Aksharathalukal

രഹസ്യ ബന്ധം

എന്താണെന്ന് അറിയില്ല അവൻ എന്നോട് മിണ്ടിട്ടു കുറച്ചു ദിവസമായി...
ഞാൻ അടുത്തേക്ക് വരുമ്പോൾ അവൻ എഴുന്നേറ്റ് പോകും..
കുറച്ചു ദിവസമായി അവൻ സോഫയിലാണ് കിടക്കാർ...
ഞാൻ കഴിക്കാൻ ഇരിക്കുമ്പോൾ വരാതെ ഒറ്റക്ക് അടുക്കളയിൽ പോയി ഇരുന്നു കഴിക്കും...

എന്തു പറ്റി അവന്..

വീട്ടുകാരോട് ചോദിച്ചു നോക്കി...
ആർക്കും ഒന്നും അറിയില്ലെന്ന് പറഞ്ഞു..

ചിക്കനും മീനും അവനു വലിയ ഇഷ്ടമാണ്..
 എന്റെ കൈകൊണ്ടു വെച്ചു ഉണ്ടാക്കി കൊടുത്തു..

അവനൊന്നു മണത്തു നോക്കുക പോലും ചെയ്തില്ല...

ഇനി വല്ല ചുറ്റിക്കളിയും  ഞാൻ അറിയാതെ ഉണ്ടോ..

വല്ല അവിഹിതത്തിൽ ചെന്ന് പെട്ടോ...

ഉണ്ടെങ്കിൽ ഞാൻ അവനെ കൊല്ലും...

അവനെ മതിയെന്നു പറഞ്ഞു വാശി പിടിച്ചാണ്  ഞാൻ വിട്ടുകാരെ കൊണ്ടു സമ്മതിപ്പിച്ചു സ്വന്തമാക്കിയത്...

എന്നിട്ടു ഇപ്പൊ അവൻ.....

അവൻ അറിയാതെ അവനെ നീരിക്ഷിക്കാൻ ഞാൻ തീരുമാനിച്ചു..

പകൽ സമയം അവൻ അറിയാതെ ഒളിച്ചും പാത്തും അവനെ നോക്കിക്കൊണ്ടിരുന്നു..

രാവിലെ എഴുന്നേൽക്കും ഭക്ഷണം കഴിക്കും..
പിന്നെ സോഫയിൽ പോയിയിരിക്കും...
ഇടക്ക് tv കാണും...
സോഫയിൽ തന്നെ കിടന്നു ഉറങ്ങും..
അമ്മ ഏതെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും..

പകൽ അങ്ങനെ പോയി..സന്ധ്യ ആയപ്പോൾ അവൻ എഴുന്നേറ്റ് മുറ്റത്തൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..
ഇടക്കൊക്കെ ഒന്നു നിന്ന് അപ്പുറത്തെ വീട്ടിലേക്ക് നോക്കി നിൽക്കും..

രാത്രി അവൻ അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു..
സോഫയിൽ പോയി ഇരുന്നു..എല്ലാവരും
കിടന്നെന്ന് ഉറപ്പായപ്പോൾ അവൻ മെല്ലെ ജനൽ വഴി പുറത്തേക്ക് കടക്കുന്നു..

അവന്റെ പുറകിലൂടെ ഞാനും അവൻ അറിയാതെ ഇരുട്ടിലുടെ നടന്നു..

 ഒളിച്ചും പാത്തും  അവൻ അടുത്ത വീട്ടിലെ മതിൽ ചാടി കയറുന്നു..

അവന്റെ പിന്നാലെ ഞാനും ആ മതിൽ വലിഞ്ഞു കയറി..

അവൻ അപ്പുറത്തെ വീട്ടിലെ വിറക്കുപുര ലക്ഷ്യമാക്കിയണല്ലോ പോകുന്നത് എന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചു പട പടാന്ന് മിടിച്ചു..

അവൻ വിറകുപുരയിലേക്ക് കയറി.
ഞാനും കൂടെ കയറി..
നോക്കിയപ്പോൾ ഞെട്ടിപ്പോയി..അവനൊരു
പെൺ പൂച്ചയുമായി മുട്ടി ഉരുമ്മി ഇരിക്കുന്നു.
ഇടക്ക് അവളെ നക്കുന്നു..

അവളുടെ വയറിന്റെ അരികിലായി മൂന്നു കണ്ണു തുറക്കാത്ത  പൂച്ചകുഞ്ഞുങ്ങൾ...

ഇപ്പോഴാല്ലെ..കാര്യം മനസിലായത്...

കള്ള കാമുകൻ.....

അവന്റെ പെണ്ണ് പ്രസവിച്ചു തൊട്ടപ്പുറത്തു കിടക്കുകയല്ലേ...
അതിന്റെ വിഷമം ആയിരുന്നു അവനു.
വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ..
എന്തായാലും നേരം വെളുക്കട്ടെ അവനോട് ചോദിക്കുക തന്നെ വേണം....