Aksharathalukal

ജാനകീരാവണം❤️11

ജാനകീരാവണം❤️.11

"ആദിയെ കണ്ടേ"... സാക്ഷിയുടെ പുറകെ ഓടിയ ആദിയെ നോക്കി ദേവ് പറഞ്ഞു സാക്ഷിയപ്പോഴേക്കും കുളപടവിലേക്ക് എത്തിയിരുന്നു...

തന്നെ കണ്ടു പിടിച്ചതിലുള്ള അരിശത്തിൽ മുഖവും വീർപ്പിച്ചു തറയിൽ ആഞ്ഞു ചവിട്ടി ആദി ദേവിന്റെ പുറകെ നടന്നു....


സാക്ഷി ഒരു ചിരിയോടെ കുളപ്പടവുകൾ ഇറങ്ങി അവസാന പടവുകളിൽ ഇരുന്നു കാൽ വെള്ളത്തിലേക്ക് വെച്ചു..
കാലുകളിൽ മുത്തമിട്ട് ഓടിയോളിക്കുന്ന മത്സ്യങ്ങളെ താടിക്ക് കയ്യൂന്നി അതേ ചിരോയോടെ അവൾ നോക്കിയിരുന്നു...
ഒപ്പം അവളെ കണ്ണെടുക്കാതെ നോക്കി അവനും!!
അവൾ അറിയുന്നില്ലന്ന് മാത്രം!

"സാക്ഷിയെ കണ്ടു" ദേവ് വിളിച്ചു കൂവിയതും ചിന്തകളിൽ മുഴുകിയ അവൾ ഞെട്ടി തിരിഞ്ഞു നോക്കി ഒപ്പം അവളിലേക്ക് ശ്രെദ്ധകൊടുത്തിരുന്നവനും....

സാക്ഷി നോക്കുമ്പോൾ ദേവിന്റെ ആരുകിലായി ചിരിച് നിൽക്കുന്ന ആദിയും....


"നിയാണല്ലേ കാണിച്ചു കൊടുത്തത് നോക്കിക്കോ ഓഫീസിൽ നിന്ന് വരുമ്പോൾ ഇനി ഞാൻ തെൻമുട്ടായി കൊണ്ടുവരില്ല" ആദിയെ നോക്കി മുഖം വീർപ്പിച്ചവൾ പടവുകൾ കയറി ഓടിയതും അവൾക്കുമുൻപേ ദേവ് ഓടിപ്പോയി സാറ്റ് അടിച്ചു....

ചെയ്തത് അബദ്ധമായോ എന്ന് ചിന്തിച്ചു അവളെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പുറകെ കൂടിയിരിക്കുകയാണ് ആദി.....

താടിക്ക് കയ്യൂന്നി അരതിണ്ണയിലിരിക്കുന്ന  ജാനിയെ കണ്ടുകൊണ്ടാണ് സാക്ഷി വന്നത്.. അവൾക്കൊപ്പം സാക്ഷിയും ഇരുന്നു...തന്നെ നോക്കി ചിരിക്കാൻ ശ്രെമിക്കുന്ന ജാനിയെ നെറ്റിച്ചുളിച്ചവൾ നോക്കി...

"നിങ്ങളെ കണ്ടുപിടിച്ചു ക്ഷീണിച്ചു ഞാൻ വെള്ളം കുടിച്ചിട്ട് വരാം"ദേവ് അകത്തേക്ക് നടന്നു.

ഡെയിനിങ് ഡബിളിലെ ജഗ്ഗവൻ എടുത്തുനോക്കിപ്പോൾ അതിൽ വെള്ളമുണ്ടായിരുന്നില്ല... അടുക്കളയിലേക്ക് ദേവ് നടന്നു...

അടുക്കളയിലേക്ക് കേറിയപ്പോൾ ഉണ്ണിയപ്പം വായിൽ കൊള്ളാവുന്ന അത്ര നിറച്ചു തന്നെ നോക്കി ചിരിക്കുന്ന നിധിയെ കണ്ണും മിഴിച്ചു നോക്കിയവൻ..
പെട്ടന്നെന്തോ ഓർത്തപോലെ ഓടിയവൻ വെളിയിലേക്കിറങ്ങി സാറ്റ് അടിച്ചു...

"അല്ല ഈ കണ്ണൻ ഇത് എവിടെ പോയി ഒളിച്ചിരിക്കുകയാ.."  ദേവ് ചുറ്റും നോക്കി പറഞ്ഞു...

പെട്ടന്നാണ് തൊടിയിലെ മരത്തിൽ നിന്ന് എന്തോ വീണ ശബ്‌ദം

"ശബ്‌ദം കേട്ടിട്ട് ചക്കയാണെന്ന് തോന്നുന്നു.." നിധി തന്റെ ഭാഗം പറഞ്ഞു ബാക്കിയുള്ളവർ ശെരിവെച്ചു
അപ്പോഴാണ് കണ്ണൻ നടുവും തിരുമ്മി അവിടേക്ക് വന്നത്...

"ഏട്ടത്തി ചക്കയല്ല ഇവിടുത്തെ വാഴ മറിഞ്ഞതാ"കളിയാലേ സാക്ഷി പറഞ്ഞതും പല്ല് ഞെരിച്ചു കണ്ണനവളെ നോക്കി.

എല്ലാവരേം കണ്ടെത്തിയതിനാൽ ആദ്യം കണ്ടെത്തിയത് ജാനിയെ ആയിരുന്നതിനാലും അടുത്ത ഊഴം അവൾക്കാണ്....


മടിച്ചു കോണ്ടവൾ എണ്ണൽ ആരംഭിച്ചു.. പൊതുവെ എല്ലാർക്കും ഒളിക്കാനാകും ഉത്സാഹം കണ്ടുപിടിക്കാൻ മടിയും...

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
കാവിലേക്കുള്ള വീഥിയിൽ ചിന്നി ചിതറി കിടക്കുന്ന മഞ്ചാടികുരു ഓരോന്നായി പെറുക്കി എടുക്കുകയാണ് ജാനി....
പലർക്കുമുള്ള ഭ്രാന്തുകളിലൊന്ന്!

മുൻപിലുള്ള മഞ്ചാടികൾ പെറുക്കിക്കൊണ്ടിരിക്കെ   രണ്ട് കാലുകൾ കണ്ടത്...

തലയുവർത്തിയവൾ നോക്കി...
അവളുടെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ ചിരി സ്ഥാനം പിടിച്ചു..
"രാവൺ"അവളുടെ അധരങ്ങൾ മെല്ലെ മൊഴിഞ്ഞു....

" എന്താ ജാനകി കാവിലേക്കുള്ള വഴിയിൽ തപ്പണത്...?." താഴേക്കും അവളിലേക്കും സംശയത്തോടെയവൻ  തിരക്കി
പക്ഷെ അവളൊന്നും കേട്ടിരുന്നില്ല...

"ഹേയ്" മറുപടി ഒന്നും തന്നെ പറയാതെ നിൽക്കുന്ന ജാനിയുടെ മുഖത്തിന് നേരെ കൈവീശിയവൻ വിളിച്ചു...

"അ.. അത് മഞ്ചാടി"ജാനി എന്ത് പറയണമെന്നറിയാതെ തറയിലേക്ക് മിഴികളൂന്നി നിന്നു..

"കൊച്ചു കുട്യോളെകാൾ കഷ്ടാണല്ലോ ജാനി "അവനവളെ കളിയാക്കൊണ്ട് പറഞ്ഞു...ജാനിയതിനവനെ തലയുവർത്തി ചുണ്ടുകൾ കൂർപ്പിച്ചു വെച്ചു നോക്കി നോക്കി...


"അഹ് നോക്കി പേടിപ്പിക്കേണ്ട ദാ ഇത് തരാൻ വന്നതാ പോസ്റ്റ്മാൻ എന്നെ ഏൽപ്പിച്ചതാ" ഷിർട്ടിന്റെ പോക്കറ്റിൽ നിന്ന് ലെറ്റർ കയ്യിലാക്കിയവൻ അവൾക് നേരെ നീട്ടി....
നെറ്റിച്ചുളിച്ചവൾ അത് കൈനീട്ടി വാങിയത് പൊട്ടിച്ചു നോക്കി വായിച്ചു....
അവളെ തന്നെ ശ്രെദ്ധിച്ചിരുന്നവൻ ലെറ്റർ വായിക്കുമ്പോൾ വിടർന്നുവരുന്ന കണ്ണും മുഖത്തെ സന്തോഷവും ശ്രെധിച്ചു...


"എന്താ അതിൽ...?"
അവളുടെ ആകാംഷ കണ്ടവൻ തിരക്കി...

"നിക്ക് ജോലി കിട്ടി 

തുടരും❤️..