Aksharathalukal

മരണ മൊഴി

           ചിരിക്കണോ....അതൊ കരയണോ...... ഒരു പിടിയും കിട്ടാതെ 
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.
ആലോചിക്കുമ്പോൾ തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറക്കാൻ പറ്റുന്നില്ല.
ശ്വാസത്തിന്റെ ഗതിക്ക് വല്ല മാറ്റവും വരുന്നുണ്ടോ....
ഹൃദയം നന്നായി മിടിക്കുന്നുണ്ടല്ലോ...
ശരീരത്തിനു ബലം നഷ്ടമാവുന്നുണ്ടോ...
ഒരു നിമിഷ നേരത്തെ അശ്രെദ്ധ...
വിവരമില്ലായ്മ...
ബുദ്ധിയിലായ്മ.....
മാനസികനില പോലും തെറ്റിപ്പോകുന്നു ആലോചിക്കുമ്പോൾ.....

      അമ്മയുടെ പ്രെഷറിന്റെ ഗുളിക എന്റെ കൈയിൽ തന്നു  അമ്മ അടുക്കള വരെ പോയതാ.... ഫോണിൽ തോണ്ടി തോണ്ടി ഞാൻ ഗുളിക വായിലിട്ടു കടിച്ചു പൊട്ടിച്ചു. വാ കയ്ച്ചപ്പോൾ വെള്ളവും എടുത്തു കുടിച്ചു 😢

               ഇനി പ്രഷർ കൂടി തലയിലെ ഞരമ്പ് പൊട്ടി ഞാൻ ഏങ്ങാനും തട്ടി പോവോ...
അറിയില്ല...
പാവം എന്റെ അമ്മ..... അച്ഛൻ... ഏട്ടന്മാർ...ചങ്ക് കൂട്ടുകാർ....കുടുംബക്കാർ......
അയ്യോ.... ആലോചിക്കാൻ കൂടി വയ്യാ...
എന്തായാലും  ഇന്ന്എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും....
നല്ല ഡ്രസ്സ്‌ തന്നെ ഇടാം...
കുറെ കഴിഞ്ഞു അമ്മ എന്നെ തിരക്കി വരും.
കട്ടിലിൽ ഞാൻ കിടക്കുന്നത് കണ്ടിട്ടു അമ്മ വിളിക്കും.
ഞാൻ മിണ്ടിയില്ലെങ്കിൽ അമ്മ കരഞ്ഞു ബഹളം വെക്കും.
നാട്ടുകാരും കുടുംബക്കാരും ഓടി വരും...
എന്നെ എടുക്കും ഹോസ്പിറ്റലിൽ കൊണ്ടുപോകും.....പിന്നെ ഡോക്ടർമാർ നേഴ്സ്മാർ.........

            പല പല സ്ഥലങ്ങളിൽ കൂടി പോവേണ്ടതാണ് ....  അതുകൊണ്ട് ചുരിദാർ വേണോ ...  സാരി വേണോ...സാരി വേണ്ട... വാരി ചുറ്റാൻ എനിക്ക് വയ്യ..
സിമ്പിൾ ആൻഡ് ഹമ്പിൾ എന്നലെ അതു കൊണ്ടു കുർത്തയും ലെങ്ങിനും മതി..
മൂടി എങ്ങനെ കെട്ടും ഞാൻ....
അഴിച്ചു ഇടണോ.... അതോ പിന്നി കെട്ടണോ... വേണ്ട എല്ലാം കൂടി ബൺ ഇട്ട് കൂട്ടി കെട്ടാം... ചെറുതായി കണ്ണ് ഐ കോണിക് വെച്ചു എഴുതാം .... ഒരു കുഞ്ഞു പൊട്ടും മതി ഒരുക്കം.....
മേക്കപ്പ് ഹെവി ആയോ...
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നലെ..... ഇങ്ങനെ ഒക്കെ വേണം... കാണാൻ വരുന്നവർക്ക് ഒരു നയനസുഖമെങ്കിലും കൊടുക്കണ്ടേ...

      ഒരു കത്തെഴുതി വെക്കാം.... മരണമൊഴി വേണ്ടേ...അല്ലെങ്കിൽ കുടുംബക്കാരും നാട്ടുകാരും ഇല്ലാത്ത പ്രേമവും അവിഹിതവും ചിലപ്പോൾ പ്രസവിക്കാതെ തന്നെ എനിക്ക്കുട്ടികളെയും ഉണ്ടാക്കി തരും.... എന്നെ വെച്ചു  ആരും അങ്ങനെ പറഞ്ഞു സുഖിക്കണ്ട.. സമ്മതിക്കില്ല ഞാൻ...
ഫോണിലെ പാസ്സ് വേർഡ് ഒഴിവാക്കിയേക്കാം....
ഞാൻ പോയാലും ആർക്കെങ്കിലും ഒക്കെ ഫോൺ തുറന്നു നോക്കേണ്ടി വരും...
ബാങ്ക് പാസ്സ് ബുക്ക്‌ അലമാരയിൽ തന്നെ ഉണ്ട്... ചടങ്ങുകൾ നടത്താൻ ഉള്ള പൈസ ഞാൻ ജോലി ചെയ്തു ഉണ്ടാക്കിയതിൽ നിന്നും എടുത്താൽ മതിയെന്ന് കത്തിൽ പ്രേത്യേകം എഴുതണം.
  
           കുളു മണാലി ട്രിപ്പ്‌  എന്റെയൊരു മോഹമായിരുന്നു.. ഇനി അതിനായി പൈസ മുടക്കണ്ടല്ലോ... ആത്മാവിന് എങ്ങോട്ടു വേണമെങ്കിലും സഞ്ചാരിക്കലോ.....ഇനി അങ്ങോട്ട് എപ്പോഴും ഫ്രീ വിസ അല്ലെ....
ഇടക്ക് വാവിന് ബലിയിട്ട് വിളിക്കുമ്പോൾ ഒരു വരവ് അങ്ങു വരണം... എന്നിട്ടു കുറച്ചു ഡിമാൻഡ് ഇട്ടങ്ങനെ നിന്നിട്ടു മെല്ലെ അങ്ങ് ചെല്ലണം.....
 എല്ലാവരെയും കാണാല്ലോ...
അയ്യോ.. കണ്ണിലൊക്കെ ഇരുട്ട് കയറുന്നു.
ശ്വാസം മുട്ടുന്നു...
ശരീരം ചലിപ്പിക്കാൻ പറ്റുന്നില്ല....
അവസാന ശ്വാസമെടുക്കാൻ കൈയും കാലും ഇട്ടു അടിച്ചപ്പോഴാണ്...മുഖത്തേക്ക് ആരോ ശക്തമായ എന്തോ ഒഴിച്ചത്.
ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ കൺ മുൻപിൽ അച്ഛമ്മയും  വെള്ളത്തിന്റെ ജഗ് പിടിച്ചു കൊണ്ടു ഏട്ടനും... എന്താ സംഭവിച്ചതെന്ന് മനസിലാവാതെ കണ്ണ്  മിഴിച്ചു  അവരെ നോക്കി നിന്നു. അച്ഛമ്മ എന്തോ ഏട്ടനോട് കണ്ണ് കൊണ്ടു ആക്ഷൻ കാണിച്ചതും ജഗിലെ ബാക്കി വെള്ളം കൂടി ഏട്ടൻ തല വഴി ഒഴിച്ചു. അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നതും... എന്താ സംഭവിച്ചതെന്നും മനസിലായത്.. ഞാൻ അച്ഛമ്മയെയും ഏട്ടനെയും നോക്കിയപ്പോൾ 
പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ഗോഡ് ഫാദർ സിനിമയിലെ ഫിലോമിനചേച്ചി പറയുന്ന "തളിക് ആനെ പനിനീര് " ന്നാ ഡയലോഗ് ആണ്...
എല്ലാം ഒരു  പകൽ സ്വപ്നമായിരുന്നു........

സ്വപ്‌നങ്ങൾ ദിവ്യമാണ്... അനശ്വരമാണ്...മധുരവും ആണ്....
ഡാർക്ക്‌ സീനും ആണ്....
സ്വപ്നങ്ങളെ വാക്കുകളിലും ഓർമ്മകളിലും ഒതുക്കാൻ ഉള്ളതല്ല..
ഹൃദയത്തിന്റെ അടി തട്ടിലേക്ക് സ്വപ്‌നങ്ങളെ കൊണ്ടു ഇറങ്ങി  ചെന്നു നോക്കിയാൽ ഉണ്ടല്ലോ..............
( ചെന്നു നോക്കിയാൽ അല്ലെ അറിയൂ.. അവിടെ എന്താന്ന് 🤪)...