Aksharathalukal

ഭ്രാന്തമായ ഭ്രമം

Episode - 1

ആസ്വഭാവികത.


31 ഡിസംബർ 2022
രാത്രി 9 മണി.

ഡാ അബി,,, എന്ന് അമ്മ വിളിക്കുന്നത്‌ കേട്ടു അവൻ അടുക്കള ഇലോട്ടു ചെന്ന്.. എന്താ മ്മേ!!!
അവൻ അലറി ചോദിച്ചു

ഈ ന്യൂ ഇയർ ആയിട്ട് നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.. അമ്മ ചോദിച്ചു.. എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി സങ്കടപെട്ട് അവൻ വീണ്ടും ഫോണും നോക്കി തന്നെ ഇരുന്നു.. സമയം കടന്നുപോകുന്നു.

ഇൻസ്റ്റാഗ്രാം തുറന്നാൽ കാണുന്നത് ബാക്കി ഉള്ളവരുടെ ആഘോഷ സ്റ്റോറികൾ... അത് കണ്ടിട്ട് വീണ്ടും വല്ലാതെയായി.. അവൻ അങ്ങനെ തന്നെ ഇരുന്നു.

Samayam കടന്നു പൊക്കൊണ്ടേ ഇരിക്കുന്നു.. കരിക്കിന്റെ 2 വീഡിയോ എടുത്തു കാണുന്നു.. എന്നിട്ട് new year status ഇടാൻ 12 മണി ആവാൻ അവൻ കാത്തിരിക്കുന്നു


രാത്രി 11:15

ബോർ അടിച്ചു ഒന്ന് പുറത്തേക്കിറങ്ങി.. നല്ല കാറ്റാണ് പുറത്തു.. അവിടേം ഇവിടേം കൊറേ പടക്കങ്ങളും പൊട്ടുന്നു.. അവന്റെ അനിയത്തിയും അച്ഛനും അമ്മയും അമ്മുമ്മയും ഒക്കെ ഉറങ്ങി കഴിഞ്ഞ്.. മൊബൈലും എടുത്തു കതകും തുറന്നിട്ട്‌ അവൻ തിണ്ണയിൽ വന്നിരുന്നു.. നെറ്റ് off ആക്കി.. Online കണ്ടാൽ ആരേലും വന്നു new yr പരുപാടി എന്താണെന്ന് ചോദിച്ചാലോ.. എന്ന് അവൻ വിചാരിച്ചു.
പെട്ടെന്ന് നല്ല തണുത്ത കാറ്റ് നിൽക്കുന്നു... പയ്യെ അത് ചൂട് കാറ്റായി അടിക്കാൻ തുടങ്ങുന്നു..
ചുറ്റിനും ഒരു തരി വെട്ടമില്ല.. Pin drop silence.. ഒരു തരത്തിൽ അബി അത് അശ്വസിച്ചു നിന്ന്..

പക്ഷെ അതിനു ആയുസ്സുണ്ടായിരുന്നില്ല. എന്തോ തീ പോലെയുള്ള ഒരു വെളിച്ചം അവന്റെ മുന്നിലൂടെ കടന്നു പോകുന്നു.. അത് അവൻ കാര്യക്കിയില്ല കാരണം 1 സെക്കന്റിന്റെ 4il ഒന്ന് നേരം മാത്രമേ അത് നീണ്ടുനിന്നൊള്ളു.. പിന്നെ മാഞ്ഞു.. കാറ്റിനു ചൂട് കൂടി
എന്തോ പ്രശ്നം ഉള്ളതുപോലെ അവനു തോന്നി.. കിടക്കാം എന്ന് കരുതി അവൻ അകത്തു കേറി.. കിടന്നു


സമയം : 11:45

പെട്ടെന്ന് അവൻ എഴുന്നേറ്റു.. ന്യൂ year status ഇടേണ്ട കാര്യം മറന്നു എന്നും പറഞ്ഞു.. ഫോൺ എടുത്തു.. നെറ്റ് on ആക്കി.. പെട്ടെന്ന് ചറപറാ msg കൾ പലരും da.. Da... Daaa.. എന്നുള്ള മെസേജുകൾ.. അവൻ അത് കണ്ട് അമ്പരന്ന്.. അവൻ status സെക്ഷൻ എടുത്തു status ഇട്ടു കിടന്നു... ആ ഫോണിന് റേഞ്ച് ഇല്ലാത്ത കാര്യം അവൻ അറിഞ്ഞിരുന്നില്ല... അത് കൊണ്ട് missed call പോലുമില്ല!

സമയം 11:58

അവൻ മയക്കത്തിലായി.. എന്തോ ഒച്ച കേട്ടു അവൻ ഉണർന്നു.. ചാർജ് തീർന്നത് കൊണ്ട് ഫോണും എടുത്തില്ല.. അവൻ കതകു തുറന്നു വെളിയിലേക്കിറങ്ങി.. പെട്ടെന്ന് അവൻ കണ്ട കാഴ്ചകൾ അവൻ വിശ്വസിച്ചില്ല..

2-3 പാമ്പുകൾ മുറ്റത്തു കൂടി ഉച്ച ഉണ്ടാക്കി പാഞ്ഞു പോകുന്നു.. ചീറ്റുന്ന ഒച്ച.. വീണ്ടും ആ വെളിച്ചം വന്നു. ഒരു ഭയങ്കര ഒച്ചയും.. ബോംബ് പൊട്ടുന്നപോലെ.. ചുറ്റിനും എന്തൊക്കെയോ നടക്കുന്നു.. ഒരു ആസ്വഭാവികത അവനു തോന്നി..

അവൻ തിരിച്ചു അകത്തു കേറി ജസ്റ്റ്‌ അച്ഛനേം അമ്മേനേം ഒന്ന് നോക്കാൻ വേണ്ടി അവരുടെ room ഇലേക്ക് അവൻ പോയി.. പക്ഷേ room locked ആരുന്നു.. അവൻ തിരിച്ചു വന്നു കിടന്നു..

അങ്ങനെ നേരം വെളുക്കുന്നു.. അവൻ പാതിമയക്കത്തിൽ ഇപ്പഴും ഉറങ്ങുന്നു..എന്തൊക്കെയോ സ്വപ്നവും കണ്ടുകൊണ്ടു 

സമയം :രാവിലെ 9:22

ഡാ പോത്തേ എണീക്കേടാ.. എന്ന് അനിയത്തി വിളിച്ചു കാറീ.. പക്ഷേ അവൻ ഒരു നിമിഷം കൊണ്ട് ചാടി എണീറ്റു കാരണം അവന്റ അനിയത്തിയുടെ ശബ്ദത്തിന് ഒരു മാറ്റം.. അവൻ അവളുടെ അടുത്തേക്ക് പോയി.. അടുക്കളയിൽ ആണ് അവൾ..

അവൾ എന്തോ ഉണ്ടാക്കുകയാണ്.. അവൻ അടുത്ത് ചെന്ന് നിന്ന്.. അവളെ നോക്കിയതും അവൻ തന്നെ ഞെട്ടി.. ഇന്നലെ വരെ തന്റെ തോളിന്റെ അത്രയും മാത്രം ഉയരം ഉണ്ടായിരുന്ന അവന്റെ അനിയത്തി ഇപ്പ അവന്റ കഴുത്തിന്റെ മേലെ ഉയരം ആയിരിക്കുന്നു.. അവൻ ഞെട്ടി താഴോട്ട് നോക്കി.. അവളുടെ കാലു നിലത്തു തന്നെ... Heels ഉമില്ല അവൻ ഒന്ന് കണ്ണ് തിരുമി..

അവൻ ആശ്ചര്യം തോന്നി
. അവൻ ചോദിച്ചു.. എടി ആദി നിനക്ക് ഇത്രേം പൊക്കമുണ്ടയിരുന്ന??

അവൾ വല്ലാതെ ഒരു ഭാവത്തോടെ അവനെ നോക്കി.. എന്നിട്ട് ചിരിച്ചു.. അവനു ഒന്നും മനസിലയില്ല.

എന്തോപോലെ അവനു തോന്നി

തിരിച്ചു മുറ്റത്തേക്കിറങ്ങി.. വീണ്ടും ഞെട്ടി 4 മാസം മുന്നേ തന്റെ ചങ്കു എടുത്തോണ്ട് പോയ അവന്റെ സൈക്കിൾ ദേ മുറ്റത്തു ഇരിക്കുന്നു.. അവൻ മനസ്സിൽ വിചാരിച്ചു..'രാവിലെ തന്നെ അവൻ ഇത് ഇവിടെ കൊണ്ട് വെച്ചോ '..

വീണ്ടും ഞെട്ടൽ.. മുറ്റത്തു മൊത്തം ചീര ചെടികൾ വളർന്നു നിൽക്കുന്നു.. അവനു ആകെ ആശ്ചര്യമായി.. ഇന്നലെ രാത്രി വെര ഇല്ലാതിരുന്നതു ഇപ്പ എങ്ങനെ വന്നു..??

അച്ഛനോട് ചോദിക്കാൻ അവൻ അച്ഛനെ തപ്പി ഇറങ്ങു.. അച്ഛനേം കാണാനില്ല.. അവൻ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു.. അമ്മേ അച്ഛൻ എവിടെപ്പോയി.. അമ്മ അവനെ തിരിഞ്ഞു നോക്കിട്ടു രാവിലെ തന്നെ നീ കള്ളുകുടിച്ചാ.. എന്ന് ചോദിച്ചു.. എടാ അച്ഛൻ 1 ആഴ്ച മുന്നേ chennai പോയ കാര്യം നീ മറന്ന..?? അവൻ പിന്നേം ഞെട്ടി

രാവിലെ തന്നെ ഇതൊക്കെ കേട്ടിട്ട് അവനു തല പെരുത്തു തൊടങ്ങി... തിരിച്ചു അകത്തു കേറി സമയം നോക്കിയ അവൻ ആകെ ഞെട്ടി.. ക്ലോക്കിന്റെ അപ്പുറത്ത് ഒരു ഫോട്ടോയിൽ മാല ഇട്ടു വെച്ചിരിക്കുന്നു!

തുടരും.