Aksharathalukal

4

ജെനിഫറിനോട് എന്ത് പറയണം എന്നറിയാതെ കൃഷ്ണ നോക്കി നിന്നു .

 തന്റെ ഉള്ളിലും ഈ ചോദ്യങ്ങൾ ഉയർന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു ബലപ്പെട്ട് തനിക്ക് ചിന്തകളെ ചാരമാക്കിയത് കൊണ്ടാണ് ഞാൻ നിന്റെ മുന്നിലിരിക്കുന്നത് ഇന്ന് ജെനിഫറിനോട് പറയണം എന്നുണ്ടായിരുന്നു.
പിന്നെ ഒരു വാക്ക് പറയാതെ മൗനം ഭുജിച്ചു
\"ജെനിഫർ ഞാനൊരു കാര്യം ചോദിക്കട്ടെ?\"
\"ചോദിക്കു ഡോക്ടർ\"
\"നിനക്ക് ഇതിൽ കുറ്റബോധം ഉണ്ടോ നിനക്ക് തിരുത്തുവാൻ ആഗ്രഹമുണ്ടോ?\"
\"ഉണ്ട് തീർച്ചയായും ഉണ്ട് ....പക്ഷേ എങ്ങനെ എന്ന് എനിക്കറിയില്ല എന്നുമാത്രം\"

ജെനിഫറിന്റെ കണ്ണിലെ ദയനീയ അവസ്ഥ തന്നിൽ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതായി കൃഷ്ണ മനസ്സിലാക്കി ഒടുവിൽ ഉള്ളിൽ നിന്നും കത്തുന്നീലെ നാളങ്ങളെ പോലെ അവൾ പറഞ്ഞു
\"പൊരുതണം ആരും കൂടെ ഇല്ലാതെ തന്നെ നിൻറെ കുഞ്ഞിനുവേണ്ടി
അവന്റെ നല്ല ഭാവിക്കുവേണ്ടി ജനിഫർ ആരും നമ്മുടെ കൂടെ ഉണ്ടാവില്ല എല്ലാവർക്കും എന്താണ് വേണ്ടത് എന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ നിനക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് ഒരാൾക്കും അടിയറവ് വെച്ച് കിട്ടുന്ന ഒന്നല്ല സമാധാനം. അത് നിന്റെ ഉള്ളിലാണ്\"

ജെനിഫർ കൃഷ്ണയെ ശ്രദ്ധിച്ചു താൻ കണ്ട ഡോക്ടറുടെ സൗമ്യഭാവം അല്ലായിരുന്നു ആമുഖത്ത് എന്തിനൊക്കെയോ കത്തിച്ചു ചാരമാക്കാൻ തക്കവണ്ണം ആ കണ്ണിൽ ഉണ്ടായിരുന്നു
\"ഡോക്ടർ എനിക്ക് അതിന് പറ്റുമോ?\"
\"എല്ലാവരും ശക്തരാണ് അവർ മനസ്സിലാക്കുന്നില്ല എന്ന് മാത്രം...\"
\"ഡോക്ടർ?\"
\"ജെനിഫർ നീ ആലോചിക്കുക .സ്വയം മറ്റുള്ളവർക്ക് തട്ടിക്കളിക്കാൻ നിന്നു കൊടുക്കണം അത് ഒറ്റയ്ക്ക് നിന്ന് പൊരുതി ജീവിക്കുന്നു എന്ന് നീയാണ് തീരുമാനിക്കേണ്ടത്.....!\"
കൃഷ്ണയുടെ വാക്കുകളിൽ ജെനിഫറെ ആയത്തിൽ സ്പർശിക്കുന്നുണ്ടായിരുന്നു തൻറെ വരണ്ട മനസ്സിൽ തണുത്ത ജലഗണങ്ങൾ പെയ്തു ചോർന്ന പോലെയായിരുന്നു അവക്കുകൾ തന്നിൽ ഉണർന്ന ആ വികാരത്തെ പൂർണ്ണമായും മനസ്സിലാക്കാൻ ജനിഫർ വിടവാങ്ങാൻ ഒരുങ്ങി ,തന്റെ ഫീസ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയ ജനറേ കൃഷ്ണ ഒരു നിമിഷം ശ്രദ്ധിച്ചു.
അടുത്ത ഒരു ധീര സ്ത്രീ ഇവിടെ ജനിക്കുകയാണ് ....