കണ്മണി അൻപോട് 💝 -3
അവനു തന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി. എന്താണ് എന്നല്ലേ ............
അവൾ നേരെ കിടന്നതു കാരണം അവളുടെ ദാവണി വയറിൽ നിന്ന് തെന്നി മാറിയിരുന്നു .
ദാവാണി തെന്നി മാറിയത് കൊണ്ടു അവളുടെ നഭിച്ചുഴി വ്യക്തം ആയി കാണാൻ സാധിച്ചു .
അവളുടെ കണ്ണിന്റെ അതെ പോലെ കറുത്ത വെള്ളാരം കല്ലുകൾ കൊണ്ടു നിർമിച്ച നേവൽ റിങ്ങിൽ അവൻ കൊതിയോടെ നോക്കി . പെട്ടന്ന് താൻ എന്താ ചിന്തിച്ചത് എന്നോർത്ത് അവൻ തലയൊന്ന് കുടഞ്ഞു .
ഇന്നേ വരെ ഒരു പെൺകുട്ടിയേം ഇങ്ങനെ നോക്കിയിട്ടില്ല . ആദ്യമായി ആണ് ഒരു പെണ്ണിനോട് ഇത്രക്ക് ഇഷ്ടം തോന്നുന്നു . അതു വെറും ഇഷ്ടം അല്ലാ പ്രണയം ആണെന്ന് കണ്ട കാഴ്ച്ചയിൽ തന്നെ മനസ്സിൽ ആയി .
അല്ലെങ്കിൽ ഒരു വെട്ടം മാത്രം കണ്ടിട്ടുള്ള അവളുടെ കണ്ണീർ തന്നെ ഇത്രമാത്രം ചുട്ടുപൊള്ളിക്കില്ലായിരുന്നു.
അവളെ കരയിപ്പിച്ചതിന് അവനിട്ടു നല്ലത് കൊടുക്കേം ഇല്ലായിരുന്നു .
ഓരോന്ന് ഓർത്തുകൊണ്ട് അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നു . എന്നിട്ട് അവളുടെ മുഖത്തേക്ക് പെല്ലേ മുഖം കുനിച്ചു.
\"\" ഉറങ്ങുമ്പോ എന്ത് ക്യൂട്ട് ആണ് പെണ്ണേ നിന്നെ കാണാൻ........ പക്ഷെ എണീറ്റല്ലോ ഇതുപോലൊരു കുറുമ്പി ഈ ലോകത്ത് ഇല്ല........ നിന്നെ ഇനി ഞാൻ മറ്റാർക്കും വിട്ടു കൊടുക്കില്ല പെണ്ണേ . എനിക്ക് വേണം നിന്നെ എന്റേത് മാത്രം ആയിട്ട്........... \"\"💞
പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിലായി അമർത്തി മുത്തി അവൻ . ശേഷം അങ്ങനെ ഇരുന്നുകൊണ്ട് തന്നെ ബെഡിലേക്ക് മുഖം ചേർത്തുവെച്ചു . അപ്പോഴാണ് താൻ എവിടെയാണ് എന്നുള്ള ചിന്ത അവനു ഉണ്ടായത് .
എങ്ങനെ എങ്കിലും പുറത്തു കടക്കാനായി അവൻ ചുറ്റും പരതി . അപ്പോഴാണ് അവിടുത്തെ സ്ലൈഡിങ് വിന്ഡോ അവന്റെ കണ്ണിൽ പെടുന്നത് . അങ്ങോട്ടേക്ക് ചെന്ന് അതു സ്ലൈഡ് ചെയ്ത് നീക്കിയിട്ട് അവളെ ഒന്നുകൂട്ട് നോക്കിയവൻ .
പിന്നെ എന്തോ ഓർത്ത പോലെ ഓടി ചെന്ന് അവളുടഡ നേവൽ റിങ്ങിലായി ചുണ്ടുകൾ ചേർത്ത് അമർത്തി നുണഞ്ഞവൻ . ചെറുതായി വേദന എടുത്തതും പെണ്ണ് കണ്ണ് ചിമ്മി എണീക്കാൻ തുടങ്ങി . അപ്പൊ തന്നെ അൻഷി ജീവനും കൊണ്ടു അവിടെ നിന്ന് ഓടിയിരുന്നു .
കണ്മണി കണ്ണ് തുറന്ന് എഴുന്നേറ്റ് നോക്കിയതും കാണുന്നത് ജനാലവഴി പുറത്തേക്ക് ചാടുന്ന ഒരു രൂപത്തെ ആണ് . നേരത്തെ നടന്ന സംഭവ വികാസങ്ങൾ ഓർത്തതും അവൾ തലവഴി പുതപ്പ് മൂടി തിരിഞ്ഞു കിടന്ന് രാമനാമം ജപിച്ചു കിടന്നു .
അപ്പോഴും ചുവന്ന് തുടുത്ത അവളുടെ നാഭി ചുഴിയിൽ അവന്റെ ഉമിനീരിൽ കുതിർന്ന നേവൽ റിങ് കൂടുതൽ ശോഭയോടെ തിളങ്ങി .
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
\"\" ഡാ ഞാൻ പുറത്തിറങ്ങി കേട്ടോ ............ \"\"- അൻഷി .
\"\" ഇപ്പോഴാ സമാധാനം ആയത് \"\"- ഗൗതം .
\"\" നാളെ അവളെ കൂടെ കൂട്ടിലെ നീ കമ്പിനിയിലേക്ക്......... \"\"- അൻഷി .
\"\" ഞാൻ കൊണ്ടു വരാം ........ നാളെ അവളുടെ first day അല്ലെ ഓഫീസിൽ ........ പിന്നെ നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുമോ നിനക്ക് . \"\"- ഗൗതം .
\"\" നാളെയല്ലേ നിന്റെ മുത്തിന്റെ ബർത്ത് day....... \"\"- അൻഷി 🥳
\"\" മ്മ്..........ഒരു സർപ്രൈസ് ആയല്ലോ ...........? \"\"- ഗൗതം 😌.
\"\" എങ്കിൽ അതു പൊളിക്കും . നമുക്ക് ഇന്നലെ കണ്ട് പിടിച്ച സത്യം കൂടി അങ്ങ് പൊട്ടിച്ചാലോ............ \"\"- അൻഷി .
\"\" എടാ അതിപ്പോ വേണോ അവൾക്ക് അതൊക്കെ ഇത്ര പെട്ടന്ന് ഉൾകൊള്ളാൻ ഉള്ള മാനസികാവസ്ഥ കാണുമോ ? \"\"- ഗൗതം .
\"\" ഒക്കെ എങ്കിൽ ഇപ്പൊ പറയണ്ട . ഒന്നും പറയാത്തെ തന്നെ നിങ്ങൾ തമ്മിൽ ഒരു വലിയ ബോണ്ട് ഉണ്ട് . അതു നമുക്ക് പിന്നെ പൊട്ടിക്കാം .......... \"\"- അന്ഷി .
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാവിലെ കമ്പനിയിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിക്ക് മുന്നിൽ നിൽക്കുവാണ് കൺമണി:.............
\" \" കൺമണി ഇന്ത ഡേയുടെ സ്പെഷിയാലിറ്റി പുരിയുമാ......... അത് വന്ത് നീ പിറന്ത നാൾ ......... ഇന്ത നാൾ ഉൻ പേരെന്റ്സ് ഇരുന്തൽ അവർ വന്ത് ഉന്നെ കെട്ടിപുടിച്ചിടും . മുത്തം തന്ത്തിടും ആന ഉനക് യാരുമേ ഇല്ലൈ . സൊ വിഷസ് ഇല്ലൈ ............. സൊ happy birthday to me ........... Be the way u are...........and keep going this smile ........... Ur smile is the most beautiful thing in the world .......... I love u ...... And i keep loving u forever............. 💞 \"\"
പറഞ്ഞുകൊണ്ട് കണ്ണീരോടെ കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചവൾ നോക്കാനും കാണാനും ആരാലും ഇല്ലാത്തവരുടെ നിസ്സഹായതയുടെ പുഞ്ചിരി .
പുറത്തുനിന്നു ഇതൊക്കെ കേട്ട ഗൗതമിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകി ഇറങ്ങി . തന്റെ അനിയത്തി ഇത്രയും നാളും അനുഭവിച്ച അനാഥത്വം ഓർത്ത് . അവൾ ഇത്രയും നാൾ അനാഥാലയത്തിൽ ആരോടും ഇല്ലാത്തവളായി കഴിഞ്ഞപ്പോൾ താൻ ഇവിടെ അച്ഛന്റേം അമ്മേടേം സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ട് വളർന്നെന്ന ചിന്ത അവനെ കൂടുതൽ തളർത്തി .
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
\"\" കണ്മണി .......... വന്ന് ബ്രേക്ഫാസ്റ് കഴിക്ക് ........... പോകാൻ നേരം ആയില്ലേ \"\"
ഗൗതം വാതിൽ പടിയിൽ നിന്നുകൊണ്ട് അവളോടായി ചോദിച്ചു .
\"\" ദോ വരെ...... നീങ്കെ കലമ്പ്.......... \"\"
പറഞ്ഞുകൊണ്ട് മുഖം തുടച്ചവൾ ബാഗും എടുത്തു മുൻപേ ഇറങ്ങിയവന്റെ പുറകെ താഴേക്ക് ഇറങ്ങിയിരുന്നു .
ഹാളിൽ ചെന്നതും ദേവി എല്ലാ ഭക്ഷണവും അവിടെ നിരത്തിയിരുന്നു .
\"\" കണ്മണി ബാ ഇരിക്ക് ........... \"\"
പറഞ്ഞുകൊണ്ട് അവളെ ബാഗ് കൈയിൽ നിന്നും വാങ്ങി മാറ്റി വെച്ചുകൊണ്ടു കഴിക്കാനായി ഇരുത്തി എന്നിട്ട് ഭക്ഷണം വിളമ്പാൻ തുടങ്ങി . അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അപ്പവും ചിക്കൻ സ്റ്റൂവും ആയിരുന്നു അതു .
\"\" മോൾക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ ? എനിക്ക് അറിയില്ല . ഇന്ന് ഞങ്ങളുടെ മുത്തിന്റെ പിറന്നാൾ ആണ് . അവൾക്ക് ഇത് വലിയ ഇഷ്ടമാ........ അവളുടെ പിറന്നാളിന് എല്ലാം ഞാൻ അവൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കും . ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടം ആയിട്ട് ഇപ്പൊ 20 വർഷം കഴിഞ്ഞു . എന്റെ കുഞ്ഞ് ജീവനോടെ ഇരിക്കുന്നു എന്ന വാർത്ത കേട്ടാൽ മതിയാരുന്നു ............... \"\"
പറന്നുകൊണ്ടവർ സാരീ തുമ്പ് കൊണ്ടു കണ്ണീർ ഒപ്പി .
\"\" അമ്മ ഏത്ക്ക് നീ അഴുകിറേ........... ഉന്നുടെ കനവുകൾ നടന്തിടും കണ്ടിപ്പാ ഉനക് ഉൻ കോളന്തയെ തിരുമ്പി കിടച്ചിടും . നീങ്കെ എല്ലാവരുടേം മനസ്സ് റൊമ്പ വലുത് താ........... ആന എന്നെ പാർ........... എനക് ഇന്നും പുരിയാലെ അവർ ഏതുക് എന്നെ അങ്കെ വിട്ടിട്ട് പോയി എന്ന് . \"\" - കണ്മണി .
\"\" കണ്മണി അങ്ങനെ പറയരുത് . നമുക്ക് മുത്തിനെ നഷ്ടം ആയത് പോലെ ആണ് അവർക്ക് നിന്നെ നഷ്ടം ആയത് എങ്കിലോ ? \"\"- ഗൗതം .
\"\" എനക് ഏതുമേ പുരിയത് അണ്ണാ........... \"\"- കണ്മണി .
\"\" മോൾ അതൊന്നും ഇപ്പൊ ആലോചിക്കേണ്ട കഴിക്കാൻ നോക്ക്........... \"\"- ദേവി .
ദേവി പറഞ്ഞുകൊണ്ട് അവളെ കഴിപ്പിച്ചുകൊണ്ട് ഇരുന്നു . കഴിച്ചുകഴിഞ്ഞതും കണ്മണി കൈ ഒക്കെ കഴുകി വന്ന് ഗൗതമിനെ നോക്കി .
\"\" കാറിലേക്ക് ഇരുന്നോ ഞാൻ ഇപ്പൊ വരാം.......... \"\"
പറഞ്ഞുകൊണ്ട് കാറിന്റെ ലോക്ക് മാറ്റി കൊടുത്ത് അവൾ അകത്തേക്ക് കയറി .
\"\" നല്ലൊരു കുട്ടി അല്ലെ മോനെ............ നമുക്ക് നിനക്ക് ഒന്ന് ആലോചിക്കട്ടെ അവളെ......... അവളെ കാണുമ്പോൾ തന്നെ നിന്റെ കണ്ണിൽ ഒരു തിളക്കം ഉണ്ട്.......... \"\"- ഗൗതമിന്റെ അച്ഛൻ .
\"\" അതെ ഏട്ടാ............. ഞാനും അതു ആലോചിച്ചു . \"\"- ദേവി ❤️.
\"\" ഒരു അനിയത്തിയെ ഏട്ടന് എങ്ങനെ കല്യാണം കഴിക്കാൻ പറ്റും അച്ഛാ............ \"\"- ഗൗതം .
\"\" അവൾ പറഞ്ഞോ നിന്നെ അവളൊരു ഏട്ടൻ ആയിട്ടാ കണ്ടെകുന്നെ എന്ന്............ \"\"- അച്ഛൻ .
\"\" ഒരിക്കലുമില്ല . പക്ഷെ അവൾ എന്റെ അനിയത്തി തന്നെ അല്ലെ എന്റെ മുത്തു ........... \"\"- ഗൗതം പറഞ്ഞുകൊണ്ട് അവന്റെ പോക്കറ്റിൽ നിന്നും കണ്മണിയുടെ കൈയിൽ ഇരുന്ന ചെയിൻ എടുത്തു അവരെ കാണിച്ചു . പിന്നെ അവന്റെ കഴുത്തിൽ കിടന്നതും .
\"\" മോനെ ഇത് അന്ന് ജാനിടെ കഴുത്തിൽ കിടന്നിരുന്നത് അല്ലെ........ ഇതെങ്ങനെ നിന്റ കൈയിൽ \"\"- ദേവി .
\"\" ഇത് എന്റെ കൈയിൽ ഇരുന്നത് അല്ലാ അമ്മേ........... ഇത് എന്റെ മുത്തിന്റെ കൈയിൽ ഇരുന്നതാ ......... \"\"
പറഞ്ഞുകൊണ്ട് അന്ന് കണ്മണി പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞിരുന്നു ഗൗതം .
\"\" ദേവി ......... നമ്മുടെ മോൾ ....... നമ്മുടെ ജാനി മോൾ........ അടുത്ത് ഉണ്ടായിട്ടും നമുക്ക് മനസ്സിൽ ആയില്ലല്ലോ എന്റെ കുഞ്ഞിനെ......... \"\"
ഗൗതമിന്റെ അച്ഛൻ കരഞ്ഞുകൊണ്ട് സോഫയിലേക്ക് ഇരുന്നു . ദേവിയുടെ അവസ്‌ഥയും ഇത് തന്നെ ആയിരുന്നു .
\"\" എനിക്ക് ഇപ്പൊ എന്റെ കുഞ്ഞിനെ കാണണം . അവളോട് പറയണം അവളെ കൊണ്ടു കളഞ്ഞത് അല്ലെന്ന് എനിക്ക് അവളെ നഷ്ടപോയെടുത്തിയതിന് അവളുടെ കാൽക്കൽ വീണ് മാപ്പ് പറയണം മോനെ........... \"\"
പറഞ്ഞുകൊണ്ട് ദേവി പുറത്തേക്ക് പോകാൻ ഒരുങ്ങിയതും ഗൗതം അവരെ തടഞ്ഞിരുന്നു .
\"\" അമ്മ ഇപ്പൊ അവളോട് പറയണ്ട. പിന്നെ ഒരിക്കൽ ആകാം........ എല്ലാം പെട്ടന്ന് അവൾക്ക് ചിലപ്പോൾ ഉൾകൊള്ളാൻ ആയി എന്ന് വരില്ല . ഇപ്പൊ നൈറ്റ് ഞങ്ങൾ ഇവിടെ ഒരു പാർട്ടി നടത്തുന്നുണ്ട് കണ്മണിയുടെ പിറന്നാളിന്റെ പാർട്ടി . അതിനെ ഇവിടെ കുറച്ച് അറേഞ്ച്മെന്റിന് കുറച്ഛ് കാര്യങ്ങൾ ഉണ്ട് അച്ഛൻ അതു ചെയ്യില്ലേ........... \"\"-ഗൗതം .
\"\" പിന്നില്ലാതെ.......... എന്റെ മോളുടെ പിറന്നാളിന്റെ എല്ലാ ചിലവും ഞാൻ നടത്തും............ ഇത് ഗംഭീരമാക്കണം ............ \"\"- അച്ഛൻ.
\"\" അണ്ണ........... ഏതുക്ക് ഇത്രയും ലേറ്റ് ആകിറ......... കൊഞ്ചം ശീക്രം വായോ......... \"\"
വാതിലിന്റെ അവിടെ എളിക്ക് കൈയും കുത്തി കണ്ണുകളും ചുണ്ടും കൂർപ്പിച്ചു പറയുന്നവളെ മൂവരും വാത്സല്യത്തോടെ നോക്കി .
\"\" വരുവാടി മുത്തേ....... നീ നടക്ക്.............\"\" - ഗൗതം .
\"\" നാൻ ഉങ്കളകിട്ട് എപ്പോതും സൊല്ലിട്ടെ ഇരുപ്പാ......... നാൻ ഉനക്ക് മുത്ത് അല്ലാ ....... കണ്മണി താ............... \"\"-കണ്മണി .
\"\" നീയല്ലേ പറഞ്ഞെ ഞാൻ നിനക്ക് ചേട്ടനെ പോലെ ആണെന്ന് ...... അപ്പൊ നീ എനിക്ക് അനിയത്തി അല്ലെ......... എന്റെ അനിയത്തിയെ ഞാൻ മുത്ത് എന്ന വിളിക്കണേ........... \"\"
ഗൗതം പറഞ്ഞുകൊണ്ട് അവളെ നോക്കി . അവൾ അവനെ നോക്കി ഒന്ന് ചെറുതായി ചിരിക്കാൻ ശ്രേമിച്ചുകൊണ്ട് പുറത്തേക്ക് പോയി കാറിലേക്ക് കയറി ഇരുന്നു .
ഗൗതം രണ്ട് പേരേം ഒന്ന് നോക്കികൊണ്ട് കാരിലേക്ക് കയറി . അപ്പോഴും കണ്മണി മുഖം കുനിച്ചുകൊണ്ട് തന്നെ ഇരുന്നു .
\"\" എന്റെ കണ്മണി ഞാൻ ഇനി മുത്ത് എന്ന് വിളിക്കില്ല . നിന്റെ ഈ റൊമ്പ സൂപ്പർ ആന മൂഞ്ചി ഇപ്പിടെ വെക്കാതെ.......... \"\"
കണ്മണി നോക്കിയതും ഗൗതം ചിരി കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു . കണ്മണി അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പുറത്തേക്ക് കണ്ണ് നട്ടു .
ഗ്രാമീണ ഭംഗിയിൽ നിന്നും നഗരത്തിന്റെ പ്രടിയിലേക്ക് കടന്നതും അവൾ ഓരോ ബിൽഡിംഗും മറ്റും കൗതുകത്തോടെ നോക്കി .
\"\" അണ്ണാ.......... അന്ത പെരിയ വീട് എന്നത് ? \"\"- കണ്മണി .
അവളുടെ ചോദ്യം കേട്ട് ഗൗതം ഊറി ചിരിച്ചു .
\"\" നീ ഇപ്പൊ ഏതുക്ക് ചിരിക്കിറ ........ \"\"- കണ്മണി
\"\"എന്റെ കണ്മണി അതു വീട് അല്ലാ വലിയ മാൾ ആണ് . അവിടെ ഉപ്പ് തൊട്ട് കർപ്പൂരം കിട്ടും . \"\"- ഗൗതം .
കണ്മണി അതൊക്കെ ഒരു അത്ഭുതത്തോടെ ആണ് കേട്ടത് .
കമ്പിനിയിൽ എത്തിയതും ഗൗതം അവളെയും കൊണ്ടു പുറത്തേക്ക് ഇറങ്ങി . അവൾ കുഞ്ഞ് കുട്ടിയുടെ കൗതുകത്തോടെ അവിടെ എല്ലാം നോക്കി . ലിഫ്റ്റിന്റെ അകത്തേക്ക് കയറി അതു മുകളിലേക്ക് ഉയർന്നതും കണ്ണുകൾ ഇറുക്കെ പൂട്ടി അവനെ അള്ളിപിടിച്ചു .
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️