കൂടുതൽ കഥകൾ വായിക്കാൻ ഫോളോ ബട്ടൺ ക്ലിക്ക് ചെയ്യുക....
പ്രിയപ്പെട്ടവരേ...
"അവൾ ചതിച്ചാശാനേ എന്ന ഓൺലൈൻ തട്ടിപ്പിന്റെ കഥ വായിച്ച ഒരു വായനക്കാരന് അയാളുടെ ജീവിതത്തിൽ ഉണ്ടായ അനുഭവമാണ് അവളുടെ കോൾ എന്ന കഥയിൽ പറയുന്നത്..."
കഥയിലെ കഥാപാത്രത്തിന്റെ പേര് സാങ്കൽപീകമായിട്ടാണ് ഉപയോഗിക്കുന്നത്...
"സുഹൃത്തിന്റെ പേര് തൻവീർ
ഒരു മല പ്രദേശത്താണ് താമസം.."
"അദ്ദേഹം കൂലി പണിയെടുത്താണ് ജീവിക്കുന്നത്..."
"ഏകദേശം കുറച്ചു നാളുകൾക്ക് മുൻപ്.."
"തൻവീറും കൂടെയുള്ള പണിക്കാരും ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു."
"പണിയെടുക്കുന്ന വീട്ടിൽ കല്യാണം ആയതിനാൽ തിരക്കിട്ട പണിയായിരുന്നു..."
"ഏകദേശം കാലത്ത് 11 മണി സമയത്ത് തൻവീറിന് ഒരു കോൾ വന്നു..."
"തൻവീർ കോൾ എടുത്ത് ഹലോ എന്നാക്കിയപ്പോൾ അതൊരു പെണ്ണിന്റെ കോളാണെന്നു മനസ്സിലായി..."
തൻവീറിന്റെ ഹലോ കേട്ടയുടനെ ഫോണിലുള്ള സ്ത്രീ തൻവീറിനോട് : സർ ഇത് മൊബൈൽ ഫോൺ വഴി ചെയ്യാൻ പറ്റുന്ന ഒരു പാർടൈം ജോലിയെ കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്...
അത് കേട്ട തൻവീർ ജോലി ചെയ്തു കൊണ്ട് : ആഹ് ഞാൻ ഇപ്പോൾ ചെറിയ ഒരു ജോലി തിരക്കിലാണ് ഫ്രീയാകുമ്പോൾ തിരിച്ചു വിളിക്കാം...
"അതും പറഞ്ഞു സുഹൃത്ത് ഫോൺ കട്ട് ചെയ്തു..."
"അങ്ങിനെ ജോലി തുടർന്നു...."
വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകും വഴി കാലത്ത് തനിക്ക് കോൾ വന്ന നമ്പറിലേക്ക് തൻവീർ തിരിച്ചു വിളിച്ചപ്പോൾ (താങ്കൾ വിളിക്കുന്ന നമ്പർ നിലവിലില്ല) എന്നായിരുന്നു പറയുന്നത്. രണ്ടും മൂന്നും പ്രാവശ്യം വിളിച്ചെങ്കിലും നിലവിൽ ഇല്ല എന്ന് തന്നെയാ പറഞ്ഞത്...
തൻവീർ : ഇത് ഉടായിപ്പ് തന്നെ... ഏതായാലും കോൾ ഇനിയും വരുമല്ലോ.. നോക്കാം
"പിറ്റേന്ന് ജോലി സ്ഥലം എത്തി. ജോലി തുടങ്ങി...വീണ്ടും 11 മണി സമയത്ത് കഴിഞ്ഞ ദിവസം വന്ന അതേ നമ്പറിൽ നിന്നും കോൾ വന്നു "
തൻവീർ ജോലി ചൈതു കൊണ്ടിരിക്കെ ഫോൺ എടുത്തു : ഹലോ...
"വീണ്ടും ഒരു പെൺ ശബ്ദം "
സ്ത്രീ : ഹലോ സർ ഇത് ഫോണിലൂടെ ചെയ്യാൻ പറ്റുന്ന ഒരു പാർട്ട് ടൈം ജോലിയെ കുറിച്ച് സംസാരിക്കാൻ വിളിക്കുന്നതാണ്...
സംസാരം കേട്ട ഉടനെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന തൻവീർ : ഞാൻ ഇപ്പോൾ ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്...
"സമയം കിട്ടുമ്പോൾ തിരിച്ചു വിളിക്കാം എന്ന് പറയുന്നതിന് മുമ്പ്""
ഫോണിലുള്ള സ്ത്രീ തന്നവീറിനോട് : സർ ഒരു രണ്ട് മിനുട്ട് സംസാരിച്ചോട്ടെ ?
തൻവീർ : ഞാൻ ഇപ്പോൾ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് നിങ്ങൾ സംസാരിക്കുമ്പോൾ ചിലപ്പോൾ ജോലി ശ്രദ്ധിക്കാൻ കഴിയില്ല ജോലി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ സംസാരം ശ്രദ്ധിക്കാൻ കഴിയില്ല... ഏത് വേണം എന്ത് വേണം എന്ന് നിങ്ങൾ തീരുമാനിക്ക് . അതല്ല ഞാൻ പറഞ്ഞു വരുന്നത്... ഞാൻ കേൾക്കാനും എനിക്ക് മനസിലാവാനുമല്ലേ നിങ്ങൾ സംസാരിക്കേണ്ടത്.. അപ്പോൾ മറ്റൊരു ജോലിയിൽ ശ്രദ്ധിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കാൻ കഴിയില്ല... അത് കൊണ്ടാണ് പിന്നെ വിളിക്കാൻ പറഞ്ഞത്.
ഫോണിലുള്ള സ്ത്രീ : ok സർ മനസിലായി സർ എപ്പോഴ ഫ്രീ ആവുക എന്ന് പറഞ്ഞാൽ ഞാൻ വിളിച്ചോളാം
തൻവീർ : ഞാൻ ഫ്രീ ആവുന്നതും എല്ലാ തിരക്കും കഴിയുന്നതും രാത്രി 11 മണിക്കാണ് എന്ന് വച്ചാൽ കിടക്കുന്ന നേരം. ഈ സമയം വിളിക്കാൻ പറ്റൂലല്ലോ മോശമല്ലേ..... ഹ ഹാ... എടൊ ഞാൻ എപ്പോഴാ ഫ്രീ ആവുക എന്ന് പറയാൻ പറ്റില്ല.. വൈകിട്ട് ഫ്രീ ആവുകയാണേൽ ഈ നമ്പറിലേക്ക് തിരിച്ചു വിളിക്കാം പോരെ...
സ്ത്രീ : സർ ഈ നമ്പറിൽ തിരിച്ചു വിളിച്ചാൽ കിട്ടില്ല... ഇത് നമ്മുടെ കമ്പനി കസ്റ്റമറേ വിളിക്കുന്ന നമ്പറാണ്...
അത് കേട്ട തൻവീർ അത്ഭുതത്തോടെ : ഓഹോ അതാണ് ഇന്നലെ വൈകിട്ട് ഈ നമ്പറിൽ വിളിച്ചപ്പോൾ നിലവിൽ ഇല്ല എന്ന് പറഞ്ഞത്... അപ്പോൾ വിളിക്കാൻ പറ്റിയ നമ്പർ ഏതെങ്കിലും ഉണ്ടോ...?
സ്ത്രീ : സർ വാട്സാപ്പ് നമ്പർ ഉണ്ട്
തൻവീർ : ആഹ് ശരി ശരി വാട്സാപ്പ് നമ്പറിൽ നിന്നും എന്റെ ഈ നമ്പറിലേക്ക് hi വിട്ടാൽ മതി ഞാൻ വിളിച്ചോളാം...
സ്ത്രീ : ശെരി സർ...
"തൻവീർ ഫോൺ കട്ട് ചെയ്തു ശേഷം ഫോണിലെ നെറ്റ് ഓൺ ചെയ്തു ജോലി തുടർന്നു..."
തൻവീറിന്റെ സംസാരം ശ്രദ്ധിച്ച പണിഎടുക്കുന്ന വീട്ടിലുള്ള ഒരു ഇത്ത തൻവീറിനോട് : എന്താടാ ആരാ വിളിച്ചത്...
തൻവീർ ജോലി തുടർന്ന് കൊണ്ട് ഇത്തയോട് : ഏതോരു പാർടൈം ജോലി... ഫോൺ വഴി ചെയ്യാൻ പറ്റിയതാണെത്രെ..
വീട്ടിലെ ഇത്ത : നിനക്ക് പിരാന്തിണ്ട... നീ അതിലൊന്നും ചെന്ന് ചാടിയെക്കരുത് തൻവി... അതൊക്കെ തട്ടിപ്പായിരിക്കും
തൻവീർ : പിന്നെ പറയാനുണ്ടോ തനി ഉടായിപ്പ് തന്നെ. അവരുടെ സംസാരത്തിൽ നിന്ന് തന്നെ അത് മനസിലായി...
ഇത്ത :അതെങ്ങിനെ..
തൻവീർ : അവർ എന്നെ കോൾ ചെയ്ത നമ്പർ തന്നെ ഉണ്ടായിപ്പാണെന്നു സൂചന തന്നു...
ഇത്ത : മനസിലായില്ല...
തൻവീർ : പറഞ്ഞു തരാം... കഴിഞ്ഞ ദിവസം 11 മണിക്കാണ് ഇവരുടെ ആദ്യത്തെ കോൾ വന്നത് . ഞാൻ ജോലി തിരക്കാണെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു... പക്ഷെ വൈകുന്നേരം ആയപ്പോൾ കാര്യം അന്വേഷിക്കാൻ കോൾ വന്ന നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചപ്പോൾ നമ്പർ നിലവിലില്ല എന്ന് പറഞ്ഞു.. ഇപ്പോൾ ഇതാ ഇന്നും വിളിച്ചു... പക്ഷെ ഫ്രീ ആവുമ്പോൾ ഈ നമ്പറിൽ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞപ്പോൾ എന്നോട് അവർ പറഞ്ഞത് ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല ഇത് കമ്പനി കസ്റ്റമറെ വിളിക്കുന്ന നമ്പറാണെന്നാണ് ... പക്ഷെ വാട്സാപ്പ് നമ്പർ തരാമെന്നു പറഞ്ഞു എന്നാൽ അവർ വിളിച്ചിട്ട് ഇപ്പോൾ 30 മിനുട്ടായി.
( തൻവീർ വാട്സാപ്പ് നോക്കീട്ട് പറഞ്ഞു ) ഇതുവരെയും എന്റെ വാട്സാപ്പിൽ ഒരു പുതിയ നമ്പറിൽ നിന്നും മെസ്സേജ് വന്നില്ല അവർ സത്യമാണെങ്കിൽ വാട്സാപ്പ് നമ്പർ തരണ്ടേ.... ഇത്ത...
ഇത്ത : അപ്പോൾ അവർ ഉണ്ടായിപ്പാണെന്ന് ഉറപ്പായി അല്ലെ
തൻവീർ : ഉണ്ടായിപ്പല്ല ഉടായിപ്പ്... എന്റെ പൊന്ന് ഇത്ത. അഥവാ അവർ പറയുന്നത് നമ്മൾ കേട്ട് അവർ പറയുന്ന ജോലിക്ക് തയാറായാൽ ഒരു വാരിഫൈക്ക് വേണ്ടി നമ്മുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അകൗണ്ട് നമ്പർ, ഫോൺ നമ്പർ, അഡ്രസ്സ് ഇവ എല്ലാം ചോദിക്കും...
പിന്നെ നമ്മൾ അവർ പറയുന്ന ജോലി ചെയ്യും. കേവലം രണ്ട് മാസം അവർ പറഞ്ഞ പൈസ അകൗണ്ടിൽ വരും 6 മാസം കഴിഞ്ഞാൽ പിന്നെ അവർ മുങ്ങി തുടങ്ങും... വിളിച്ചാൽ കിട്ടില്ല അവർ തന്ന മെയിൽ വ്യാജം അഡ്രസ്സ് വ്യാജം... നമ്മൾ പോലീസിൽ പരാതി നൽകിയാലോ . ആദ്യം ഇതിൽ പോയി ചാടിയതിന്റെ പേരിൽ വഴക്ക് കേൾക്കേണ്ടത് നമ്മളായിരിക്കും. പിന്നെ അഡ്രസ്സ്,മെയിൽ, നമ്പർ, ഇതൊക്കെ വ്യാജം ആയതിനാൽ കണ്ടെത്താനും പണിയായിരിക്കും.... ആദ്യം ഇവരൊക്കെ പെണ്ണിനെ വച്ചു സുഖിപ്പിക്കുന്ന വർത്താനം പറയും പിന്നെ പണം വരുന്ന മാർഗം പറഞ്ഞു തരും അവസാനം പണം പോയ വഴി കാണില്ല... നമുക്ക് പടച്ചോൻ ഒരു ജോലി തന്നിട്ടുണ്ട് അത് മതി... കൂടുതൽ ഉയരങ്ങളിലേക്ക് പെട്ടന്ന് എത്താൻ വേണ്ടി ചാടിപിടിക്കാൻ നോക്കിയാൽ താഴെ വീഴും....
എല്ലാം കേട്ടിരിക്കുന്ന ഇത്ത : മോനെ തൻവി നിനക്ക് ചിന്തിക്കാനുള്ള ബുദ്ദിയും ഉണ്ട് ദീർഘ വീക്ഷണവും ഉണ്ട്... നീ സൂപ്പറാണ്...
തൻവീർ ഇത്തയുടെ മുഖം നോക്കി ചിരിച്ചു കൊണ്ട് : അത് എനിക്ക് സുഖിച്ചു.... ഇനി """അവളുടെ കോൾ""" വരില്ല
കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക
അഭിപ്രായം അറീക്കുക
..... രചന. കബീർ മാട്ടൂൽ കണ്ണൂർ