Aksharathalukal

വരികൾ തീർത്ത പ്രണയ കാവ്യം

സായാഹ്ന സന്ധ്യയുടെ ചുവപ്പ് രാശി പൂശി ആകാശം സൂര്യനോട്‌ ""പോയി വരൂ""എന്ന് മന്ത്രിച്ചു. മുറിക്കുള്ളിൽ തെളിഞ്ഞ വൈദ്യുതി ബൾബിന്റെ വെളിച്ചത്തിൽ നന്ദശ്രീ മേശമേൽ അടുക്കി വെച്ച പുസ്‌തകങ്ങൾക്കിടയിൽ പരതി,  കട്ടിയുള്ള പുറം ചട്ടയാൽ മൂടപ്പെട്ട ഡയറി അവൾ അതിൽ നിന്ന് വലിച്ചെടുത്തു.അക്ഷരങ്ങൾ കോറിയിട്ട ഓരോ താളുകൾ മറിച്ചു നോക്കിയവൾ പുഞ്ചിരി തൂകി. പാതി മുറിഞ്ഞ ഏതോ കവിതയുടെ ഈരടി ചുണ്ടിൽ മൂളി.......... ജനലഴികൾ കടന്ന് തണുത്ത കാറ്റ് മുറിക്കുള്ളിൽ കുസൃതി കാട്ടി. ഡയറിയിൽ കോറിയിട്ട  വരികളിൽ വെറുതെ വിരലോടിച്ചു **എന്നിൽ നീ എന്തെന്ന് നിനക്ക് അറിയില്ല, അറിയാൻ നീ ശ്രമിച്ചിട്ടുമില്ല................ എന്നിലെ പൂർണ്ണത നിന്നിലാണ്...... **നന്ദശ്രീ വരികൾ തീർത്ത ആലസ്യത്തിൽ നിദ്രയെറി.





പുസ്തകങ്ങളുടെ ലോകത്ത്  മാധവിക്കുട്ടിയുടെ കവിതകളിലൂടെ ഉന്മാദിയെപ്പോലെ അവൾ ഊളിയിട്ടു. അവിടെയും ഒരു കൈ അകലത്തിൽ ഇരുന്നാ ഡയറി കാറ്റിന്റെ താളത്തിനൊപ്പം മറ്റൊരു താളം മീട്ടി.







ഗ്രന്ഥശാലയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ അവളാ ഡയറി കൂടെ കൂട്ടിയില്ല. അവൾ ഇരുന്നിടത്ത് മറ്റൊരുവൻ സ്ഥാനം ഉറപ്പിച്ചു. അവന്റെ കരങ്ങൾ ഡയറി താളുകൾ മറിച്ചു...... അവസാനം കോറിയിട്ട വരികൾ പിന്നിട്ട് അടുത്ത താളിലവൻ കുറിച്ചു......**പ്രണയമെന്ന് ഞാൻ വിളിക്കുന്നില്ല നിന്നെ....... അക്ഷരങ്ങളാൽ ബന്ധിതരായ ഗഗനചാരികൾ നാം **





""നാളെ ഞാൻ ഉണ്ടാവും ഡയറിയിലെ അവസാന താളിൽ നീ കുറിക്കുന്ന വരി നിന്നോട് ചേർന്ന് വായിക്കാൻ....... ""





പിറ്റേന്ന് നന്ദശ്രീ പതിവ് ഇരിപ്പിടത്തിൽ ഇരുന്ന് ഡയറിയിലെ വരികളിൽ സ്വയം ലയിച്ചു അവസാന താളിൽ **അക്ഷരങ്ങളാൽ എന്നിൽ പ്രണയം തീർത്തവന്റെ അക്ഷരങ്ങളെ മാത്രമല്ല....... നിന്നെയും ഞാൻ പ്രണയിക്കുന്നു**എന്നവൾ കോറിയിട്ടു. അരികിൽ അറിഞ്ഞ സാമിപ്യം അവളെ തരളിതയാക്കി. ആദ്യമായി കാണുന്നവന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ അവളുടെ ഹൃദയം പിടച്ചു. **നീ എന്നിൽ ചേരുന്ന ഈ നിമിഷം ഞാൻ എന്റെ പ്രണയത്തിൽ പൂർണ്ണനായിരിക്കുന്നു **അവൾ കോറിയിട്ട വരികൾക്ക് ഉത്തരമെന്നോണം ആ കാതോരം അവൻ മൊഴിഞ്ഞു.






അക്ഷരങ്ങളാൽ ബന്ധിക്കപ്പെട്ടവരുടെ കരങ്ങൾ തമ്മിൽ കോർത്തു....... പ്രണയം ആരംഭിച്ചിടത്തു നിന്നു തന്നെ പുതിയൊരു ആരംഭം കുറിച്ചവർ ആ ഗ്രന്ഥശാലയുടെ വരാന്തയിലൂടെ നടന്നു നീങ്ങി.





സായാഹ്ന സന്ധ്യ നന്ദശ്രീയെ പുൽകി..... അവൾ തന്റെ പ്രാണനായ സൂര്യനിൽ ചേർന്നു നിന്നു. ""മടക്കം മരണം കൊണ്ട് മാത്രമെന്ന് മനസ്സാൽ ഓതി ""





ശുഭം

Ⓒ︎𝗔𝗠𝗠𝗨𝗭𝗭