✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 47
അയാൾ നിന്നിടത്ത് നിന്നും Zaara യുടെ റൂം ലക്ഷ്യമാക്കി നീങ്ങി.അവളുടെ മുറിയുടെ മുന്നിൽ എത്തിയതും ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നയാൾ അകത്തേക്ക് കയറി.ഉറങ്ങി കിടക്കുന്ന Zaara യുടെ തലയിൽ ഒന്ന് തലോടി നെറ്റിയിൽ മൃദുവായി ചുംബിച്ച ശേഷം അവളെ ഒന്ന് നോക്കി കൊണ്ടയാൾ മുറിവിട്ടിറങ്ങി ശബ്ദമുണ്ടാക്കാതെ ഡോറടച്ചു.പതിയെ ചുറ്റിലും നോക്കി കൊണ്ടയാൾ സ്റ്റെയറിനടുത്തേക്ക് നടന്നു.
ഇതേസമയം ആരുടേയോ സ്പർശം അറിഞ്ഞ Zaara ഉണർന്നതും ആരോ തന്റെ മുറിയുടെ ഡോർ അടക്കുന്നതാണ് കണ്ടത്.ആരാണെന്ന് കണ്ടില്ലെങ്കിലും അയാളുടെ വസ്ത്രത്തിന്റെ നിറം അവളെ കണ്ണുലടക്കിയിരുന്നു.മുറിയിൽ നിന്ന് പുറത്തേക്ക് പോവാൻ തന്റെ കൂടെ ആരും കിടന്നിട്ടില്ലെന്നോർത്തതും അവൾ മെല്ലെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി.സ്റ്റെയർ ഇറങ്ങാനായി നിൽക്കുന്ന അയാളെ കണ്ടതും അവൾ ഒരു പകപ്പോടെ അയാളെ നോക്കി.
ചുറ്റിലും നോക്കി ശ്രദ്ധാപൂർവ്വമുള്ള അയാളുടെ ഓരോ ചുവടുകളും അവളിൽ സംശയമുണ്ടാക്കി.അതാരാണെന്ന് അറിയാനായി അവൾ അയാളെ അടുത്തേക്ക് പോവാൻ നിന്നതും സ്റ്റെയർ സൈഡിലുള്ള മിറർ ഫ്രെയിമിൽ അയാളെ പതിഞ്ഞു.മുഖം മറച്ചതിനാൽ മുഴുവനായി കണ്ടില്ലെങ്കിലും മിററിൽ തെളിഞ്ഞ അയാളെ നീല നിറത്തിലുള്ള നേത്രങ്ങൾ മതിയായിരുന്നു അതാരാണെന്ന് അവൾക് മനസ്സിലാക്കാൻ.
"Zidhu"
നെറ്റി ചുളിച്ച് ഒന്ന് മൊഴിഞ്ഞ ശേഷം അവനെ വിളിക്കാൻ തുനിഞ്ഞതും പെട്ടെന്ന് പിറകിൽ നിന്നൊരാൾ ഒരു കൈ കൊണ്ട് അവളെ വയറിൽ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് അവളെ വായ പൊത്തി.
"ഒച്ചയുണ്ടാക്കല്ലേ.... ബാക്കിയുള്ളവർ ഉറങ്ങുവല്ലേ കാന്താരി"
കൈ എടുക്കാതെ തന്നെ അവളെ ചുമലിൽ താടി കുത്തി ഫാരി ചെവിയിൽ മെല്ലെ പറഞ്ഞതും അവന്റെ പിടിയിൽ നിന്നവൾ മാറാൻ ശ്രമിച്ച് കൊണ്ടിരുന്നു അത് കണ്ട് അവൻ വായപൊത്തിയ കയ്യെടുത്ത് വയറിൽ ചുറ്റിപ്പിടിച്ച് ചുമലിൽ നിന്നും താടി ഉയർത്താതെ നിന്നു.
"Zidhu എങ്ങോട്ടാ പോയേ.."
കയ്യെടുത്തയുടനെയുള്ള അവളെ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവൻ ആ നിൽപ്പ് തന്നെ തുടർന്നു.
"ഫാരി നിന്നോടാ ചോദിച്ചേ അവൻ എങ്ങോട്ടാ ഈ നേരത്ത് പോയത് അതും ആ വേഷത്തിൽ"
പലപ്രാവശ്യം ചോദിച്ച് അവസാനം അവൾക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
"I don't know baby"ഫാരി.
അതൂടെ കേട്ടതും അവൾക് ക്ഷമ നഷ്ടപ്പെട്ടിരുന്നു.വയറിൽ ചുറ്റിപ്പിടിച്ച അവന്റെ ഇരുകൈകളും മാറ്റി പുറകിലേക്ക് തള്ളി അവനെ ചുമരിലേക്കടുപ്പിച്ച് നിർത്തി.നിമിഷനേരം കൊണ്ട് തന്നെ അവൾ ചുമരിൽ സ്റ്റിക്കർ ആക്കിയതാലോചിച്ച് അവൻ ഒരു പകപ്പോടെ അവളെ നോക്കി.എന്നാൽ ചുവന്ന് തുടങ്ങിയ അവളെ മുഖം കണ്ടതും ഞൊടിയിടയിൽ മുഖത്തെ പകപ്പ് മാറി ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
"You are so cute yaar"
ദേഷ്യത്തിൽ അവനോട് എന്തോ പറയാൻ നിന്ന Zaara അവന്റെ സംസാരം കേട്ട് കണ്ണിറുക്കിയടച്ച് തലവെട്ടിച്ച് കൊണ്ട് നെടുവീർപ്പിട്ടു.പെട്ടെന്ന് ഫാരി അവളെ തിരിച്ച് ചുമരിനോട് ചാരി നിർത്തി അവൾക് മുന്നിലായി നിന്ന് രണ്ട് കൈയ്യും ചുമരിൽ കുത്തി ലോക്കാക്കി.അവന്റെ ആ പ്രവൃത്തി കണ്ട് Zaara അവനെ നോക്കി പുരികം പൊക്കിയതും അതേ ചിരിയോടെ തന്നെ അവൻ കണ്ണ് ചിമ്മി കിണിച്ചതും അവൾ ഒന്നമർത്തി മൂളി.
"Zidhu എങ്ങോട്ടാ പോയേ"Zaara
"എനിക്കറിഞ്ഞൂടാ.."ഫാരി.
"നീയെന്തിനാ ഈ നേരത്ത് പുറത്തിറങ്ങി നടക്കുന്നെ🤨"Zaara
"അത്...ആരോ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടപ്പൊ"ഫാരി.
"നിന്റെ ചങ്കല്ലേ Zidhu അപ്പൊ നിന്നോട് പറയാതെ അവൻ എങ്ങോട്ടേലും പോവോ"
Zaara യുടെ ചോദ്യങ്ങളെ മുന്നിൽ അവൻ ഉരുണ്ട് കളിക്കുകയായിരുന്നു.അവൾ ചോദിച്ചത് ശരിയാണ്.എന്ത് കാര്യവും തന്നോട് പറയാതെ Zidhu ചെയ്യാറില്ല.അത് അവൾക്കും നന്നായിട്ടറിയാം.
"നീയെന്താ ഒരു മാതിരി CBI ചോദ്യം ചെയ്യുന്ന പോലെ.മുറിയിൽ കയറി പോ കൊച്ചേ..എനിക്കുറങ്ങണം"ഫാരി.
അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു.അവളെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ഒരു ശ്രമം.പക്ഷേ അവൾ മുറിയിലേക്ക് പോവാത്തത് കണ്ട് അവൻ അവളടുത്തേക്ക് തന്നെ തിരിച്ച് വന്നു.
"എന്ത്യേ...പോണില്ലേ"
തിരിച്ച് വന്ന അവനെ കണ്ട് Zaara ചോദിച്ചതും സങ്കടവും ദേഷ്യവും ഒക്കെക്കൂടെ കലർന്ന ഭാവത്തോടെ അവൻ അവളെ നോക്കി.
"Zaara പറയുന്നത് കേൾക്ക്....അവൻ ഒരു ഫ്രണ്ടിന്റെ അടുത്തേക്ക് പോയതാ.."ഫാരി.
"ഹാ..അവൻ വന്നിട്ട് ഈ പാതിരാത്രി ഏത് ഫ്രണ്ടിനെ കാണാൻ പോയതാണെന്ന് കൂടെ അറിഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം"
"അവൻ ഒരു ഫ്രണ്ടിനേം കാണാൻ പോയതല്ല"
"പിന്നെ..?"
"ഒരുത്തനെ കൊല്ലാൻ പോയതാ..ഇനിയെന്തേലും അറിയണോ നിനക്ക്"
ദേഷ്യത്തോടെയുള്ള ഫാരിയുടെ പറച്ചിൽ കേട്ടതും അവൾ അവനെ തന്നെ നോക്കി നിന്നു.ഒരുപക്ഷേ അവൻ പറഞ്ഞത് സത്യമാണേൽ അവളെ ഉള്ളം നന്നായി വേദനിക്കുമായിരുന്നു.അത് കൊണ്ട് തന്നെ അത് സത്യമല്ലെന്ന് അവൾ സ്വയം പറഞ്ഞു.
"ദേ ഫാരി,,വെറുതേ ഓരോന്ന് പറയാൻ നിൽക്കണ്ട.അല്ലേലും അവനെന്തിനാ ഓരോരുത്തരെ കൊല്ലുന്നെ..അവൻ അങ്ങനൊന്നും ചെയ്യത്തില്ല"
"എന്നാ പൊന്ന് മോള് കേട്ടോ..അവനെ അലി അഹമ്മദ് എന്ന നമ്മളെ ഉപ്പൂപ്പ വീട്ടിൽ നിന്നും പുറത്താക്കിയത് അവൻ ഒരു കൊലപാതകി ആയത് കൊണ്ടാണ്.. അല്ലേലും സ്വന്തം ഏട്ടന്റെ കൊലപാതകിയെ ആരേലും വീട്ടിൽ കയറ്റി സൽക്കരിക്കോ.."
"ഫാരി"
ആ വിളിയിൽ തന്നെ അവളെ സ്വരത്തിലെ ഇടർച്ച അവന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
"ഉപ്പാന്റെ (അലി അഹമ്മദിന്റെ) ഏട്ടന്റേത്.. ആക്സിഡന്റ് അല്ലായിരുന്നോ.."
"അതേടി.. ആക്സിഡന്റ് തന്നെയാ..A well planned accident.അന്ന് ഉപ്പൂപ്പ അവനെ ആ വീട്ടിൽ നിന്നും ഇറക്കി വിടുമ്പോൾ അവന്റെ കൂടെ ഞാനും ഇറങ്ങുമായിരുന്നു.കാരണം അയാളെ കൊന്നത് അവൻ ഒറ്റക്കല്ല കൂടെ ഞാനും ഉണ്ടായിരുന്നു.അതൊന്നും ആരോടും പറയാതെ അവിടെ തന്നെ നിന്നത് Zidhu പറഞ്ഞത് കൊണ്ട് മാത്രമാണ്.അവൻ എന്നെ തടഞ്ഞത് നിന്നെ ഓർത്തിട്ടാണ്.അവന്റെ കൂടെ ആ വീട് വിട്ട് ഞാനും ഇറങ്ങിയാൽ നീ തകർന്ന് പോകും എന്ന് കരുതിയിട്ടാ അവൻ..."
അവന്റെ ഓരോ വാക്കുകളും അന്നത്തെ ദിവസത്തെ അവളിൽ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.
"എന്തിനാ...അവരെ അവൻ കൊന്നത്"
"ചെറുപ്പത്തിൽ അവന്റെ ഉള്ളിൽ വന്ന് വീണ ഒരു ചെറിയ തീപ്പൊരി അവൻ വലുതായി വരും തോറും ആളിക്കത്താൻ തുടങ്ങി.അതിന്റെ ഒരു ശമനത്തിന് വേണ്ടി.അയാൾ മാത്രമല്ല ഇനിയുമുണ്ട് പല മുഖങ്ങൾ.."
അവൻ പറഞ്ഞതൊന്നും തന്നെ അവൾക്ക് മനസ്സിലാവുന്നില്ലായിരുന്നു.
"അവനെന്തിനാ അവരോടൊക്കെ പക...അതും ചെറുപ്പത്തിൽ തന്നെ"
"നിന്റെ ഉമ്മയും ഉപ്പയും എവിടെ"
പ്രതീക്ഷിക്ചാതെയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ തറഞ്ഞ് നിന്നു.ഇന്നേവരെ തന്നോട് ആരും ചോദിക്കാത്ത കാര്യമായിരുന്നു അത്.ഇന്ന് ആ ചോദ്യം ഫാരിയിൽ നിന്നുയർന്നതും മറുപടി പറയാതെ അവൾ അവനിൽ നിന്നും നോട്ടം തെറ്റിച്ചു.
"Zaara ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല"
"ഒരു ആക്സിഡന്റിൽ..."
വീണ്ടും അതേ ചോദ്യം തന്നെ അവൻ ആവർത്തിച്ചതും അവനെ നോക്കാതെ തന്നെ അവൾ മറുപടി പറഞ്ഞു.അത് പറയുമ്പോൾ കണ്ണ് നിറയാൻ തുടങ്ങുന്നതറിഞ്ഞ് അവൾ തലതാഴ്ത്തി നിന്നു.എന്നും ഉമ്മയും ഉപ്പയും ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നു.ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആ മുഖങ്ങൾ ഓർക്കുമ്പോൾ അവൾ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുമായിരുന്നു.ഓർമ്മ വെച്ച നാൾതൊട്ട് അവരെ ഇരുവരേയും സ്നേഹം അവൾക് ലഭിച്ചിട്ടില്ല.ആഗ്രഹിച്ചിട്ടുണ്ട് പലവെട്ടം.പലരാത്രികളും അവരെ ഓർത്തിരുന്നിട്ടുണ്ട്.ഒരിക്കലും തിരിച്ച് വരാത്തത്ര ദൂരത്തേക്ക് അവർ പോയെന്ന് ചിന്തിക്കുമ്പോൾ നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി നിൽക്കാറാണ് പതിവ്.
"ഉപ്പൂപ്പാന്റെ ഏട്ടന് ആക്സിഡന്റായതാണെന്ന് പറഞ്ഞിട്ട് അതൊരു കൊലപാതകമാണെന്ന് മാറി.അപ്പൊ നിന്റെ ഉപ്പാന്റേം ഉമ്മാന്റേം ആക്സിഡന്റ് ആണെന്ന് നിനക്ക് ഉറപ്പിക്കാൻ കഴിയോ.... അതും ഉമ്മാനേം ഉപ്പാനേം കൊല്ലുന്നത് നേരിട്ട് കണ്ട Zidhu ജീവനോടെ ഉണ്ടാവുമ്പോൾ"
(തുടരും)