പതിയെ ബാഗുമായി അവൾ പുറത്തേക്കിറങ്ങി. അകത്തേക്ക് നടക്കുമ്പോഴും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ പുറത്ത് അച്ചുവിന് നേരെ നിൽക്കുന്ന ധ്രുവിൽ പതിയുന്നുണ്ടായിരുന്നു.

+++++++++++


" നീ വീട്ടിലേക്ക് പോകുന്നില്ലല്ലോ, അപ്പോൾ എവിടെയാ സ്റ്റേ?? "

" ഇല്ല നാളെയോ മറ്റോ പോകാമെന്നു വിചാരിക്കുന്നു.  എന്റെ ഫ്ലാറ്റ് അതേപടി കിടക്കുവല്ലേ ഞാൻ ഇന്നലെ ക്ലീൻ ആക്കാൻ വിളിച്ചു പറഞ്ഞിരുന്നു. "

" സാരമില്ല ഇന്ന് ഇവടെ സ്റ്റേ  ആക്കാം ആരൂല്ല കുറച്ചു കഴിയുമ്പോൾ അച്ചായൻ എങ്ങാനും വന്നെങ്കിലെ ഉള്ളു. "

" അത് വേണ്ട അച്ചു... " കൈകൾ രണ്ടും പോക്കറ്റിലേക്ക് ഇട്ട് ധ്രുവ് പറഞ്ഞു.


" ആദി വരുമെന്ന് ഓർത്തിട്ടാണെൽ അവൻ വരില്ല. "

" നോ... " ഒറ്റവാക്കിൽ അവൻ പറഞ്ഞു.

അച്ചു അവനെ ഒന്ന് നോക്കി. ധ്രുവിൽ പ്രത്യകിച്ചു ഭാവവ്യത്യാസങ്ങൾ ഇല്ല.

അവർക്കിടയിൽ മൗനം വന്നു നിറഞ്ഞു.


രണ്ടുപേരും മൗനമായി നില്കുന്നത് ബാൽക്കണിൽ നിന്നു അവൾ കാണുന്നുണ്ടായിരുന്നു. നന്ദയുടെ ചുണ്ടിൽ ഒരു വിഷാദപുഞ്ചിരി വിടർന്നു. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ധ്രുവിനെ തേടി അലയുന്നുണ്ടായിരുന്നു.


+++++


" നീ അകത്തേക്ക് കേറ് ഞാൻ കോഫി എടുക്കാം.. " അത്രയും പറഞ്ഞു അച്ചു അകത്തേക്ക് ഓടി കയറി..

അച്ചു പോകുന്നതും നോക്കി നിർവികരമായവൻ നിന്നു. പിന്നെ പുറം തിരിഞ്ഞു നിന്നു. അസ്തമയ സൂര്യന്റെ വെളിച്ചം അവന്റെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. പതിയെ വണ്ടിയുടെ ബൊണറ്റിലേക്കവൻ ചാരി നിന്നു.


ഇതെല്ലാം കണ്ട് കണ്ണിമയ്ക്കാതെ തന്റെ മനസിലെ പ്രണയം മുഴുവൻ അവനിലേക്ക് ചേർത് അവൾ നോക്കി നിന്നു.


എന്നാൽ അറിയാതെ  അവന്റെ ഒരു നോട്ടം പോലും അവൾ നിൽക്കുന്നിടത്തേക്ക് പതിച്ചില്ല.


ധ്രുവിനെ നോക്കി നില്കുംതോറും അവളുടെ ഓർമ്മകൾ പതിയെ പിന്നോട്ട് പാഞ്ഞു.


കാത്തിരിക്കുക.


ധ്രുവിനെയും നന്ദയെയും ഇഷ്ടപ്പെടുമോ എന്നറിയില്ല. ലെങ്ത് കുറവാണെന്നു തോന്നുന്നു അടുത്ത part ലെങ്ത് ൽ ഇടാം.
" അനായ"  പോലെ ചെറിയ story ആണ് ഇതും നിങ്ങളുടെ സപ്പോർട്ട് വേണം സ്നേഹവും ❤️

അഭിപ്രായം പറയാൻ മറക്കരുത്.

ഹോസ്പിറ്റൽ കേസ് ഒക്കെ ആയി bc ആയിരുന്നു അതാണ് കഥ ഇടാത്തത്.

വൈഗാധ്രുവം എഴുതിയിട്ടില്ല പാതി എഴുതി നിർത്തി വച്ചേക്കുവാ. അധികം താമസിക്കാതെ അതു ഇടാം. ❤️

✍️Dev❤️