Aksharathalukal

ഭ്രാന്തി🥀

ഭ്രാന്തി🥀
 
 ✍Kiza🦋
 
"ടാ കണ്ണാ...ഇവരെന്താ എന്നെ ഇങ്ങനെ നോക്കുന്നേ....."
 
"നിന്റെ സൗന്ദര്യം കണ്ടിട്ടാ പെണ്ണേ...എന്റെ ദേവു മൊഞ്ചത്തിയല്ലേ....."
 
അവളുടെ താടിയിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞതും ചൊടിയിൽ ചെറുപുഞ്ചിരി വിടർന്നെങ്കിലും പരിഭവം അതിനെ മായ്ച്ചു കളഞ്ഞു........
 
"നീ എന്നോട് കള്ളം പറയുവാ.... എല്ലാരും സൗന്ദര്യം കണ്ടാണോ ഭ്രാന്തി എന്നു വിളിക്കണേ....."
 
"അങ്ങനെ വിളിച്ചോ..."
 
"ഹാ...നീയും അമ്മയും മാത്രമേ വിളിക്കാത്തുള്ളൂ....ബാക്കിയുള്ളവരൊക്കെ നിന്റെ ദേവുനെ കാണുമ്പൊ ഭ്രാന്തി എന്നാ വിളിക്കുന്നേ.....ഞാൻ ഭ്രാന്തിയാണോ കണ്ണാ......"
 
"പൊട്ടിപ്പെണ്ണ്.....നിന്നോടുള്ള അസൂയകൊണ്ടാണ് അവരങ്ങനെയൊക്കെ വിളിക്കുന്നതെന്ന് ഇതുവരെ മനസ്സിലാക്കിയില്ലല്ലോ....."
 
"അങ്ങനെയാണോ...."
 
 
 
 
* റോഡിനരികിലൂടെ തനിച്ചു സംസാരിച്ചു നടക്കുന്നവളെ കണ്ട് ആളുകൾ പിറുപിറുത്തു....... *
 
' പാവം കൊച്ച്.....പ്രണയിച്ചവനെ തന്നെ വീട്ടുകാർ കല്യാണം കഴിച്ചു കൊടുത്തതാ.....വിവാഹം കഴിഞ്ഞ അന്നുതന്നെ ഒരു കാർ ആക്സിഡന്റിൽ ആ പയ്യൻ ദൈവവിളികേട്ടു.......വിധി, അല്ലാതെ എന്തു പറയാൻ.....ഇപ്പൊ സമനില തെറ്റിയ പോലെയാ നടപ്പ്......'
 
 
 
 
"കണ്ണാ... നാളെ കാണാവേ.....റ്റാറ്റാ....."
 
ഗൈറ്റു തുറന്നു മുറ്റത്തേക്ക് കയറിയവൾ ഒഴിഞ്ഞുകിടക്കുന്ന റോഡിലേക്ക് നോക്കി കൈവീശി പറയുന്നത് കണ്ട് അമ്മയുടെ ഹൃദയം വിങ്ങി......
 
"അമ്മാ....."എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് ഓടിവന്നവളുടെ മുഖത്തേക്ക് അമ്മയുടെ വലംകൈ പതിഞ്ഞു.....
 
"എവിടെയായിരുന്നെടീ...ആരോടും പറയാതെ എങ്ങോട്ടും പോവരുതെന്ന് പറഞ്ഞതല്ലേ......."
 
"അമ്മാ വേദനിക്കുന്നു....ഞാ.. ഞാൻ കണ്ണനോടപ്പം ക്ഷേത്രത്തിലേക്ക് പോയതാ......"
 
പൊട്ടിക്കരയുന്നതോടപ്പം അവളിൽ തീർത്ത കരം അമ്മ മോചിപ്പിച്ചു......
 
" കണ്ണൻ കണ്ണൻ കണ്ണൻ......ഇനിയും നിനക്ക് മനസ്സിലായില്ലേ.....അവൻ ഈ ഭൂമിയിൽ ഇല്ലാ......."
 
"അങ്ങനൊന്നും പറയല്ലേ അമ്മാ....മോൾക്ക് വിഷമാവുന്നുണ്ട്.....കണ്ണന് ദേവൂനെ വിട്ട് എങ്ങോട്ടും പോവാൻ കഴിയില്ല......ദേവൂനെ വിട്ട് എങ്ങോട്ടും പോവാൻ കഴിയില്ല......."
 
പേമാരിക്ക് സമാനമാവാൻ മിഴികൾ മത്സരിക്കുമ്പോൾ വിങ്ങുന്ന ഹൃദയമിടിപ്പിലും അവളുടെ ചൊടികൾ മൊഴിഞ്ഞു......*കണ്ണന് ദേവൂനെ വിട്ട് എങ്ങോട്ടും പോവാൻ കഴിയില്ല*
 
"പ്രാന്തി......"
 
പൊട്ടിക്കരച്ചിലോടെ അകത്തേക്ക് ഓടിമറയുന്ന അമ്മയെ നോക്കി അവൾ മുടിയിഴകളിൽ കൈകോർത്തു വലിച്ചു.......
 
അമ്മ പറഞ്ഞത് ശരിയാ....ഞാൻ ഭ്രാന്തിയാ...*അനന്തമായ അവന്റെ പ്രണയത്തിൽ ലയിച്ചുപോയവൾ....                                 
 ______________ഭ്രാന്തി🥀*
 
 
 
 
 
അവസാനിച്ചു 💔___