Aksharathalukal

പ്രിയ നിമിഷങ്ങൾ 5

അപ്പോഴേക്കും ഫോണിൽ പപ്പയുടെ കാൾ എത്തി.. പിന്നെ ഞങ്ങൾ ഒരുമിച്ചു കുറച്ചു ഷോപ്പിങ്ങും കഴിഞ്ഞു പുറത്ത് നിന്നും ഫുഡ്‌ കഴിച്ച് രാത്രി ആയപ്പോൾ ആണ് വീട്ടിൽ വന്നത്... വന്നപ്പോൾ തന്നെ റൂമിൽ കയറി കിടന്നു.. അപ്പോഴും മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങളെ പറ്റി ആയിരുന്നു ചിന്ത......
 
പതിവ് പോലെ തന്നെ രാവിലെ ആയപ്പോൾ അമ്മയുടെ വിളി കേട്ട് ആണ്  എഴുന്നേറ്റത്.... 
 
ജെറി വേഗം റെഡി ആയി വന്നെ ഇന്ന് ക്ലാസ്സ്‌ ഉള്ളത് ആണ് ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയി പോവാൻ പറ്റില്ല... എന്ന് പറഞ്ഞ് അമ്മ റൂമിൽ നിന്നും പോയ്‌..
 
ശെരി ആണലോ കോപ്പ് ഇന്ന് തൊട്ട് പിന്നയും ക്ലാസ്സിൽ പോണോലോ... പോവാതെ ഇരുന്നാൽ അങ്ങേരു എന്നെ ചവിട്ടി പുറത്തു ആക്കും... എന്ന് പറഞ്ഞു കൊണ്ട് നേരെ ഫ്രഷ്‌ ആകാൻ പോയി... ഫ്രഷ്‌ ആയി നേരെ താഴേക്കു പോയി എൽസയുടെ കുടെ ഇരുന്ന് ബ്രേക്ഫാസ്റ് കഴിച്ചു... 
 
കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് പപ്പാ കയറി വന്നത്...
 
എന്റെ ജെറി നിന്നോട് എത്ര തവണ പറഞ്ഞട്ടു ഇണ്ട് രാവിലെ തന്നെ നേരത്തെ എഴുനേറ്റു എന്റെ കൂടെ ജോഗിംഗ്ഇന് വരാൻ... അത് എങ്ങനെ ആണ് ഫുൾ മടി അല്ലെ... 
 
എന്റെ ഇച്ചായാ രാവിലെ തന്നെ എന്റെ കൊച്ചിന്റെ മേകട്ട് കയറാതെ.. അവൻ ഒന്ന് മര്യാദയ്ക്ക് കഴിച്ചോട്ടെ..എന്ന് പറഞ്ഞു കൊണ്ട് അമ്മ കിച്ചണിൽ നിന്നും വന്നത്...
 
അതേ വേഗം കഴിച്ചട്ടു മോൻ ക്ലാസ്സിൽ പോവാൻ നോക്ക്.. പിന്നെ അവിടെ പോയി നിന്റെ കോഴിത്തരം കാണിച്ചാൽ അവിടെ വന്ന് നിന്നെ ഞാൻ തല്ലും.. എന്ന് പറഞ്ഞുകൊണ്ട് പപ്പാ റൂമിലേക്ക് പോയി..
 
എന്റെ എൽസ ഇങ്ങേരു എന്താ എങ്ങനെ പപ്പയും അമ്മയും പ്രേമിച്ചു ആണ് കെട്ടിയത് എന്നിട്ട് ആണ് ഇ ഉള്ള ഡയലോഗ്..
 
ഉവ്വ എന്നും പറഞ്ഞു ചേട്ടായി ഏതെങ്കിലും ഒരുത്തിനെ നോക്കിന്‌ അറിഞ്ഞാൽ അറിയാലോ അവിടെ വന്ന് തല്ലും പപ്പാ..
 
മോളേ നീ പോകുമ്പോൾ ഞാനും കുടെ വരാട്ടോ...
 
അത് എന്താ ചേട്ടായി എന്റെ കൂടെ വന്നെ..
 
മോളെ കയിലെ വേദന മാറിയട്ടു ഇല്ലേ വണ്ടി ഓടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..
 
ആയോ ഇത് വരെ മാറിയട്ടു ഇല്ലേ അത് നമുക്കു ഹോസ്പിറ്റലിൽ പോവാം..
 
അത് വേണ്ട എന്നിട്ട് വേണം പപ്പാ അറിയാൻ..
 
ഞാൻ റെഡി ആയി വരാം എന്ന് പറഞ്ഞു എൽസ റെഡി ആകാൻ പോയി പിന്നാലെ ഞാനും പോയി..
 
എന്തായാലും ഫസ്റ്റ് ഡേ അല്ലെ ഒന്ന് അടിപൊളി ആയി തന്നെ പോവാം എന്ന് വിചാരിച്ചു.. ഒരു ബ്ലോക്ക്‌ കളർ ജീൻസും വൈറ്റ് ഷർട്ടും ഇട്ടു.. മുടി ഒക്കെ ഒന്ന് സെറ്റ് ആക്കി വലിയ കാര്യം ആയി താടിയും മീശയും ഒന്നും ഇല്ലാത്തതു കൊണ്ട് മുടിയിൽ ആണ് ഫുൾ കരവിരുത് കാണിക്കുന്നത്... ഒരു ഹാബ്ലോട്ട് വാച്ചും എടുത്തു കെട്ടി...എന്നിട്ട് മിറർൽ ഒന്ന് നോക്കി.. ഇപ്പൊ കണ്ടാൽ ആരായാലും ഒന്ന് നോക്കും.. നീ സുന്ദരൻ തന്നെ ജെറി എന്ന് പറഞ്ഞു താഴേക്കു പോയി...
 
അപ്പോഴേക്കും എൽസ റെഡി ആയി വന്നു.. അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് നേരെ കാർപോർച്ചിലെക് പോയി... എനിക്ക് കൈ വേദന ആയത് കൊണ്ട് അവളുടെ മിനി കൂപ്പർ ആണ് എടുത്തത് അവളുടെ 20 മത്തെ ബര്ത്ഡേയ്ക്കു പപ്പാ വാങ്ങി കൊടുത്തത് ആണ് മിനി മോളേ...
 
അതേ ചേട്ടായി ഇന്നലത്തെ ആ ചേച്ചിയെ പറ്റി അന്നെഷിച്ചോ..
 
എന്റെ പൊന്നു എൽസ നീ ഒന്ന് മിണ്ടാതെ ഇരിക്കോ എനിക്ക് അവളെ ഓർക്കുമ്പോൾ തന്നെ വിറഞ്ഞു കയറാണ്..
 
അപ്പൊ അവളെ ഓർക്കാറുണ്ടല്ലെ ചേട്ടായി...എനിക്ക് ഇഷ്ട പെട്ടുട്ടോ ആ ചേച്ചിയെ..😁
 
എൽസ നീ വണ്ടി നിർത്തിയ ഞാൻ നടന്ന് പൊക്കോളാം..
 
ആയോ ഞാൻ ചുമ്മാ പറഞ്ഞതാ ഇനി പറയില്ലാട്ട ആ ചേച്ചിയെ പറ്റി...
 
കുറച്ചു സമയം കഴിഞ്ഞു നഗരത്തിലെ പ്രമുഖമായ ഒരു ഇൻസ്റ്റിറ്റ്യൂട്ട്ഇന്റെ മുമ്പിൽ പോയി എൽസ വണ്ടി നിർത്തി എന്നെ ഇറക്കി അവൾ പോയി...
 
ഞാൻ ക്ലാസ്സ്‌ കണ്ടു പിടിച്ച് ക്ലാസ്സിലേക്കു കയറി..
 
എന്റെ ബുക്ക്‌ താടാ പട്ടി..
 
നോക്കുമ്പോൾ നമ്മുടെ നിലാ കോഴി ഒരുത്തന്റെ കൈയിൽ കയറി പിടിച്ചു ചീറുന്നു..
 
ഇ കുരിശിനെ കണ്ടട്ടു ആണലോ കർത്താവെ ഫസ്റ്റ് ഡേ ക്ലാസിലേക്കു കയറണത് എന്ന് വിചാരിച്ചു ഞാൻ ക്ലാസിലേക്കു കയറി...
 
നേരെ പോയത് അവൾ കൈയിൽ കയറി പിടിച്ച ചെറുക്കന്റെ അടുത്തേക് ആയിരുന്നു... എന്നെ കണ്ടതും അവൾ എന്നെ എന്നെ തള്ളി മാറ്റി അവിടന്ന് പോയി..
 
ന്താടാ പ്രശ്നം എന്ന് ഞാൻ അവനോട് ചോദിച്ചു..
 
എന്റെ ബ്രോ അതിന്റ ഒരു ബുക്ക്‌ എടുത്തതിനു ആണ് ഇത്ര ഒക്കെ കാണിച്ചു കൂട്ടിയത്... ബ്രോ ഇവിടെ പുതിയ അഡ്മിഷൻ ആണല്ലോ അത് കൊണ്ട അറിയാത്തതു.. ഒരു തല തെറിച്ച സാദനം ആണ് അത്...
 
എന്നാലേയ് അവളുടെ അഹങ്കാരം നമുക്ക് അങ്ങോട്ട്‌ തീർത്തു കൊടുക്കാം എനി വേ  ഐ ആം ജെറി...  എന്ന് പറഞ്ഞു അവനു കൈ കൊടുത്തു..🤝
 
ബ്രോ ഐ ആം ബോബി
 
ഇ ശത്രുവിന്റെ ശത്രു മിത്രം എന്ന് ആണലോ എന്ന് വിചാരിച്ചു അവന്റ അടുത്ത് തന്നെ ഇരുന്നു..
 
കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ എടുക്കാൻ മിസ്സ്‌ വന്നു.. പുതിയ അഡ്മിഷൻ ആയത് കൊണ്ട് മുമ്പിലേക്കു വിളിച്ചു എല്ലാരേയും സ്വയം പരിചയ പെടുത്തി... ഇടക്ക് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു പുച്ഛത്തോടെ ഉള്ള ഭാവത്തിൽ ആണ് അവൾ ഞാൻ പറഞ്ഞത് കേട്ടത്...
 
ബ്രേക്കിനു പുറത്തെക് ഇറങ്ങിയപ്പോൾ ടോണിയുടെ കാൾ വന്നു..
 
അളിയാ അവളുടെ പേര് മെറിൻ ബി ബി എ കഴിഞ്ഞു ഇപ്പൊ ielts പഠിക്കുന്നു. വീട്ടിൽ അപ്പൻ അമ്മ ഒരു അനിയത്തി.. ഇത്ര അവൻ പറഞ്ഞു നിർത്തിയപ്പോൾ..
 
ഡാ ഞാൻ പഠിക്കുന്ന ക്ലാസ്സിൽ ആണ് ഉള്ളത് ഇനി നീ വിട്ടേക്ക് പണി ഞാൻ ഇവിടെ കൊടുത്തോളം.. എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി..നേരെ ക്ലാസിലേക്കു കയറി.. ഇടക്ക് ഒക്കെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി എങ്കിലും അത് എല്ലാം ഒരു പുച്ഛത്തോടെ ആണ് ഞാനും അവളും തള്ളി കളഞ്ഞത്...
 
ഉച്ച ആയപ്പോൾ ക്ലാസ്സ്‌ കഴിഞ്ഞു അപ്പോഴേക്കും ഞാനും ബോബിയും കൂടുതൽ കമ്പനി ആയെങ്കിലും ഞാൻ എന്റെ പേർസണൽ ഡീറ്റിൽസ് അവൻ ആയി ഷെയർ ചെയ്തില്ല...
 
ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ടോണിയെ വിളിച്ചു വണ്ടി ഇല്ലാത്ത കാരണം അവനോടു വരാൻ പറഞ്ഞു.. അവനെ നോക്കി നിക്കുമ്പോൾ ആണ് ഒരു പെൺകുട്ടി വന്ന് പരിചയം പെട്ട് കൈ തന്നത്...
 
എടി അനു എന്ന് വിളിച്ചു നമ്മുടെ നിലാ കോഴി വന്ന് അവളെ പിടിച്ചു മാറ്റിയത്...
 
മെറി നീ എന്താ ഇ കാണിച്ച ഞാൻ ഒന്ന് ആ ചേട്ടനെ പരിചയാ പെടായിരുന്നു നിനക്ക് ഇത് എന്തിന്റെ കേടു ആണ്..
 
പിന്നെ പരിചയാ പെടാൻ പറ്റിയ ഒരു മുതല് ഇവൻ ഒക്കെ എത്രകാരൻ ആണ് എന്ന് എനിക്ക് നന്നായി അറിയാം... എന്ന് അവൾ എന്നെ നോക്കി കൊണ്ട് അവനുവിനോട് പറഞ്ഞത്...
 
ഡി കൊച്ചേ ഇന്നലെ തുടങ്ങിയത് ആണലോ നിന്റെ അസുഗം നിനക്ക് എന്താ എന്നെ കാണുമ്പോൾ പ്രശ്നം എന്ന് ചോദിച്ച് അവളോട് ചിറി  🤬
 
ഡോ മര്യാദയ്ക്ക് സംസാരിക്കടോ മറ്റുള്ളെ പെൺപിള്ളേരോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചാൽ ഇണ്ടാലോ എന്റ സ്വഭാവം താൻ അറിയും...
 
അത് എനിക്ക് ഇന്നലെ തൊട്ട് മനസിലായതാ നിന്റെ സ്വഭാവം എന്ത് ആണ് എന്ന് ഇനി അത് പഠിപ്പിക്കാൻ നിക്കണ്ട..ഇതിനെ വിളിച്ചു കൊണ്ട് പോ അനു ഇല്ലങ്കിൽ ഇവൾ എന്റെ കൈക്കു പണി ഇണ്ടാക്കി വെക്കും...
 
മെറി നീ വന്നെ വെറുത ഒരു പ്രശ്നം ഇണ്ടാക്കണ്ട എന്ന് പറഞ്ഞു അനു അവളെ അവിടന്ന് കൊണ്ട് പോയി പോകുന്നു വഴി എന്നെ നോക്കി...
 
ഇ മെറിൻ ആരാണ് എന്ന് തനിക്കു കാണിച്ചു തരാടോ എന്നാ ഒരു ഡയലോഗും...
 
പിന്നെ ഇങ്ങോട്ട് വാടി കാണിക്കാൻ എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇത് എല്ലാം കണ്ട് വാ പൊത്തി ചിരിക്കുന്നു🤭 നമ്മുടെ ടോണി..
 
എന്റെ ടോണി നീ എപ്പോ വന്നു ഞാൻ കണ്ടില്ലലോ..
 
അത് എങ്ങനെ കാണാൻ ആണ് അവൾ ആയി അടി ഇണ്ടാകുംമ്പോൾ ഒന്ന് ചുറ്റും നോക്കുന്നത് നല്ലത് ആണ് 😁😁..
 
എടാ കോപ്പേ നീ വന്നെ നമുക്കു പോവാം ഇനി ഇവിടെ നിന്നാൽ ഞാൻ അതിനെ തല്ലി കൊല്ലും വാ എന്ന് പറഞ്ഞു നേരെ അവന്റെ കാറിൽ കയറി.. പോകുന്ന വഴിക്കു അന്ന് നടന്ന കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു...
 
എടാ ജെറി.
 
എന്താടാ..
 
അല്ല ഇനി അടി കുടി ചില സിനിമയിൽ ഒക്കെ കാണുന്ന പോലെ വെള്ള പ്രേമം ആവോ...
 
ഉണ്ട ആ കുരുപ്പിനെ പ്രേമിക്കുന്നത്തിനും നല്ലത് വെല്ല ട്രെയിന് തല വെക്കുന്നത് ആണ്...
 
ഉവ്വ ഉവ്വ നമുക്കു കണ്ടു അറിയാം..
 
നേരെ വീട്ടിൽ ഫുഡ്‌ കഴിച്ച് ഞങ്ങളുടെ ഹോസ്പിറ്റലിൽലേക്കു പോയി വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ വെറുതെ അവിടെ പോയി ഒന്ന് ചുറ്റി കറങ്ങും... ചുമ്മാ അല്ലാട്ടോ വായ്നോക്കാൻ തന്നെ ആണ് ഇ പോകുന്നത്....അവിടത്തെ ബോർഡ്‌ മെമ്പര്മാരിൽ ഒരാൾ ആണ് ഞാനും..
 
രാത്രി ആയപ്പോൾ വീട്ടിൽ വന്ന് എല്ലാരു ഒരുമിച്ചു ഫുഡും കഴിച്ചു അതിന്റെ ഇടയിൽ ക്ലാസിലെ കാര്യങ്ങളും പറഞ്ഞു.. മെറിയുടെ കാര്യം ഒഴിച്ച്...
 
പിറ്റേ ദിവസം ആയപോഴേക്കും കൈ വേദ ഒക്കെ മാറി എന്റെ പോർഷയിൽ ആണ് ക്ലാസിലേക്കു പോയത് നേരെ പാർക്കിങ്ങിൽ കൊണ്ട് പോയി വണ്ടി ഇട്ടു ക്ലാസിൽ കയറി... ബോബിയും ആയി സംസാരിച്ചു ഇരുന്നു ഇടക്ക് ഒക്കെ മെറി നോകുനുണ്ടേൽങ്കിലും ഒരു പുച്ഛത്തോടെ ആണ് ഞാൻ അവളെ നോക്കിയത്...
 
ബ്രെക്കിന്‌ പുറത്തേക്കു ഇറങ്ങിയപ്പോൾ മേറിനു അനുവും സംസാരിച്ചു നിക്കുന്നു...
 
അളിയാ ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞു ബോബിബിയ വിട്ടു അവരുടെ അടുത്തേക് ചെന്നു...
 
അനു ഇന്നലെ മര്യാദയ്ക്ക് പരിചയ പെടാൻ പറ്റിയില്ലാട്ടോ.. അത് എങ്ങനെ ആണ് വട്ട് പിടിച്ച ചിലത് ഒക്കെ നിന്റെ കൂടെ ഉള്ളപ്പോൾ ഒന്ന് സംസാരിക്കുന്നത് എങ്ങനെ ആണ് എന്ന് മെറിനെ നോക്കി കൊണ്ട് അനുനോട്  പറഞ്ഞു...
 
വട്ട് നിന്റെ മറ്റവൾക്കു ആട എന്ന് പറഞ്ഞു മെറി  കൈ ഉയർത്തി.. എന്നെ അടിക്കാൻ ഓങ്ങിയ കൈയിൽ കയറി പിടിച്ചു ഒന്ന് പിടിച്ചു അവളുടെ മുഖത്തേക്കു ഒന്ന് നോക്കി... അറിയാതെ ആണെങ്കിലും അവളുടെ കരി നീല കണ്ണുകളിൽ ഒരു നിമിഷം ഒന്ന് നോക്കി നിന്നു ആ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ എനിക്ക് തോന്നി...
 
ആ നോക്കി നിന്ന നിമിഷം അവൾ ഒട്ടും വൈകിക്കാതെ അവളുടെ ഇടത് കൈ കൊണ്ട് എന്റെ ചെകിടത്ത് ഒന്ന് പൊട്ടിച്ചു....
 
കൈ വിടാടാ ചെറ്റേ എന്നാ ഡയലോഗും ആയി അവൾ എന്നെ തള്ളി മാറ്റി കൊണ്ട് പോയി....
 
ഒരു നിമിഷം ഞാൻ ഒന്ന് ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ നിന്ന് പോയി...
 
കർത്താവെ ആരും കണ്ടില്ല ഭാഗ്യത്തിന് കോപ്പ് എന്ത് വേദന ആണ്... മോളെ മെറി ഇനി നിനക്ക് ഞാൻ ആരാണ് എന്ന് കാണിക്കാട്ടോ എന്ന് വിചാരിച്ചു നേരെ ടോയ്ലറ്റ്ൽ പോയി കണ്ണാടിയിൽ നോക്കി...
 
കോപ്പ് നല്ല ചുവന്ന് തുടുത്തു കിടക്കണ്ട് ഇനി ഇത് വച്ച് ക്ലാസിൽ കയറിയാൽ ശെരി ആവില്ല എന്ന് വിചാരിച്ചു പുറത്തേക്കു ഇറങ്ങി... നേരെ ബീച്ചിലേക്കു പോയി ഇരുന്നു... അവളോട് ഉള്ള ദേഷ്യം തിരമാലകളെ പോലെ ഇരച്ചു കയറി വന്നു കൊണ്ടെയിരുന്നു....