അടുത്തദിവസം രാവിലെ ഹരി വിഷ്ണുവിന്റേയും പ്രസാദിന്റേയും കൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്... പടിപ്പുരയിൽ ഒരു കാർ വന്നു നിന്നത്... അതിൽനിന്നും ഇറങ്ങിയ നീലകണ്ഠനെ കണ്ട് ഹരിയുടെ മനസ്സിൽ അഗ്നിയാളിക്കത്തി... നീലകണ്ഠൻ പടിപ്പുര കടന്ന് കോവിലകത്തിന്റെ മുറ്റത്തേക്ക് വന്നു... ഹരി മുറ്റത്തേക്കിറങ്ങി... നീയാണല്ലേ ഈ കോവിലകം വാങ്ങിച്ചത്... " "അതെ.. ഞാനാണ് വാങ്ങിച്ചത്... " "എന്നെ മനസ്സിലായി കാണില്ല... " "നിങ്ങളെ മനസ്സിലാക്കാൻ മാത്രം അത്ര വലിയ ആളൊന്നുമല്ലല്ലോ പഴയ പാലക്കൽ നീലകണ്ഠൻ ... അതിനു മാത്രം മറ്റുള്ളവർക്കുവേണ്ടി എന്ത് നന്മയാണ് നിങ്ങൾ ചെയ്തിട