Aksharathalukal

പ്രതികാരം ( അവസാനഭാഗം )

അവസാനഭാഗം
 
✍️ BIBIL T THOMAS
 
എസ് മിസ്റ്റർ ഭരത് ... താൻ പറഞ്ഞത് ശെരിയാണ് .... ഇപ്പോ നടന്ന കൊലപാതങ്ങൾ ചെയ്തത് ഞാൻ തന്നെ ആണ് .... 10 വർഷം മുമ്പ് വരെ ഞാൻ ഏറ്റവും ഭാഗ്യം ഉള്ള പെൺകുട്ടി ആയിരുന്നു.... എന്ത് പറഞ്ഞാലും നടത്തി തരുന്ന വീട്ടുകാർ.... പക്ഷെ ദിവസങ്ങളുടെ ഇടവേളയിൽ എല്ലാം മാറിമറിഞ്ഞു ... എല്ലാരും എന്നെ വിട്ട് പോയി... ആരും ഇല്ലാതായ ദിവസങ്ങൾ .... 
മരിക്കാൻ തോന്നിപോയ ദിവസങ്ങൾ .... അങ്ങനെ തളർന്നുപോയ എന്നെ ഇന്ന് കാണുന്ന അവസ്ഥയിലേക്കു എത്തിച്ച ഒരാളുണ്ട് ... അങ്ങനെ ഒരാൾ കൂടെ ഉള്ളപ്പോൾ എവിടെ വേണമെങ്കിലും ഞാൻ തുറന്നു പറയും ഞാൻ ആ അവരെ കൊന്നത് എന്ന്.... 
എന്റെ ചേട്ടനെ ജീവന് തുല്യം സ്നേഹിച്ച എന്റെ സഹോദരി .... 
പറഞ്ഞു തീർന്നതും അവരുടെ ഓഫീസിന്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു ... അതിൽനിന്നു ഇറങ്ങിയ ആളെ കണ്ട ഭരത് ഞെട്ടി .... കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൈക്കോടതി അഭിഭാഷിക... അഡ്വ . ദേവിക .. അവരുടെ അടുത്തേക്കു വന്ന ദേവികയെ മായ ചേർത്ത് പിടിച്ചു ... 
സൊ... ഭരത് എല്ലാം കണ്ടുപിടിച്ചു അല്ലെ.... 10 വർഷം മുമ്പ് ഞാൻ മായയെ കാണുമ്പോ ഒന്നിനോടും പ്രിതികരിക്കാൻ കഴിവില്ലാത്ത ഒരു പെൺകുട്ടി ആയിരുന്നു ഇവൾ..... എല്ലാം തകർന്ന ഇവളെ ഞാൻ കണ്ടുപിടിച്ചു... എന്റെ മഹേഷിന്റെ അനിയത്തിയെ..... അന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു... സ്വന്തം അധികാരം ഉപയോഗിച്ചു ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയവരെ അതെ അധികാരം ഉപയോഗിച്ചു ഇല്ലാതെയാക്കാൻ ഞങ്ങൾ തീരുമാനിച്ചു..... പിന്നീട് അതിനുള്ള ഒരുക്കങ്ങൾ ആയിരുന്നു.... എന്റെ മഹേഷിന്റെ ആഗ്രഹം പോലെ ഞാൻ ഒരു വക്കിൽ ആയി... മനസിലെ ഉറച്ച തീരുമാനം എന്റെ മായയെ ഒരു പോലീസ് ഓഫീസറും ആക്കി... 
അതിനിടയിൽ വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത് ... ആ വീടും സ്ഥലവും അയാൾ സ്വന്തമാക്കി എന്ന് .... ഞങ്ങൾക് പിന്നെയും പകയായി ..... പിന്നീട് മായ കേരള കേഡറിലേക് മാറ്റം കിട്ടിവരുന്നത് വരെ ഉള്ള കാത്തിരുപ്പ് ... ഒടുവിൽ അവൾ എത്തിയപ്പോ ഞങ്ങൾ ഓരോ പദ്ധതികൾ മനസ്സിൽ കണക്കുകൂട്ടി ..... ഞങ്ങൾ ഞങ്ങളുടെ പ്രിതികരം ആരംഭിച്ചു.... 
ആദ്യം ഭാസ്കരമേനോൻ .... അവനിൽ നിന്നു തുടങ്ങണം എന്ന് തീരുമാനിച്ചു.... വേദന അനുഭവിച്ച് അവൻ രക്തം വാർന്ന് മരിക്കുന്നത് ഞങ്ങൾ കണ്ടു നിന്നു ..... പിന്നീട് അവന്റെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്ന ... മഹേഷിന്റെ കൊലപാതകം ഒതുക്കിത്തീർത്ത പോലീസ് ഓഫീസർ..... ഞങ്ങളുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ അവരെ സഹായിച്ച ഉദ്യോഗസ്ഥൻ ..... അങ്ങനെ ഞങ്ങൾക്കു എല്ലാം നഷ്ടപ്പെടുത്തിയ എല്ലാരേം ഞങ്ങൾ ഇല്ലാതാക്കി..... 10 വര്ഷം ഉള്ളിൽ കൊണ്ടുനടന്ന പ്രിതികരം , പക .... എല്ലാം ഞങ്ങൾ തീർത്തു..... പക്ഷേ നിങ്ങൾക് ഒരിക്കലും ഈ കേസ് തെളിക്കാൻ കഴിയില്ല .... കാരണം ഒരു തെളിവും ഇല്ലാതെ നടത്തിയ തികച്ചും ആസൂത്രിതമായ കൊലപാതകം.... 5 വർഷത്തെ കണക്കുകൂട്ടലുകൾ .... 
ഇവൾ ഒറ്റക്കു അല്ല... ഞങ്ങൾ ഒരുമിച്ച് ആണ് എല്ലാം ചെയ്തത്.... തെളിവുകൾ ഉണ്ട് എങ്കിൽ നിങ്ങൾക് ഞങ്ങളെ അറസ്റ്റ് ചെയാം.... 
ഒരിക്കലും ഇല്ല മാഡം .... നിങ്ങൾ ചെയ്തത് തന്നെയാണ് യഥാർത്ഥ നീതി ....അധികാരം ഉള്ളതുകൊണ്ട് ഇവനെപോലെ ഉള്ളവരെ തൊടാൻ പോലും നമ്മളുടെ നിയമത്തിനു സാധിക്കില്ല .... മരിക്കേണ്ടവർ തന്നെയാണ് മരിച്ചത് .... അവർ ചെയ്ത തെറ്റിന്റെ ശിക്ഷ അവർക്കു കിട്ടി ..... തെറ്റ് ചെറുത്തവർ ശിക്ഷ അനുഭവിച്ചു .... അതുകൊണ്ട് എല്ലാവരുടെയും നന്മക്ക് വേണ്ടി .... തെളിയാത്ത ഒരുപാട് കേസിന്റെ കൂട്ടത്തിൽ ഈ കേസ് കൂടെ ..... അങ്ങനെ നമ്മൾക്കു ഈ കേസ് അവസാനിപ്പികാം ... അത്രെയും പറഞ്ഞു അവർ ആ കേസ് ഫയൽ അവസാനിപ്പിച്ചു ..... ഇനിയും ജനങ്ങളുടെ നന്മക്കായി നിലകൊള്ളുവാൻ ..... 
 
                                ( അവസാനിച്ചു ..)
 
 
NB : കഥ ഇവിടെ അവസാനിച്ചു ... എങ്കിലും ഇതുപോലെ ഉള്ള സംഭവങ്ങൾ ഇപ്പോഴും നമ്മളുടെ നാട്ടിൽ നടക്കുന്നു .... ഓർക്കുക അധികാരം ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുക .... നിങ്ങൾക് കിട്ടിയ അധികാരം അത് എന്തും ആയിക്കോട്ടെ ... അത് ഒരിക്കലും ഒരു നേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാത്ത .... ഒന്നിനോടും പ്രിതികരിക്കാൻ കഴിവില്ലാത്ത ആളുകളെ ദ്രോഹിക്കാൻ ഉള്ളതല്ല അവരെ കൂടെ സംരക്ഷിക്കാൻ ഉള്ളതാണ് എന്ന് മാത്രം ഓർക്കുക ..... അല്ലെങ്കിൽ നിങ്ങൾ ദ്രോഹിച്ച ഒറ്റ കാരണം ചിലപ്പോൾ അവരെ ഒരു കൊലപാതകി ആക്കി മാറ്റാം .... നിങ്ങളുടെ കൊലപാതകി ..... അങ്ങനെ ആവാതെ ഇരിക്കട്ടെ ......
              
                                               ശുഭം