Aksharathalukal

മരണം 😔

 ശാസ്ത്രത്തിന്റെ  കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ട മൃതദേഹം സംസ്കരിച്ചു 24 മണിക്കൂറിന് ശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ ആകൃഷ്‌ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും  
ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും. 3
ദിവസം കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞു തുടങ്ങും. ആറാം ദിവസം നഖങ്ങൾ കൊഴിഞ്ഞു തുടങ്ങി, ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞുവീണു. വയറു വീർക്കാൻ തുടങ്ങും. പതിനേഴാം ദിവസം  വയറു  പൊട്ടി മൃതദേഹത്തിന്റെ ഉൾഭാഗങ്ങൾ പുറത്തു ചാടും. 60 ദിവസത്തിനു ശേഷം മൃതദേഹത്തിലെ മാംസങ്ങളെല്ലാം ദ്രവിച്ചു പോയി. ഒരു തരി മാംസം പോലുമില്ലാത്ത
 അസ്ഥികൂടം ആകും. 90 ദിവസങ്ങൾ പിന്നിടുമ്പോപോൾ അസ്ഥികൂടത്തിലെ എല്ലുകൾ പരസ്പരം  അകന്നു തുടങ്ങും. ഒരു വർഷത്തിനുശേഷം എല്ലാ അസ്ഥികളും മണ്ണിൽ അലിഞ്ഞുചേരുന്നു. സംസ്കരിച്ച   ആമൃത ദേഹം മാഞ്ഞു പോകുന്നു. അല്ലെങ്കികിൽ പ്രകൃതി മായിച്ചു കളയുന്നു. എത്ര ശക്തിയും ബുദ്ധിയും സൗന്ദര്യവും അഹങ്കാരവും ആത്മാഭിമാനവും പകയും വെറുപ്പും ധീരതയും ബഹുമാനവും  സമ്പത്തും ഉണ്ടായിട്ടും നേടിയതെല്ലാം ഭൂമിയുടെ മുകളിൽ ഉപേക്ഷിച്ച് വെറും കയ്യോടെ ഭൂമി കിടയിൽ ഒരുനാൾ അലിഞ്ഞു ചേരേണ്ടവരാണ്.....   









    Jumna salim