Aksharathalukal

ഒരു Nss പ്രണയഗാഥ 💞 (അവസാനഭാഗം )

സ്റ്റേജിൽ അന്നൗൻസ് മെന്റ് വന്നു.....

"Welcome to our young and active NSS camp duty incharge miss 
AYRA M ISSAC  for a welcome speech to our sub collector VIDHUN WILLSON..."
ഞാൻ മെല്ലെ സ്റ്റേജിലേക്ക് നടന്നു കയറി....

എന്നെ അവൻ നോക്കുന്നുണ്ടാകും അല്ലേ പേര് കേട്ടപ്പോൾ....
എവിടുന്ന് മറന്ന് കാണും.... അതിന് ഉത്തരമല്ലേ അവൻ ചേർത്ത് പിടിച്ചിരിക്കുന്ന വളയിട്ട കൈകളും അവളുടെ വീർത്ത വയറും....

ഞാൻ എന്നെ തന്നെ ശാസിച്ചു....
അവനിലേക്ക് നീളാൻ കൊതിച്ച മിഴികളെ അരുതെന്ന് പറഞ്ഞടക്കി.....
മൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് സദസ്സിലേക്ക് നോട്ടമയച്ചു.......
അന്ന് ഞങ്ങൾ ഇരുന്നപോലെ കുറേ കുട്ടികൾ..... താല്പര്യം ഇല്ലാത്തമട്ടിൽ ഇരിക്കുന്നു.... പരസ്പരം ചളികൾ പറഞ് ചിരിക്കുന്നു....

Respected collecter, principal sar... And Other teachers.....
A very good morning to all my dears......
മലയാളത്തിൽ പറയാം അല്ലേ....
കുട്ടികൾ...... മതി എന്ന് ഉച്ചത്തിൽ വിളിച്ചു കൂവി......
നിങ്ങൾ ഇന്ന് NSS മായി ബന്ധപ്പെട്ട് സപ്തദിന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നവരാണ്...അല്ലേ.....
നിങ്ങൾക്കും.. നമ്മുടെ ബഹുമാനപ്പെട്ട കളക്ടർ സാറിനും മറ്റു ടീച്ചേഴ്സിനും സ്വാഗതം ആശംസിക്കുക എന്നതാണ്...
എന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം....!!!

ഒരുപാട് തിരക്കുകൾക്ക് ഇടയിൽ നിന്ന് നമുക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ഇവിടുത്തെ പൂർവവിദ്യാർഥി കൂടിയായ....
Sub കളക്ടർ വിഥുൻ വില്സെന്റിൻറെ എല്ലാ ബഹുമാനദരങ്ങളോടെയും ഞാൻ എന്റെ പേരിലും നമ്മുടെ കോളേജിന്റെ പേരിലും നാഷണൽ സർവീസ് സ്കീമിന്റെ പേരിലും സ്വാഗതം ചെയ്യുന്നു....

നേരത്തെ  എന്നോട് സംസാരിച്ച കുട്ടി ബൊക്കെ കൊടുത്തു.....
അടുത്തതായി നമ്മുടെ പ്രിയപ്പെട്ട
സെദ്ദം സാറിനെ സ്വാഗതം ചെയ്യുന്നു....

ഇനി കൂടുതൽ കാര്യങ്ങൾ അനുഭവങ്ങൾ എല്ലാം നിങ്ങൾക്ക് കളക്ടർ സാർ പകർന്നു തരുന്നതാണ്.....
ഒരിക്കൽ കൂടി നിങ്ങളെ എല്ലാവരെയും സപ്തദിന ക്യാമ്പിന്റെ ഉത്ഘാടന വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു....
നന്ദി നമസ്കാരം....
ജയ് ഹിന്ദ്...!!!!

ആ കുട്ടി തന്ന പപ്പേറിലെ ഒന്നും തന്നെ പറയാൻ എന്നെ കൊണ്ട് സാധിച്ചില്ല എങ്ങനെയോ സ്വാഗതം പറഞ് സ്റ്റേജിൽ നിന്ന് താഴെക്കിറങ്ങി....
ഞാൻ ഇറങ്ങിയതിന് പിറകെ വിധുവിനെ സംസാരിക്കാൻ ക്ഷണിച്ചു.....

അവിടെ നിൽക്കാൻ തോന്നിയില്ല എങ്ങോടെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നി.....

മൈക്കിലൂടെ അവന്റെ ശബ്ദം ഒഴുകി വന്നു...

"പ്രിയമുള്ളവരേ......ഒരുപാട് ഓർമ്മകൾ തന്ന കലാലയം ആണിത്.....
അല്ല എന്റെ നിറമുള്ള ഓർമ്മകൾ കൂടുതലും ഇവിടെയാണ്......
ഇവിടെ വന്നപ്പോൾ ഒരുപാട് പരിചിത മുഖങ്ങളെ കണ്ടു....
അതിൽ ഒന്ന് സെദ്ദം സാർ ആണ്....
ഞങളുടെ അന്നത്തെ.... Nss ഇൻചാർജ് ഈ സാർ ആയിരുന്നു......!!!
രണ്ടാമത്തെയാൾ ഇപ്പൊ എനിക്ക് സ്വാഗതം പറഞ് പോയ കക്ഷിയാണ്...
ആളുടെ സ്വാഗതത്തിൽ നമ്മൾ ഒന്നിച്ചു ഒരു ക്യാമ്പിൽ പങ്കെടുത്തു എന്നെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു......

പറഞ്ഞില്ല................

അത് പറഞ്ഞപ്പോഴേക്കും ഞാൻ പുറത്തെത്തിയിരുന്നു......
ഉള്ളിലെ പ്രണയം മറന്ന് സൗഹൃദത്തിന്റെ മുഖം മൂടി ഇനിയിടാൻ എനിക്ക് കഴിയില്ലായിരുന്നു.....!!!

ഈ കൂടെയുള്ളത് വൈഫ്‌ ആണോ സാർ????

വിധു പറഞ് പാതിയായപ്പോഴേക്കും ഒരു വിരുതൻ ചോദിച്ചു........

എനിക്കും ചെറിയൊരു പ്രതീക്ഷ ഉള്ളത് കൊണ്ട് അവന്റെ വാക്കുകൾക്കായി കാതോർത്തു.....

"അതെ "............

ചെവിയിൽ ഒരു മുഴക്കം സൃഷ്ടിച്ചു ആ വാക്ക് ഇങ്ങനെ വട്ടം കറങ്ങി....അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിൽ ഞാൻ കോളേജിലെ സിക്ക് റൂമിലേക്ക് പോയി......

അവിടുത്തെ കൂളറിൽ നിന്ന് മുഖത്തേക്ക് വെള്ളം എടുത്ത് തളിച്ചു......


കണ്ണുനീർ കവിളിനെ പൊള്ളിച്ചു ഒഴുകും പോലെ......

അവിടെയുള്ള കട്ടിലിൽ കയറി കിടന്ന് കരഞ്ഞു......

കരഞ്ഞു കരഞ്ഞെപ്പോഴോ ഞാൻ ഉറങ്ങിപ്പോയിരുന്നു......


ആരോ തട്ടി വിളിക്കുന്നത് കേട്ട് കണ്ണ് തുറന്നു.......


"മിസ്സ്‌  ടൈം ഒരുപാടായി..... സിക്ക് റൂം പൂട്ടാൻ ആന്റി വന്നിട്ടുണ്ട്......"

ഞാൻ എങ്ങനെയോ തപ്പിത്തടഞ് എഴുനേറ്റു....
എഴുനേറ്റതെ ഓര്മയുള്ളു ശക്തമായി കണ്ണിലേക്ക് ഇരുട്ട് വന്ന് കയറി....

കണ്ണ് തുറക്കുമ്പോൾ കോളേജിൽ അല്ല.......
കാറിൽ......
ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി......

"ഹാ എഴുന്നേറ്റോ..... എന്തൊരു വീഴ്ച ആണെടോ???
ലെച്ചു പേടിച്ചു പോയി......
ആ സെർവന്റും ലെച്ചുവും കൂടെ താങ്ങിയപ്പോഴേക്കും സാറും വന്നു....
B. P ലോ ആയതാണെന്ന് സാർ പറഞ്ഞത് കൊണ്ട് പിന്നെ ഹോസ്പിറ്റലിലേക്ക് പോയില്ല.....   "


എഴുന്നേറ്റത്തും നോൺ സ്റ്റോപ്പ്‌ ആയി വിധുവിന്റെ കൂടെ കണ്ട പെണ്ണിന്റെ കമന്ററി. ..
ഇതിനിടയിൽ എനിക്ക് സ്ട്രൈക്ക് ആയ ഒരു പേര് ലച്ചു ആണ്....
പിന്നെ ഇവളുടെ സാറും അത്  വിധു ആയിരിക്കും.......

ഞാൻ ചിന്തിച്ചു കൊണ്ടിരിക്കെ ഒരു കൈയ് മുന്നിലേക്ക് വന്നു......
പ്രിയ.....!!!
ഐറ അല്ലേ.....??
വിധു പറഞ് അറിയാം....
പിന്നെ ഐറ.....ഈ കുട്ടി എന്റെ സിസ്റ്റർ ഇൻ ലോ ആണ് കേട്ടോ....
അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ വെറുതെ കണ്ണോടിച്ചു......
മറ്റേ വെൽക്കം സ്പീച്ച്....... ഇവള്... ഈ കുട്ടി........ വിധുവിന് പെങ്ങൾ ഇല്ലല്ലോ....
ഞാൻ  മനസ്സിലോർക്കേ....


വിധു വന്ന് കാറിൽ കയറി.....

ഇനി നിങ്ങളൊക്കെ ഒന്നിറങ്ങിക്കെ ഞാൻ എന്റെ കൊച്ചിനോട് ഒന്ന് മിണ്ടട്ടേ....

അപ്പോഴേക്കും പ്രിയ ഇരുന്ന സൈഡിലെ ഡോർ ആരോ തുറന്നു....
നന്ദുവേട്ടൻ.....!!!!

ഞാൻ കുറച്ച് നേരം വാ തുറന്ന് ഇരുന്നു പോയി.......

നിന്റെ റിയ ഇവനെ നൈസ് ആയിട്ട് തേച്ചു.......
ഇവന് എൻട്രൻസിന് പോയപ്പോ പ്രിയയെ കിട്ടി.....
നന്ദുവിന്റെ സിസ്റ്റർ ആണ് ലച്ചു....!!!

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുണ്ടുകൊണ്ട് സോറി പറയുന്നുണ്ട്......

പിന്നെ സ്റ്റേജിൽ വച്ച് ഭാര്യ ആണെന്ന് പറഞ്ഞതോ????
ഞാൻ ചോദിച്ചപ്പോഴേക്കും വിതുമ്പിപോയിരുന്നു.......

അത് പണ്ടേ നിന്റെ സ്വഭാവം അല്ലേ... എന്തേലും പറഞ് തീരും മുന്നേ ഒന്നും നോക്കാതെ ഇറങ്ങി ഓടൽ..... 
നന്ദുവേട്ടൻ ഒരു ചിരിയോടെ പറഞ്ഞു.

ഞാൻ താഴേക്ക് നോക്കി ഇരുന്നു.....
അവരെല്ലാം ഇറങ്ങുന്നതും വിധു കാർ മുന്നിലേക്ക് എടുക്കുന്നതും ഞാൻ അറിഞ്ഞിരുന്നു....
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
എന്റെ മനസ്സ് വീണ്ടും പിന്നിലേക്ക് ഓടി.......


ക്യാമ്പ് ഫയർ ദിവസം എല്ലാരും അവിടുത്തെ മുറ്റത്ത് കൂടിയിരുന്നു.....
തുടക്കത്തിൽ ബോയ്സ് ഒരു സൈഡിലും ഗേൾസ്‌ മറ്റൊരു സൈഡിലും ആയി ഇരുന്നെങ്കിലും.....

പാട്ടിനും മേളത്തിനും ഇടയിൽ എല്ലാരും ഇടകലർന്ന് പോയിരുന്നു........

എല്ലാരും കൂടി പാട്ട് വച്ച് തുള്ളിക്കൊണ്ടിരുന്ന സമയത്ത് എന്റെ ദേഹത്തു ആരുടെയോ കൈയ് ഇഴയുന്നത് പോലെ തോന്നി.....

ഒരു തോന്നലിൽ തിരിഞ്ഞു നോക്കിയതും വിധുവിനെ ആണ് കണ്ടത് അവൻ പുച്ഛത്തിൽ എന്താടി എന്ന് ചോദിച്ചു......

അവനല്ലെന്ന് തോന്നി വീണ്ടും പഴയപോലെ തുള്ളി തുടങ്ങി...... ഈ തവണ ഇഴയുന്നത് പോലെ അല്ല കയറി പിടിക്കുക തന്നെയായിരുന്നു ചെയ്തത്.........

ഞാൻ കണ്ണടച്ചു തിരിഞ്ഞ്  കരണം നോക്കി ഒന്ന് പൊട്ടിച്ചു.....
പൊടുന്നനെ പാട്ട് നിന്നു......
എല്ലാവരുടെയും ശ്രെദ്ധ ഞങ്ങളിലേക്കായി......


മുന്നിലേക്ക് നോക്കിയ ഞാൻ കണ്ടത് കവിളിൽ കൈയ് വച്ച് എന്നെ ദഹിപ്പിക്കുന്ന വിധുവിനെ....

അപ്പോഴാണ്ഞാൻ അടിച്ചത് വിധുവിനെ ആയിരുന്നെന്നു എനിക്ക്മനസ്സിലായത്......

അവിടെ നിന്നും ഒന്നും പറയാതെ പിന്തിരിഞ്ഞു ഞങളുടെ ഡ്രസ്സ്‌ വച്ചിരുന്നിടത്തേക്ക്  ഓടിയതും..... ഡ്രസ്സ്‌ പാക്ക് ചെയ്ത് സെദ്ദം സാറിനോട് പപ്പയെ വിളിക്കണമെന്ന് കരഞ്ഞു പറഞ്ഞതും ഒന്നും സ്വബോധത്തോടെ ആയിരുന്നില്ല.....


ഉള്ളിൽ വിധു ഇത്തരക്കാരൻ അല്ലെന്ന് ഞാൻ തനിയെ വാദിച്ചു......

പക്ഷേ കണ്ണിൽ കണ്ട സത്യം അത്.....?????
അവിടെ നിന്നും ഒന്നും പറയാതെ പിന്തിരിഞ്ഞു ഞങളുടെ ഡ്രസ്സ്‌ വച്ചിരുന്നിടത്തേക്ക്  ഓടിയതും..... ഡ്രസ്സ്‌ പാക്ക് ചെയ്ത് സെദ്ദം സാറിനോട് പപ്പയെ വിളിക്കണമെന്ന് കരഞ്ഞു പറഞ്ഞതും ഒന്നും സ്വബോധത്തോടെ ആയിരുന്നില്ല.....

ഉള്ളിൽ വിധു ഇത്തരക്കാരൻ അല്ലെന്ന് ഞാൻ തനിയെ വാദിച്ചു......

പക്ഷേ എന്റെ കണ്ണിൽ കണ്ട സത്യം അത്.....?????

അത്  മനഃപൂർവം ഞങ്ങളെ തെറ്റിക്കാൻ ആരോ ചെയ്തതാണെന്ന് മനസ്സിലാക്കാൻ ഒരുവർഷം കഴിഞ്ഞുള്ള വിധുവിന്റെ ഫെയർവെൽ പാർട്ടിക്കിടെ ഉള്ള ഒരുത്തന്റെ കുറ്റ സമ്മദം വേണ്ടി വന്നു.....

അപ്പോഴേക്കും ഞങ്ങൾ രണ്ട് ദ്രുവങ്ങളിൽ  ആയി പോയിരുന്നു......
വിധു കോളേജ് വിട്ട് പോകും മുന്നേ ഒന്ന് കാണാനും മാപ്പ് ചോദിക്കാനും കുറേ ശ്രെമിച്ചു......
നടന്നില്ല.... എന്ന് മാത്രമല്ല നേർകുനേർ വരുന്ന സാഹചര്യങ്ങൾ മനഃപൂർവം വിധു ഒഴിവാക്കി കൊണ്ടേ ഇരുന്നു......

കോളേജ് കഴിഞ്ഞതുംഎല്ലാ കൂട്ടുകാരുമായുള്ള കോൺടാക്റ്റും കളഞ്ഞു..
M. A യും പിജിയും എടുത്തു....
നെറ്റ് എഴുതി പഠിച്ചിടത്ത് തന്നെ കയറി.....
ഇതിനിടയിൽ വിധു ഐഎസ് എടുത്തതും മറ്റും ആരോ ചെവിയിൽ എത്തിച്ചിരുന്നു......

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
കാർ നിർത്തിയത് കൊണ്ട് ചിന്തകൾ പാതിയിൽ മുറിഞ്ഞു പോയി.....

ഞാൻ സൈഡിലേക്ക് നോട്ടമയച്ചപ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്ന വിധുവിനെ കണ്ടു...  
ഞങ്ങൾ ഒരു ബീച്ച് സൈഡിൽ ആണ് നില്കുന്നത്.......
എന്ത്‌ പറഞ് തുടങ്ങണം എന്നറിയാതെ കാറിൽ തന്നെ കുറച്ച് നേരം അങ്ങനെയേ ഇരുന്നു.....

"ഇറങ്ങ് നമുക്കൊന്ന് നടക്കാം......!!"
വിധു അതും പറഞ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി...
അതിനൊപ്പം ഞാനും പുറത്തേക്കിറങ്ങി...
അസ്തമയസമയമായത്  കൊണ്ട് ആളുകൾ ഒരുപാട് ഉണ്ടായിരുന്നു.......

കുറച്ച് ദൂരം അവൻ മുന്നിലും ഞാൻ പിന്നിലും നടന്നു....
ഞങ്ങൾക്കിടയിലെ മൗനം അതങ്ങനെ തുടർന്നു......
ഞാൻ വീണ്ടും ഓർമകളിൽ ഇടറിപോയപ്പോഴേക്കും വലം കയ്യിൽ ഒരു നനുത്ത സ്പർശം അറിഞ്ഞു....
കണ്ണുകൾ വിടർത്തി അവനിലേക്ക് ശ്രെദ്ധ തിരിച്ചു.....

ചുണ്ടിൽ പുഞ്ചിരി വിരിയുന്നതിനനുസരിച്ച് എന്റെ ഉള്ളിലും തണുപ്പ് പടർന്നു.....

"സോറി "
ഞാൻ പതിയെ ചുണ്ടനക്കി.....

"വിട്ട് കളയെടി.....ആ ഒരവസരത്തിൽ ആരായാലും അങ്ങനെയേ പെരുമാറൂ.."

"അപ്പൊ ഇത്രയും നാളായിട്ട് ഒന്ന് കാണാൻ പോലും വരാതിരുന്നതോ???"

"ആര് പറഞ്ഞു.... ഞാൻ എത്രയോ തവണ നിന്നെ കാണാൻ വന്നു....
നീ ചിന്താവിഷ്ടയായ സീതക്കുള്ള റിഹേഴ്സൽ നടത്തുകയല്ലായിരുന്നോ???"

ഞാൻ കണ്ടില്ലല്ലോ???
എനിക്ക് അത്ഭുതം തോന്നി ഒരിക്കെ പോലും ഞാൻ അതിൽ പിന്നെ വിധുവിനെ കണ്ടിരുന്നില്ല.....

അവൻ വേഗം ഫോൺ എടുത്ത് കുറേ ഫോട്ടോസ് കാണിച്ചു തന്നു.....
ഞാൻ M. A ചെയ്തപ്പോൾ ഉള്ളത് മുതൽ ഈ കോളേജിലെ ആദ്യ ദിവസം ജോയിൻ ചെയ്യാൻ വന്നപ്പോൾ വരെയുള്ള ഫോട്ടോസ് അതിൽ ഉണ്ടായിരുന്നു.....

തിരികെ കാറിനടുത്തേക്ക് നടക്കുമ്പോൾ ഇനിയും ഈ കൈകൾ ഒരു കാരണത്താലും വേർപെട്ട് പോകരുത് എന്നപോലെ അവൻ മുറുകെ പിടിച്ചിരുന്നു......

വീടിന് മുന്നിൽ എന്നെ ഡ്രോപ്പ് ചെയ്ത് പോകുമ്പോൾ അപ്പയുടെ മുഖത്തു കണ്ട തിളക്കത്തിൽ നിന്ന് കാര്യങ്ങൾ അപ്പയോട് വിധു സംസാരിച്ചെന്ന് എനിക്ക് മനസ്സിലായി....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തോപ്പിൽ വിൽസന്റിന്റെയും സുസന്നയുടെയും മകനായ വിഥുൻ.....!!!
ഈ നിൽക്കുന്ന മട്ടുംമ്മൽ ഐസക്കിന്റെയും സേറയുടെയും മകളായ ഐറയെ സഭാനിയമ പ്രകാരം ഇണയായി സ്വീകരിക്കാൻ സമ്മതമാണോ ???

"സമ്മതം... "

"മട്ടുംമ്മൽ ഐസക്കിന്റെയും സേറയുടെയും മകളായ ഐറ...
തോപ്പിൽ വിൽസെന്റിന്റെയും സുസന്നയുടെയും മകനായ വിഥുൻ വിൽസൺഎന്നായളെ സഭാ നിയമ പ്രകാരം  ഇണയായി സ്വീകരിക്കാൻ സമ്മതമാണോ???"


"സമ്മതം...."

ഇനി റിങ് എക്സ്ചേഞ്ച് ചെയ്തോളു......


എല്ലാവരുടെയും സമ്മതത്തോടെ ഇന്ന് ഞങ്ങളുടെ മനസ്സമ്മതം ആയിരുന്നു......

വലിയ ആളും ആരവങ്ങളുമില്ലാതെ ലളിതമായി പള്ളിയിൽ വച്ച് ഒരു ചടങ്ങ്......
വിവാഹ ശേഷം എല്ലാവർക്കുമായി ഒരു പാർട്ടി അങ്ങനെയാണ് തീരുമാനിച്ചത്....
നന്ദുവേട്ടനും ഫാമിലിയും പ്രിയയും ഉണ്ടായിരുന്നു....
ആദ്യം മുതൽ എല്ലാത്തിനും....
പിന്നെ ലച്ചുവും.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മനസമ്മതം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം കെട്ടുകല്യാണം.....!!!

വിധുവിന്റെ മിന്ന് ഏറ്റുവാങ്ങി.... ഞങ്ങൾ ഹാളിലേക്ക് തിരിഞ്ഞു അവിടെ വിധുവിന്റെ ഫ്രണ്ട്‌സ് വക ഒരു കേക്ക്... പിന്നെ ഞങളുടെ ഫാമിലി വക മറ്റൊന്ന്.....

അതൊക്കെ കഴിഞ്ഞ് വീട്ടിലേക്ക്....

ഞാനും വിധുവും നന്ദുഏട്ടനും പ്രിയയും ഒരുമിച്ച്.....
മറ്റുള്ളവർ അടുത്ത കാറിൽ......
കാർ എത്തി നിന്നത് ഞങളുടെ പഴയ NSS ക്യാമ്പ് MNC യുടെ മുന്നിൽ ആയിരുന്നു.......

എത്തിയതും നന്ദുഏട്ടൻ പ്രിയയെ ചേർത്ത് പിടിച്ച് എന്തെല്ലാമോ കാണിച്ചു കൊടുക്കുന്നുണ്ട്.......

ഞാൻ വിധുവിനെ നോക്കി.... അവൻ സ്റ്റിയറിങ്ങിൽ താളം പിടിക്കുന്നു......

ഇറങ്ങുന്നില്ലേ.....???
ഞാൻ ചോദ്യ ഭാവത്തിൽ ചോദിച്ചു......
ഡോർ തുറന്ന് ഇറങ്ങാൻ പോയി....

വെയിറ്റ്......!!
ഇറങ്ങല്ലേ....... കുറച്ച് പേര് വരാനുണ്ട്.....അതും പറഞ് അവൻ പുറത്തിറങ്ങി കാറിൽ നിന്ന് ചോക്ലേറ്റ് ഡ്രസ്സ്‌ അങ്ങനെ എന്തൊക്കെയോ എടുത്തു...
അവിടെ ഉള്ളവർക്ക് വേണ്ടി.....

ഈ ഡ്രെസ്സിന്റെ കാര്യം പണ്ട് ഞാൻ ക്യാമ്പിന്റെ സമയത്ത് റിയയോട് പറഞ്ഞിരുന്നു....

"നമ്മൾക്ക് ഒരു job ആയാൽ ഇവർക്ക് ഒരു ജോടി ഡ്രസ്സ്‌ ഒരു തവണ എങ്കിലും കൊടുക്കണം എന്ന്....."

എല്ലാരേയും കാണാൻ തോന്നുന്നു......!!

ഞാൻ പതിയെ സീറ്റിലേക്ക് ചാരി കണ്ണടചു....
ഈ മുടി ഇങ്ങനെ ബൻ ചെയ്തത് കൊണ്ട് മര്യാദക്ക് കിടക്കാൻ പറ്റുന്നില്ല....
പിന്നെ വീണ്ടും നിവർന്നിരുന്നു.....

ഡോറിൽ ആരോ മുട്ടുന്നത് കേട്ട്  അങ്ങോട്ട് നോക്കി......
അൻസി.... ആദ്യം സ്വപ്നം ആണെന്ന് തോന്നി.....
ഇറങ്ങിക്കോ... വരും എന്ന് പറഞ്ഞവർ എത്തി എന്ന് വിധു ഡോർ തുറന്ന് പറഞ്ഞപ്പോഴാണ്... ഇതൊക്കെ സത്യമാണ് എന്ന് എനിക്ക് മനസ്സിലായത്.....
സന്തോഷം ആവേശം അത്ഭുതം എല്ലാകൂടെ കലർന്ന ഒരു മൂർധന്യ അവസ്ഥയിൽ ആയിരുന്നു ഞാൻ....

പുറത്തിറങ്ങി അവളെ ചേർത്ത് പിടിക്കാൻ നോക്കിയതും....
ഇടയിൽ ഒരു ശബ്ദം.....

"ന്റെ ഉമ്മിയ.... തൊടല്ലേ.... പറ.... മ്മീ... തൊടല്ലേ.... "

ഒരു കുസൃതി കുരുന്നു അവളുടെ വിരലിൽ തൂങ്ങി നിന്ന് പറയുന്നു.....
ഞാൻ കണ്ണ് ചിമ്മി... കാണിച്ചു...
അപകടകാരി അല്ലെന്ന് തോന്നിയത് കൊണ്ട് ആണെന്ന് തോന്നുന്നു അവൻ ഒന്ന് ചിരിച്ചു.....

ഞാൻ മെല്ലെ കൈയ് കാണിച്ചു വിളിച്ചു കുലുങ്ങി കുലുങ്ങി ആ വരവും ചിരിയും എല്ലാം അൻസിയെ പോലെ തോന്നിച്ചു....

എന്റെ അടുത്ത് വന്ന്
ഹലോ ഐറ..... എന്ന് പറഞ്ഞതും എനിക്ക് നിഹാൽ ഇക്കയെ ഓർമ്മ വന്നു.....

സംസാരത്തിന്റെ ടോൺ അതുപോലെ തന്നെ....!!
ഞാൻ അത് പറയുകയും ചെയ്തു.

ഞാൻ അത്ഭുതത്തോടെ അൻസിയെ നോക്കി..... അവള് കുലുങ്ങി ചിരിക്കുന്നു........

എടി... ഭീകരി.....ഇതെങ്ങനെ.....???

ഞാൻ പറഞ്ഞ മതിയോ ഭൂലം ദേവി....???വിധു ചെവിക്കടുത്തായി വന്ന് ചോദിച്ചു....

ഞാൻ തളർന്നു പോകും പോലെ തോന്നി..... രോമം ഒക്കെ എഴുന്നു നില്കുന്നു.....


അൻസി ഹാളിലേക്ക് ചെല്ല് ഞങ്ങൾ ഇപ്പൊ വരാമേ???
എന്നും പറഞ് അവൻ എന്നെ എടുത്തുയർത്തി നടന്നു.....

നടന്നെത്തിയത് അന്ന് ക്യാമ്പിന്റെ സമയത്ത് ഇവിടുത്തെ ബഡ്‌സ് സ്കൂളിലെ കുട്ടികൾ വരച്ച എനിക്ക് മുഴുവൻ കാണണം എന്ന് ആഗ്രഹങ്ങൾ ഉണ്ടായിട്ടും കാണാൻ സാധിക്കാതിരുന്ന ആ മുറിയിലേക്കാണ്....

കാല് കൊണ്ട് പാതി ചാരിയ ആ വാതിൽ തുറന്ന് എന്നെ താഴെ നിർത്തി.... ലൈറ്റ് ഇട്ടു......
ചുമരിൽ മുഴുവൻ ജീവൻ തുടിക്കുമ്പോലുള്ള ചിത്രങ്ങൾ.........

കുറച്ചു സമയം അത് മുഴുവൻ കണ്ടപ്പോഴേക്കും പിന്നിൽ നിന്ന് രണ്ട് കരങ്ങൾ എന്നെ പുണർന്നു......

എന്റെ പൊന്ന് ഐറ നീ ഇനി സാരി ഇങ്ങനെ പുറത്തേക്ക് പോകുമ്പോ ഉടുക്കല്ലേ..... പള്ളിയിൽ നിന്നെ കണ്ടപ്പോൾ മുതൽ കണ്ട്രോൾ പോയി നില്കുകയാണ്.... 

ഇപ്പൊ ഒരു കിസ്സ് തന്നില്ലെങ്കിൽ..... ഒന്നിലൊന്നും നിക്കൂലാട്ടോ.....!!!!

മെല്ലെ ചെവിയിലൂതി പറഞ്ഞതും മൊത്തത്തിൽ ഫ്രീസ് ആയ ഒരു അവസ്ഥ വന്നു എനിക്ക്.....
എന്നെ തിരിച്ചു അവന് അഭിമുഖമായി നിർത്തിയതും എന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു പോയി.......
അവന്റെ കരങ്ങൾ എന്നെ പൊതിയുന്നതും ചുണ്ടുകൾ എന്റെ അധരങ്ങളെ ബന്ധിക്കുന്നതും ഞാൻ അകകണ്ണിൽ കണ്ടു.....

എന്റെ മുഖത്തു നാണത്തിന്റെ ചായം കമിഴ്ന്നു കാണണം.....
ഒട്ടൊരു നേരത്തിനോടുവിൽ ശ്വാസമെടുക്കാനാവാതെ അവനെ തള്ളി മാറ്റിയപ്പോഴും അവന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ലായിരുന്നു......

പണ്ടത്തേതിനേക്കാൾ കൂടുതൽ ആ കണ്ണുകൾ തിളങ്ങും പോലെ......
എന്നെ നോക്കി ചിരിയോടെ നിന്ന അവനെ തള്ളി മാറ്റി പുറത്തേക്കിറങ്ങി......

എല്ലാരും ഉണ്ടായിരുന്നു ഹാളിൽ.... റിയ വിത്ത്‌ ന്യൂ ബോയ്ഫ്രണ്ട് 
അനി വിത്ത്‌ ഹസ്ബൻഡ്.....
നിഹാൽ വിത്ത്‌ അൻസി...... അങ്ങനെ ഒരു വിധം എല്ലാരും couple ആയാണ് വന്നത്.....

എന്റെ എൻഗേജ്മെന്റ് ഡേ  ഞാൻ മനസ്സിൽ ആഗ്രഹിച്ചതൊക്കെ വിധു നടത്തി തന്നു....
എല്ലാരേം മാരേജിന് ക്ഷണിച്ചാണ് അവിടുന്ന് പോന്നത്......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രണ്ടാഴ്ചക്ക് ശേഷം എല്ലാരേം സാക്ഷിയാക്കി വിധുവിന്റെ..... ഓഹ് സോറി ഇച്ചായന്റെ മിന്ന് എന്റെ കഴുത്തിൽ കയറി...... മിന്നു കെട്ടി കഴിഞ്ഞാൽ ഇച്ചായ എന്ന് വിളിക്കാനാ കളക്ടർ സാറിന്റെ ഓർഡർ.....
എന്ന ചെയ്യാനാ പഠിച്ചതെ പാടൂ.....
വിളിച്ചതെ നാവിൽ വരൂ.....
ഇടക്ക് വിധു എന്ന് വിളിച്ചു പോകും അപ്പൊ പുള്ളി കണ്ണൂരൂട്ടും പെട്ടെന്ന് ഇച്ചായ എന്നാക്കും.....

പിന്നെ ഇച്ചായൻ പറഞ്ഞപ്പോലെ അമ്മച്ചി സൂസന്ന ഒരു പാവം ആണ്...
പെൺകുട്ടികൾ ഇല്ലാത്തോണ്ട് എന്നെ വല്യ കാര്യം ആണ്.....

"എന്റെ പൊന്ന് ഐറ നിന്റെ സംസാരം ഒന്ന് നിർത്താവോ..... നീ ഒന്നിങ്ങു വന്നേ ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റ്‌ ആണ്... ഓർമ്മ ഉണ്ടോ ആവോ....???"

പിന്നില്ലാതെ ഞാൻ ചിരിയോടെ പറഞ്ഞു....

ന്നാ... ഇച്ചായന്റെ മുത്ത് ഇങ്ങ് വന്നേ ചോദിക്കട്ടെ....

മ്മ്മ്.... എന്നാ....???

ഇങ്ങ് അടുത്തിരിക്കെന്നെ.....!!!

ഒരു മിനിറ്റ് കേട്ടോ ഇച്ചായാ....
നിങ്ങൾ ഇതെന്തോന്നാ  പിള്ളേരെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പോ....
ഞങ്ങളൊന്ന് സ്നേഹിക്കട്ടെന്നെ.....
അപ്പൊ ഇത്രേം നാളും ഞങ്ങളെ സഹിച്ച നിങ്ങൾക്ക് സുലാൻ....!!!
(തുടരും )


ഒത്തിരി.... ഇസ്‌തം...... 😁

✍️❤️ഹാഷാരാ❤️