Aksharathalukal

കറുമ്പി 6

കറുമ്പി 🖤





ഭാഗം - 6





          ഞങ്ങൾ അങ്ങനെ ഇരിക്കുമ്പോൾ ആരോ പുറത്തു വന്നു, ബെല്ലടിച്ചു...... 


\"ചിറ്റ ആവും ഞാൻ പോയി വാതിൽ തുറക്കാം \"ഞാൻ പറഞ്ഞു കൊണ്ടു അവിടന്ന് എഴുന്നേറ്റു പോയി.. 

\"\"അയ്യോ.... ചേച്ചി ഞാനിവിടെ ഒറ്റക്ക് ഇരിക്കില്ല.... എനിക്ക് പേടിയാ... \"അനു ആണ് കൊഞ്ചുറിങ് എഫക്ട്..... 

            എനിക്കും ആദ്യം കണ്ടപ്പോൾ ഒക്കെ പേടി ആയിരുന്നു..... ഇപ്പോൾ വലിയ പേടി ഒന്നുമില്ല... എന്നാലും രാത്രി ഈ അലമാരയുടെ മുകളിലും ഡ്രസ്സ്‌ സ്റ്റാൻഡിന്റെ മുകളിലും ഒക്കെ നോക്കുമ്പോൾ ഒരു ഭയം അത്രേ ഉള്ളു... 


\"എന്നാൽ നീ പോയി തുറന്നോ \"ഞാൻ പറഞ്ഞു.. 

\"അതു പറ്റില്ല ഡോർ തുറക്കുമ്പോൾ അമ്മ അല്ലെങ്കിലോ? ഇപ്പോ കണ്ട പ്രേതം ആണെങ്കിലോ.... 

            നമുക്കൊരുമിച്ചു പോയി തുറക്കാം \" അനു അതും പറഞ്ഞു..... എന്റെ കൂടെ പോന്നു... ആശാത്തി നാമം ഒക്കെ ജപിച്ചാണ് നടക്കുന്നെ... 


                വാതിൽ തുറക്കാൻ നിന്നപ്പോഴേക്കും അവൾ എന്റെ പുറകിൽ ഒളിച്ചു..... 


         ഞാൻ ചിരിച്ചുകൊണ്ട് വാതിൽ തുറന്നു..... വാതിൽക്കൽ ഒരു രൂപം.... 

  .... ആ രൂപം ആരുടേത് ആണെന്ന് എനിക്ക് വേഗം മനസിലായി..... 

         നിച്ചു ആണ് സർപ്രൈസ് തരാൻ പറയാതെ വന്നതാ...... ഫുദ്ധിമാൻ.... 

                      അവൻ തമാശക്ക് വേണ്ടി വാതിൽ തുറന്നപ്പോൾ തന്നെ \"ഘാ.......... \"എന്ന് ഒച്ച ഉണ്ടാക്കി..... 

             അവന്റെ തമാശ കണ്ടു ഞാൻ ചിരിച്ചില്ല..... പക്ഷേ അത് സീരിയസ് ആയത് അറിഞ്ഞത് പുറകിൽ നിന്ന്... 

   \"അയ്യോ............. അമ്മേ...... \"എന്നൊരു നിലവിളിയും കൂടെ ചക്ക വെട്ടിയിട്ട പോലൊരു ശബ്ദവും കേട്ടപ്പോൾ ആണ്..... 


           ആരാ നമ്മുടെ അനു.... ഒന്നാമത്തെ സിനിമ കണ്ടു പേടിച്ചിരിക്കുകയാ അപ്പോഴാ താടിയും മുടിയും വളർത്തി മുന്നിൽ നിച്ചു വന്നത്.... 


            കാര്യം പലതവണ വീഡിയോ കാളിൽ അവർ തമ്മിൽ കണ്ടിട്ടുടെങ്കിലും ഇവന്റെ ഈ കോലം അവൾ ആദ്യമായി കാണുകയാവും..... പാവം എന്റെ അനു..... 


                അവൻ തന്നെ അതിനെ വേഗം പൊക്കി അകത്തു കിടത്തി,  ഞാൻ കുറച്ചു വെള്ളം എടുത്തു തളിച്ചു...... 


\"ഭാഗ്യം അനക്കമുണ്ട് \"   അവൾ കണ്ണ് ചിമ്മിയത് കണ്ടു നിച്ചു പറഞ്ഞു.... 

      \"നീ എന്തിനാ എന്നെ നോക്കി കണ്ണുരുട്ടുന്നത് ഞാൻ അറിഞ്ഞോ ഈ കുരുപ്പ് നിന്റെ പുറകിൽ ഉള്ളത്... \"   


\"അനു....... മോളെ..... ഇത് ഞാനാണ് കാത്തു ഏണിക്ക്.... ചേച്ചിയാണ് \"  ഞാനാണേ 


\"ചിച്ചിയോ...... അതെവിടന്നു ഒരു ചേച്ചി \"അതും പറഞ്ഞു അവൻ ചിരിച്ചു.... 


\"മിണ്ടാതെ നിന്നോളണം.... ഓരോന്ന് ചെയ്തു വച്ചിട്ട് പിന്നെ.... ആ കൊച്ചു പേടിച്ചു പോയി... അവന്റെ ഒടുക്കത്തെ ഒരു ചർപൈസ് \"ഞാൻ പറഞ്ഞോണ്ട് നിക്കുമ്പോ അനു ഉണർന്നു.... 

          അവൾ എണിറ്റു എന്നെ നോക്കി..... പിന്നെ നിച്ചുനെ നോക്കി എന്റെ മേലേക്ക് ചുറ്റി പിടിച്ചിരിക്കുവാ...  

\"മോളെ പേടിക്കണ്ട..... ഇത് ആരാണെന്ന വിചാരിച്ചേ? \"ഞാൻ ചോദിച്ചു... 

\"ഈ സാധനം കടിക്കുമോ? \"അനുവാണ്..... എനിക്ക് ചിരി വന്നു... 

\"കടിക്കുക അല്ലേടി..... നിന്നെ ഞാൻ പിച്ചികീറും എന്നിട്ട് കത്തിക്കും....

              നിർത്തടി അവളുടെ ഒരു കിണി.... രണ്ടും കൂടി ആരുമില്ലാത്ത നേരത്ത് കുത്തിരുന്നുള്ള ഹൊറർ ഫിലിംസ് കണ്ടു മനുഷ്യനെ വടിയാക്കുന്നോ \"നിച്ചു കലിപ്പിൽ ആണ്... 

           പറയാൻ മറന്നു.... അവൻ ആളൊരു കലിപ്പൻ ആണ്.... സൂക്ഷിച്ചു നിന്നിലേൽ എപ്പോഴാ ചൂടാവാന് പറയാൻ പറ്റില്ല.... 

           ഈ കലിപ്പന്റെ കാന്താരി ആണ് നമ്മുടെ ഋതു.... അവളുടെ മുന്നിൽ ഇവന്റെ കൊമ്പൊടിയും. അതാണ് അവൾക്ക് ഞാൻ സപ്പോർട്ട് നിന്നത്... ഇവനെ വീഴ്ത്താൻ. 

\"സോറി ഞാൻ പെട്ടെന്ന് ഈ കോലത്തിൽ കണ്ടപ്പോൾ.... മനസിലായില്ല നിച്ചുവേട്ട \"അനു നിഷ്കു ആയി പറഞ്ഞു.. 

\"എം...... ഞാനും കണ്ടില്ല ഇവളെ മാത്രമേ കണ്ടോളു..... പിന്നെ നിങ്ങൾ രണ്ടും മാത്രം ഒള്ളെന്നും കൊഞ്ചുറിങ് കാണുകയാണെന്നും എനിക്കറിയില്ലായിരുന്നല്ലോ? 

              ആന്റിയും അങ്കിളും വരുമ്പോഴേക്കും ഞാൻ ഈ ലുക്ക്‌ ഒന്ന് മാറ്റട്ടെ ഇല്ലെങ്കിൽ അങ്കിൾ എന്നെ എടുത്തിട്ട് കൊടയും..... 

          എനിക്ക് സിദ്ധു യൂസ് ചെയുന്ന റൂം ഏതാ അത് മതി.. \"  നിച്ചു പറഞ്ഞു.. 

\"മുകളിൽ ലെഫ്റ്റ് സൈഡിൽ രണ്ടാമത്തെ... 

         പിന്നെ ചേച്ചി ചേട്ടാ..... ഇത് ആരോടും പറയരുതേ.... \"അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു.... 

              അത് കേട്ട് ഞങ്ങൾ രണ്ടും കൂടി ചിരിക്കാൻ തുടങ്ങി.... 

\"പറഞ്ഞാലും കുഴപ്പമില്ലടോ.... പണ്ട് പാമ്പിനെ കണ്ടു ബോധം കെട്ടുവീണ ഈ മുതലിന്റെ ബാക്കി അല്ലെ? അതുകൊണ്ട് ഇത്രയും ധൈര്യം തന്നെ ധാരാളം... \"നിച്ചു. 


     അവൻ പറഞ്ഞത് എനിക്ക് പിടിച്ചില്ല കൊടുത്തു.. അവന്റെ പുറത്തു തന്നെ ഒന്ന്.... അതിനു എന്നെ ഓടിച്ചിട്ട്‌ പിടിച്ചു തല്ലി.... 

        അതിനു ഞാനും കൊടുത്തു ഒന്നും കൂടി..... അങ്ങനെ അത് ഒന്നും രണ്ടും ആയി തള്ളായി ഉന്തായി ഒടുക്കം ഭയങ്കര അടി ആയി.... 

        അനു ഇതെല്ലാം കണ്ടു വയറു പൊത്തി ചിരിച്ചു... ചിരിച്ചു ഇപ്പോൾ കിടന്നായി ചിരി... 

        ഞങ്ങൾ രണ്ടും അടി നിർത്തി ഇപ്പോൾ ഇടി ആയി.... അവസാനം ഞാൻ അവന്റെ മുടിയിൽ പിടിച്ചു.... അവനും എന്റെ മുടിയിൽ പിടിച്ചു... 

\"വിടാടാ...... \"

\"വിടില്ലടി..... ആദ്യം നീ വിട്....... ആ...... \"  അവൻ പറഞ്ഞു ഫുൾ ആവുമ്പോഴേക്കും ഉറക്കെ കരഞ്ഞു കൊണ്ടു മുടിയിൽ നിന്ന് പിടിവിട്ട് എന്റെ കാലിലേക്ക് വീണു..... 

      ഇതെന്തു പറ്റിയെന്നു നോക്കിയപ്പോൾ കിച്ചേട്ടൻ വിത്ത്‌ എ കസേര..   

          അടിപൊളി..... അടി കൊണ്ട നിച്ചു മെല്ലെ തിരിഞ്ഞു കിടന്നു...  അടിച്ചവനെ നോക്കുന്നുണ്ട്.... 
അനുവിന്റെ ചിരിയൊക്കെ സ്വിച്ച് ഇട്ട പോലെ നിന്നു... ഞാനും ആകെ അന്ധാളിച്ചു പോയി... ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലല്ലോ.... 

     \"നീ പെൺപിള്ളേർ മാത്രം ഉള്ള വീട്ടിൽ കയറും അല്ലേടാ ഞരമ്പ് രോഗി \"  നോക്കിയപ്പോൾ കിച്ചേട്ടൻ പിന്നെയും അടിക്കാൻ കസേര ഓങ്ങുന്നു...

\"അയ്യോ...... കിച്ചേട്ടാ തല്ലല്ലേ ഇത് നിച്ചു ആണ് എന്റെ കസിൻ ബ്രോ \"ഞാൻ നിച്ചുന്റെ മേത്തേക്ക് തടസം പിടിച്ചു കൊണ്ടു പറഞ്ഞു... 

\"ആ കിച്ചേട്ടാ..... അവർ കണ്ടപ്പോഴത്തെ സന്തോഷം കൊണ്ടു..... \"അനു കിച്ചേട്ടന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. 

            കിച്ചേട്ടൻ വേഗം കസേരയൊക്കെ താഴെ വച്ചു നിച്ചുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.... 

\"സോറി ട്ടോ..... ഞാൻ ഇവരുടെ ഒച്ച കേട്ട് പിന്നെ ഇവൾ കിടന്നു കരയുന്നു താൻ കാത്തുവിന്റെ മുടിയിൽ പിടിച്ചിരിക്കുന്നതും കണ്ടപ്പോൾ തെറ്റിദ്ധരിച്ചു....\"കിച്ചേട്ടൻ താഴ്മയായി പറഞ്ഞു....  . 

.           \"ഇട്സ്‌ ഓക്കേ.... ഞങ്ങളും പെട്ടെന്ന്..... പക്ഷേ അടിപൊളി അടി ആയിരുന്നു ട്ടോ എന്റെ പുറം പൊളിഞ്ഞു.... ജിം ആണല്ലേ \"നിച്ചു ആണ്.... സാധാരണ തിരിച്ചു അടിച്ചട്ടെ സംസാരം ഉണ്ടാകാറുള്ളൂ....... ഇതെന്തു പറ്റിയോ എന്തോ? 

           അപ്പോഴേക്കും കല്യാണം വിളിക്കാൻ പോയൊരൊക്കെ തിരിച്ചു വന്നു..... 

       കിച്ചേട്ടൻ അവരുടെ അമ്പലത്തിലെ ഉത്സവം വിളിക്കാൻ വന്നതായിരുന്നു...... കല്യാണത്തിന് ഒരു ദിവസം മുൻപ് കൊടികയറും പിന്നെ ഏഴാം ദിവസം മഹോത്സവം.  അതും പറഞ്ഞു കിച്ചേട്ടൻ പോയി... 

            നിച്ചു വന്നതിന് ശേഷം പിന്നെ നല്ല മേളം ആയിരുന്നു..... ദിവസങ്ങൾ വളരെ വേഗത്തിൽ പോയിക്കൊണ്ടിരുന്നു.... 

               അങ്ങനെ കൊടിയേറ്റ ദിവസം വന്നെത്തി..... അന്ന് രാവിലെ ഒരു സന്തോഷം ഉണ്ടായിരുന്നു...... സിദ്ധുവിനു കാനഡയിൽ സ്‌പെഷലൈസ് ചെയ്യാൻ അവസരം കിട്ടി ഒപ്പം അവിടെ ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യാനും..... 

         എല്ലാവരും ഭാമേച്ചിയുടെ ഒരു ഭാഗ്യം എന്ന് പറഞ്ഞു....   പക്ഷേ ഭാമേച്ചിക്ക് സങ്കടം ആയിരുന്നു.... കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു സിദ്ധു പോകുന്നതിൽ.... 

     എന്നാലും ചേച്ചി സമ്മതിച്ചു കേട്ടോ സിദ്ധുന്റെ സന്തോഷം ആണ് വലുതെന്നു പറഞ്ഞു.... ആളുടെ വിഷമം എന്നോടും അനുവിനോടും മാത്രമേ പറഞ്ഞോളു.... പാവം.. 

          അമ്പലത്തിൽ പോയപ്പോൾ എല്ലാത്തിനും കിച്ചു...... കിച്ചു എവിടെ കിച്ചു പോയോ കിച്ചു അത് കിട്ടോ ഇത് കിട്ടോ തുടങ്ങി എന്തിനും ഏതിനും കിച്ചു കിച്ചു.. 

             കൊടിമരം കൊണ്ടുവരുന്ന ആനപ്പുറത്തു കിച്ചു...    ചെണ്ടമേളത്തിന് കിച്ചു.... എല്ലാം കണ്ടു ഒരു തരം ആരാധനയോ ബഹുമാനമോ എന്തൊക്കെയോ...... . 

                 ഏത് നേരത്തും കിച്ചുവേട്ടനെ കാണാൻ തോന്നുന്നു..... ആളാണേൽ ഫുൾ ബിസി.... എന്നാലും ഇടയിൽ പരിഗണിക്കുന്നുണ്ട്.. 

                 \"നിനക്ക് നല്ല ടൈറ്റ് കോമ്പറ്റിഷൻ ആണല്ലോ മോളെ \"നിച്ചു ആണ്... 

      ഞാൻ എന്താ എന്ന് നോക്കി.... 
\"കണ്ടില്ലേ ചുറ്റും ആരാധികമാരാണ്, നീ കുറെ വിയർക്കും.... പക്ഷേ പുള്ളിക്കൊരു ചായ്‌വ് ഉണ്ട് കേട്ടോ \"   നിച്ചു പറഞ്ഞപ്പോൾ ആണ് ഞാനും ശ്രദ്ധിച്ചത് സകല പെണ്പിള്ളേരുടെയും നോട്ടം അങ്ങോട്ട്‌ ആണ്..... പിന്നെ അവൻ അവസാനം പറഞ്ഞത് എനിക്കങ് സുഖിച്ചു.... 

      ഉണ്ടോ അങ്ങനെ.....  ഉണ്ടെന്നാണ് എന്റെയും വിശ്വാസം....  എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ അല്ലെ.... 

         അങ്ങനെ എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.... നാളെയാണ് കല്യാണം..... 


(തുടരും)