Aksharathalukal

കാത്തിരിപ്പിനോടുവിൽ 💥( ഷോർട് സ്റ്റോറി )

 

 

ലച്ചുനെ കുറിച്ചുള്ള  ചിന്തകൾ  ദിനം  പ്രതി  അവനെ  വേട്ടയാടാൻ തുടങ്ങി.......... ഒരിക്കിലും തന്റെ   ലച്ചുനു പോലെ ആകാൻ മീരക്ക് കഴിയില്ല...........

തനിക്  എവിടെ ആണ് പിഴച്ചത്....... ജീവനെ  പോലെ തന്നെ  സ്നേഹിച്ചിരുന്ന അഹ് തൊട്ടാവാടി പെണ്ണിനെ പിരിയാൻ തനിക് കഴിഞ്ഞത്  എങ്ങനെ ആണ് ?അവന്റെ ചിന്തകളിൽ  അഹ് സമയം  അവന്റെ ലച്ചുട്ടി മാത്രം ആയിരുന്നു..........

ഇവൻ യാഷിക് മഹാദേവൻ........... കോടി കണക്കിന് ആസ്തി ഉള്ള മഹാദേവൻ  തമ്പിയുടെ   മകൻ............അമ്മ രാധിക........ ഒരേ ഒരു സഹോദരി യാഷിക മഹാദേവൻ.............. ഇതാണ് യാഷിക് എന്ന കണ്ണന്റെ കുടുബം............. മേലെടത് ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡി ആണ് കണ്ണൻ.........

നമ്മുക്ക് ഇവന്റെ കഥയിലോട്ടു പോയാലോ😄😄 

കമ്പനിയിൽ കാര്യങ്ങളിൽ  എല്ലാം വലിയ  കർക്കശക്കാരൻ  ആയിരുന്നു കണ്ണൻ........ പെട്ടന്ന് ദേഷ്യപെടുന്ന  ഒരു മുരട്ടു സ്വഭാവ  കാരൻ........... അതുപോലെ പണത്തിന്റെതായ  കുറച്ചു അങ്ഹങ്കാരവും അവനെ വേട്ടയാടിയിരുന്നു..............

അങ്ങനെ ഇരിക്കുമ്പോൾ ആണ് മഹാദേവൻ  തന്റെ സുഹൃത്തിന്റെ മകളെ അവർ അവരുടെ വീട്ടിലേക്ക് കൊണ്ട് വരുന്നത്........

ലക്ഷിക  എന്നായിരുന്നു അവളുടെ പേര്...... എല്ലാവരുടെയും ലച്ചുട്ടി......... ഒരു പാവം  കുറുമ്പി പെണ്ണ്........അവളുടെ  അച്ഛൻ ഗോവിന്ദ്........ അമ്മ പ്രിയ.......... അവളുടെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹo കഴിച്ചവർ  ആണ്.............. അതുകൊണ്ട് അവർക്ക് രണ്ട് വീട്ടുകാരെയും നഷ്ടമായി..............അന്നും ഇന്നും  എന്നും അഹ് കുടുബത്തിനു തുണ  മഹാദേവനും  രാധികയും  ആയിരുന്നു..........അതുകൊണ്ട് തന്നെ  ലച്ചുനെ അവർക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു......

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവരെ  തേടി  അഹ് വാർത്ത   എത്തിയത്...... അമ്പലത്തിൽ തൊഴാൻ പോയ  ഗോവിന്ദ്ന്റെ കാർ കൊക്കയിലേക്ക് മറിഞ്ഞെന്നു.........അന്ന് എക്സാം ഉണ്ടായിരുന്നത് കൊണ്ട് ലച്ചു അവരോട് ഒപ്പം പോയിരുന്നില്ല ............. അതുകൊണ്ട് ലച്ചു മാത്രം  അഹ് അപകടത്തിൽ  നിന്ന് രക്ഷപെട്ടു............

ബന്തുക്കൾ  ഒന്നും ഇല്ലാത്ത ലച്ചുന്...... മഹാദേവൻ  അവൾക്കു ഒരു ആശ്വാസം ആയി മാറി........ ചടങ്ങുകൾ എല്ലാം കഴിഞ്ഞതിനു  ശേഷം  അവർ  അവളെ  തങ്ങളുടെ  വീട്ടിലേക്ക് കൊണ്ട് വന്നു.......

ഒരുപാട്  പേടിച്ചാണ് അവൾ അഹ് വീടിന്റെ പാടി കയറിയത്........ അതുപോലെ ഉള്ള ഒരു വലിയ  വീട്ടിൽ അവൾ  ആദ്യമായി ആയിരുന്നു............അച്ഛന്റെ സുഹൃത് ആണെങ്കിലും അവൾക്ക് ആരെയും  പരിജയം  ഉണ്ടായിരുന്നില്ല .........അതിന്റെതായ  പേടിയും ബുദ്ധിമുട്ടും  അവൾക്കു ഉണ്ടായിരുന്നു.......അത് മനസിലാക്കിയ  രാധിക  അവളെ  തന്നോട് ചേർത്ത് പിടിച്ചു........

ഇന്ന് മുതൽ  ഇത് ലച്ചുട്ടിയുടെ വീടും  കൂടെ ആണ്....... ഇവിടെ മോൾക്ക് അച്ഛൻ അമ്മ അച്ഛന്റെ സഹോദരൻ അവന്റെ കുടുബം......................മുത്തശ്ശി മുത്തശ്ശൻ......... പിന്നെ എന്റെ മക്കൾ അങ്ങനെ എല്ലാവരും ഉണ്ട്........ രാധിക  അവളെ  സമാധാനിപ്പിക്കാനായി പറഞ്ഞു...........

അപ്പോളേക്കും അഹ് വീട്ടിനുളിൽ നിന്ന് ഓരോത്തരായി പുറത്തേക്ക് വന്നു....... ചിലവരുടെ മുഖത്തു  സഹതാപം  ആണെങ്കിൽ ചിലവരുടെ  മുഖത്തു പരിഹാസം  ആണ് നിറഞ്ഞു നിന്നിരുന്നത്............

ലച്ചുന് ആരുടെ മുഖത്തേക്കും നോക്കാൻ കഴിഞ്ഞിരുന്നില്ല...... അവൾക്കു എല്ലാവരെയും ഭയം  ആയിരുന്നു......... എന്നാൽ ഏതു മനസിലാക്കിയ രാധികയും മഹാദേവനും  സ്വന്തം മകളെ പോലെ ചേർത്ത് പിടിച്ചു കൊണ്ട്  മേലെടത്  തറവാടിന്റെ  പടികൾ  കയറി.......

അഹ് തറവാട്ടിൽ ഉള്ള എല്ലാവരും  ഡിനിംഗ് റൂമിൽ  ഒത്തു കൂടി.....

ചേട്ടാ........... ഈ പെണ്ണിനെ ഇവിടെ കൊണ്ട് വന്നതിന്റെ ഉദേശo എന്താ ? ഇവളെ ഇവിടെ പൊറുപ്പിക്കാൻ തന്നെ  ആണോ  നിങ്ങളുടെ ഉദ്ദേശം...... മഹാദേവന്റെ  സഹോദരി  അനിഷ്ടത്തോടെ  ചോദിച്ചു...........

ഇത്  തന്നെ ആണ് രാധികേ എനിക്കും ചോദിക്കാൻ ഉള്ളത്...... രാധികയുടെ  സഹോദരന്റെ ഭാര്യ പവിത്രയും  അതിൽ  കയറി  പിടിച്ചു.........

എല്ലാവരും ഒന്ന് നിർത്തുന്നുണ്ടോ...... മേലെടത്  വാസുദേവന്റെ  ശബ്ദം ഉയർന്നു........ആരോരും  ഇല്ലാത്ത ഒരു പെങ്കൊച്ചിന് അഭയം  കൊടുത്തത് ആണോ എന്റെ മോൻ ചെയ്യ്ത തെറ്റ്.......

ലച്ചു മോൾക്ക് സമ്മതം  ആണങ്കിൽ  അഹ് മോൾ ഇവിടെ തന്നെ  ജീവിക്കും..... ഇത്   മേലെടത്  വാസുദേവന്റെ  തീരുമാനം ആണ്........

അച്ഛന്റെ തീരുമാനം  എല്ലാവരും കേട്ടല്ലോ.....ഇതിൽ  കൂടുതൽ എനിക്കൊന്നും നിങ്ങളോട് പറയാൻ  ഇല്ല.......

ഈ വീട്ടിൽ എന്റെ കൂട്ടുകാരന്റെ മകൾ  ജീവിക്കും ഒരു രാജകുമാരിയെ  പോലെ...... മഹാദേവനും അച്ഛൻ വാസുദേവനും  അവളെ  ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു........ അതിനെ അനുകൂലിച്ച്   വാസുദേവന്റെ  രണ്ടാമത്തെ മകൻ  ആയ  ഹരിദേവനും ഭാര്യ അശ്വതിയും  മുൻപോട്ടു വന്നു........

അവർക്കും ലച്ചുനെ വളരെ  അധികം  ഇഷ്ടമായി............ മക്കൾ ഇല്ലാത്ത അവർക്ക് അവളെ കണ്ടപ്പോൾ വല്ലാത്ത വാത്സല്യം തോന്നി.......

അപ്പോൾ ആണ് ഒരു bmw കാർ മേലെടത്  തറവാടിന്റെ  മുൻപിലേക്ക് വന്നത്....... എല്ലാവരുടെയും ശ്രദ്ധ അഹ് കാറിലേക്ക് നീണ്ടു........ അതിൽ നിന്ന് ലച്ചുന്റെ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടി ഇറങ്ങി വന്നു.......... അവൾ  അമ്മേ എന്ന് വിളിച്ചോണ്ട് ഓടി വന്നു രാധികേ  ഇറുക്കി പുണർന്നു........ അവളോട് ഒപ്പം മൂന്ന് ചെറുപ്പക്കാരും ഇറങ്ങി വന്നു...... അവരും  മേലെടത്തു കുടുബകാരോട് ഒപ്പം ചേർന്നു......

മോൾക്ക് ഇവരെ  ഒന്നും മനസിലായിട്ട് ഇണ്ടാവില്ല....... ലച്ചുന്റെ നിൽപ്പ് കണ്ട് മഹാദേവൻ അവളെ  ചേർത്ത് പിഹിച്ചു കൊണ്ട് പറഞ്ഞു..........

അവൾ  ഇല്ലന്ന് അർത്ഥത്തിൽ തലയാട്ടി........

ഈ നിൽക്കുന്ന കുറുമ്പി ആണ് ഈ തറവാട്ടിലെ  ആകെ പെണ്ണ് തരി....... യാഷിക  എന്ന ഞങളുടെ  യെച്ചുട്ടി............

പിന്നെ അഹ്  ഫോൺ ചെയിതു  നിൽക്കുന്നത് എന്റെ മുത്തമകൻ...... പേര് യാഷിക് എല്ലാവരുടെയും കണ്ണൻ....... പിന്നെ ഉള്ള രണ്ടുപേരും എന്റെ കണ്ണന്റെ എല്ലാമായവർ  ആണ്..... കൂടാതെ  എന്റെ സഹോദരി പ്രേമിളയുടെ   അരുമ സന്താനങ്ങളുമാണ് ആണ് ഇവർ.......... മഹാദേവൻ അവൾക്കായി പരിചയപ്പെടുത്തി കൊടുത്തു.......

അവൾ  ചെറുപുഞ്ചിരിയോട് എല്ലാം കേട്ടു നിന്നു .........

ഇതാരാ  മഹിയച്ഛ....... പ്രേമിളയുടെ മകൻ ജഗത്  അവനോടായി തിരക്കി.......

മോനെ നമ്മുടെ മുംബൈയിലേ ബ്രാഞ്ചിൽ ജോലി ചെയ്യ്തിരുന്ന ഒരു ഗോവിന്ദനെ നിനക്ക് അറിയില്ലേ............

ആഹാ.......മഹിഅച്ഛന്റെ ഫ്രണ്ട്  അല്ലേ അഹ് അങ്കിൾ......... ജഗത് സംശയത്തോടെ  തിരക്കി........

മ്മ്...... അതേടാ......... എന്റെ എല്ലാമായിരുന്നു അവൻ......ഇന്ന് അവനും ഭാര്യയും  ജീവനോട് ഇല്ല............... മഹി വേദനയോടെ   ജഗതിനോട് പറഞ്ഞു........

അതിനു  എന്താ....... മേലെടത്  വീട് ഒരു സത്രം  ആണോ...... തന്തയും  തള്ളയും ഇല്ലാത്തവർക്ക് കഴിയാൻ........... മഹാദേവന്റെ  മകനായ  യാഷിക് എന്ന കണ്ണെന്റെ ശബ്ദം  ഉയർന്നു...

അവന്റെ ശബ്ദം കേട്ട് പേടിയോടെ അവൾ രാധികയുടെ  കൈകളിൽ മുറുകി............

അവർ ഒന്നുമില്ലന്ന് അർത്ഥത്തിൽ കണ്ണ് ചിമ്മി കാട്ടി.........

മോനെ........ അഹ് കുഞ്ഞ് ഇവിടെ നിൽക്കുന്നത്  നിന്റെ മുത്തശ്ശൻ വാസുദേവന്റെ  കൂടെ  തീരുമാനം  ആണ്....... നമ്മുടെ യെച്ചു മോൾടെ പ്രായം  അല്ലേ അഹ് മോൾക് ഉള്ളു........  മുത്തശ്ശി മഹാദേവനെ  സപ്പോർട്ട് ചെയിതു  പറഞ്ഞു.......

അഹ് ഓക്കേ നിങ്ങളുടെ ഇഷ്ടം...... അത്രയും പറഞ്ഞു  അവൻ  റൂമിലേക്ക് കയറി  പോയി...... അഹ് വീട്ടിൽ ഉള്ള പലരുടെയും  വാക്കുകളും പ്രവർത്തികളും  അവളെ  വല്ലാതെ നോവിച്ചു............ എന്നാൽ അതൊന്നും പുറത്തുകാട്ടാതെ ഒരു ചിരിയുടെ  മുഖം  മൂടി അടിഞ്ഞു അവൾ  ഒരു കുറവും  മടിയും  കാട്ടാതെ എല്ലാവരെയും അവൾ  ഒരു പോലെ സ്നേഹിക്കുകയും പെരുമാറുകയും  ചെയിതു........

മഹാദേവനും  രാധികക്കും  അവൾ  ഒരു മകളായി....... മക്കൾ  ഇല്ലാത്ത മഹാദേവനും  പ്രിയക്കും അവൾ  ഒരു വളർത്തു  മകൾ  ആയി മാറി....... മുത്തശ്ശനും മുത്തശികും  അവൾ  ഏറെ പ്രിയപെട്ടവൾ  ആയി..... യെച്ചുട്ടിക്ക് ലെച്ചു ഏറ്റവും അടുത്ത ചങ്കും ആയിതീർന്നു........ അതുപോലെ  പ്രേമിളയുടെ 3 മക്കൾക്കും  അവൾ  ഒരു സഹോദരി  ആയി തീർന്നു.............അങ്ങനെ ദിവസങ്ങളും മാസങ്ങളും  കടന്നു  പോയി......

എല്ലാവരും അവളെ  സ്നേഹിച്ചു കൂടെ കൂട്ടിയപ്പോഴും കണ്ണൻ  മാത്രം  അവളെ  വെറുപ്പോടെ ആണ് നോക്കി കണ്ടത്...... അതിൽ  ആദ്യമൊക്കെ വലിയ  വിഷമം  തോന്നിയെങ്കിലും പിന്നീട് അവൾ കണ്ടില്ലന്നു നടിച്ചു.......

അങ്ങനെ ഇരികെ ഒരു ദിവസം  മഹാദേവൻ   യാഷികിനെ  വിവാഹത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു...... ജാതക ദോഷം ഉള്ളത് കൊണ്ട്  ചിങ്ങത്തിൽ വിവാഹം  നടന്നില്ലങ്കിൽ പിന്നെ നടക്കാൻ  ഉള്ള സാധിയതാ  കുറവാണ് എന്ന് ജ്യോതിഷ്യൻ  അവരോടായി  പറഞ്ഞു......

എന്നാൽ കണ്ണന് ഇപ്പോൾ  വിവാഹം കഴിക്കാൻ  ഒരു താല്പര്യവും ഇല്ലായിരുന്നു........ വീട്ടുകാരുടെ നിർബദ്ധപ്രകാരം  അവന്റെയും രാധികയുടെ  സഹോദരന്റെ  മകളുടെയും ജാതകപൊരുത്തം ഒത്തു നോക്കി..... എന്നാൽ അവരുടെ  ജാതകത്തിൽ  ഒരു പൊരുത്തവും ഉണ്ടായിരുന്നില്ല...... അതുകൊണ്ട് തന്നെ  അഹ് ബന്ധം  അവർ  അവിടെ ഡ്രോപ്പ് ചെയിതു....... എന്നാൽ വാസുദേവന്റെ  നിർബന്ധപ്രകാരം  ലെച്ചുൻെറയും കണ്ണൻന്റെയും ജാതകം  ഒത്തു നോക്കി...... അതിൽ  പത്തിൽ പത്തു പൊരുത്തവും ഉണ്ടായിരുന്നു.....

ഏതു കേട്ട് മഹാദേവന്റെ  മിഴികൾ  വിടർന്നു..... തന്റെ  മകന്റെ പാതിയായി  ലച്ചു മോൾ മാത്രം  മതി  എന്ന് തീരുമാനം  ആയി.....കണ്ണന്റെ എതിർപ്പ് കാറ്റിൽ പറത്തി  കൊണ്ട് അഹ് വിവാഹം  നടന്നു........

വിവാഹം  കഴിഞ്ഞിട്ട് കണ്ണന്റെ മുറിയിലേക്ക് പ്രവേശനം കിട്ടിയെങ്കിലും അവന്റെ മനസിലേക്ക് ഉള്ള വാതിൽ  അടഞ്ഞു തന്നെ  ഇരുന്നു....... ഒരു ശത്രുനെ  പോലെ ആണ് അവൻ അവളെ   കണ്ടത്...... എന്നാൽ ആരോടും ഒരു പരാതിയും  പറയാതെ  ഒരു നല്ല ഭാര്യുടെ  കർത്തവ്യം  അവൾ  ചെയ്യ്തിരുന്നു........ ദിവസങ്ങൾ കടന്നു പോയി........നാട്ടിൽ നിൽക്കാൻ തന്നെ അവനു  വലിയ താല്പര്യം ഇല്ലാതെ ആയി.......

ദിവസങ്ങൾ  കഴിയും  തോറും....... അവനു  അവളോട് ഉള്ള അകൽച്ച  കൂടി കൂടി വന്നു അതിന്റെ ഫലമായി  മദ്യപാനവും തുടങ്ങി......... അതു അളവിൽ കൂടുതൽ  ആയ   ഒരു ദിവസം  അവൻ  പോലും അറിയാതെ  അവന്റെ ഉള്ളിൽ.........ലച്ചു എന്നാ മോഹം  ഉണർന്നു......

അഹ് മോഹത്തിന് ഒടുവിൽ അവൻ  അവളിലേക്ക് അമർന്നു........കണ്ണനോട്‌ എതിർക്കാൻ ഉള്ള കഴിവ്  അന്ന് അവൾക്കു ഉണ്ടായിരുന്നില്ല....... ഉറക്കം ഉണർന്ന കണ്ണൻ കാണുന്നത് തന്നോട് ഒപ്പം  മയങ്ങുന്ന ലച്ചുനെ ആണ്............

അഹ് സമയം  അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് മീര  ആയിരുന്നു...... 5 വർഷമായി  താൻ പ്രണയിക്കുന്ന തന്റെ  പെണ്ണ്.......

അവളെ  മറന്നു  കൊണ്ട് ലച്ചുവിനെ സ്വീകരിക്കുവാൻ അവനു കഴിഞ്ഞിരുന്നില്ല....... തന്നോട് ഒരു വിശ്വാസത്തിന്റെ പുറത്താണ് മീര  ഇപ്പോഴും  തന്നെ സംശയിക്കാത്തത്  അവന്റെ  ഉള്ളിൽ പല  ചിന്തകളും  കടന്നു  വന്നു......

ഒടുവിൽ ഒരു ഡിവോഴ്‌സിൽ എല്ലാം ഒതുക്കാൻ അവൻ  ചിന്തിച്ചു............ എന്നാൽ അവളെ  ഡിവോഴ്സ് ചെയുന്നത്തോടെ കൂടെ തനിക്  കിട്ടേണ്ട സ്വത്തുക്കളും തനിക് നഷ്ടപ്പെടും എന്ന ചിന്ത  അവനെ  തളർത്തി.....

എന്നാൽ കണ്ണന്റെ അവഗണന  എല്ലാം പാടെ മറന്നു കൊണ്ട് അവൾ  കണ്ണനെ  കൂടുതൽ  സ്നേഹിച്ചു........ അഹ് സ്നേഹത്തിനു താൻ അർഹൻ  അല്ലെന്നു അവനു  സ്വയം  ബോധ്യo വന്നു....... എന്നാലും മീര  എന്നാ ചക്രവ്യഹത്തിൽ  നിന്ന് പുറത്തേക്ക് വരാൻ  അവനു  കഴിഞ്ഞില്ല.....

അതുകൊണ്ട് തന്നെ  അവൻ  നാടും വീടും  വീട്ട് സിംഗ്പൂരിലേക്ക് പോയി......... വീട്ടുകാരോട്  കമ്പനി  ആവിശ്യത്തിനാണ് മാറി നിൽക്കുന്നത് അവൻ എല്ലാവരെയും തെറ്റുധരിപ്പിച്ചു.......അങ്ങനെ ദിവസങ്ങളും  മാസങ്ങളും കടന്നു  പോയി...... ലച്ചു നാട്ടിൽ ഉള്ളത് കൊണ്ട് അവൻ  നാടുമായി ഉള്ള കോൺടാക്ട് വേണ്ടാന്ന് വെച്ചു........ മാസങ്ങൾ കടന്നു  പോയി........ കണ്ണന്റെ ജീവിതത്തിലേക്ക്  മീര കടന്നു  വന്നു........ അവളോട് ഒപ്പം ഉള്ള സുന്ദര  നിമിഷത്തിൽ  തന്നെ  പ്രാണനെ പോലെ സ്നേഹിച്ച താൻ താലി  കെട്ടിയ തന്റെ  പെണ്ണിനെ അവൻ മനപ്പൂർവം മറന്നു കളഞ്ഞു .......

ഒരു വർഷത്തിന്  ശേഷം 😍😍
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
ഈ ഒരു വർഷത്തെ  ജീവിതം കൊണ്ട് കണ്ണന്  മീരയുടെ  തനി  നിറം  മനസിലായി......... അവൾക്കു  ലച്ചുവിന്റെ ഒരു സ്വഭാവും ഇല്ലായിരുന്നു.........ലച്ചു ശാലീന  സുന്ദരി ആണെങ്കിൽ ഇവൾ  ഒരു പുട്ടി ഭൂതം  ആയിരുന്നു.........

ലച്ചു ഉണ്ടായിരുന്നപ്പോൾ തനിക്  ഒരു കാര്യത്തിനും ടെൻഷൻ ഉണ്ടായിരുന്നില്ലന്ന് അവൻ ചിന്തിച്ചു........ ഒരു ഭാര്യ എന്ന നിലയിൽ  അവൾ  100 % പെർഫെക്ട് ആയിരുന്നു.............

എന്നാൽ മീര പണത്തിനു  വേണ്ടി ആരുടെ കൂടെ പോകാനും മടി  ഇല്ലാത്ത ഒരുത്തി ആണന്നു  ഇതിനോട് ആകo അവനു  മനസിലായി............ അവൻ ലച്ചുന്റെ ചിന്തകളിൽ  അങ്ങനെ തന്നെ  ഇരുന്നു...... അവന്റെ ഓർമകളിൽ  ലച്ചുന്റെ മുഖം തെളിഞ്ഞു വന്നു.......

ഇത്രയും പെട്ടന്ന് നാട്ടിൽ തിരിച്ചു എത്തണം...... എന്റെ ലച്ചുന്റെ കാല് പിടിച്ചിട്ടായാലും തനിക്ക് അവളെ  വേണം.......... മീര എന്നാ പിശാചിന്റെ  പിറകെ  പോയ തനിക്  ലച്ചു എന്ന തന്റെ  ദേവിയുടെ  മനസ്സ്  കാണാൻ കഴിയാതെ  പോയി.,...... മീരക്ക് വേണ്ടി നഷ്ടപ്പെടുത്തിയ  തന്റെ  ഒരു വർഷം അവൻ വേദനയോടെ  ഓർത്തു....

ഡാ  എന്താഡാ ഒരു ചിന്തയൊക്കെ...... കണ്ണന്റെ ഫ്രണ്ട്  ആഷിഖ് ആയിരുന്നു അത്......

ഡാ എന്റെ ലച്ചു....... ഞാൻ അവളെ  ഒരുപാട് വേദനിപ്പിച്ചു...... ഇന്ന് മീര  എന്നെ ചതിച്ചപ്പോൾ  തോന്നിയ അതെ  വേദന  തന്നെ  അല്ലേ കഴിഞ്ഞ  ഒരു വർഷമായി  എന്റെ പെണ്ണ് അനുഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ ആണ് ഞാൻ ആകെ  തകർന്നു പോകുന്നത്........

അന്റെ ഉണക്ക മേൽ ഉള്ള 5 വർഷത്തെ  പ്രണയം ആഷി  ദേഷ്യത്തോടെ  തുടർന്നു...... പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട് അവളൊരു പോക്ക് കേസ് ആണന്നു....... നിൻറ്റെ പേരിൽ ഉള്ള ബാങ്ക് ബാലൻസ് എല്ലാം തീർന്നു നീ പാപ്പര് ആയപ്പോൾ അവൾ അടുത്ത കൂട് തേടി പോയി........ നിന്നെ പോലെ ഉള്ള വിഡ്ഢികൾ ഉള്ളപ്പോൾ അവളുമാരെ  പോലെ ഉള്ളവരും  ധാരാളം  കാണും...... ഇനി  എങ്കിലും സ്വന്തം തെറ്റ് മനസിലാക്കി നാട്ടിലേക്ക് പോകാൻ നോക്ക്..... നാളെ  7 മണിക്ക്  ആണ്  നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റ്.... ആഷി  അവനെ  ഓർമിപ്പിച്ചു കൊണ്ട് റൂം വിട്ട് പുറത്തേക്ക് ഇറങ്ങി.......

ആഷി  പോയിട്ടും അവൻ അഹ് ഇരുപ്പ് തുടർന്നു............ ജീവിതത്തിൽ ആദ്യമായി  അവളോട് പ്രണയം  തോന്നുന്നതായി  അവനു  അനുഭവപ്പെട്ടു...... ഇന്ന് അവൾക്കു കൊടുക്കുവാൻ തന്റെ  പക്കൽ  ഒന്നുമില്ലന്നു അവൻ  വേദനയോടെ  ഓർത്തു......അവന്റ ഹ്യദയത്തിൽ  അഹ് സമയം ലച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു......

പിറ്റേന്ന് വിമാനത്തിൽ കയറുമ്പോഴും....... നാട്ടിൽ എത്തുമ്പോഴും അവന്റെ ചിന്ത  മുഴുവൻ ലച്ചുവിൽ ആയിരുന്നു.... അതോട് ഒപ്പം തന്റെ  അച്ഛനും വീട്ടുകാരും എങ്ങനെ പ്രതികരിക്കും  എന്ന ചിന്തയും  അവനുണ്ടായിരുന്നു......

അങ്ങനെ ഏറെ പ്രതീക്ഷയോടെ  ഒരു ടാക്സിയിൽ അവൻ  വർഷങ്ങൾക്  ശേഷം  മേലെടത്  തറവാട്ടിൽ എത്തി ചേർന്നു...... വീടിന്റെ പുറത്തു ആരെയും അവൻ  കണ്ടില്ല......... അവൻ ടാക്സിക്കാരന്   ക്യാഷ് കൊടുത്തതിനു  ശേഷം അകത്തേക്ക് നടന്നു..............

അപ്പോൾ ആണ് വീടിന്റെ ഉമ്മറത്തു ഏതാണ്ട് ഒരു വയസ്സ് പ്രായം ഉള്ള ഒരു പെണ്ണ് കുഞ്ഞ് ഇരുന്നു കളിക്കുന്നത് കണ്ടത്.......അഹ് കുഞ്ഞിനെ കണ്ട മാത്രയിൽ അവന്റെ ഉള്ളിൽ  വത്സല്യം തുളുമ്പി നിന്നു...... എന്നാൽ പരിജയം ഇല്ലാത്ത ആളെ കണ്ടതും  കുഞ്ഞ് ആർത്തു കരയാൻ തുടങ്ങി....... ഇതുകേട്ടുകൊണ്ട്  ആണ്  യെച്ചുട്ടി അങ്ങോട്ടേക്ക് നടന്നു  വന്നത്.......

പൊന്നൂട്ടി എന്തിനാ കരയുന്നത്...... വാവാച്ചി..... ചേച്ചി വരുന്നടാ.... അവൾ  കുഞ്ഞിനോട്‌ പറഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു.......

അപ്പോൾ ആണ് കണ്ണന്റെ കൈയിൽ ഇരിക്കുന്ന പൊന്നുനെ അവൾ  കണ്ടത്.....

കണ്ണനെ  കണ്ടതും  യെച്ചുട്ടിയുടെ മുഖം എല്ലാം ദേഷ്യം  കൊണ്ട്  ചുവന്നു.......

ആരോട്  ചോദിച്ചിട്ടാ ഞങളുടെ  കുഞ്ഞിനെ എടുത്തത്.......വഴിയേ  പോകുന്നവർക്ക് കളിക്കാനും കൊഞ്ചിക്കാനും ഉള്ളത് അല്ല മേലെടത്തെ  കുട്ടി......... അവൾ  ദേഷ്യത്തോടെ പറഞ്ഞു.....

മോളെ ഏട്ടന് തെറ്റ് പറ്റിയത്  ആണ്...... ഏട്ടനെ ഇങ്ങനെ വെറുക്കാരുത്......... അവൻ സഹോദരിയോട്  അപേക്ഷിച്ചു.....

ക്ഷമിക്കാനോ അതും നിങ്ങളോട്.......... അച്ഛനും അമ്മയും വരുന്നതിനു  മുൻപ് പോകാൻ നോക്ക്........... നിങ്ങളെ ഇവിടെ ആർക്കും കാണണ്ട ........ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു കണ്ട പെണ്ണുങ്ങളുടെ കൂടെ പോയ  നിങ്ങളെ ഇവിടെ ആർക്കും കാണണ്ട.........

എനിക്ക് എന്റെ ലച്ചുനെ ഒന്ന് കാണണം......... അവളെ  ഒന്ന് വിളിക്കുമോ........

എന്തിനാടാ നായേ അവളെ  നീ കാണുന്നത്....... കൊല്ലാതെ കൊന്നില്ലേ അതിനെ......മഹാദേവന്റെ  ശബ്ദം ഉയർന്നു അപ്പോളേക്കും അഹ് വീട്ടിലുള്ള സകലരും  പുറത്തേക്ക് ഇറങ്ങി വന്നു.........അപ്പോഴും അവന്റെ മിഴികൾ  ലച്ചുനെ തേടി  പോയി എന്നാൽ അഹ് കൂട്ടത്തിൽ അവളെ  കാണാൻ അവനു കഴിഞ്ഞിരുന്നില്ല.........

അച്ഛാ............... കണ്ണന്റെ ശബ്ദം ഇടാറി.... അതിനു  മറുപടി  ആയി മഹിയുടെ  കൈകൾ  രണ്ടു തവണ  അവന്റെ കവിളിൽ പതിഞ്ഞു..........

നീ എന്നെ അങ്ങനെ വിളിക്കരുത്........ നിനക്ക് അതിന് ഒരു യോഗ്യതയും ഇല്ല........... മഹി  കടുപ്പിച്ചു തന്നെ  പറഞ്ഞു.........

ഏട്ടാ.......... എന്തായാലും മോൻ വന്നിലേ..... ഇനി  പിണക്കവും ദേഷ്യവും എന്തിനാ.....പൊന്നു മോൾടെ അച്ഛൻ അല്ലേ അവൻ......മഹിയുടെ  സഹോദരി പ്രേമിള ആയിരുന്നു അത്........

പൊന്നു ഇവന്റെ കുഞ്ഞോ.....അങ്ങനെ ഒരു ചിന്ത  ഇവന്  മീര  എന്ന പെണ്ണിന്റെ കൂടെ ജീവിച്ചപ്പോൾ ഇല്ലായിരുന്നല്ലോ......... ഇപ്പോൾ പറയുന്നു..... പൊന്നു എന്ന ദേവഭദ്ര  ഈ മഹാദേവന്റെയും  രാധികയുടെ  ഇളയ  മകൾ  ആണ്....... അഹ് ഒരു ബന്ധത്തിൽ അവൾ വളർന്നോളും.......

അതും  പറഞ്ഞു തീർന്നതും  മഹി  അവനെ  പുറത്തേക്ക് തള്ളി  താഴെ  ഇട്ടു....... മകൻ  ആയാലും.... മരുമകൻ  ആയാലും...... ആരായാലും  തെറ്റ് ചെയുന്നവൻ  മേലെടത് വീടിന്റെ പുറത്തായിരിക്കും സ്ഥാനം.......

എന്നാൽ ഈ സമയം.... പൊന്നു തന്റെ  മകൾ  ആണന്നു  അറിഞ്ഞ ഷോക്കിൽ ആയിരുന്നു കണ്ണൻ...... അന്നത്തെ അഹ് ദിവസം  അവന്റെ ഓർമയിൽ  വന്നു....... അവൻ പോലും അറിയാതെ  അവന്റെ മിഴികൾ നിറഞ്ഞു....... താഴെ  വീണു കിടന്ന കണ്ണൻ  പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ ചാടി  എഴുനേറ്റു യെച്ചുന്റെ കൈയിൽ ഇരിക്കുന്ന തന്റെ  കുഞ്ഞിനെ ഒരു ഭ്രാന്തനെ  പോലെ അവൻ അവരുടെ  കൈയിൽ നിന്നും വലിച്ചെടുത്തു....... അതിനു ശേഷം  കുഞ്ഞിന്റഡ ശരീരം  മുഴുവൻ  ചുംബനങ്ങൾ  കൊണ്ട് മൂടി......

അമ്മ എവിടെ മുത്തേ....... അവൻ അഹ് കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു........

അപ്പോളേക്കും അവൾ  പുറത്തേക്ക് കൈ നീട്ടി കൊണ്ട്       മ്മാ..... മ്മാ....... എന്ന് പറഞ്ഞു  കൊണ്ട് ഇരുന്നു......

കണ്ണൻ പൊന്നൂട്ടി കൈ നീട്ടുന്ന ഭാഗത്തേക്ക്‌ മിഴികൾ  വിടർത്തി നോക്കി ......... അവിടെ കണ്ട കാഴ്ച  അവനെ  ഏറെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയിതു.......

താൻ വളരെ  അധികം  ആഗ്രഹിച്ചും  മോഹിച്ചും തന്റെ പാതിയെ  ഒരു നോക്ക് കാണാൻ ഓടി എത്തിയപ്പോൾ അവൾ  ആറടി  മണ്ണിന്റെ അവകാശി ആയി തീർന്നിരുന്നു........



ഈ കഥ ഇവിടെ അവസാനിച്ചിരിക്കുന്നു.....കൂടുതൽ  ആയിട്ടൊന്നും വലിച്ചു നിട്ടുന്നില്ല 💥💥എല്ലാവർക്കും ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു...... വായിച്ചു നോക്കിട്ടില്ല..... തെറ്റുണ്ടങ്കിൽ ക്ഷമിക്കുക.....

എന്ന് നിങ്ങളുടെ സ്വന്തം കുഞ്ഞി..... ✴️✴️