Aksharathalukal

കഥ : തേപ്പുകാരി.ഭാഗം 2. ✍🏻രചന :കബീർ മാട്ടൂൽ കെഎം


തേപ്പുകാരി രണ്ടാം ഭാഗവും സസ്പെൻസും...

സ്ത്രി : നിങ്ങള്‍ ഇപ്പോള്‍ ഒരു വീട്ടില്‍ പോയില്ലെ... അത്.. എന്റെ സ്വന്തം വീടാണ് . അവിടെ കണ്ട രണ്ട് പെണ്ണുങ്ങൾ എന്റെ അനിയത്തി മാരാണ്. .. അവിടെ രണ്ട്  കുട്ടികളെ കണ്ടില്ലെ  അതാണ് എന്‍റെ മക്കള്‍ .

""അത് കേട്ട സുഹൃത്തിന്റെ തലക്ക് അടി കിട്ടിയപോലെയായി സുഹൃത്ത് ഒന്ന് ഞെട്ടി """ 

സുഹൃത്ത് : അപ്പോള്‍ അന്ന് പരീക്ഷ ഫിസ് ചോദിച്ചത്....

സ്ത്രീ : എന്‍റെ മക്കള്‍ക്ക് വേണ്ടിയാ...

സുഹൃത്ത് : അപ്പോള്‍  പരിചയമില്ലാത്തവര്‍ക്ക്  നമ്പര്‍ കൊടുക്കാറില്ലെന്ന് പറഞ്ഞതോ...

സ്ത്രി : എന്‍റെ ഹസ്ബെന്‍റിന്‍റെ നമ്പര്‍ തരണമെന്ന വിചാരിച്ചത്. പക്ഷെ  ഹസ്സിനെ നിങ്ങള്‍ക്ക് പരിചയമില്ലാലൊ...പിന്നെ നിങ്ങളുമായുള്ള എന്റെ ബന്ധം  ഹസ്സിനറിയില്ല .പിന്നെ പൈസ അയച്ചാല്‍ ഹസ്സിന് എന്നോട് കുറേ ചോദ്യമുണ്ടാവും.  അത് കൊണ്ടാണ്  നമ്പര്‍ തരാഞ്ഞത്....


 " സുഹൃത്ത് അപ്പോഴാണ് ഇവർ വിവാഹീതയാണെന്നു അറിയുന്നത്. സത്യത്തിൽ സുഹൃത്ത് ഒരു വല്ലാത്ത മൂഡിലായി...""


'''(സത്യത്തില്‍ സുഹൃത്തിന് സ്ത്രീയുടെ  ഹസ്സിനെ പരിചയമില്ലാത്തത് കൊണ്ടല്ല നമ്പര്‍ നല്‍കാതിരുന്നത്. സ്ത്രീയുടെ  സ്വന്തം മക്കള്‍ക്ക് വേണ്ടിയാണ് പരീക്ഷ ഫീസ് ചോദിച്ചതെങ്കില്‍ സ്ത്രി വിവാഹീതയാണെന്ന്  സുഹൃത്ത് മനസ്സിലാക്കും. പിന്നെ  കാര്യമായി പറ്റിക്കാനൊ  കൂടുതല്‍ അടൂപ്പം കാണിച്ചു കാര്യം സാധിക്കാനോ കഴിയില്ല. അത് കൊണ്ടാണ് ഫീസ് ചോദിച്ചപ്പോള്‍ അഡ്രസ്സ് പോലും നല്‍കാതിരുന്നത്....)''''


''സത്യങ്ങൾ കേട്ടപ്പോള്‍ സുഹൃത്തിന്‍റെ തലയില്‍ ഇടുത്തി വീണപോലെയായി...'''

സുഹൃത്തിന്‍റെ  ഞെട്ടലോടെ : അപ്പോൾ ആ വയസ്സായ...

സ്ത്രീ : അത് എന്റെ ഉമ്മയാണ്. അവര്‍ക്ക് വേണ്ടിയാ ഞാന്‍ പണം ചോദിച്ചത്...

""സുഹൃത്ത് അൽപ്പനേരം മിണ്ടാതിരുന്നു"" 

സ്ത്രീ : എന്താ ഒന്നും പറയാത്തത് എന്നോട് ദേഷ്യം ഉണ്ടോ... എന്നോട് പൊരുത്തപ്പെടണം  സുഖമില്ലാത്തവർക്ക് വേണ്ടിയാ ഞാൻ...

സുഹൃത്ത് : ഹേയ് സാരമില്ല...  ഏതായാലും നല്ല കാര്യത്തിന് വേണ്ടിയല്ലേ... 

സ്ത്രീ : പിന്നെ ഉമ്മാന്റെ ചികിത്സയുടെ പൈസ കിട്ടാൻ മാർഗ്ഗമുണ്ടോ...

സുഹൃത്ത് : ഇപ്പോൾ എല്ലാരും ബുദ്ധിമുട്ടിലാണ് അതാണ്.. കോവിഡ് കഴിഞ്ഞു ഒന്ന് ലെവലായി വരുന്നതല്ലേയുള്ളു 

സ്ത്രീ : നിങ്ങളുടെ കച്ചവടത്തിൽ നിന്നും മറിക്കാൻ പറ്റുമോ

സുഹൃത്ത് : അയ്യോ ഇത്രയും വലിയ തുക മറിക്കാൻ പറ്റില്ല...  ഞാൻ നോക്കട്ടേ കേട്ടോ

"" അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. സുഹൃത്ത് സ്ത്രീയുടെ വാട്സാപ്പ് വഴി മെസ്സേജ് അയച്ചു. പക്ഷെ മെസ്സേജ് കണ്ടെങ്കിലും റിപ്ലൈ ഇല്ല ""

സുഹൃത്ത് സ്ത്രീയെ വിളിച്ചു :  ഹലോ ഞാൻ മെസ്സേജ് അയച്ചിരുന്നല്ലോ കണ്ടിനോ

സ്ത്രീ : ഇല്ല കുട്ടിയുടെ കൈയ്യിലാണ് ഫോൺ ഉണ്ടായത്. പിന്നെ എന്തൊക്കെയാ സുഖാണോ

സുഹൃത്ത് : ആഹ് സുഖം.. പിന്നെ എന്തൊക്കെയാ വിശേഷം...

സ്ത്രീ : നല്ല വിശേഷം... പിന്നെ... പെരുന്നാളൊക്കെയല്ലേ കുട്ടികൾക്ക് ഡ്രസ്സ്‌ വാങ്ങേണ്ട കാര്യം ആലോചിച്ചാണ് വിഷമം...

സുഹൃത്ത് : അതിനെന്താ ഞാൻ എടുത്ത് താരാല്ലോ.... പക്ഷെ ഡ്രസ്സ്‌ എടുത്തിട്ട് എങ്ങിനെ കൊണ്ട് തരും... കുറിയർ അയച്ചാൽ പെരുന്നാൾ കഴിഞ്ഞാവും കിട്ടലുണ്ടാവുക. അഡ്രെസ്സ് തന്നാൽ ഞാൻ നേരിട്ട് കൊണ്ടു തരാം

സ്ത്രീ :  അയ്യോ അതൊക്കെ ബുദ്ധിമുട്ടല്ലേ...

സുഹൃത്ത് : എന്ത് ബുദ്ധിമുട്ട്...

സ്ത്രീ : അയ്യോ എന്തിനാ വെറുതെ ഇത്രയും ദൂരം...

സുഹൃത്ത് : അതൊന്നും സാരമില്ലന്നെ... 

"സുഹൃത്ത് പറഞ്ഞു തീരും മുൻപേ"

സ്ത്രീ : പിന്നെ ഞാൻ കിച്ചണിലാണ്  കൂടുതൽ സംസാരിക്കാൻ നിന്നാൽ മീൻ കരിയും.

സുഹൃത്ത് : ഓഹ് ശെരി മീൻ കരിയണ്ട പിന്നെ വിളിക്കാം....

""ഫോൺ കട്ട് ചെയ്ത ശേഷം സുഹൃത്ത് ഒന്ന് ചിന്തിച്ചു നോക്കി. അത്രയും നേരം സംസാരിച്ചിട്ടും അവർ തിരക്കാണെന്നോ കിച്ചണിലാണെന്നോ പറഞ്ഞില്ല പക്ഷെ അഡ്രസ്സ് ചോദിച്ചപ്പോഴാണ് കിച്ചനിലാണെന്നു പറഞ്ഞത്. അപ്പോൾ അവർ നേരിൽ കാണാതിരിക്കാൻ പല കള്ളവും പറയുന്നുണ്ട് ""

" അതിന് ശേഷം സുഹൃത്ത് അവരെ വിളിച്ചിട്ട് അവൾ ഫോണെടുത്തതുമില്ല. സുഹൃത്ത് അയച്ച വാട്സാപ്പ് മെസ്സേജ് നോക്കാറുമില്ല ""

"സംഭവിച്ച കാര്യങ്ങൾ സുഹൃത്ത് ഒന്നും കൂടി ആലോചിച്ചു നോക്കി വാട്സാപ്പിലെ മെസ്സേജ് കണ്ട് തനിക്ക് വാട്സാപ്പിൽ വോയിസ്‌ അയച്ച് പരിചയപ്പെട്ടത് മുതൽ  ഡ്രസ്സ്‌ തരാൻ വേണ്ടി അഡ്രസ്സ് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറിയത് വരെ ഓർത്തു നോക്കിയപ്പോൾ തനിക്ക് ഒരു കാര്യം മനസ്സിലായി. അവൾ തന്നെ വഞ്ചിക്കുകയായിരുന്നു.  അല്ലെങ്കിൽ പരിചയപ്പെടുമ്പോൾ തന്നെ അവൾ പറയില്ലേ  താൻ മാരിടാണെന്നും തനിക്ക് ഭർത്താവുണ്ടെന്നും കുട്ടികളുണ്ടെന്നും ആദ്യം തന്നെ പറയുമായിരുന്നല്ലോ... പക്ഷെ വളരെ വൈകിയാണ് എല്ലാം പറഞ്ഞത് . ഏകദേശം വീട്ടുകാർക്ക് കാര്യമായ സഹായം കിട്ടിയ ശേഷമാണ് താൻ വിവാഹീതയാണെന്നും ഭർത്താവും മക്കളുമുണ്ടെന്ന കാര്യം അവൾ പറയുന്നത്..."""



""എന്നാൽ താൻ വഞ്ചിക്കപ്പെട്ട ശേഷം പിന്നീട് ഒരിക്കലും ഫോണിലൂടെ പരിചയപ്പെടുന്നവർക്ക് അതും  നേരിട്ട് കണ്ട് പ്രയാസം ബോധ്യപ്പെടാതെ സഹായം നൽകീട്ടില്ല """

"പക്ഷെ തന്നെ ചതിച്ച പെണ്ണ് ആരാണെന്ന് താൻ അന്വേഷിച്ചതുമില്ല പോലീസിൽ പരാതിപ്പെട്ടതുമില്ല കാരണം സ്ത്രീയുമായി പരിചയപ്പെടുന്ന സമയം സുഹൃത്ത് അൽപ്പം അമിതമായി സംസാരിച്ചത് അവളുടെ ഫോണിൽ തെളിവായി ഉണ്ടാവും.അവൾ പരാതിപ്പെട്ടാൽ താൻ കുടുങ്ങുമെന്നറിയാം.സുഹൃത്ത് പറയുന്നത് ഒറ്റ  കാര്യം. താൻ പടച്ചോന്റെ പ്രതിഫലത്തിനാണ് മറ്റുള്ളവരെ സഹായിക്കുന്നത്. തന്നെ പറ്റിച്ച പെണ്ണിന് പടച്ചോൻ തന്നെ പണി കൊടുത്തോളും. "


"" സുഹൃത്ത് പെണ്ണിനെ പരിചപ്പെടുമ്പോൾ സുഹൃത്തിൽ നിന്നും അൽപ്പം അതിരു കടന്ന്  വോയിസ്‌ മെസ്സേജ് അയപ്പിച്ചത് സ്ത്രീയുടെ മറ്റൊരു  കെണിയായിരുന്നു. കാരണം സുഹൃത്ത്  വഞ്ചിക്കപ്പെട്ടെന്ന് തോന്നിയാൽ  തനിക്കെതിരെ പോലീസിൽ  ചീറ്റിംഗിന് കേസ് നൽകുകയാണെങ്കിൽ   തന്നോട് വോയിസ്‌ മെസ്സേജ് വഴി മോശമായി സംസാരിച്ചെന്നുപറഞ്ഞ്  സുഹൃത്തിനെതിരെ പരാതി നൽകാമെന്നു സ്ത്രീ കരുതി. അതാണ് ആദ്യം തന്നെ  വോയിസ്‌ ചാറ്റിങ് വഴി അതിരു കടന്ന് പരിചയപ്പെട്ടത്""


(മാത്രമല്ല  സ്ത്രീയുടെ വീട്ടിലേക്ക് വരുന്ന സമയം പോലും സ്ത്രീ ചോദിച്ചതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല സുഹൃത്ത് തന്നെ കാണാതിരിക്കാൻ വേണ്ടിയായിരുന്നു. സുഹൃത്ത് സ്ത്രീയുടെ വീട്ടിൽ വരുന്ന സമയം സ്ത്രീ ഫോൺ സൈലന്റാക്കി കിച്ചണിന്റെ ഭാഗത്തേക്ക്‌ ഒളിച്ചു നിന്നു.) """
""അതാണ് മറ്റൊരു സസ്പെൻസ് ""


( ഈ കഥ വായിക്കുമ്പോൾ നിങ്ങൾ കരുതും മറ്റൊരു നമ്പറിൽ നിന്നും വിളിച്ചു അവൾ ആരാണെന്നറിയാൻ ശ്രമിച്ചൂടെ. തന്നെ ചതിച്ചവളെ നേരിട്ട് കാണാൻ ശ്രമിച്ചൂടെ... എന്ന്... പക്ഷെ അവളെ കാണാൻ ശ്രമിക്കുമ്പോൾ ഒത്തിരി സമയം നഷ്ടമാകും. കിട്ടുന്ന സമയം അവളുടെ പിന്നാലെ നടന്നു സമയം കളയാൻ അവൻ തയ്യാറായില്ല)

""പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ സ്ത്രീ വീണ്ടും സുഹൃത്തിനെ വിളിച്ചു പക്ഷെ ശബ്ദത്തിനെല്ലാം ഒരു മാറ്റം...""

തുടരും...


നിങ്ങൾ ഇത്തരം കെണിയിൽ അകപ്പെട്ടിനോ... ഇല്ലെങ്കിൽ ഇനി പെടേണ്ട.. 
അപ്പോൾ എങ്ങിനെയാ കഥ കിടുവല്ലേ... ഇഷ്ടമായവർ ഷെയർ ചെയ്യുക.