Aksharathalukal

♥️പിൻ വിളി ♥️

 
♥️പിൻ വിളി ♥️
 
Short story.
ലെച്ചു ✍️
 
കഷ്ട്ടപ്പെട്ട്  നേടിയതെല്ലാം ഒരു നിമിഷം കൊണ്ട്  നക്ഷ്ട്ട മായപ്പോൾ ഇനി ഈ ഭൂമിയിൽ ജീവിക്കാൻ തനിക്ക്‌  യോഗ്യതയില്ലെന്ന  ഉറച്ച തീരുമാനത്തോടെ എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്ന് നീങ്ങി.
മുന്നിൽ കാണുന്ന വഴികളിലൂടെ നടന്ന് നീങ്ങുമ്പോൾ മുഴുവനുംമനസ്സിൽ അവൾ ആയിരുന്നു തന്നെ പ്രണയം നടിച്ചു ചതിച്ച വീണ..... അവൾ എന്തിനാ ഇങ്ങനെ തന്നോട് ചെയ്തേ.ആരുമില്ലാതെ തനിച്ചു ജീവിച്ച  തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന് എല്ലാം തന്നിൽ നിന്ന് തട്ടി എടുത്തത്. ജനിച്ചു വീണത് ഒരു അനാഥാലയത്തിൽ അവിടെ ഉള്ളവരുടെ കാരുണ്യം കൊണ്ട് പഠിച്ചു . തന്റെ കഴിവും വാശിയും കൊണ്ട് ഒരു പാട് സമ്പാദിച്ചു കൂട്ടി. പക്ഷെ അപ്പോളും തന്നെ സ്നേഹിക്കാൻ ഒരാളെ നേടിയെടുക്കാൻ സാധിച്ചില്ല. പിന്നീട് അങ്ങ് അതിനായുള്ള തിരച്ചിലായിരുന്നു. ഒടുക്കം തന്റെ ഓഫീസിൽ ജോലിക്ക് വന്ന  വീണ....
 
അവളിൽ തനിക്ക് ആദ്യകാഴ്ച്ചയിൽ തന്നെ  ഒരു പാട് ആക്രഷണം തോന്നി. ആദ്യം ഒരു ഫ്രണ്ടായി അവൾ എന്തിനും ഏതിനും കൂടെ നിന്നു. തനിക്ക് ഇത് വരെ കിട്ടാത്ത സ്നേഹം അവൾ വാരി കോരി തരാൻ തുടങ്ങി. ഒടുവിൽ അവളോട് തനിക്ക് അടങ്ങാത്ത പ്രണയം തോന്നി. പിന്നെ ഒട്ടും താമസിക്കാതെ അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു. ആദ്യം അവളിൽ മൗനമായിരുന്നു. പിന്നെ കുറച്ചു ദിവസങ്ങൾ തന്നെ വിളിക്കുകയോ താൻ വിളിച്ചാൽ ഫോൺ എടുക്കുകയോ ജോലിക്ക് വരുകയോ ചെയ്തില്ല. അന്നൊക്കെ തനിക്ക്‌ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു.
 
ഇനി അവൾ വരില്ലേ....
 
അവളോട് ഒരിക്കലും തന്റെ ഇഷ്ട്ടം തുറന്നു പറയരുതായിരുന്നു. എങ്കിൽ തനിക്ക് നല്ലൊരു ഫ്രണ്ടിനെ നക്ഷ്ട്ട മാവില്ലായിരുന്നു. പിന്നീട് അവിടന്ന് ഉള്ള ദിവസങ്ങൾ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു . ഒടുവിൽ താൻ ഒരു അനാഥ ആണ് തനിക്ക് ഇത് പോലെ ഒരു സ്നേഹത്തിന്റെയും കരുതലിന് ഉള്ള അവകാശം ഇല്ലെന്ന്  തീർത്തും മനസ്സിലായി.ഇനി ഒരിക്കലും ആരുമായും ഇത് പോലെ അടുക്കില്ലെന്ന് ഉറപ്പിച്ചു. പഴയ പോലെ ബിസ്നസ്സിൽ മാത്രമായി ശ്രദ്ധ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ താൻ തിരക്കിൽ ജോലി എടുക്കുന്നതിനിടയിൽ ഒരു ശബ്ദം ഉയർന്ന് കേട്ടു..
 
ഉദയേട്ടാ....
 
ഇത്.....
 
 
വീണ.... വീണ അല്ലെ..
 
പതിയെ ഒന്ന് തല പൊക്കി നോക്കിയപ്പോൾ മുന്നിൽ അതാ അവൾ.
അവളുടെ കണ്ണിൽ നല്ല തിളക്കമുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ പെട്ടന്ന് കണ്ണുകൾ നിറഞ്ഞു. പിന്നെ ഒരു വാശിയും കയറി .തനിക്ക്ഇത് വരെ കിട്ടാത്ത സ്നേഹം മനസ്സ് നിറയെ തന്നിട്ട് താൻ അങ്ങനെ ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ തനിച്ചാക്കി പോയി ഇത് വരെ താൻ വിളിച്ച  കോൾ പോലും ഒന്ന് എടുത്തില്ല തന്നോട് ഒന്നും മിണ്ടാതെ ഒരു പോക്ക് അങ്ങ് പോയി.
ഇല്ല.....
 
ഇനി അവളോട് പഴയ പോലെ അടുക്കുന്നില്ല തനിക്ക് അതിന് ഉള്ള യോഗ്യത ഇല്ല.
 
 
സാർ....
 
ഇതെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ ഇത്രക്ക് എന്താ ആലോജിച് നിൽക്കുന്നെ
 
  ഉദയേട്ടാ.... 
 
ഞാൻ ഇങ്ങോട്ട് വരാത്തത് കൊണ്ട് ആണോ...
 
അതോ കോൾ ഒന്നും എടുക്കാത്തത് കൊണ്ട് ആണോ..
 
സോറി..... ഉദയേട്ടാ....
 
എനിക്ക്.... പെട്ടന്ന് അങ്ങനെ ഒക്കെ കേട്ടപ്പോൾ....
എന്ത് പറയണമെന്ന്  അറിയാത്ത അവസ്ഥ ആയി പോയി. പിന്നെ ഞാൻ ഒരു പാട് ആലോജിച്ചു.എനിക്ക് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ ആയിരുന്നു അത് കൊണ്ട ഞാൻ ഇങ്ങോട്ട് വരാതിരുന്നേ കോളുകൾ ഒന്നും എടുക്കാതിരുന്നേ..
ഇപ്പോളെനിക്ക് ഉദയേട്ടൻ എന്നോട് പറഞ്ഞതിന് ഉള്ള മറുപടി  ലഭിച്ചു..
 
ഉദയേട്ടാ...
 
അവൾ അങ്ങനെ പറഞ്ഞപ്പോൾ. പെട്ടന്ന് ഉള്ളിൽ ഒരു ഭയം. അവൾ ഇനി തന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ പിന്നെ തനിക്ക് അത് താങ്ങില്ല..
വേണ്ട തനിക്ക് ഒരു മറുപടി യും കേൾക്കണ്ട.....
പെട്ടന്ന് അവൾക്ക് നേരെ നോക്കി കൊണ്ട് അവളോട് പറഞ്ഞു.
 
വീണ..... നീ
ഇത്ര ദിവസം  വരാതിരുന്നത് കൊണ്ട് ജോലി കുറച്ചു അധികം ഉണ്ട് പെട്ടന്ന് പോയി അത് തീർക്കാൻ നോക്ക്.
 
ഉദായേട്ടാ.... എനിക്ക് പറയാനുണ്ട്.
 
വേണ്ട.... അതൊക്കെ പിന്നെ... താനിപ്പോൾ ജോലി ചെയ്യാൻ നോക്ക് എനിക്ക് കുറച്ചു തിരക്കുണ്ട്..
 
 
സാർ.... ഞാൻ ജോലി ചെയ്തോളാം എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് അത് ചോദിച്ചിട്ട് ഞാൻ പൊക്കോളാം.
 
മ്മ് ..... ചോദിക്ക്.... എന്താ....
 
അത്.... അത് പിന്നെ.....
 
എന്താടോ....
 
 
ഉദായേട്ടാ..... എന്റെ കുട്ടികളുടെ അച്ഛനാവാൻ ഇഷ്ട്ടമാണോ ഉദായേട്ടന് ....
 
 
വീണാ......
പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ഈ ലോകം തന്നെ കീഴടക്കിയ ഫീൽ ആയിരുന്നു..
 
പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയ  ദിനങ്ങൾ ആയിരുന്നു.. ഒരു പാട് സന്തോഷിച്ചു താൻ... ഇത് വരെ ലഭിക്കാത്ത കരുതലിലും സ്നേഹത്തിലും മുഴുകി പോയപ്പോൾ താൻ അറിയാതെ കഷ്ട്ടപെട്ട് നേടിയതെല്ലാം മറു ഭാഗത്തോടെ നക്ഷ്ട്ട മാകുന്നത് അറിയാതെ പോയി...
 
എന്തിനാ അവൾ  തന്നെ പ്രണയത്തിന്റ വലയിലാക്കി എല്ലാം കൊണ്ട് പോയത്  അവൾ തന്റെ സാമ്പാദ്യം മാത്രമല്ല  കൊണ്ട് പോയത് തന്റെ ജീവൻ കൂടെ ആണ് 😔.
 
ഇല്ല....
 
ഇനി എനിക്ക് ജീവിക്കണ്ട...
 
എന്തിനാ...
 
വെറും ജെഡ  മായ  ഈ ശരീരം...
 
എനിക്ക് തീർക്കണം എല്ലാം നക്ഷ്ട്ടപ്പെട്ട കൂട്ടത്തിൽ ഇതുംകൂടെ...
 
പിന്നെ ഒന്നും നോക്കിയില്ല മുന്നിൽ കണ്ട  മെയിന് റോഡിന്റെ നടുവിൽ കൂടെ  സ്പീഡിൽ  അങ്ങോട്ട് നടന്നു...
 
എന്തോ അത് വഴി ഒരു വണ്ടി പോലും വന്നില്ല..
 
ഇനി എന്താ ചെയ്യാ...
 
ഏതെങ്കിലും വിഷം വാങ്ങി കഴിച്ചാലോ...
 
ഇങ്ങനെ ചിന്തിച്ചു നടക്കുമ്പോൾ ആണ് തന്റെ മുന്നിൽ   ഒരാൾ ബ്ലഡിൽ മുങ്ങി കിടക്കുന്നത് കണ്ടത്. ആ കാഴ്ച്ച ദയനീയവും ഭയാനകവും ആയിരുന്നു. പെട്ടന്ന് അയാളുടെ അരികിലേക്ക് ഓടി ചെന്നു.അയാളെ വാരിഎടുത്ത് മുന്നിൽ വന്ന  വണ്ടിക്കു നേരെ ചാടി... പെട്ടന്ന്  തന്നെ അയാളെ ഹോസ്പിറ്റലിൽ എത്തിക്കണം അയാളുടെ ജീവൻ തിരിച്ചു പിടിക്കണമെന്ന് മാത്രമായിരുന്നു മുന്നിൽ. ആദ്യം അവിടെ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ പോയി അവിടെ പറ്റില്ല മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. പെട്ടന്ന് അയാളെ അവിടെ ഉള്ള ഒരു ആംബുലൻസിൽ കയറ്റി നേരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.പോകുന്ന  വഴിയിൽ വേദന കൊണ്ട് പുളഞ്ഞു തന്റെ കൈകൾ പിടിച്ചു കൊണ്ട് തന്നെ നോക്കി അയാൾ പറഞ്ഞു.
 
എന്റെ ജീവൻ രക്ഷിക്കണം ഞാൻ എന്ത് വേണേലും ചെയ്യാം എനിക്ക് ഒരു പാട് പൈസ ഉണ്ട് എന്നെ നല്ലൊരു ഹോസ്പിറ്റലിൽ പെട്ടന്ന് തന്നെ കൊണ്ട് പോകൂ...
 
രക്തത്തിൽ മുങ്ങി കിടന്ന് കണ്ണീരോടെയുള്ള അയാളുടെ വാക്കുകൾ അറിയാതെ തന്റെ മനസ്സിനെ ആഞ്ഞുലച്ചുകളഞ്ഞു.
 
താൻ കുറച്ച് മുന്ന് വെറുതെ കളയാൻ നോക്കിയ തന്റെ ജീവനെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു.
 
ചീറി പാഞ്ഞു ആംബുലൻസ് ക്ഷണനേരം കൊണ്ട് മെഡിക്കൽ കോളേജിന്റെ മുന്നിലെത്തി.
 
അവിടെ എത്തിയതും അയാളെ പെട്ടന്ന് തന്നെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ട് പോയി.
 
കുറച്ചു കഴിഞ്ഞ് അയാളുടെ മാലയും മോതിരങ്ങളും കയ്യ്ചെയിനും ഫോണു  ഒരു നേഴ്സ് തനിക്കു മുന്നിൽ കൊണ്ട്  വന്നു നീട്ടി.
 
പെട്ടന്ന് ആ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
 
ഹലോ.... അലി... നീ എവിടെ.... വിളിച്ചിട്ട് എന്താ ഫോൺ എടുക്കാതെ..
 
 
സോറി...അലി അല്ല... അയാൾക്ക് ഒരു ആക്സിഡന്റ് ആയി മെഡിക്കൽ കോളേജിൽ ആണ് പെട്ടന്ന് അയാളുടെ ബന്ധുക്കളെ നിങ്ങൾ ഒന്ന് വിവരമറിയിക്കണം.
 
പിന്നെ ഫോണിൽ ഇങ്ങോട്ട് ഒരു മറുപടിയും ഉണ്ടായില്ല.
 
കുറച്ചു കഴിഞ്ഞതും അവിടെ അയാളുടെ ബന്ധുക്കൾ നിറഞ്ഞു.
 
തന്നോട് അവർ ഒരു പാട് നന്ദി പറഞ്ഞു.
തനിക്കു മുന്നിൽ ഒരു കെട്ട് പൈസ നീട്ടി..
 
താൻ അത് വാങ്ങിയില്ല...
 
അവർക്ക് തന്നോട് കൂടുതൽ മതിപ്പു തോന്നി.
 
കുറച്ചു കഴിഞ്ഞ് ഡോക്ട്ടർ മാരും തന്നെ വിളിച്ചു
 
(ഡോക്ട്ടർ )  താങ്കൾ ഈ വെക്തിയെ നേരത്തിനു എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു ഞങ്ങൾക്ക്‌.Thank you sir.You  are great man 🥰🥰
 
അങ്ങനെ പറഞ്ഞു കൊണ്ട് അവർ പോയി.
 
മനസ്സിൽ മുഴുവനും താൻ ഒരു ജീവൻ  രക്ഷിച്ചതിന്റ സന്തോഷമായിരുന്നു.
 
പതിയെ ഹോസ്പിറ്റലിന്റെ വരാന്തയിൽ കൂടെ നടന്ന് നീങ്ങിയപ്പോൾ.. ആരോ ശർദ്ധിക്കുന്ന ശബ്ദം കാതുകളിൽ തുളഞ്ഞു കയറി. പിന്നെ ഒന്നും നോക്കാതെ അവിടേക്ക് തന്റെ കാലുകൾ നീങ്ങി അവിടെ ചെന്നപ്പോൾ ഒരു സെറ്ററിൽ ഒരാൾ കിടക്കുന്നു അതിന് ചുറ്റുമായ് ഡോക്ട്ടർ നഴ്സ് മാർ കൂടി നിൽക്കുന്നു. കാര്യം എന്താന്ന് അറിയാൻ ഒന്നുടെ അടുത്തേക്ക് ചെന്നു അവിടെ വിഷം കഴിച്ച  ഒരു സ്ത്രീയുടെ മൂക്കിൽ കൂടെ ടൂബ് കയറ്റുന്നു. കയറ്റും തോറും ആ സ്ത്രീ ശർദ്ധിക്കുന്നു ആ സ്ത്രീയുടെ കണ്ണുകൾ മുഴുവനും പുറത്തേക്ക് തുറിച്ചു നിൽക്കുന്നു. ആ സ്ത്രീയുടെ രണ്ട് മക്കൾ അടുത്ത് നിന്ന് പൊട്ടി കരയുന്നുണ്ട്. അതെല്ലാം കണ്ടപ്പോൾ തന്നെ ഒന്ന് ഉറച്ചു തീരുമാനിച്ചു ഇനി താൻ ഒരിക്കലും വിഷം കഴിച്ചു മരിക്കാൻ ശ്രമിക്കില്ല എന്ന്. അവിടെ ആ കരച്ചിലിന്റെയും ശർദ്ധിയുടെയും ശബ്ദം കാതിനെ ആകെ ഭ്രാന്തു പിടിപ്പിച്ചു പിന്നെ ഒന്നും നോക്കാതെ മുന്നോട്ട് നടന്നു നടന്ന് നേരെ ചെന്നത്  എമർജൻസി റൂമിന്റെ അടുത്തേക്ക് ആയിരുന്നു അവിടെ പെട്ടന്ന് സീരിയസ് ആയി വരുന്നഓരോരുത്തരും വീഴ്‌ചേറിലും സെറ്ററിലും ഇരിക്കുന്നു ഓടിപാഞ്ഞു കൊണ്ട് ഡോക്ടർ മാർ അവർക്ക് മുന്നിൽ എത്തി വേണ്ട ചികിത്സകൾ നൽകുന്നു. വേദന കൊണ്ട് പുളഞ് ജീവന് വേണ്ടി കരയുന്ന ആളുകൾക്ക് മുന്നിൽ ജീവൻ തിരിച്ചു നൽകാൻ കഷ്ട്ടപെടുന്ന ദയവത്തിന്റ മറ്റൊരു രൂപ മായ  ഡോക്ട്ടർമാർ എല്ലാം മനസ്സിനെ ഒരു പാട് ഉലച്ചു പിന്നെയും മുന്നോട്ട് നടന്നു. അവിടെ ഒരു റൂമിൽ  ഒരു ഡോക്ട്ടർ ഫുഡ് കഴിക്കാൻ ഇരിക്കുന്നുന്നത് കണ്ടു അപ്പോൾ സമയം താനൊന്ന് തന്റെ വാച്ചെടുത് നോക്കിയപ്പോൾ 4 മണി. പാവം ആ ഡോക്ട്ടർ ഉച്ചക്ക്ഉള്ള ഭക്ഷണം കഴിക്കുന്നത് ആ ടൈമിൽ അത് കണ്ടപ്പോൾ സങ്കടം തോന്നി. പെട്ടന്ന് തന്നെ അവിടേക്ക് ഒരു നേഴ്സ് ഓടി വന്നു.
 
ഡോക്ട്ടർ...... പെട്ടന്ന് ഒന്ന് വരു...അവിടെ ഒരു പേഷ്യന്റെ കൃട്ടിക്കൽ ആണ്.
 
അത് കേട്ടതും ആ ഡോക്ട്ടർപെട്ടന്ന് വാരിയ ഫുഡ് താഴെ ഇട്ടു. പെട്ടന്ന് തന്നെ കൈകൾ കഴുകി അവിടേക്ക് ഓടി.രണ്ട് വായ് മാത്രം കഴിച്ചിരുന്നുള്ളുഭക്ഷണം ആ പാവം. തന്റെ ജീവൻ നോക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഓടുന്ന അവർ തന്നെ അല്ലെ ശരിക്കും ദൈയവത്തിന്റെ മറ്റൊരു രൂപം.
 
എല്ലാം കണ്ടു കണ്ണ് അറിയാതെ നിറഞ്ഞു പോയി പിന്നെയും മുന്നോട്ട് നീങ്ങി.
 
അവിടെ കുറച്ചു നീങ്ങി ഒരു വാർഡിൽ നിന്ന് കരച്ചിൽ കേട്ടു പിന്നെ നേരെ അങ്ങോട്ട്  കാലുകൾ നീങ്ങി അവിടെ നിറയെ ക്യാൻസർ വന്നു വേദന കൊണ്ട് പുളയുന്നവരെ കണ്ടു. ഓരോത്തർക്കും പല രൂപത്തിൽ ആണ് രോഗം ബാധിച്ചിരിക്കുന്നത് അതിൽ ചെറിയ കുട്ടികൾ തൊട്ട്   പ്രായം ചെന്നവർ വരെ ഉണ്ട് ജീവിതം തുടക്കം തുടങ്ങിയിട്ടുള്ള പിഞ്ചു കുഞ്ഞുങ്ങൾക്ക് വേദന മാത്രം.. അതൊന്നും തനിക്ക് അവിടെ അധികം കണ്ടു നിൽക്കാനായില്ല പെട്ടന്ന് മുന്നോട്ട് നടന്ന് നീങ്ങി 
 
പിന്നെ യും ഓരേ രോഗികളെ കണ്ടു ജീവിതം ജീവിച്ചു കൊതി തീരാത്ത അവർ/ വേദന കൊണ്ട് പുളയുന്നവർ /എല്ലാവരും ഉണ്ടായിട്ടും ആരോരും നോക്കാനില്ലാതെ ഒറ്റക്ക് നീറുന്നവർ അങ്ങനെ ഒരു പാട് പേരുടെ അവസ്ഥകൾ തനിക്കു മുന്നിൽ തെളിഞ്ഞു വന്നു ഒപ്പം മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തനിക്കു നേരെ അലമുറ ഇട്ട് കൊണ്ട് മുന്നിൽ വന്നു
 
ദെയ്‌വം  തന്ന ഈ ജീവിതം തന്നെ ആണ് എന്തിനെക്കാളും വലുതെന്ന  സത്യം  താൻ മനസിലാക്കി .
 
അതെ തനിക്ക് ജീവിക്കണം തന്നെ തോൽപിച്ചവർക്ക് മുന്നിൽ തളരാതെ നിന്ന് പൊരുത്തണം. ഒന്നുമില്ലാത്തിടത് നിന്ന് തുടങ്ങിയതാണ് തന്റെ ഈ ജീവിതം പിന്നീട് തന്റെ വാശിയും കഷ്ട്ടപെടലും കൊണ്ട് ആണ് എല്ലാം നേടി എടുത്തത്. ഇനിയും താൻ നേടും നക്ഷ്ട്ട പെട്ടതിന്റെ ഇരട്ടിയായി.
 
 
ലൈഫിൽ പലതരം പ്രശ്നങൾ വരും അതൊന്നും നേരിടാനാവാതെ ആത്മഹത്യാ ചെയ്തു രക്ഷ പെടാനുള്ളതല്ല നമ്മുടെ ലൈഫ് അതിനെ ഒക്കെ പൊരുതി ജീവിക്കാനുള്ളതാണ് ജീവിച്ചു ജയിച്ചു കാണിക്കാനുള്ളതാണ്.ഇവിടെ വാശി ആണ് വേണ്ടത് തോൽപിച്ചവർക്ക് മുന്നിൽ ജയിച്ചു കാണിക്കാനുള്ള വാശി.
 
 
 
അവസാനിച്ചു..