Aksharathalukal

ശ്രീരാഗ് - 05

" നീ എന്തൊക്കെയാ ഡി കുരുപ്പേ  പറയുന്നത്  എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നു തോന്നിയിട്ടില്ല അത് മാത്രമല്ല എനിക്ക് വേറൊരു കൊച്ചിനെ ഇഷ്ടമാണ് ആ കൊച്ചിനെ നിനക്കറിയാം വേറാരുമല്ല നിന്റെ ചങ്ക് ഗൗരി ഞാനാണ് അവളോട് പറഞ്ഞത് ഇപ്പോൾ നിന്നോട് ഒന്നും പറയണ്ട എന്ന് പക്ഷേ നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞപ്പോൾ നീ അറിയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി ഞാൻ പറഞ്ഞതും എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് 🙂🙂അവൾ വേഗം തന്നെ എന്റെ റൂമിൽ നിന്നും ഇറങ്ങി അച്ഛനോടും അമ്മയോടും പൂവാണെന്ന് പറഞ്ഞിട്ട് കാറും എടുത്തുകൊണ്ടുപോയി 🚶‍♀️🚶‍♀️🚶‍♀️.....
 
 
 
 
 
 
 
ശ്രീ : എന്തുകൊണ്ട് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ആന്റിയോടും അങ്കിളിനോടും യാത്ര പറഞ്ഞു ഞാൻ അവിടുന്ന് പോന്നു എന്തുകൊണ്ടോ മനസ്സിൽ വല്ലാത്ത  സങ്കടവും ദേഷ്യവും തോന്നി കാരണം ഇതെല്ലാം നടന്നത് രാഗ് കൂടി അറിഞ്ഞിട്ട് ആണല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി പിന്നെ ഇത്രയും കാലം ഒരു ചങ്കായി അല്ല ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നടന്ന ഗൗരി എന്നിൽ നിന്നും എല്ലാം  മറച്ചുവെച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് അവളോട് ദേഷ്യവും തോന്നി ഗൗരി എന്നോട് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവരുടെ പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് ആയി ഞാൻ നിന്നേനെ ഇപ്പോ എല്ലാരും കൂടെ എന്നെ ഒരു കോമാളി ആക്കിയില്ലേ 🥺🥺 അങ്ങനെ ഓരോന്നും ആലോചിച്ചു കാറോടിച്ച് വീട്ടിൽ വന്നു. ഞാൻ വന്നപ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു ഞാൻ നേരെ അച്ഛന്റെ അടുത്തേക്ക് ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു " സോറി അച്ഛാ ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു 😭😭 അച്ഛന്റെ പാറുവിനോട് അച്ഛൻ ക്ഷമിക്ക് ഇനി ഒരിക്കലും ഞാൻ അങ്ങനെ ഒന്നും പറയില്ല  പിന്നെ എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്  അത് ഇനി ഏത് കോന്തൻ ആയാലും കുഴപ്പമില്ല ഇനിയൊരിക്കലും ഞാൻ എന്റെ അച്ഛനെ ഒരു വാക്ക് പോലും പറഞ്ഞു നോക്കില്ല പ്രോമിസ്🥺🤗" ഞാൻ പറഞ്ഞതും അച്ഛൻ എന്റെ തലയിൽ ഒന്ന് തലോടി എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു 😘😘 ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അമ്മയുടെ കണ്ണ് നിറഞ്ഞു" എന്താ എന്റെ അംബികേ ഇങ്ങനെ കൊച്ച് പിള്ളേരെ  പോലെ കരയുന്നേ 😂" എന്ന് ചോദിച്ച് അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൂടുതൽ  😘😘 നേരെ എന്റെ റൂമിലേക്ക് പോയി നിങ്ങൾക്ക് അറിയാവോ എനിക്ക് വിഷമം തോന്നിയാൽ അപ്പോൾ കിടന്നുറങ്ങണം അതുകൊണ്ടുതന്നെ ഞാൻ വേഗം കിടന്നുറങ്ങി
 
 
 
 
🎶കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം
ശ്രീരാഗമോ തേടുന്നു നീ.........🎶🎶🎵
 
 
രാഗ് : രാവിലെ ഫോണിലെ അലാറം കേട്ടാണ് എണീറ്റത്. ഇന്നലെ രാത്രി തന്നെ ഫോണിൽ അലാറം വെച്ചിട്ടാണ് കിടന്നത് കാരണം ഇന്നാണ് ശ്രീയുടെ വീട്ടിലേക്ക് പെണ്ണ് കാണാൻ പോകുന്നത് അങ്ങനെ ഞാൻ പോയി കുളിച്ചു ഫ്രഷായി  ഡ്രസ്സ് ഒക്കെ മാറി  താഴേക്ക് വന്നപ്പോഴേക്കും  അച്ഛനും അമ്മയും റെഡിയായിരുന്നു ഇനി ചെറിയമ്മയും കിച്ചുവും കൂടെ വന്നാൽമതി ഞാൻ മനസ്സിൽ ഓർത്തതും അവര്  വന്നു  അങ്ങനെ ഞങ്ങൾ ശ്രീയുടെ വീട്ടിലേക്ക് പോയി 
 
 
 
ശ്രീ : ഇന്നലെ രാഗിന്റെ വീട്ടിൽ പോയിട്ട് വന്നതിൽ പിന്നെ ഫുൾ ഉറക്കമായിരുന്നു ഇടയ്ക്ക് കഴിക്കാൻ വേണ്ടി മാത്രം ഒന്ന് എണീറ്റു........
 
 
പിന്നെ ഇന്ന് രാവിലെ അമ്മ വിളിച്ചപ്പോഴാണ് എണീക്കുന്നത് ഇന്ന് അല്ലേ  ഏതോ ഒരു പൊട്ടൻ  എന്നെ കാണാൻ വരുന്നത് അതുകൊണ്ടുതന്നെ ഒരു ഉഷാറിലായിരുന്നു അതു മുടക്കാൻ ആയിരുന്നെങ്കിൽ  ഒരു രസം ഒക്കെ ഉണ്ടായിരുന്നു😂😂😁 ഇത് ഇപ്പോൾ മുഖത്തൊരു ചിരി ഫിറ്റ് ചെയ്തുകൊണ്ട് അവരുടെ മുൻപിൽ പോയി നിൽക്കണമല്ലോ ആ ഇനി എന്തും  വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഞാൻ നേരെ കുളിക്കാൻ കയറി ഞാൻ കുളിച്ചു ഇറങ്ങിയപ്പോൾ എനിക്ക് ഇടാനായി ഒരു ദാവണി അമ്മ കടലിൽ വെച്ചിരുന്നു
 
 
അങ്ങനെ ഞാൻ ഡ്രസ്സ് ഒക്കെ മാറി നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു അപ്പോൾ അമ്മയുടെ ഒരു ചോദ്യം " നിനക്കൊന്നും ഒരുങ്ങിയാൽ എന്താ പെണ്ണേ എന്ന് ചോദിച്ചുകൊണ്ട് അമ്മ തന്നെ കണ്ണെഴുതി മുടിയും കെട്ടി തന്നു അങ്ങനെ അമ്മയോട് ഓരോന്നും പറഞ്ഞുകൊണ്ട് ഇരുന്നപ്പോഴാണ് അച്ഛൻ വിളിച്ചു പറഞ്ഞത് അവരു വന്നു എന്ന് അമ്മ ഉടനെ തന്നെ അവരുടെ അടുത്തേക്ക് പോയി      
 
 
രാഗ്: ഞങ്ങളെ കാത്ത് അങ്കിൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ഞാൻ കാർ നിർത്തിയതും അങ്കിൾ കാറിന്റെ അടുത്തേക്ക് വന്ന് ഞങ്ങളെല്ലാം അകത്തേക്ക് ക്ഷണിച്ചു അപ്പോഴേക്കും ആന്റിയും അങ്ങോട്ടേക്ക് വന്നു അങ്ങനെ ഞങ്ങൾ എല്ലാവരും അകത്തുകയറി " നിങ്ങൾ എന്താ ഒരുമാതിരി ആദ്യം വരുന്നതുപോലെ അങ്ങോട്ട് കയറി ഇരിക്കാനേ എന്നും പറഞ്ഞുകൊണ്ട് ആന്റി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു അങ്ങനെ ഞങ്ങൾ എല്ലാവരും അകത്ത് കയറിയിരുന്നു   അപ്പോഴാണ് ഞാൻ കിച്ചുവിനെ ശ്രദ്ധിച്ചത് അവന്റെ മുഖത് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു " നീ എന്തിനാടാ ചെക്കാ എങ്ങനെ  അടിക്കുന്നത് " ഞാൻ ചോദിച്ചതും ഒന്നുമില്ലെന്ന് അവൻ കണ്ണ് ചിമ്മി കാണിച്ചു അങ്കിളും അച്ഛനും കൂടെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ്  ചെറിയമ്മ പറഞ്ഞത് " ഇനി എന്തായാലും പെണ്ണിനെ വിളിക്ക് അല്ലെങ്കിൽ ഇവരുടെ വാചകമടി കഴിഞ്ഞിട്ട് പെണ്ണുകാണൽ ഒന്നും നടക്കില്ല " അത് കേട്ടതും എല്ലാവരും കൂടി ഒരുമിച്ച് ചിരിച്ചു😂 അപ്പോൾ തന്നെ ആന്റി ശ്രീയെ വിളിക്കാൻ പോയി
 
 
 
ശ്രീ : അവര് വന്നിട്ട് കുറച്ചു നേരമായല്ലോ ഇതുവരെ എന്റെ  എൻട്രിക്കുള്ള സമയമായില്ലേ എന്നാലോചിച്ചു ഇരുന്നപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത് എന്നിട്ട് എന്നെ വിളിച്ചു കൊണ്ടുപോയി അങ്ങനെ ഞാൻ ഒരു ട്രെയിൻ ചായയൊക്കെ ആയി അവരുടെ മുന്നിൽ ചെന്ന് നിന്നു ഞാൻ ആരുടെ മുഖത്ത് പോലും നോക്കാതെ  എല്ലാവർക്കും ചായ കൊടുത്തിട്ട് ഞാൻ അമ്മയുടെ അടുത്തേക്ക് വന്ന് നിന്നു അപ്പോഴാണ് അച്ഛൻ പറഞ്ഞത് " ഇനി ചെറുക്കനെ  കണ്ടില്ല എന്നൊന്നും പറഞ്ഞേക്കരുത് ഇപ്പോൾ  നല്ലപോലെ നോക്കിക്കോണം " അച്ഛൻ അങ്ങനെ പറഞ്ഞതും ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് കിച്ചുവിനെ ആണ്  അപ്പോഴാണ് കിച്ചുവിന്റെ കൂടെ ഇരിക്കുന്ന രാഗിനേയും  അങ്കിളിനെയും ആന്റിയും പിന്നെ കിച്ചുവിന്റെ അമ്മയെയും ഞാൻ ശ്രദ്ധിച്ചത് "അപ്പോൾ ഇവനാണോ എന്നെ പെണ്ണുകാണാൻ വന്നത്( ആത്മ) 😡😡
നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലേ ഞാൻ പറഞ്ഞു തരാം ഈ ഇരിക്കുന്ന കിച്ചു എന്ന കൃഷ്ണ ദേവാണ് പണ്ട് എന്നോട് ബ്രേക്കപ്പ് പറഞ്ഞ് പോയത് ഇവൻ ആണ് വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ പെണ്ണുകാണലിനു സമ്മതിക്കില്ലായിരുന്നു ഇത് ഇപ്പോൾ ചെകുത്താനും കടലിനും നടുക്ക് ആണല്ലോ എന്റെ അവസ്ഥ ഇനി ഞാൻ എന്ത് ചെയ്യും ഇന്നലെ ആണെങ്കിൽ രാഗിനോടുള്ള ദേഷ്യത്തിന് ഏതു കോന്തനെ വേണമെങ്കിലും കെട്ടിക്കോള്ളം എന്ന് പറയുകയും ചെയ്തു അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് രാഗ് എന്നെ നോക്കി ചിരിച്ചത്😁😁 ഞാനാണെങ്കിൽ മൈൻഡ് പോലും ചെയ്യാൻ പോയില്ല 😒😒 ഇനി ഞാൻ എന്ത് ചെയ്യും എന്ന് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ദൈവമേ ഞാൻ എവിടെ  പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ 
🤦‍♀️🤦‍♀️🙆
 
 
 
 
 
 
തുടരും.......
 
 
 
 
 
 
 
                      🦋 കുഞ്ഞാറ്റ 🦋