Aksharathalukal

ജാനകി

വീണ്ടും ഒരു അവധിക്കാലം വന്നെത്തി. മുന്നോട്ട് നടക്കുന്ന ഒരു ചുവടിലും അയാൾ മുന്നിൽ നീണ്ടു കിടക്കുന്ന ദിവസങ്ങളെ പഴിപറഞ്ഞു.

സുഹൃത്തുക്കളുടെ വീടുകളിൽപോയിനിൽക്കുന്നത് ഇത്തവണ ഒഴിവാക്കാം. അയാൾ മനസ്സിൽ ഉറപ്പിച്ചു. ഡൽഹിയുടെ തണുപ്പിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ട്രെയിൻ കയറുമ്പോൾ ആമീർ അയാളെ കുറിച്ച് മാത്രം ആലോചിച്ചു. ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയ മാതാപിതാക്കൾ.... പത്തൊമ്പതാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേരുമ്പോൾ അമീറിന്റെ മനസ്സിൽ അയാളെക്കാളേറെ വേദനകൾ ആയിരുന്നു. പിന്നെ ഇടയിൽ മാറിമാറി വരുന്ന സുഹൃത്ത് ബന്ധങ്ങൾ. നാട്ടിലേക്ക് ഒരിക്കൽ പോലും പോകുവാൻ അയാൾക്ക് തോന്നിയില്ല. അവസാനം ട്രെയിൽവേ പ്ലെറ്റുഫോമിൽ വെച്ച് സുഹൃത്തുക്കൾക്ക് ഒപ്പം എടുത്ത ചിത്രം അയാൾ വീണ്ടും എടുത്തു നോക്കി. താൻ പഴയതിനേക്കാൾ കുറച്ച് മാറിയിരിക്കുന്നു. ഒരു മുപ്പതുകാരന്റെ എല്ലാമാറ്റങ്ങളും അയാളിലും കാണുവാൻ കഴിയും.
 
അൽപ്പം ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴാണ് പാൻ മസാലയുടെ മണമുള്ള ചുവന്ന പല്ലുകളുള്ള ഗോവിന്ദൻ അയാളോട് സൗഹൃദം സ്ഥാപിക്കുന്നത്. ഗോവിന്ദൻ അവന്റെ പെരുമാറ്റത്തിലും സംസാരത്തിലുമുള്ള പന്തികേട് അമീർന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഗോവിന്ദൻ ആളൊരു ഏജന്റ് ആണ്. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന വിരുതൻ. ഇന്ത്യായിലെ ഏതു ഭാഷയും ഗോവിന്ദന് വശമാണ്.
 
 
അമീർ വീണ്ടും സ്വയം ചോദിച്ചു ഗോവിന്ദന് ഒപ്പം പോകണോ വേണ്ടയോ? അമീറിന്റെ ഹൃദയം സമ്മതിക്കുന്നില്ല പോകാം എന്നുതന്നെ.... സ്ത്രീ.... അതൊരിക്കലും അറിവില്ലാത്ത മേഖലയാണ്. എന്തുകൊണ്ടോ അയാൾക്ക് അതിന് സാധിച്ചിട്ടില്ല. ഇത്രയും നാൾ അറപ്പോടെ കണ്ടിരുന്ന ഒരിടത്തേക്ക് ഇത്തവണ ചുവടുകൾ വെക്കുമ്പോൾ അയാൾക്ക് ഹൃദയത്തിൽ ഒരു ഭാരം തോന്നി.
 
മഹാരാഷ്ട്രയിൽ വന്നശേഷം അയാൾ ഹോട്ടലിൽ മുറിയെടുത്തു കുളിച്ചു വൃത്തിയായി. പാൻ മസാലയുടെ മണം വീണ്ടും തേടിയെത്തിയപ്പോൾ ബാഗും എടുത്ത് ഗോവിന്ദന്റെ പിന്നാലെ നടന്നു. കാറിൽ ഇരിക്കുമ്പോൾ എല്ലാം പൊക്കം കുറഞ്ഞ് ഇരുണ്ട ഗോവിന്ദൻ അയാളുടെ അക്ക നടത്തുന്ന സരോവരം എന്ന വേശ്യാലയത്തെ കുറിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു.  ഗ്രാമത്തിന് നടുവിലാണ് സരോവരം നിൽക്കുന്നത്. പഴയ ഒരു രണ്ടുനില വീടാണ് സരോവരം.
 
അമീറും ഗോവിന്ദനും സരോവരത്തിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. ചുറ്റിലും പച്ചവെളിച്ചം വിതറിയ വീട്. മുകളിലത്തെ നിലയിൽ ഒരു മുറിയിൽ ഗോവിന്ദൻ അമീറിനെ കൊണ്ടുപോയി ഇരുത്തി. വലിയ ആളും അനക്കവും ഒന്നും അമീറിന് അവിടെ തോന്നിയില്ല. യഥോരു മുഖഭാവവും ഇല്ലാത്ത സ്ത്രീകൾ മുറിയുടെ മുന്നിലൂടെ ഇടക്കിടെ നടക്കുന്നുണ്ട്.
ഹിന്ദിയും കന്നടയും ഗുജറാത്തിയും തെലുങ്കും അങ്ങേയറ്റം തമിഴും അമീറിന് ആ വീട്ടിൽ കേൾക്കാൻ കഴിഞ്ഞു. ഒടുവിൽ ഒരു തടിച്ച സ്ത്രീക്ക് ഒപ്പം ഗോവിന്ദൻ തിരികെ വന്നു. രണ്ടു ദിവസം ഇവിടെ താമസിക്കാം ഏതുപെണ്ണിയെയും നോക്കാം ആകെ മൊത്തം രണ്ടായിരം രൂപ ആകുള്ളൂ.... സാർ.... ചുമന്ന പല്ലുകൾ വെളിയിൽ കാട്ടി ഗോവിന്ദൻ വിലപേശൽ തുടങ്ങി.
 
ഒടുവിൽ അമീർ ഉറപ്പിച്ചു. അമീറിനെ മൊത്തം പന്ത്രണ്ടു സ്ത്രീകളെ ഗോവിന്ദൻ കാണിച്ചു. അമീറിന് ആരെയും നോക്കാൻ തോന്നിയില്ല അയാൾ എഴുന്നേറ്റു. ആയിരം രൂപ കൊടുത്തിട്ട് പോകുവാൻ തിരികെ നടന്നു. അമീറിന്റെ പിന്നാലെ കെഞ്ചി കെഞ്ചി വീണ്ടും ഗോവിന്ദൻ നടന്നു ചെന്നു.
 
സാർ.... പുതിയ പെണ്ണുണ്ട് സാർ... ആരും തൊടാത്ത പെണ്ണ്.
 
അമീർ ഒരു നിമിഷം നിന്നു. ഗോവിന്ദൻ വീണ്ടും പറഞ്ഞു. ആ പെണ്ണിത്തിരി വൈലന്റ് ആ സാർ അതുകൊണ്ടാ.... കാണിക്കാതെ ഇരുന്നത്. ഗോവിന്ദന്റെ പെടലിക്ക് കുത്തിപിടിച്ചുകൊണ്ട് ആമീർ ചോദിച്ചു
എവിടെ.....
 
 
ഗോവിന്ദൻ കാണിച്ചു തന്ന മച്ചിൻ പുറത്തേക്ക് അമീർ നടന്നു. ഗോവിന്ദൻ പിന്നാലെയും. ഒടുവിൽ കൈകലുകൾ ബന്ധിച്ച നിലയിൽ ഒരുവളെ അമീർ കണ്ടു. അവൾ ചെറിയ കുട്ടിയാണ് ഇരുപത്തിരണ്ട് വയസ് കഷ്ടിച്ച് കാണും. അമീറിനെ കണ്ടതും അവളുടെ മുഖത്തെ വെറുപ്പ് ഇരട്ടിച്ചു. ഗോവിന്ദനോട്‌ താഴേക്ക് പോകാൻ അമീർ ആവശ്യപ്പെട്ടു. അയാൾ വീണ്ടും കിട്ടാൻ പോകുന്ന ആയിരം രൂപയോർത്ത് സന്തോഷത്തോടെ താഴേക്ക് ഇറങ്ങിപ്പോയി.
അമീർ അവളുടെ അടുത്തേക്ക് നടന്നു. വാ മൂടിയ തുണി അഴിച്ചതും അവൾ അമീറിന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി.
 
അമീർ തുപ്പൽ തുടച്ചുകൊണ്ട് നിലത്ത് മുട്ടുകുത്തിയിരുന്നു അവളുടെ കാലുകൾ കെട്ടിയിരുന്ന കയർ അഴിച്ചുമാറ്റി. അവൾ കാലുകൾ കൊണ്ട് അതിശക്തിയായി അമീറിനെ തൊഴിച്ചു. അയാൾ ശ്രെദ്ധയോടെ പിന്നിലേക്ക് ചുവടുവെച്ചു.
 
പിന്നെ അവളോട് പറഞ്ഞു..... Listen.... I'm a military officer... Trust me... I'll help you from here.
 
പക്ഷേ അവൾ അത് വിശ്വാസിക്കാൻ തയ്യാറായില്ല. ഒടുവിൽ id കാർഡ് മുന്നിലേക്ക് നീട്ടി അവളെ അയാൾ ബോധ്യപ്പെടുത്തി.
അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൾ അയാളെ അനുഗമിച്ചു.
 
 
അവളെയും കൂട്ടി താഴേക്ക് വന്നപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. എന്തു സംഭവിച്ചാലും അവളെ രക്ഷപെടുത്തണം എന്ന് മാത്രം ചിന്തിച്ച അയാൾക്ക് മുന്നിൽ ഗോവിന്ദൻ ഒരു വിഷയം ആയിരുന്നു. ഇണക്കം നടിച്ച് മറ്റൊരു മുറിയിലേക്ക് ഗോവിന്ദൻനെ രഹസ്യത്തിൽ കൂട്ടികൊണ്ട് പോകുമ്പോൾ ആ മണ്ടൻ അത് വിശ്വസിച്ചു. തലയ്ക്ക് ഒന്ന് കിഴുക്കേണ്ടിവന്നതേ ഉള്ളു ബോധം പോയി ഗോവിന്ദൻ നിലത്തേക്ക് വീണു.
 
പിന്നെ ബാക്കിഉള്ളത് ഗോവിന്ദൻന്റെ അക്ക ആയിരുന്നു. കുറെ കിടന്ന് ബഹളം വെച്ചപ്പോൾ മുഖമടച്ച് ഒന്ന് കൊടുത്തു. തള്ളയുടെ മൂക്കിൽ നിന്ന് രക്തം വന്നു. അവളെ കൊണ്ടുപോകാൻ അവരുടെ അനുവാദം കിട്ടി. പക്ഷേ.... അവളെ പോലെ മറ്റൊരു പെൺകുട്ടി ഇനി ഇവിടെ ഉണ്ടെങ്കിലോ?
 
ആരെങ്കിലും ഉണ്ടോ എന്നറിയാൻ തള്ളയുടെ തലമുടി കുത്തിപിടിച്ചു. ഭയന്നിട്ടാകാം ആ സ്ത്രീ ജാനകി.... ജാനകി എന്ന് വിളിച്ചു കരഞ്ഞു.
 
അവളും മറ്റൊരു സ്ത്രീയും കൂടി അവിടെ മുഴുവനും തിരഞ്ഞു. ആരെയും കണ്ടില്ല. നിരാശയോടെ എനിക്കുമുന്നിൽ അവൾ നിൽക്കുമ്പോൾ അമീർ വീണ്ടും ദേഷ്യം കൊണ്ട് തള്ളയുടെ മുഖത്ത് അടിച്ചു. ആ നിമിഷം ആ സ്ത്രീ നിലത്ത് പോയിരുന്നിട്ട് നിലത്തെ ചുവന്ന പരവധാനി വേഗം മാറ്റി. നിലത്ത് മറ്റൊരു മുറിയുടെ വാതിൽ ആയിരുന്നു.
 
അവരുടെ നാവിൽ നിന്നും വീണ്ടും ആ പേര് അയാൾ കേട്ടു. ജാനകി.....
 
 
തുടരും...